"ഗവ. എച്ച് എസ് ഓടപ്പളളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}ഭൂമി ശാസ്ത്ര പരമായി മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്ത തരത്തിലുള്ള ഒരേയൊരു ജില്ലയെയ ഉള്ളൂ ,അത് വയനാടാണ്. വയനാടിനെ വയനാടാക്കുന്നത്‌ വയനാടിന്റെ ഉള്ളടക്കമാണ്‌. വയനാടിന്റെ ഉള്ളടക്കത്തിൽ ജ്വലിച്ചുനിൽക്കുന്ന ഒരു വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ്  'ഓടപ്പളളം'.
      ഗ്രാമം എന്നത്‌ ഇന്ന് ഏതൊരു മനുഷ്യൻറെയും സ്വപ്നമാണ്. കാനന ഭംഗിയുടെ വശ്യ ചാരുത പ്രകൃതീ ദേവി കനിഞ്ഞു നൽകിയ പ്രദേശമാണ് ഓടപ്പളളം. ഒരു പ്രദേശത്തിൻറെ പുരോഗതിയും ജീവിതവും ആ പ്രദേശത്തിൻറെ ചരിത്രത്തിനതീതമായിരിക്കും. ഈ സത്യമാണ്  ഓടപ്പളളം എന്ന പ്രദേശത്തെ ചരിത്രപരമായ പുരോഗതിയിലേക്ക് വഴിതെളിയിച്ചിട്ടുണ്ടാവുക. ഈ ഓടപ്പളളം ഗ്രാമം പണ്ടത്തെ പുതുവീടിൽ നിന്നും പുനർനാമകരണം ചെയ്തത് എങ്ങനെയാണെന്നറിയാൻ ചരിത്രം ചികയുമ്പോൾ ഉദിക്കുന്ന ആശയങ്ങൾ ഒരുപാടുണ്ടാകും. "ഓടകളാൽ ചുറ്റപ്പെട്ട ഗ്രാമം ആയതിനാൽ ഓടപ്പളളം എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം".
1953 ൽ ഇ.എം.എസ് സർക്കാർ പുതുവീടിനും വള്ളുവാടിക്കും അപ്പുറത്തുള്ള വനത്താൽ ചുറ്റപ്പെട്ട 'ഓടപ്പളളം' എന്ന പ്രദേശത്ത് ഒരു ഏകാധ്യാപക വിദ്യാലയം അനുവദിച്ചു.വയനാടൻ ചെട്ടിമാരും ചുരുക്കം ചില പണിയരും കുറുമന്മാരും തിങ്ങിവാഴുന്ന ഈ ഗ്രാമം ആദ്യം മുതൽക്കേ ഒട്ടേറെ കാട്ടുമൃഗങ്ങളുടെ ഭീഷണികൾക്ക് വിധേയമായിരുന്നു. സ്കൂൾ ആരംഭിച്ചതിനു ശേഷവും ഇതാവർത്തിച്ചപ്പോൾ വിദ്യാഭ്യാസം പരിതാപകരമായി. അങ്ങനെയിരിക്കെ അഞ്ച് വർഷത്തോളം ഇവിടെ വിദ്യാഭ്യാസം മന്ദഗതിയിലായി. ആ വേളയിൽ 1957 ൽ പുതുവീട് നാരായണൻ ചെട്ടിയുടെയും,പഴേരി വേലായുധൻറെയും പരിശ്രമ ഫലമായി ആ വിദ്യാലയം ഓടപ്പള്ളത്തിൻറെ ഹൃദയത്തിൽ സ്ഥാപിതമായി. ക്രമേണ പുതുവീട് എന്ന പ്രദേശം 'ഓടപ്പളളം' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.
'''മുത്തശ്ശി പ്ലാവ്'''
    ഒടപ്പള്ളത്തിനും മുൻപ് പുതുവീടിൻറെ കാലത്ത് ഒരു മുത്തശി ഉണ്ടായിരുന്നു. ആ വീടടങ്ങുന്ന സ്ഥലം അതിനും മുൻപ് മലമ്പനിയും വസൂരിയും പിടിപെട്ട് മരിച്ചവരുടെ ശവശരീരം അടക്കം ചെയ്യുന്ന സ്ഥലമായിരുന്നു. ആ മുത്തശിക്കൊരു ചണ്ടിക്കുഴിയുണ്ടായിരുന്നു. ആ കുഴിയിൽ നിന്നാണ് വൻ പ്ലാവ് വളർന്നുവന്നത്. അക്കാലം മുതൽക്കേ പണിയർ തങ്ങളുടെ പശി അടക്കിയിരുന്നത്‌ അത് വഴിയായിരുന്നു. ഇന്നത്‌ സ്ഥിതി ചെയ്യുന്നത് ഓടപ്പളളം സ്കൂളിൻറെ മുറ്റത്താണ്. അതിനു വിദ്യാർഥികൾ പേര് നൽകിയിരിക്കുന്നത് 'മുത്തശ്ശി പ്ലാവ്' എന്നാണ്. ഇത് അക്ഷരാഭ്യാസത്തിനെത്തുന്ന കുരുന്നുകൾക്ക് തണൽ പകരുന്നതോടൊപ്പം അണ്ണാറക്കണ്ണൻമാരുടെയും മറ്റു പക്ഷിമൃഗാധികളുടെയും വാസ സ്ഥലവും കൂടിയാണ്.
522

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1188156" എന്ന താളിൽനിന്ന് ശേഖരിച്ചത്