"സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽകൈറ്റ്സ്2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<u>'''ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ജില്ലയിൽ ഒന്നാം സ്ഥാനം '''</u><br> | <u>'''ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ജില്ലയിൽ ഒന്നാം സ്ഥാനം '''</u><br> | ||
സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ജില്ലയിൽ ഒന്നാം സ്ഥാനം | സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ജില്ലയിൽ ഒന്നാം സ്ഥാനം |
12:05, 21 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ജില്ലയിൽ ഒന്നാം സ്ഥാനം
സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ജില്ലയിൽ ഒന്നാം സ്ഥാനം
36024-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 36024 |
യൂണിറ്റ് നമ്പർ | LK/2018/36024 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ലീഡർ | ദേവനാരായണൻ |
ഡെപ്യൂട്ടി ലീഡർ | ഫസ്ന ഹംസത്ത് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സച്ചിൻ ജി.നായർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജിജി.പി.ജെ |
അവസാനം തിരുത്തിയത് | |
21-12-2021 | Sachingnair |
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം
കുട്ടിക്കൂട്ടം, കുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.. ജൂൺ ആദ്യ വാരം സ്കൂളിൽ നടത്തിയ അഭിരുചി പരീക്ഷയിലൂടെ 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ജൂലൈയ്യിൽ നടന്ന മറ്റൊരു പരീക്ഷയിലൂടെ അംഗങ്ങളിൽ ചിലരെ മാറ്റി പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി.ഹൈടെക് ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.
കൈറ്റ് മാസ്റ്റർ സച്ചിൻ ജി. നായർ (9496828002)
കൈറ്റ് മിസ്ട്രസ് ജിജി.പി.ജെ (9495973805)
സ്ക്കൂൾതല ഭരണനിർവ്വഹണ സമിതി 2018-19
ചെയർമാൻ
കെ.ആർ. മുരളീധരൻ
സ്കൂൾ പി.റ്റി.എ. പ്രസിഡന്റ്
കൺവീനർ
ഷീബാ വർഗ്ഗീസ്
ഹെഡ്‌മിസ്ട്രസ്
വൈസ് ചെയർമാൻമാർ
ശശി കുമാർ
പി.റ്റി.എ. വൈസ് പ്രസിഡന്റ്
അനു മാത്യു
എം. പി.റ്റി.എ. പ്രസിഡന്റ്
ജോയിന്റ് കൺവീനർമാർ
ജിജി.പി.ജെ
എച്ച്.എസ്സ്.എ. ഫിസിക്കൽ സയൻസ്
കൈറ്റ് മിസ്ട്രസ്
സച്ചിൻ.ജി. നായർ
എച്ച്.എസ്സ്.എ ഇംഗ്ലീഷ്
എസ്സ്.ഐ.റ്റി.സി
കൈറ്റ് മാസ്റ്റർ
വിദ്യാർത്ഥി പ്രതിനിധികൾ
മാസ്റ്റർ ദേവനാരായണൻ എസ്സ്
ലിറ്റിൽ കൈറ്റ്സ് ലീഡർ
കുമാരി ഫസ്ന ഹംസത്ത്
കുമാരി. ലിൻസി എൽ
ലിറ്റിൽ കൈറ്റ്സ് ഡപ്യൂട്ടി ലീഡർമാർ
സ്കൂൾ ലീഡർ
ക്ലബ്ബ് അംഗങ്ങൾ
[[സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽകൈറ്റ്സ്2018-19/ക്ലബ്ബ് അംഗങ്ങൾ| ക്ലബ്ബ് അംഗങ്ങൾക്കായി ക്ലിക്ക് ചെയ്യു]]
ആദ്യഘട്ട പരിശീലനം
മാവേലിക്കരയുടെ മാസ്റ്റർ ട്രെയിനർ ഉണ്ണികൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും ഹൈടെക്ക് ക്ളാസ് മുറികളെകുറിച്ചും കളികളിലൂടെ പരിചയപ്പെടുത്തി. വിദ്യാർത്ഥികൾ ഗ്രൂപ്പ് തിരിഞ്ഞ് കളികളിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷീബാ വർഗ്ഗീസ് ഉത്ഘാടനം നിർവഹിച്ച് 09.30 ന് ആരംഭിച്ച ക്ലാസ്സ് 04.00 മണിക്ക് വിദ്യാർത്ഥികളുടെ നന്ദിയിലൂടെ അവസാനിച്ചു.
സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ
08/08/2018 നു നടന്ന ലിറ്റിൽ കൈറ്റ്സിന്റെ പരിശീലന പരിപാടിയിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിന്റെ ആവശ്യകത ചർച്ച ചെയ്തു. ഒരു പത്രാധിപ സമിതി രൂപീകരിച്ചു. മലയാളം ടൈപ്പിങ്ങിന്റെ ആദ്യ പാഠങ്ങൾ നൽകി. ക്ലാസ്സുകൾ തോറും കയറിയിറങ്ങിയും നോട്ടീസുകളിലൂടെയും മറ്റും കുട്ടികളുടെ സൃഷ്ടികൾ സംഭരിക്കാൻ തീരുമാനിച്ചു . മാഗസിന് ഒരു പേര് കുട്ടികളുടെ നിർദ്ദേശത്തിലൂടെ കണ്ടെത്താൻ തീരുമാനിച്ചു.
തുടർന്ന് പലഘട്ടങ്ങളിലായി ശേഘരിച്ച സൃഷ്ടികൾ കുട്ടിപ്പട്ടങ്ങളുടെ നേതൃത്വത്തിൽ ക്രോഡീകരിച്ച് ഡിജിറ്റലൈസ് ചെയ്തു. അനേകം പേരുകൾ ഉയർന്നുവന്നെങ്കിലും e-മഷി എന്ന പേരുതന്നെയാണ് ഡിജിറ്റൽ മാഗസിനു ചേരുന്നത് എന്ന് തീരുമാനിച്ചു. ജനുവരി 20 ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് e-മഷി പ്രകാശനം ചെയ്തു.പ്രളയത്തിൽ കൈത്താങ്ങ്
പ്രളയത്തിൽ കൈത്താങ്ങ്
കരിപ്പുഴയടക്കം മാവേലിക്കരയിലെ താഴ്ന്നപ്രദേശങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു എന്ന വാർത്തകേട്ട സെന്റ്.ജോൺസിലെ അധ്യാപകർ എച്ച് എമ്മിന്റെ നേതൃത്വത്തിൽ വിവിധ ക്ലബ്ബ് അംഗങ്ങളുമായി (എൻ.എസ്സ്.എസ്സ് , എൻ സി സി , സ്കൗട്ട് , റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ്) ദുരിതബാധിതർക്ക് നൽകാൻ അരിയും മറ്റു സാധനങ്ങളുമായി ഒരു കൈത്താങ്ങാകാൻ 17/08/2018 ന് വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങൾ സന്ദർശിച്ചു. ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് അവരെ കാത്തിരുന്നത്. സന്ദർശിച്ച ദുരിതാശ്വാസ കേന്ദ്രങ്ങളൊക്കെ പ്രളയജലം വിഴുങ്ങാൻ പോവുന്നു. സാധനവിതരണം മാറ്റിവച്ച് അധ്യാപകർ ഉടൻ തന്നെ കിട്ടിയ വാഹനങ്ങളിൽ ക്യാമ്പുകളിൽ അകപ്പെട്ടവരെ ഉയർന്ന് സ്ഥലത്ത് നിലകൊള്ളുന്ന സെന്റ്.ജോൺസ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് കൊണ്ടുവന്നു. മൂന്നു ക്യാമ്പുകളിലായി താമസിച്ചിരുന്ന 1200 ൽ പരം ദുരിതബാധിതർക്ക് ഒരൊറ്റ രാത്രികൊണ്ട് താങ്ങായി തണലായി സെന്റ്.ജോൺസ്. അധ്യാപകരുടെയും മാനേജ്മെന്റിന്റേയും നിയന്ത്രണത്തിൽ 14 ദിവസം നീണ്ടു നിന്ന ക്യാമ്പ്. സ്കൂൾ എൻ.എസ്സ്.എസ്സ് , എൻ സി സി , സ്കൗട്ട് , റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ് എന്നീ വിഭാഗങ്ങളിലെ സന്നദ്ധപ്രവർത്തകർ അഹോരാത്രം പ്രവർത്തിച്ചു. ക്യാമ്പിലെ അംഗങ്ങളുടെ പേരുവിവരങ്ങൾ നൽകണം എന്ന് ആവശ്യപ്പെട്ടപ്പോൾ ഹൈട്ടെക്ക് ക്ലാസ്സ് റൂമുകളിലേക്ക് നൽകിയ കമ്പ്യൂട്ടറുമായി ഞങ്ങൾ ലിറ്റിൽ കൈറ്റ്സ് വിവരശേഖരണത്തിന് മുന്നിട്ടിറങ്ങി. സെന്റ്.ജോൺസ് ഹയർ സെക്കണ്ടാറി സ്കൂൾ , ശ്രീ വിജയേശ്വരി എച്ച് എസ്സ് ചെറിയനാട്, ജെ.ബി.എസ്സ് ചെറിയനാട് എന്നീ ക്യാമ്പുകളിലെ അന്തേവാസികളുടെ വിവരശേഖരണം നടത്തി. ഞങ്ങളുടെ കൂട്ടുകാരുടെ പ്രളയത്തിൽ നഷ്ടപ്പെട്ട നോട്ടുബുക്കുകൾ പകർത്തിയെഴുതി സഹായിച്ചു.
ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം
ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല ക്യാമ്പ് (ആനിമേഷൻ ) 01/08/2018 വെള്ളിയാഴ്ച 09.30 മുതൽ 04.00 മണിവരെ നടന്നു. അനിമേഷൻ വിഭാഗത്തിലെ അവസാന ക്ലാസ്സ് ആയിരുന്നു. നിർമ്മിച്ച ചെറിയ ആനിമേഷൻ ഫയലുകളെ ഒരുമിപ്പിക്കാനും അവയ്ക്ക് ശബ്ദം നൽകാനും നിർമ്മിച്ച സിനിമകൾക്ക് തലവാചകങ്ങൾനൽകാനും പരിശീലിച്ചു അംഗങ്ങൾക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു . വൈകുന്നേരം 04.00 മണിക്ക് ക്ലബ്ബ് അംഗങ്ങൾ നിർമ്മിച്ച ലഘു സിനിമകളുടെ പ്രദർശനത്തോടെ ക്ലാസ്സ് അവസാനിച്ചു .
ചിത്രങ്ങൾ
ഉച്ചഭക്ഷണം
ലിറ്റിൽ കൈറ്റ്സ് ഏകദിന വിജ്ഞാന യാത്ര
27/11/2018 ശ്രീബുദ്ധാ കോളേജ് ഓഫ് എഞ്ജിനീയറിങ്ങ് ആൻഡ് റ്റെക്നോളജി സഘടിപ്പിച്ച ശാസ്ത്ര സാങ്കേതിക പ്രദർശനം-എക്സ്പ്ലോറർ -18 കാണാൻ ഞങ്ങൾ 38 പേർ പാറ്റൂരേക്ക് യാത്രതിരിച്ചു. വിവിധ വകുപ്പുകൾ സംഘടിപ്പിച്ച വിജ്ഞാന പ്രദർശനം ഒരു അനുഭവം തന്നെ ആയിരുന്നു. ഡ്രോൺ ഷോ യിൽ തുടങ്ങി ലേസർ ഷോയിലൂടെ ഓട്ടോഷോയിലൂടെ കടന്ന് ബയോറ്റെക്നോളജിയിലെ മനുഷ്യശരീരഭാഗങ്ങൾ വരെ. ഓപ്പറേഷനുകളുടെ വീഡിയോകൾ തലകറക്കം സമ്മാനിച്ചെങ്കിലും വെള്ളത്തിൽ കെട്ടിയുണ്ടാക്കിയ ചങ്ങാടവും മരത്തിൽ കെട്ടി ഉയർത്തിയ ഏറ് വീടും വിവിധകളികളും സന്തോഷം നല്കി. പൂർണ്ണമായും ഒരു ദിവസം നീണ്ടൂനിന്ന ഈ യാത്ര ശരിക്കും വിജ്ഞാനപ്രദം ആയിരുന്നു.
Little Kites Education Trip Report
ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമായുള്ള ആദ്യ യാത്ര ആയിരുന്നു. ശ്രീബുദ്ധ എഞിനീയറിങ്ങ് കോളേജ് , പാറ്റൂരിൽ 27/11/2018,28/11/2018 ദിവസങ്ങളിൽ നടന്ന ദ്വിദിന ശാസ്ത്ര സാങ്കേതിക പ്രദർശനം-എക്സ്പ്ലോറർ 2018 കാണാൻ ഞങ്ങൾ ആദ്യദിനം(27/12/2018) തന്നെ പുറപ്പെട്ടു. ലിറ്റിൽ കൈറ്റ്സിൽ 40പേരുണ്ടെങ്കിലും 38 പേരും കൈറ്റ് മാസ്റ്ററും മിസ്ട്രസ്സുമായി ഞങ്ങൾ യാത്ര തിരിച്ചു. രണ്ടുപേർ യാത്രയിൽ പങ്കെടുത്തില്ല. സ്കൂളിൽ നിന്ന് 09.30 തിന് ബസ്സിൽ പുറപ്പെട്ട ഞങ്ങൾ 10.30 ന് കോളേജിൽ എത്തി. വളരെ നല്ല് ഒരു സ്വീകരണം ഞങ്ങൾക്ക് അവിടെ ലഭിച്ചു. ആദ്യദിനമായതിനാൽ പ്രദർശനത്തിനായി വിദ്യാലയം ഉണരുന്നേ ഉള്ളായിരുന്നു. അരമണിക്കൂർ ആ കോളെജിന്റെ കാമ്പസ്സ് മുഴുവൻ ഞങ്ങൾ ചുറ്റി നടന്ന് കണ്ടു. പ്രദർശനം ആരംഭിച്ചപ്പോൾ ആദ്യ സന്ദർശകരാവാൻ ഞങ്ങൾക്ക് തന്നെ അവസരം ലഭിച്ചു. തലക്കുമുകളിൽ ചീറിപ്പായുന്ന അനേകം ഡ്രോണുകളും സ്വയം നിയന്ത്രിക്കപ്പെടുന്ന റെയിൽവേ ഗേറ്റുകളും നൃത്തം ചെയ്യുന്ന റോബോട്ടുകളും ഞങ്ങളിൽ ആവേശം നിറച്ചു. കെ.എസ്സ്.ഈ.ബി യുടേയും ബി.എസ്സ്.എൻഎൽ ന്റേയും പഴയകാല ഉപകരണങ്ങൾ, ചന്ദ്രയാൻ തുടങ്ങി ഇലക്ട്റോണിക്സ് അന്ദ് കമ്മ്യൂണിക്കേഷൻ ശാഖയുടെ സ്റ്റാളുകൾ ആദ്യം തന്നെ മനസ്സു നിറച്ചു. അടുത്ത യാത്ര ബയോ ടെക്നോളജി വിഭാഗത്തിലേക്കായിരുന്നു നാനോ ടെക്നോളജിയുടെ വിവിധ പ്രദർശനങ്ങൾ സാങ്കേതിക വിദ്യയുടെ വളർച്ച എന്നിവ കണ്ടു. പിന്നീട് മനുഷ്യ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ കാണിച്ചു തന്ന മെഡിക്കൽ കോളേജ് വിഭാഗത്തിലേക്കായിരുന്നു യാത്ര. ഹോ... വല്ലാതെ ഭയപ്പെടുത്തുകയും ആശ്ചര്യം ഉണർത്തുകയും ചെയ്തു. ആ വിഭാഗത്തിലെ ഓപ്പറേഷന്റെ വീഡിയോ ഞങ്ങളിൽ ഒരാളിന്റെ ബോധം തകർത്തെങ്കിലും മറ്റുള്ളവർക്ക് ആ ദൃശ്യങ്ങൾ വല്ലാത്ത വികാരങ്ങൾ ഉണ്ടാക്കി. പിന്നീട് സന്ദർശിച്ച ട്രീഹട്ട്, ബോട്ടിങ്ങ് എന്നിവ വല്ലാത്ത ആവേശം നിറച്ചു. അതിനുശേഷം യാത്ര സിവിൽ എഞ്ചിനീയറിങ്ങ് വിഭാഗത്തിലേക്കായിരുന്നു. വിവിധ കെട്ടിടങ്ങളുടേയും പാലങ്ങളുടേയും രൂപങ്ങൾ ചേട്ടന്മാരുടെ വിവരണങ്ങൾ എന്നിവ വലിയ അറിവുകളാണ് സമ്മാനിച്ചത്. ആ വിഭാഗത്തിലേക്ക് അവർ നിർമ്മിച്ച മുളകൊണ്ടുള്ള താൽക്കാലിക പാലം മനോഹരമായിരുന്നു. പിന്നെ യാത്ര കമ്പ്യൂട്ടർ സയൻസിലേക്കായിരുന്നു. അവിടെ തകർപ്പൻ ലേസർ ഷോയാണ് ഞങ്ങളെ സ്വാഗതം ചെയ്തത് . തൊട്ടടുത്ത മുറിയിലെ ഒഗ്മെന്റ് റിയാലിറ്റി ഗേമിങ് വല്ലാത്ത ഒരനുഭവം പകർന്നു.ഇന്നത്തെ കമ്പ്യൂട്ടറിലേക്കുള്ള വളർച്ച, പഴയകാല കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ വലാത്ത ഒരനുഭവം പകർന്നു. കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ ലാബിലേക്കായിരുന്നു പിന്നീടുള്ള യാത്ര. അവിടെ വിവിധ കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്ത വിൻഡോസിന്റെയും ആൻഡ്രോയിഡിന്റേയും വിവിധ പതിപ്പുകൾ വല്ലാത്ത അറിവുകളാണ് ഞങ്ങളിലേക്ക് പകർന്നത്. പിന്നെ പോയത് ഗേം റൂമിലേക്കാണ് . അവിടെ നടന്ന വിവിധ ഗേമുകൾ ഞങ്ങളിൽ ആവേശം നിറച്ചു. അടുത്തത് ഗോസ്റ്റ് ഹൗസ് ആയിരുന്നു. ഹോ ...... അത് ശരിക്കും ഭയപ്പെടുത്തി. ഇരുളിൽ നിന്ന് മുന്നിലേക്ക് വന്ന പൈശാചിക രൂപങ്ങൾ ശരിക്കും ഭയപ്പെടുത്തി. ഞങ്ങൾ അലറി വിളിച്ചു. ആ വിഭാഗത്തിലെ 3D രൂപങ്ങളുടെ നിർമ്മിതി അത്ഭുതം ഉണർത്തി. അടുത്തയാത്ര മെക്കാനിക്കൽ വിഭാഗത്തിലേക്കായിരുന്നു. ആ വിഭാഗത്തിലേക്കുള്ള യാത്രയുടെ ആദ്യം തന്നെ ഓട്ടോ ഷോ ആയിരുന്നു. വിവിധ കാലത്തെ വിവിധ വാഹനങ്ങൾ, പുതിയ കാലത്തെ അതിനൂതന വാഹനങ്ങൾ അവയുടെ കിടിലൻ ശബ്ദം വല്ലാത്ത അനുഭവം ആയിരുന്നു. പിന്നീട് വിവിധ വാഹനങ്ങളുടെ എഞ്ചിനുകൾ അവയുടെ പ്രവർത്തനങ്ങൾ എന്നിവ വ്യത്യസ്തമായ അനുഭവങ്ങൾ പകർന്നു. ആ വിഭാഗത്തിലെ ചന്ദ്രയാൻ ഉപഗ്രഹ മോഡൽ അതിഗംഭീരമായിരുന്നു. എല്ലാം കഴിഞ്ഞ് ഇരങ്ങിയപ്പോഴണ് ഭക്ഷണം കഴിച്ചില്ല...സമയം രണ്ടര ആയി എന്ന ബോധം ഉണ്ടായത്. കമ്പ്യൂട്ടർ വിഭാഗത്തിലെ ഗോസ്റ്റ് ഹൗസിൽ കയറുന്നതിനു മുമ്പ് സച്ചിൻ സാർ നൽകിയ soan papdi വിശപ്പറിയാതിരിക്കാൻ സഹായിച്ചെന്ന് തോന്നുന്നു. കോളേജ് ക്യാന്റീനിന്റെ പിറകിലെ ഭക്ഷണശാലയിൽ ചെന്ന് ഞങൽ കൊണ്ടുവന്ന ഭക്ഷണം കഴിച്ച് വിശപ്പടക്കി. തിരിച്ച് ബസ്സിൽ കയറുന്നതിനു മുമ്പ് ഒരു ഫോട്ടോ സെഷൻ . അതും കഴിഞ്ഞ് ബസ്സ് ഗേറ്റിലെത്തിയപ്പോൾ ദാ കോളേജിന്റെ വക ചെറിയ സ്നാക്സ് - സമൂസയും ഫ്രൂട്ടിയും . മധുരതരമായിരുന്നു യാത്ര. അറിവ് പകർന്നതായിരുന്നു ആ യാത്ര. മധുരമൂറുന്ന ഓർമ്മകൾ സമ്മാനിച്ച യാത്ര. 03.30 തിൻ സ്കൂളിൽ തിരിച്ചെത്തി. അടുത്ത യാത്രക്കായി കാത്തിരിക്കുന്നു.
നന്ദി കുട്ടി പട്ടമേ............
തയ്യാറാക്കിയത്.
ഫസ്ന ഹംസത്ത്
നന്ദന ജെ
സിയ
റവന്യൂജില്ലാ കലോത്സവം
സെന്റ്ജോൺസിൽ വെച്ച് നടന്ന റവന്യൂ ജില്ലാകലോത്സവത്തിൽ പ്രോഗ്രാം കമ്മിറ്റിയുടെ വിവിധ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സിനു പങ്കെടുക്കാൻ അവസരം കിട്ടി. സ്റ്റേജുകളിലേക്കുള്ള പ്രിന്റ്ഔട്ടുകൾ, സ്റ്റേജുകളിലേക്കുള്ള മാർക്ക് ഷീറ്റ്, കോൾഷീറ്റ്, റ്റാബുലേഷൻ ഷീറ്റ് എന്നിവയുടെ ക്രോഡീകരണം. വിവിധ സ്റ്റേജുകളിലേക്കുള്ള ദിശാസൂചകങ്ങൾ എന്നിവയും കലോത്സവ ശേഷം സർട്ടിഫിക്കറ്റുകളുടെ പ്രിന്റിങ്ങും ചെയ്ത് പ്രോഗ്രാം കമിറ്റിയെ സഹായിച്ചു.
കമ്പ്യൂട്ടറിന്റെ ഉള്ളറകളിലേക്ക്
യു.പി ക്ലാസ്സിലെ കുട്ടികൾക്കായി പഠനോത്സവവുമായി ബന്ധപ്പെട്ട് ഒരു കമ്പ്യൂട്ടർ ഹാർഡ് വെയർ , അനുബന്ധൗപകരണ പ്രദർശനം നടന്നു. കമ്പ്യൂട്ടർ മോണിറ്ററുകളുകൾ, കീബോർഡ്, പഴയ മൗസ്, പ്രശസ്ത വ്യക്തികളുടെ ആൽബം , മദർബോർഡ്, റാം, PCI Slot ഉപകരണങ്ങൾ, ഹാർഡ് ഡിസ്ക്, ബസ്, ഐ.ഡി.ഈ, യു.എസ്സ്.ബി ഉപകരണങ്ങൾ , റാസ്പറിപൈ, ഇലക്ട്രോണിക്ക് കിറ്റ്, സാറ്റ കേബിളുകൾ എന്നിവയുടെ പരിചയപ്പെടുത്തലുകൾ എന്നിവ നടന്നു.
പ്ലാസ്റ്റിക് പേനകൾക്ക് ഗുഡ്ബൈ
ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള പേപ്പർ പേനകൾ മാത്രമേ ഇനി ലിറ്റിൽ കൈറ്റ്സ് ക്ലാസ്സിൽ ഉപയോഗിക്കൂ എന്ന പ്രതിജ്ഞയെടുത്ത ക്ലബ്ബ് അംഗങ്ങൾ കുറേയധികം പേനകൾ നിർമ്മിച്ചു. മാവേലിക്കര ട്രഷറി, താലൂക്ക് ഓഫീസ്, കാത്തലിക്ക് സിറിയൻബാങ്ക് തട്ടാരമ്പലം തുടങ്ങിയ പൊതുസ്ഥാപനങ്ങളിൽ സൗജന്യമായി അവ വിതരണം ചെയ്തു.
ചങ്ങാതിക്കൂട്ടം
സവിശേഷ ശ്രദ്ധ ആവശ്യമുള്ള ഞങ്ങളുടെ സ്കൂളിലെ കുട്ടികളുടെ കൂട്ടയ്മ "ചങ്ങാതിക്കൂട്ടം"-അതിന്റെ ഭവനസന്ദർശന പരിപാടിയിൽ പങ്കാളികളായി. അത്തരം കുട്ടികളോടൊപ്പം അല്പനേരം പങ്കിട്ടു. അവർക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്തു. അവിടെ നടന്ന വിവിധ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ നടത്തി.
അത്തരം വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനവും നൽകിവരുന്നു. അവരുടെ പഠനപ്രവർത്തനങ്ങളിൽ ലിറ്റിൽകൈറ്റ്സും ഒത്തുചേർന്നു.
കമ്പ്യൂട്ടർ പരിശീലനം
ആരോഗ്യ ജാഗ്രത -ആരോഗ്യ സന്ദേശ യാത്ര
ആരോഗ്യവകുപ്പന്റെ ആരോഗ്യ സന്ദേശ യാത്രക്ക് സ്വാഗതം അരുളി ലിറ്റിൽ കൈറ്റ്സും. സ്കൂളിൽ നടന്ന ഉത്ഘാടനം, പ്രദർശനം, ആരോഗ്യ ഗാനം, നാടകം,ഫ്ലാഷ് മോബ് എന്നിവയുടെ ഡോക്യുമെന്റേഷൻ നടത്തി ലിറ്റിൽ കൈറ്റ്സ്.
e-മണിക്കുട്ടി(Automatic Bell System)
ഇവിടെ ബെല്ലടിക്കാനൊന്നും ആരുമില്ലേ...... സമയം കഴിഞ്ഞും മണിനാദം കേൾക്കാത്തതിനാൽ ക്രുദ്ധയായ അദ്ധ്യാപികയുടെ അല്ലെങ്കിൽ ക്രുദ്ധനായ അദ്ധ്യാപകന്റെ ശബ്ദം പലപ്പോഴും ഞങ്ങളുടെ കലാലയത്തിന്റെ ആപ്പീസിൽ ഉയർന്നു കേൾക്കാറുണ്ട് . വിസ്തൃതിയിൽ പരന്നുകിടക്കുന്ന ക്ലാസ്സ് മുറികളിൽ നോട്ടീസുമായി നടക്കുന്ന പ്യൂൺ ഓടി തിരിച്ചുവരുമ്പോഴേക്കും സമയം അതിക്രമിച്ചുകാണും . ഇനി സെന്റ്.ജോൺസിൽ അത്തരം പരാതികൾ ഉണ്ടാവില്ല. 2018-19 ലിറ്റിൽ കൈറ്റ്സ് കൈറ്റ് മാസ്റ്ററിന്റെയും മിസ്ട്രസ്സിന്റേയും സഹായത്തോടെ സ്കൂളിനു കിട്ടിയ റാസ്പറി പൈ ഉപയോഗിച്ച് Automatic Bell System തയ്യാറാക്കിയിരിക്കുന്നു.
e-മണിക്കുട്ടി
റാസ്പറി പൈ യുടെ ഉപയോഗവും പ്രവർത്തനങ്ങളും അഭ്യസിച്ച ശേഷം അതുപയോഗിച്ച് എന്തെങ്കിലും ഒരു ഉൽപ്പന്നം സ്കൂളീന് ഉപകാരപ്പെടുന്നത് നിർമ്മിക്കണമെന്ന ആഗ്രഹമാണ് e-മണിക്കുട്ടിയുടെ നിർമ്മാണത്തിലേക്ക് നയിച്ചത്. ഇത് ഞങ്ങൾക്ക് സാധിക്കും എന്ന തോന്നൽ തന്നത് ശ്രീബുദ്ധ എഞ്ചിനീയറിങ്ങ് കോളേജിലേക്ക് നടത്തിയ സന്ദർശനം ആയിരുന്നു. അവിടെ നടന്ന Technical Expo-2018, അവിടെ കണ്ട അവർ നിർമ്മിച്ച് പ്രദർശിപ്പിച്ച ഉത്പന്നങ്ങൾ ഞങ്ങളുടെ മനസ്സിൽ സാങ്കേതികവിഷയങ്ങളിലെ കൗതുകം ഉണർത്താൻ സഹായകരമായിരുന്നു. അവർ നിർമ്മിച്ച യന്ത്രമനുഷ്യനും Automatic Railway Gate ഉം അഡ്രിനോ എന്ന കൊച്ചുകമ്പ്യൂട്ടർ ഉപയോഗിച്ചാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്ന് അവർ പറഞ്ഞപ്പോൾ ഞങ്ങളുടെ കൈറ്റ് മാസ്റ്റർ ഞങ്ങൾക്ക് റാസ്പറി പൈയേക്കുറിച്ച് പറഞ്ഞുതന്നു. ഞങ്ങളുടെ സ്കൂളിലിരിക്കുന്ന ആ കൊച്ചു കമ്പ്യൂട്ടർ ഉപയോഗിച്ചും ഇത്തരം ഉപകരണങ്ങൾ നിർമ്മിക്കാം എന്ന് അദ്ദേഹം അപ്പോൾ പറഞ്ഞു തന്നു.
നാളുകൾക്ക് ശേഷം ആ ദിനങ്ങൾ എത്തി ഞങ്ങൾ റാസ്പറിപൈ കണ്ടു, തൊട്ടു, എൽ ഇ ഡി ബൾബ്ബ് കത്തിച്ചു ട്രഫിക്ക് ലൈറ്റ് ഉണ്ടാക്കി പിന്നെ ദേ ഈ മണിക്കുട്ടി.നിർമ്മാണഘട്ടത്തിൽ ഇവൾ ഞങ്ങളെ ഒത്തിരി കുഴപ്പിച്ചു. ഞങ്ങൾ നേരിട്ട ബുദ്ധിമുട്ടുകൾ റാസ്പ്ബറി പൈയിൽ സമയം സൂക്ഷിച്ചുവെക്കാൻ (System Time) മറ്റ് കമ്പ്യൂട്ടറുകളിലെ പോലെ സംവിധാനങ്ങളില്ല. ഈ പ്രശ്നം എങ്ങനെ പരിഹരിക്കും എന്നതായിരുന്നു ആദ്യ അന്വേഷണം . പൈ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചാൽ പൈയുടെ സമയം സാധാരണ സമയത്തിലേക്ക് മാറും എന്ന് കണ്ടതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. സിസ്റ്റത്തിന്റെ സമയം പ്രോഗ്രമിലേക്കെടുക്കാൻ import datetime എന്ന ലൈബ്രറിയിലെ ഫങ്ങ്ഷനുകൾ സഹായിക്കും എന്ന് ഇന്റർനെറ്റിൽ നിന്നും അറിഞ്ഞതോടെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു. https://stackoverflow.com/questions/415511/how-to-get-the-current-time-in-python. പൈത്തണിൽ പ്രോഗ്രാം തയ്യാറാക്കി. എൽ ഇ ഡി ബൾബ് പ്രവർത്തിപ്പിച്ച അതേ പ്രോഗ്രാം ഉപയോഗിച്ച് മണിയടിക്കേണ്ട സമയങ്ങളിൽ ബൾബ് പ്രകാശിപ്പിച്ചു. അപ്പോഴാണ് അടുത്ത കുഴപ്പം. പഠിച്ച ഫോർ ലൂപ്പ് ഒരു നിശ്ചിത സംഖ്യവരെയല്ലേ പ്രവർത്തിക്കൂ. ഇത് രാവിലെ മുതൽ വൈകുന്നേരം വരെ പ്രവർത്തിച്ചുകൊണ്ടിരിക്കണ്ടേ. ഫോർലൂപ്പ് മാറ്റി while(1) എന്ന ലൂപ്പ് ഉപയോഗിക്കാൻ കൈറ്റ് മാസ്റ്റർ നിർദ്ദേശിച്ചതോടെ ആ പ്രശ്നവും പരിഹരിച്ചു. അങ്ങനെ പ്രോഗ്രാം പൂർത്തിയായി. അപ്പോൾ ദാ അടുത്ത പ്രശ്നം . രാസ്പറി പൈയേയും ബെല്ലിനേയും എങ്ങനെ ബന്ധിപ്പിക്കും. റാസ്പറി പൈ ഉപയോഗിച്ച് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഒരു ബൾബ് എങനെ കത്തിക്കാം എന്നതായി അടുത്ത ചിന്ത. അവിടെയും ഗൂഗിൾ , യൂറ്റൂബ് എന്നിവർ സഹായിച്ചു. https://www.youtube.com/watch?v=5NxVmg8ZFEcഒരു റിലേ സംഘടിപ്പിച്ചാൽ കാര്യങ്ങൾ ഞങ്ങളുടെ വഴിയിൽ വരുമെന്ന് മനസ്സിലായി. ഫ്ലിപ്പ്കാർട്ട് വഴി കൈറ്റ് മാസ്റ്റർ 3.3 വോൾട്ട് റിലേ ഓഡർ ചെയ്തു. പിന്നെ അതിനുള്ള കാത്തിരിപ്പ്. രണ്ട് ദിവസത്തിനുള്ളീൽ റിലേ കിട്ടി. രൂപാ 176. യൂറ്റൂബ് വീഡിയോയിലെ ചേട്ടൻ പറഞ്ഞപോലെ പ്രവർത്തിച്ചു. റാസ്പറി പൈയ്യിൽ നിന്നും വരുന്ന സിഗ്നലിനെ റിലേയിലേക്ക് ഘടിപ്പിച്ചപ്പോൾ ഓകെ. റിലേയിലെ മൂന്ന് പിന്നുകളിൽ ഒന്നിൽ 3.3 വോൾട്ട്, അടുത്തത് ഗ്രൗണ്ട് പിന്നെ GPIO 3 നമ്മൾ എൽ ഇ ഡി കത്തിക്കാൻ നിർദ്ദേശം നൽകിയ അതേ പിൻ . റിലേയുടെ ഔട്ട്പുട്ട് ബൾബിലേക്കും. പൈത്തണിൽ സമയം ക്രമീകരിച്ചു പ്രോഗ്രാം റൺചെയ്തു . പ്രോഗ്രാമിൽ പറഞ്ഞ സമയം എത്തിയപ്പോൾ ഹായ് ദാ ബൾബ് തെളിഞ്ഞു. ഒരു പെട്ടിയിൽ എല്ലാം പെറുക്കികൂട്ടി ഓഫീസിലേക്ക്. എച്ച് എമ്മിന്റെ സാന്നിദ്ധ്യത്തിൽ മണിക്കുട്ടിയെ പ്രവർത്തിപ്പിച്ചു. ബൾബിന്റെ കണക്ഷൻ നേരെ ബെല്ലിനു നല്കി. സമയമായപ്പോൾ സ്കൂളിലെ ബെൽ മുഴങ്ങി. sudo nano /home/pi/.bashrc എന്ന നിർദ്ദേശം ടെർമിനലിൽ നൽകി .bashrc എന്ന ഫയൽ എഡിറ്റ് ചെയ്ത് അവസാന വരിയിൽ sudo python /home/pi/Desktop/bell/bell.py എന്ന നിർദ്ദേശം നൽകി പൈ ഓൺചെയ്യുമ്പോൾ തന്നെ പ്രോഗ്രാം റൺചെയ്യുന്ന രീതിയിലാക്കി.
അങ്ങനെ e-മണിക്കുട്ടി ഓകെ ആയി. പ്യൂൺസിനു സന്തോഷമായി... ഞങ്ങൾക്കും
Culture Through Agriculture(കൃഷിയിലൂടെ സംസ്കാരം)
സെന്റ്.ജോൺസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിഷരഹിത പച്ചക്കറിത്തോട്ടത്തിലും ഞങ്ങൾ ഉണ്ട്. സ്കൂളിലെ പച്ചക്കറി ഉദ്യാനത്തിൽ വെള്ളമൊഴിക്കാനും ചെടികളെ പരിചരിക്കാനും നിയോഗിക്കപ്പെട്ടവർ കൂടിയാണ് ഞങ്ങൾ . മീര റ്റീച്ചറിന്റെ നേതൃത്വത്തിൽ പരിപോഷിപ്പിക്കപ്പെടുന്ന കൃഷിയിടത്തിൽ റ്റീച്ചറോടൊപ്പം ചേർന്ന് ചെടികളെ പരിചരിക്കുന്നത് സ്കൂൾ ലിറ്റിൽ കൈറ്റ്സാണ്. പ്രധാനമായും പ്രണവും, അരുണും പ്രശാന്തും മിലനും കൂട്ടരും. ഇടക്ക് സഹായിക്കാൻ ഫസ്നയും ആൻമറിയയും സിയയും നന്ദനയും പിന്നെ മറ്റുള്ളവരും. ഈ പച്ചക്കറി ഉദ്യാനത്തെപ്പറ്റി ഒരു വാർത്താചിത്രം തയ്യാറാക്കി വിക്ടേഴ്സിൽ അപ്‍ലോഡ് ചെയ്തിട്ടുണ്ട്.
ഐ.റ്റി വിദഗ്ദ്ധന്റെ ക്ലാസ്സ്
കമ്പ്യൂട്ടർ ഗ്രന്ഥങ്ങളുടേ കർത്താവ് എന്ന നിലയിൽ പ്രശസ്തനായ ശ്രീ ഡാനിയൽ ജോർജ്ജ്-കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകൻ- കുട്ടികൾക്ക് കമ്പ്യൂട്ടർ ഹാർഡ് വെയറുകളെക്കുറിച്ച് ക്ലാസ്സ് എടുത്തു. വിവിധ കമ്പ്യൂട്ടർ ഭാഗങ്ങൾ പരിചയപ്പെടുത്തി. കമ്പ്യൂട്ടർ ജനറേഷനെകുറിച്ചും കമ്പ്യൂട്ടർ രംഗത്ത് ലോകം കൈവരിച്ച വളർച്ചയെപ്പറ്റിയും സുദീർഘമായി പ്രസംഗിച്ചു.
ഇൻഡസ്ട്രിയൽ വിസിറ്റ് (വ്യവസായകേന്ദ്രത്തിലേക്ക് സന്ദർശനം)
ട്രാക്കോ കേബിൾസ് തിരുവല്ല
കേരളാസർക്കാരിനു കീഴിൽ കെ.എസ്സ്.ഇ.ബി ക്കും മറ്റും കേബിളുകൾ നിർമ്മിക്കുന്ന പൊതുമേഖലാ സ്ഥാപനം. ഒരു ഇൻഡസ്ട്രിയുടെ ഘടന അവിടുത്തെ വിവിധ ഘടകങ്ങൾ പ്രവർത്തനം എന്നിവ വിശദമായി മനസിലാക്കാൻ കുട്ടികളെ ഈ യാത്ര സഹായിച്ചു. അലൂമിനിയം സ്റ്റീൽ കമ്പികൾ ചുറ്റിയെടുക്കുന്നതും ഇൻസുലേറ്റ് ചെയ്യുന്നതുമൊക്കെ ഷാജഹാൻ സാർ വിശദമായി മനസിലാക്കിച്ചു. അവിടേക്ക് വരുന്ന റോമെറ്റീരിയൽസ് ലഭിക്കുന്ന ഓർഡറുകൾക്കനുസരിച്ച് വിവിധ സൈസുകളിൽ കമ്പികളാക്കിമാറ്റി പലസ്ഥലങ്ങളിലേക്ക് അയക്കുന്നത്. ഞങ്ങൾ ചെന്നപ്പോൾ പഞ്ചാബിലേക്ക് കേബിളുകൾ കയറ്റിഅയക്കുകയായിരുന്നു. കൊണ്ടുപോവാൻ ആറേഴ് കണ്ടയ്നറുകൾ അവയിലേക്ക് കേബിളുകൾ കയറ്റാൻ പ്രത്യേകം വാഹനങ്ങൾ . എല്ലാം പറഞ്ഞ് മനസിലാക്കിതരാൻ ഓരോ സെക്ഷനിലും ഉദ്യോഗസ്ഥർ. ഇരുപതിൽ അധികം ഏക്കറിൽ പരന്നു കിടക്കുന്ന കമ്പനി ഭൂമി. നിർമ്മാണം മുതൽ Quality checking വരെയുള്ള വിവിധ ഘട്ടങ്ങൾ . എല്ലാം ചുറ്റിനടന്നു കണ്ടു.
ലിറ്റിൽ കൈറ്റ്സ് ഹെൽപ്പ് ഡസ്ക് - കിയോസ്ക്
എസ്സ് എസ്സ് എൽ സി, +1, +2 തുടങ്ങിയ എല്ലാ പരീക്ഷകളുടേയും ഓൺലൈൻ റിസൽറ്റുകൾ, ഹയർസെക്കണ്ടറി ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പണം , വിവിധ സ്കോളർഷിപ്പുകളുടെ (മൈനോരിറ്റി, സ്നേഹപൂർവ്വം, പ്രീമെട്രിക്ക്, പോസ്റ്റ്മെട്രിക്ക്, എൻ.റ്റി.എസ്സ്.സി, എൻ.എം.എം.എസ്സ് തുടങ്ങിയ) ഓൺലൈൻ സമർപ്പണം, ലിനക്സ് ഇൻസ്റ്റലേഷൻ തുടങ്ങിയ എല്ലാ ഓൺലൈൻ ഓഫ് ലൈൻ സേവനങ്ങളും ഇനി മുതൽ സെന്റ്.ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഹെൽപ്പ് ഡസ്കിന്റെ സഹായത്താൽ നടത്തനുള്ള സൗകര്യം ഏർപ്പെടുത്തി. 37 ൽ പരം ഹയർസെക്കണ്ടറി ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പണം നടത്താൻ കഴിഞ്ഞു. email: littlekites36024@gmail.com