"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2005-06 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (22065 എന്ന ഉപയോക്താവ് ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2005-06 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താൾ [[2005-06 വർഷത...) |
(ചെ.) (2005-06 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2005-06 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താളിനുമുകളിലേയ്ക്ക്, Sreejithkoiloth തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു: സ്കൂൾതാളിന്റെ ഉപതാളായി സജ്ജീകരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
21:46, 27 നവംബർ 2020-നു നിലവിലുള്ള രൂപം
2005-06 വർഷത്തിലെ പ്രവർത്തനങ്ങൾ
==എസ് എസ് എൽ സി റിസൾട്ട്== പരീക്ഷ എഴുതിയവർ -73 ജയിച്ചവർ-68 നിർമൽ ദേവ് എന്ന കുട്ടിക്ക് 12 എ +,1 എ എസ് എസ് എൽ സി വിജയ ശതമാനത്തിന്റെ കാര്യത്തിൽ തൃശൂർ കോർപറേഷനിൽ ഒന്നാം സ്ഥാനം നേടി
ലൈബ്രറി നവീകരണം
പി ടി എ ഒരു ലൈബ്രറിയനെ നിയമിച്ചു. എല്ലാ ദിവസവും ഉച്ചക്ക് ലൈബ്രറി തുറന്നു പ്രവർത്തിക്കുന്നു. പുസ്തക വിതരണം നടത്തുന്നു. വായന മുറിയുടെ അഭാവം ലൈബ്രറിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.
ഉപജില്ലാ കലോത്സവം
ലളിത ഗാനം മൂന്നാം സ്ഥാനം
ഗാന്ധി ദർശൻ
ഗാന്ധി ദർശൻ ക്ലബ്ബിൽ 112 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. കുട്ടികളിൽ ഗാന്ധിയൻ ആദർശങ്ങളെ കുറിച്ച അവബോധമുണ്ടാക്കാൻ ഗാന്ധിദർശൻ ക്ലബ്ബിലൂടെ കഴിയുന്നു. സ്‌കൂൾ വിട്ടതിനു ശേഷമാണ് ഇതിന്റെ പഠന പരിപാടികൾ നടത്തുന്നത്. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച കമ്പോസ്റ്റു കുഴി നിർമ്മാണം ,ശുചീകരണ പ്രവർത്തനങ്ങൾ ചെടികൾ വെച്ച് പിടിപ്പിക്കൽ എന്നിവ നടത്തി.
ക്ളബ് പ്രവർത്തനം
സയൻസ് ക്ലബ്, ഹെൽത്ത്ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, മാത്‍സ് ക്ലബ്, പരിസ്ഥിതി ക്ലബ് എന്നിവ സ്‌കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. സയൻസ് ക്ലബ്, ഹെൽത്ത്ക്ലബ്,എന്നീ ക്ലബ്ബ്കളുടെ അഭിമുഘ്യത്തിൽ സാംക്രമിക രോഗങ്ങളെ കുറിച്ചും പ്രതിരോധ രീതികളെ കുറിച്ചും ബോധവത്കരണ ക്‌ളാസ്സുകൾ നടത്തി പാരമ്പര്യേതര ഊർജ്ജ സംരക്ഷണം എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തി . നേത്ര വൈകല്യമുള്ളവരെ കണ്ടെത്താൻ പരിശോധന നടത്തി. സ്‌കൂൾ സയൻസ് എക്സിബിഷൻ നടത്തി. എയ്ഡ്സ് ദിനത്തോടനുബന്ധിച്ച പോസ്റ്ററുകൾ നിർമ്മിച്ചു. ലോക ജനസംഖ്യ ദിനം ,ചാന്ദ്ര ദിനം, ഹിരോഷിമ ദിനം എന്നിവ ആചരിച്ചു. മാത്‍സ് ക്ളബ്ബ് പ്രവർത്തനങ്ങൾക്കായി ഓരോ ക്ലാസ്സിലും ഓരോ ലീഡർമാരെ ചുമതലപ്പെടുത്തി. ബ്രഹ്മഗുപ്ത വാരാഘോഷത്തോടനുബന്ധിച്ച് സ്‌കൂൾ തലത്തിൽ ക്വിസ് മത്സരം, ഉപന്യാസ മത്സരം ,ആക്ടിവിറ്റി മത്സരം എന്നിവ നടത്തി ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓരോ ക്‌ളാസ് മുറിയുടെയും മുൻപിൽ പൂന്തോട്ടം നിർമ്മിക്കാൻ തീരുമാനിച്ചു. മലിന ജലം ഒഴുക്കി കളയാൻ സോക്ക്പിറ്റ് നിർമ്മിച്ചു.
വിദ്യാരംഗം കലാ സാഹിത്യ വേദി
മുഴുവൻ ക്‌ളാസ്സുകളിലും കയ്യെഴുത്തു മാസിക തയ്യാറാക്കി. ജില്ലാതല സാഹിത്യോത്സവങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കി.
എസ് എസ് എ ഗ്രാന്റ്
എസ് എസ് എ ഗ്രാന്റ് ഉപയോഗിച്ച് വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും പഠനോപകരണങ്ങൾ വാങ്ങുകയും ചെയ്തു. എസ് എസ് എ കെട്ടിടത്തിന്റെ പണി മിക്കവാറും പൂർത്തിയായി കഴിഞ്ഞു..