ഉള്ളടക്കത്തിലേക്ക് പോവുക

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47045 (സംവാദം | സംഭാവനകൾ)
No edit summary
47045 (സംവാദം | സംഭാവനകൾ)
വരി 18: വരി 18:




== സഞ്ചരിക്കുന്ന ലൈബ്രറി ==





12:23, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോത്സവം

കൂമ്പാറ സ്കൂളിൽ 2021 -22 അധ്യയന വർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു .ഹെഡ്മാസ്റ്റർ  നിയാസ് ചോല  സ്വാഗതം

പറഞ്ഞു .തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ  പിടിഎ, മാനേജ്മെൻറ് പ്രതിനിധികൾ പങ്കെടുത്തു .

തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് കുട്ടികൾക്ക് സന്ദേശം നൽകി. പിടിഎ പ്രസിഡണ്ട് ജിമ്മി അലക്സ് ചടങ്ങ് നിയന്ത്രിച്ചു.

ഹയർസെക്കൻഡറി പ്രിൻസിപ്പൽ നാസർ ചെറുവാടി മുഖ്യ പ്രഭാഷണം നടത്തി . വാർഡ് മെമ്പർ ശ്രീമതി :ബിന്ദു ജയൻ, 

പി ടി എ വൈസ് പ്രസിഡണ്ട് ഇസ്മയിൽ എൻ കെ, ബീന ടീച്ചർ, ലത്തീഫ് സർ  എന്നിവർ ആശംസ പ്രസംഗം നടത്തി.

മനോഹർ സർ നന്ദി അർപ്പിച്ചു. നവാഗതരായ കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ട്  ആതിഥേയരായ കുട്ടികൾ വിവിധങ്ങളായ

കലാപരിപാടികൾ അവതരിപ്പിച്ചു



സഞ്ചരിക്കുന്ന ലൈബ്രറി

ലോക പരിസ്ഥിതി ദിനം

എഫ് എം എച്ച് എസ് എസ് കൂമ്പാറയിലെ  പരിസ്ഥിതിദിനാഘോഷം  വിവിധങ്ങളായ പരിപാടികളോടുകൂടി നടത്തി  .

സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഹെഡ്മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികൾക്ക് പരിസ്ഥിതി

സംരക്ഷണ സന്ദേശം നൽകി. ഇതിൻറെ ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും അവരവരുടെ വീടുകളിൽ വൃക്ഷ

തൈകൾ നട്ടു. വിദ്യാർഥികൾക്കായി വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. ഇത് കുട്ടികൾക്ക് വ്യത്യസ്തമായ ഒരനുഭവമായി മാറി.

വായനാദിനം

ജൂൺ 19 വായനാദിനം  വിപുലമായ പരിപാടികളോടെ   സ്കൂളിൽ നടത്തി. ഹെഡ്മാസ്റ്റർ വിദ്യാർഥികൾക്ക് വായനാദിന സന്ദേശം നൽകി. ഓൺലൈൻ

ക്ലാസ്സ് അസംബ്ലിയോടുകൂടി  വായനാവാര പരിപാടികൾ ആരംഭിച്ചു. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം, കവിതാലാപനം ,വായനയുടെ

മഹത്വത്തെക്കുറിച്ചുളള പ്രസംഗം തുടങ്ങിയ പരിപാടികൾ നടത്തി. കോവിഡ് മഹാമാരി കാരണം വീടിൻറെ അകത്തളങ്ങളിൽ ഒതുങ്ങി

കഴിയേണ്ടിവന്ന കുട്ടികൾക്ക്  മാനസിക ഉല്ലാസം ലഭിക്കാൻ വേണ്ടി സഞ്ചരിക്കുന്ന ലൈബ്രറി എന്ന പുതിയ പദ്ധതി ആരംഭിച്ചു .ഇതോടനുബന്ധിച്ച്

കുട്ടികൾക്ക് വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചു നൽകി. ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത് ശ്രീമതി ബിന്ദു ജയൻ  ഏഴാം ക്ലാസിലെ അഫ്നാൻ

എന്ന കുട്ടിക്ക് ഒരു പുസ്തകം നൽകിക്കൊണ്ടാണ്. സ്കൂളിലെ സീനിയർ അധ്യാപകനായ  മനോഹർ സർ ഇംഗ്ലീഷ് വാർത്താവായന ഉദ്ഘാടനം ചെയ്തു.

ജൂൺ 19 മുതൽ 25 വരെ ഒരാഴ്ച വായനാവാരമായി ആചരിച്ചു.