"ഐ.ഐ.എ.എൽ.പി.എസ്. ചന്തേര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(Header Update)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ചന്തേര  
| സ്ഥലപ്പേര്= ചന്തേര  

16:13, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഐ.ഐ.എ.എൽ.പി.എസ്. ചന്തേര
വിലാസം
ചന്തേര


ചന്തേര, മാണിയാട്ട് (പി ഒ) കാസർകോട് (ജില്ല )
,
671310
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04672214459
ഇമെയിൽ12518ialps@gmail.com
കോഡുകൾ
സ്കൂൾ കോഡ്12518 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർകോട്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി എം മീനാകുമാരി
അവസാനം തിരുത്തിയത്
29-12-2021Ismailn


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

അറിവിന്റെ വഴികളിലൂടെ ..മികവിന്റെ പാതയിൽ തലമുറകളെ അറിവിന്റെ വഴികളിലേക്ക് കൈപിടിച്ച് നടത്താനുതകും വിധം ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ എന്ന വിദ്യാകേന്ദ്രം സ്ഥാപിതമായത് ചന്തേരയുടെ സാസ്കാരിക ചരിത്രത്തിലെ നിർണ്ണായകമായ ഏടാണ്. കർമ്മ കുശലത കൈമുതലായുള്ളവരുടെ ദീർഘവീക്ഷണവും, അതിനൊത്ത പ്രവർത്തനവുമാണ് ഈ വിദ്യാലയത്തെ ഇന്നത്തെ നിലയിലുള്ള പഠനമികവിന്റെ കേന്ദ്രമാക്കി മാറ്റിയത്.

 ചന്തേര ഓത്തുകുന്നിൽ  പ്രവർത്തിച്ചിരുന്ന പിലിക്കോട് ഇസ്ലാമിയ സ്കൂൾ ആയിരുന്നു 1940 ൽ ചന്തേരയിലും പരിസര പ്രദേശങ്ങളിലും ഉള്ളവരുടെ അക്ഷരകേന്ദ്രം. എന്നാൽ അധ്യാപകർ ഇല്ലാത്തതിനാൽ 1945 ഓടെ ഈ വിദ്യാലയം അടച്ചുപൂട്ടി. പിന്നീട് ഇതേ വിദ്യാലയം പിലിക്കോട് പഞ്ചായത്ത് മൈതാനിക്ക് കിഴക്ക് വശം ഓലഷെഡിൽ പ്രവർത്തനം പുനരാരംഭിക്കുകയുണ്ടായി. ഈ സമയത്താണ് മുസ്ലിം റെയ്ഞ്ച് ഡപ്യൂട്ടി ഇൻസ്പെക്ടറുടെ നിർദേശ പ്രകാരം ചന്തെരയിൽ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള നിർദേശം വന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പരേതനായ ടി കെ അബ്ദുൾ റഹ്മാൻ മാസ്റ്ററുടെ ശ്രമഫലമായി 1947 ൽ   വിദ്യാലയം ആരംഭിക്കാൻ അനുമതിയായി. ഇദ്ദേഹം തന്നെയായിരുന്നു വിദ്യാലയത്തിന്റെ മാനേജരും, ആദ്യ ഹെഡ്മാസ്റ്ററും. ചന്തേര പള്ളിയോട് ചേർന്ന ഞാലിയിൽ ആയിരുന്നു വിദ്യാലയത്തിന്റെ പ്രവർത്തനാരംഭം. തുടർന്ന് പള്ളിയുടെ തെക്ക് ഭാഗത്തായി ഷെഡ്‌ ഒരുക്കുകയും പ്രവർത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. ആദ്യഘട്ടത്തിൽ 1, 2 ക്ലാസ്സുകളിൽ മാത്രമായിരുന്നു പ്രവേശനം. രണ്ടാം ക്ലാസിലേക്ക് നേരിട്ട് പ്രവേശനം നൽകുന്ന രീതി നിലവിൽ ഉണ്ടായിരുന്ന അക്കാലത്ത് 51 കുട്ടികളാണ് വിദ്യാലയത്തിൽ എത്തിയിരുന്നത്. ഒരു കാലത്ത് കുട്ടികളുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് വിദ്യാലയത്തിന്റെ അംഗീകാരം നഷ്ടപ്പെട്ടിരുന്നു. എന്നാൽ വിദ്യാഭ്യാസ വകുപ്പ് അനുശാസിക്കുന്ന മുഴുവൻ പ്രവർത്തനങ്ങളെയും സർവാത്മനാ ഏറ്റെടുക്കുകയും, തനത് പരിപാടിയെന്നോണം സംഘടിപ്പിക്കുന്ന അനുഭാധിഷ്ടിത ബോധന രീതികളുടെ സംഘാടനത്തിൽ കൂടി വിദ്യാലയത്തിന്റെ പ്രവർത്തനം മെച്ചപ്പെട്ടുവരികയും വിദ്യാലയം ഏറെ ശ്രദ്ധിക്കപ്പെടുന്ന കാഴ്ചയാണ് ഇന്ന് കാണാൻ കഴിയുന്നത്‌ .മികവിലൂടെ മുന്നേറിയപ്പോൾ പ്രീപ്രൈമറി വിഭാഗം ഉൾപ്പെടെ  300 കുട്ടികൾ പഠിക്കുന്ന  വിദ്യാലയമായി നമ്മുടെ വിദ്യാലയം മാറിക്കഴിഞ്ഞു..

ഭൗതികസൗകര്യങ്ങൾ

കോൺക്രീറ്റ് കെട്ടിടങ്ങൾ എട്ടു ക്ലാസ് മുറികൾ (ഡസ് സ്റ്റ്‌ ലസ് ) ആറ് കമ്പ്യൂട്ടറുകൾ ടോയ് ലറ്റുകൾ (9) വൃത്തിയുള്ള പാചകശാല

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

മാനേജ്‌മെന്റ്

ചന്തേര മുസ്ലിം ജമാത്ത് കമ്മറ്റി

മുൻസാരഥികൾ

ടി കെ അബ്ദുൾ റഹിമാൻ

പി രാഘവൻ നായർ

പി.നാരായണൻ

കെ വി ദാമോദരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ദേശീയപാതയിൽ കാലിക്കടവിൽ ബസിറങ്ങിയാൽ തൃക്കരിപ്പൂർ റോഡിലൂടെ അഞ്ചു മിനുട്ടിനുള്ളിൽ നടന്നെത്താം. ട്രെയിൻ മാർഗമാണെങ്കിൽ ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി ചെറുവത്തൂർ ബസ് സ്റ്റാന്റിൽ എത്തണം. ഇവിടെ നിന്നും തൃക്കരിപ്പൂർ വഴി പയ്യന്നൂർ ബസിലോ, കരിവെള്ളൂർ വഴി പയ്യന്നൂർ ബസിലോ കാലിക്കടവിൽ എത്താം.


"https://schoolwiki.in/index.php?title=ഐ.ഐ.എ.എൽ.പി.എസ്._ചന്തേര&oldid=1148913" എന്ന താളിൽനിന്ന് ശേഖരിച്ചത്