"ജി.എൽ.പി.എസ് കടങ്ങോട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Latheefkp എന്ന ഉപയോക്താവ് ജി.എൽ.പി.എസ് കടങ്ങോട്/അക്ഷരവൃക്ഷം/പുതുപാഠങ്ങൾ/കൊറോണ വൈറസ് എന്ന താൾ [[ജി.എൽ...)
(വ്യത്യാസം ഇല്ല)

11:19, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്

എന്തിനെന്നറിയില്ല എപ്പോഴെന്നറിയില്ല
എവിടന്നു വന്നു നീ കാട്ടുതീ പോലവേ
വിതുമ്പുന്ന മനസ്സുമായ് കാണും മനുജരെ
അരുതേ എന്നോതുവാൻ പോലും കഴിയാതെ
ഉരുകുന്ന മനുഷ്യന്റെ ആധികൾ കണ്ടു ഞാൻ
അറിയാതെ തേങ്ങി കരഞ്ഞു പോയി
എന്തിനീ പരീക്ഷണം എന്നറിയാതെ ഞാൻ
ഉമ്മറ പടിയിൽ തളർന്നിരുന്നു
കൂട്ടിലകപ്പെട്ട കിളികളെ പോലവേ
മോചനം കിട്ടുവാൻ കാത്തിരുന്നു
താങ്ങും തണലുമായി കൂട്ടിന് വരുമെന്ന്
വെറുതെ മോഹിച്ചിരുന്നു പോയി
ആപത്തിൽ നിന്നും കരകേറുവാനായി
നാഥനോടായെന്നും ഞാൻ കേണിടുന്നു

മുർഷിത കെ ആർ
5 B ജി എൽ പി എസ് കടങ്ങോട്
കുന്നംകുളം ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത