"എസ്.എ.എൽ.പി.എസ്. വെൺപാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 55: | വരി 55: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1.ഡോ.ജോൺ ജോർജ് | |||
(റിട്ട. പ്രിൻസിപ്പൽ ആയുർവേദ കോളേജ് | (റിട്ട. പ്രിൻസിപ്പൽ ആയുർവേദ കോളേജ് | ||
2. ശ്രീമതി അനു ജോർജ്. | |||
(പ്രിൻസിപ്പൽ,മാർ ഡൈനീഷ്യസ്സ് ഇൻസ്റ്റിറ്റ്യൂഷൻസ്) | (പ്രിൻസിപ്പൽ,മാർ ഡൈനീഷ്യസ്സ് ഇൻസ്റ്റിറ്റ്യൂഷൻസ്) | ||
13:34, 29 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| എസ്.എ.എൽ.പി.എസ്. വെൺപാല | |
|---|---|
| വിലാസം | |
തെങ്ങേലി, വെൺപാല എസ്.എ.എൽ.പി.എസ്. വെൺപാല, തെങ്ങേലി പി.ഒ, വെൺപാല , 689106 | |
| സ്ഥാപിതം | 01 - 06 - 1908 |
| വിവരങ്ങൾ | |
| ഫോൺ | 9446444640 |
| ഇമെയിൽ | salpsvenpala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37238 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പി ജയകുമാരി |
| അവസാനം തിരുത്തിയത് | |
| 29-09-2020 | Salps |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
വിദ്യാലയ ചരിത്രം
1908-ൽ സാൽവേഷൻ ആർമി സഭയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം കൂറ്റൂർ പഞ്ചായത്തിലെ 13-ാം വാർഡിൽ ആണ് സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസപരമായും സാമൂഹികപരമായും പുരോഗതിയും അടിസ്ഥാന സൌകര്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലത്ത് ക്രിസ്തീയ മിഷനറിമാർ ജനമദ്ധ്യത്തിലേ വന്ന് ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ തുടങ്ങി. ഈ പ്രവർത്തനങ്ങൾ കേട്ടും അറിഞ്ഞും ആക്കയിൽ ചാക്കോ എന്ന സമുദായ സ്നേഹി മിഷനറിമാരെ കണ്ടു സംസാരിച്ചതിന്റെ ഫലമായി വെൺപാലയിലുള്ള ആക്കയിൽ പുരയിടത്തിൽ ഷെഡ് വെച്ച് സാൽവേഷൻ ആർമി പ്രവർത്തനം ആരംഭിച്ചു.
ഇവിടുത്തെ പ്രവർത്തനങ്ങൾക്കു പല തടസ്സങ്ങളും നേരിട്ടപ്പോൾ തുടർന്ന് എരിച്ചിപ്പുറത്തും പിന്നീട് കോളഭാഗത്തു ഇട്ടിയവീരാ സാറിന്റെ പിതാവിന്റെ ഭൂമി രക്ഷാസൈന്യം ഒറ്റിക്കു വാങ്ങി, അവിടെ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങി. വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കുട്ടികളെ കോർ ഓഫീസർ അക്ഷരം പഠിപ്പിച്ച് തുടങ്ങി. അനേകം കൂട്ടികൾ നിലത്തെഴുത്തു പഠിക്കാൻ തുടങ്ങി. ഇങ്ങനെ പഠിച്ച കുട്ടികൾക്കു തുടർന്നു പഠിക്കാൻ അവസരം കിട്ടാതിരുന്നപ്പോൾ 1908-ൽ കൊളഭാഗത്തു സാൽവേഷൻ ആർമിയുടെ പ്രൈമറി സ്കൂൾ പ്രവർത്തനം തുടങ്ങി. സ്ക്കൂളിലെ ആദ്യത്തെ ഹെഡ് മാസ്റ്ററായി പ്രയാറ്റിലുള്ള അബ്രഹാം സാറിനെ നിയമിച്ചു. അന്ന് ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമെ ഉണ്ടായിരിന്നുള്ളൂ. പിന്നീടു കൊച്ചു വീട്ടിൽ കൂടുംബത്തിന്റെ സ്ഥലം വാങ്ങി കെട്ടിടം പണിതു സ്കൂൾ പ്രവർത്തനം തുടങ്ങി.
നിരവധി ആളുകളുടെ സഹായ സഹകരണങ്ങളാൽ ഈ വിദ്യാഭ്യാസ സ്ഥാപനം ഇവിടെ പ്രവർത്തനം ആരംഭിച്ചു. ഇതിനു എല്ലാം നേതൃത്വം നൽകിയതു ആക്കയിൽ ചാക്കോയും കൂടുംബവുമാണ് . തിരുവൻവണ്ടൂർ, നന്നാട്, പ്രയാർ, തെങ്ങേലി, വെൺപാല എന്നീ കരകളിൽ നിന്നും ആയിരക്കണക്കിനു കൂട്ടികൾ ഈ സ്ഥാപനത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേക്കു നയിക്കപ്പെട്ടു.
ഈ സ്കൂളിൽ പ്രധാന അധ്യാപകരായി സേവനം അനുഷ്ഠിച്ച പി. ഇ എബ്രഹാം സാർ, കെ.ടി ഇട്ടിയവീരാ സാർ, കെ.ടി കൂഞ്ഞമ്മ ടീച്ചർ, പി.കെ ബേബി സാർ, പി.എം ജേക്കബ് സാർ, ചന്ദ്രിക ദേവി ടീച്ചർ എന്നിവരും എം കെ ചിന്നമ്മ, പി. ജി ശോശാമ്മ, കെ.വി ശോശാമ്മ ,കെ.വി എബ്രഹാം, കെ.എം മേരി, അച്ചാമ്മ ടീച്ചർ, രാമൻ പിള്ള സാർ, ഏലിയാമ്മ ടീച്ചർ, എം. കെ ആനിക്കുട്ടി എന്നിവരും വളരെ സ്തുത്യർഹമായ നിലയിൽ സേവനം അനുഷ്ഠിച്ച ഈ സ്കൂൾ വളരെ നല്ല രീതിയിൽ നിലനിർത്താൻ സഹായിച്ച ഇവരുടെയെല്ലാം പ്രവർത്തനങ്ങളെ നന്ദിപൂർവം സ്മരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
സ്കൂളിലെ മികവു പ്രവർത്തനമായി വായനയ്ക്കാണ് മുൻതൂക്കം നൽകുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ക്ലാസുകളിലും ലൈബ്രറികൾ ക്രമീകരിച്ചിരിക്കുന്നു. എല്ലാ ക്ലാസുകളിലും ദിനപത്രം ലഭ്യമാക്കുന്നു. കുട്ടികൾ രാവിലെയുള്ള സമയം പത്ര വായനക്കായി മാറ്റി വയ്ക്കുന്നു . പ്രധാന വാർത്തകൾ കുട്ടികളുടെ വാർത്താ ബുക്കിൽ രേഖപ്പെടുത്തുന്നു. സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നു. മലയാളത്തിളക്കം, ശ്രദ്ധ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ഭാഷാ ലേഖന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നു. Hello English ന്റെ യൊപ്പം കുട്ടികളിൽ English ഭാഷ എളുപ്പമാക്കുന്നതിന് Easy English നടത്തുന്നു. ആഴ്ചയിൽ രണ്ടു ദിവസം English Assembly നടത്തപ്പെടുന്നു. ഇതിൽ G.K Questions , News, തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു. എല്ലാ ക്ലാസുകളിലും ICT സാധ്യത ഉൾപ്പെടുത്തി പാഠഭാഗങ്ങൾ കുട്ടികൾക്ക് ആകർഷകമാക്കുന്നു. ഒന്നു മുതൽ 4 വരെയുള്ള കുട്ടികൾക്ക് 'കളിപ്പെട്ടി ' കമ്പൂട്ടർ പഠനം ലഭ്യമാക്കുന്നു. ജൈവവൈവിധ്യ ഉദ്യാനത്തോടൊപ്പം ചെറിയ ഒരു കൃഷിത്തോട്ടവും ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾ അധ്യാപകരുടെ സഹായത്തോടെ പച്ചക്കറി കൃഷിയിൽ ഏർപ്പെടുന്നു. സ്കൂൾ കലോത്സവങ്ങളിലും പ്രവൃത്തി പരിചയമേളകളിലും സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്യുന്നു.
മുൻസാരഥികൾ
- പി.ഇ എബ്രഹാം
- കെ.ടി ഇട്ടിയ വീര
- കെ ടി കുഞ്ഞമ്മ
- പി.കെ ബേബി
- പി.എം ജേക്കബ്
- ചന്ദ്രിക ദേവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.ഡോ.ജോൺ ജോർജ്
(റിട്ട. പ്രിൻസിപ്പൽ ആയുർവേദ കോളേജ്
2. ശ്രീമതി അനു ജോർജ്.
(പ്രിൻസിപ്പൽ,മാർ ഡൈനീഷ്യസ്സ് ഇൻസ്റ്റിറ്റ്യൂഷൻസ്)
ദിനാചരണങ്ങൾ
- ലോക പരിസ്ഥിതി ദിനം
- വായനാ ദിനം
- ചാന്ദ്രദിനം
- ലഹരി വിരുദ്ധ ദിനം
- അദ്ധ്യാപക ദിനം
- ഗാന്ധിജയന്തി
- ശിശുദിനം
- ഓണം
- ക്രിസ്തുമസ്
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
- പി.ജയകുമാരി - പ്രധാന അദ്ധ്യാപിക.
- സോഫിയ T
- ആൻസി ജോൺ
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- സർഗവേദി
- പച്ചക്കറി കൃഷി
- ശുചിത്വപരിശോധനകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പഠനയാത്രകൾ
- ജൈവ വൈവിധ്യ ഉദ്യാനം
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|