"സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ മാതൃസ്നേഹാമൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സൃഷ്ടി കവിത)
 
No edit summary
 
വരി 36: വരി 36:
| color= 3
| color= 3
}}
}}
{{Verification4|name= Anilkb| തരം=കവിത }}

20:11, 5 മേയ് 2020-നു നിലവിലുള്ള രൂപം

മാതൃസ്നേഹാമൃതം

അമ്മിഞ്ഞപ്പാലിൻമാധുര്യത്തോടെ മിഴികൾ
തിരിച്ചറിഞ്ഞ സത്യമാണമ്മ
ജീവിത പാഠത്തിൽ ഓരോ വ
രികളും
വിയർപ്പിൻ മഷിയായ് കുറിച്ചിടുമ്പോഴും
വേദന നൽകാതെ പുഞ്ചിരി തൂകുന്ന
ജീവിത മാർഗ്ഗം തന്നെയാണമ്മ
സ്നേഹിച്ചാലാണെനിക്ക് മതിയാവുക
അമ്മയാണെൻ്റെ ജീവിതമാർഗ്ഗവും
അമ്മതൻ ശാസനയാണെൻ്റെ നൻമയുo
അമ്മ തൻ ചുംബനങ്ങളിലൂടെ ന്നെ
മാതൃ സ്നേഹത്തിൻ അമൃതൂട്ടിക്കുകയല്ലോ
ആദിവ്യ സ്നേഹത്തിനുത്തരമാണ്
നാവിൽ തുളുമ്പിയ ഈ രണ്ടക്ഷരം
നിൻ സ്നേഹമാവോളം ആസ്വദിച്ച്
ഈ മണ്ണിൽ ഞാനങ്ങ് അലിഞ്ഞു ചേരും -


 

ശ്രീക്കുട്ടി ആർ.
11 A സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത