ഉള്ളടക്കത്തിലേക്ക് പോവുക

"മാതാ എച്ച് എസ് മണ്ണംപേട്ട/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് മാതാ എച്ച് എസ് മണ്ണംപേട്ട/ആർട്‌സ് ക്ലബ്ബ്-17 എന്ന താൾ മാതാ എച്ച് എസ് മണ്ണംപേട്ട/ആർട്‌സ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

20:39, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2012-13വർഷത്തെ ചേർപ്പ് ഉപജില്ല കലോത്സവം മണ്ണംപ്പേട്ട മാതാ സ്ക്കൂളിൽ നവംബർ 26,27,28,29 എന്നീ ദിവസങ്ങളിൽ നടന്നു. ചെണ്ടമേളം , നാടൻപാട്ട്, ഉറുദുസംഘഗാനം, മലയാളനാടകം, പരിചമുട്ട്, ഉറുദുഗസൽ,യു.പി ലളിതഗാനം എന്നീ മത്സരങ്ങൾ ജില്ലയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതിൽ ചെണ്ടമേളത്തിന് ജില്ല മത്സരത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡുംലഭിച്ചു. സംസ്ഥാനതലത്തിലേക്ക് ചെണ്ടമേളയ്ക്ക് പോകുന്നവർ അമൽ കൃഷ്ണ് , പ്രജിത്ത് , ആകർഷ് , നിതീഷ്, അരുൺ, വിഷ്ണു , ജിനീഷ് എന്നിവരാണ്. നാടൻപാട്ടിന് ജില്ല കലോത്സവത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു 2013-14 ചേർപ്പ് സബ് ജില്ലാ കലാസാഹിത്യവേദി മത്സരത്തിൽ കുട്ടിക്കവിതയ്ക്ക് ഗോപിക ഗോപിനാഥൻ (ക്ളാസ്സ്2) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചേർപ്പ് സബ്ജില്ലാ ബാലകലോത്സവം കവിതാലാപനത്തിൽ 4-ാം ക്ലാസ്സിലെ ആൻമരിയ എ ഗ്രേഡുംനേടി. 2014-15 ഈ വർഷത്തെ ചേർപ്പ് ഉപജില്ല കലോത്സവത്തിൽ എച്ച്. എസ് വിഭാഗം 110 പോയിന്റോടെ 4-ാം സ്ഥാനം നേടി. മോണോ ആക്ട് എച്ച്. എസ് വിഭാഗം (സഞ്ജയ് ടി. എം), മൃദംഗം എച്ച്. എസ് വിഭാഗം(അർജുൻ എസ്. നായർ), ഉറുദു സംഘഗാനംയു.പി, ഗാനമേള എച്ച്. എസ്, ചെണ്ടമേളം എന്നീ ഇനങ്ങൾ ഫസ്റ്റ് എ ഗ്രേഡുംആയി ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.സംസ്കൃതനാടകം എച്ച്. എസ് വിഭാഗം ഒന്നാം സ്ഥാനം നേടിക്കൊണ്ട് സ്റ്റേറ്റ് കലോത്സവത്തിന് അർഹതനേടിയിരിക്കുന്നു. 2015-16 കുട്ടികളിലെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനായി ക്ലാസ്സ്തലത്തിൽ നിറച്ചാർത്ത്-2015 എന്ന പേരിൽ കലാമേള സംഘടിപ്പിച്ചു. രക്ഷിതാക്കളുടേയും കുട്ടികളുടേയും സഹകരണത്തോടെ ' നിറച്ചാർത്ത് ' വിജയിപ്പിക്കുവാൻ കഴിഞ്ഞു. എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടുകൂടി സ്ക്കൂൾതല കലാകായികമേള ഏറ്റവും മനോഹരമാക്കാൻ സാധിച്ചു. ചേർപ്പ് ഉപജില്ല കലാകായികമത്സരങ്ങളിൽ നമ്മുടെ സ്ക്കൂൾ മുൻനിരയിൽ തന്നെയാണ്. ജനറൽ വിഭാഗത്തിൽ നന്ദന പി നായർ (കവിതാരചന മലയാളം) , ആരതി ടി.വി (ഉറുദു ക്വിസ്), അരുൺ അരവിന്ദ് (ശാസ്ത്രിയ സംഗീതം, ലളിതഗാനം), ദേവിക ദേവൻ (ഇംഗ്ലീഷ് പദ്യം ചൊല്ലൽ), ദേശഭക്തിഗാനം, തിരുവാതികളി, ചെണ്ടമേളം എന്നിവ ജില്ലതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംസ്കൃതോത്സവത്തിൽ നന്ദന പി നായർ (പ്രഭാഷണം, ഉപന്യാസരചന), കൃഷ്ണ ശങ്കർ (പദ്യോച്ചാരണം), അർച്ചന വി.കെ (കവിതാരചന), സൂരജ് ബാബു (പാഠകം), അഭയ് കൃഷ്ണ (അഷ്ട്പതി), സനോജ് ടി.എം (ഗാനാലാപനം), നാടകം എച്ച്. എസ് എന്നിവ ഒന്നാംസ്ഥാനം നേടി ജില്ലതലമത്സരത്തിന് അർഹത നേടി.