"ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/പണപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ഗവ. വി എച്ച് എസ് എസ് വാകേരി/Activities/പണപ്പെട്ടി എന്ന താൾ ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/പണപ്പെട്ടി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(വ്യത്യാസം ഇല്ല)

13:50, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ

18 .8. 2018 ന് പൂതാടി ഗ്രാമപ്പഞ്ചായത്തിലെ ദുരിദാശ്വാസ ക്യാമ്പ് കളായ പൂതാടി HSS,നടവയൽ യുപി സ്കൂൾ എന്നിവിടങ്ങളിലെ അന്തേവാസികളെ സന്ദർശിക്കുകയും കുട്ടികൾക്കുള്ള ഉടുപ്പുകൾ ,കമ്പിളിപ്പുതപ്പുകൾ ,ഭക്ഷണസാധനങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുകയും ചെയ്തു . 19.08.2018ന് പനമരം സ്കൂളിലെ ക്യാമ്പ് സന്ദർശിക്കുകയും കേഡറ്റുകൾ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. വിവിധ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തു.ജില്ലയിലെ ആദിവാസി കോളനികളായ മുത്തങ്ങ ,പൊൻകുഴി, മൂടക്കൊല്ലി എന്നിവിടങ്ങൾ സന്ദർശിച്ച. അവിടങ്ങളിലെ ആളുകളുടെ ക്ഷേമാന്വേഷണം നടത്തുകയും ചെയ്തു. 20.08. 2018 ന് വയനാട് ജില്ലാ കളക്ടറേറ്റിൽ ദുരിദാശ്വാസ സാമഗ്രികൾ തരംതിരിച്ച് പാക്ക് ചെയ്യുന്നതിനായി പോയി . ഇത്തവണത്തെ വെള്ളപ്പൊക്കത്തിൽ വാകേരി സ്കൂളിലെ കുട്ടികളായ ജയേഷ് ണ,സബിത ,രമ്യ ,രജിത,ശ്രീദേവി അതുല്യ എന്നിവരുടെ വീടുകളിൽ വെള്ളം കയറിയിരുന്നു .രജിത, സബിത ,രമ്യ ,ശ്രീദേവിക എന്നിവരുടെ വീടുകൾ 21 8 2018ന് സന്ദർശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. 23 8 2017 ന് വെള്ളപ്പൊക്ക ബാധിത സ്ഥലമായ കൂടൽ കടവ് സന്ദർശിച്ചു. പ്രദേശത്തെ വീടുകളുടെയും അംഗൻവാടിയുടെയും പരിസരം ശുചീകരിക്കുകയും ചെയ്തു . കേണിച്ചിറ പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി 28.08. 2018ന് വിദ്യാലയ പരിസരം വൃത്തിയാക്കി. ഓണാവധിക്കു ശേഷം വിദ്യാലയം തുറക്കുന്നതുമായി ബന്ധപ്പെട്ട് ആയിരുന്നു പ്രസ്തുത ശുചിയാക്കൽ നടന്നത്. 30.08. 2018ന് ക്ലീൻ വയനാട് മിഷന്റെ ഭാഗമായി വാകേരി ടൗണും പരിസരവും വൃത്തിയാക്കി.