"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ | color= 5 }} <p> ചൈനയിലെ വു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  5  
| color=  5  
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

19:58, 3 മേയ് 2020-നു നിലവിലുള്ള രൂപം

ഞാൻ കൊറോണ

ചൈനയിലെ വുഹാനിൽ ഒക്ടോബർ 2 നാണ് എന്റെ ജനനം. എന്റെ പേര് കൊറോണ . എനിക്ക് ജനിതകമാറ്റം സംഭവിച്ച് കോവിഡ് - 19 ആയി. മാസങ്ങൾക്കൊണ്ട് നൂറിലധികം രാജ്യങ്ങൾ സന്ദർശിച്ചു. വിമാനത്തിലായിരുന്നു എന്റെ സഞ്ചാരം. 32 ലക്ഷത്തിലധികം ആളുകളിലേക്ക് ഞാൻ എത്തി. 2 ലക്ഷത്തോളം പേരുടെ ജീവൻ ഞാൻ കവർന്നു. ഞാൻ എത്തിയ രാജ്യങ്ങളിലെല്ലാം അവിടുത്തെ പരിസ്ഥിതിയുമായി പെട്ടന്ന് ഇണങ്ങിച്ചേരാൻ എനിക്ക് കഴിഞ്ഞു. 14 ദിവസം മുതൽ 45 ദിവസം വരെയാണ് ഇൻകുബേഷൻ പീരിഡ്. ചിലരിൽ ഞാൻ രോഗലക്ഷണങ്ങളൊന്നും കാണിക്കില്ല. എന്നാൽ മറ്റു ചിലരിൽ പനി, ജലദോഷം, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ ഞാൻ കാണിക്കും. വ്യദ്ധരിലും കുട്ടികളിലും മറ്റ് മാരക രോഗങ്ങളുള്ളവരിലും ഞാൻ പെട്ടന്ന് എത്തിച്ചേരും. എന്നെ തടയണമെങ്കിൽ നിങ്ങൾ മുഖാവരണം അണിയണം. കൂടാതെ ആൾക്കൂട്ടത്തിൽ പെടരുത്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കുക, കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുക, കണ്ണിലും മൂക്കിലും വായിലും കൈകൾ കൊണ്ട് തൊടാതിരിക്കുക. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഒരു പരിധി വരെ എന്നെ അകറ്റി നിർത്താൻ സാധിക്കും.

ഗോകുൽ സുരേഷ്
4 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം