"എൻ.എസ്.എസ്.എച്ച്.എസ്.പാറക്കടവ്/അക്ഷരവൃക്ഷം/"ചോന്ന പാവാട "" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എൻ.എസ്.എസ്.എച്ച്.എസ്.പാറക്കടവ്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എൻ.എസ്.എസ്.എച്ച്.എസ്.പാറക്കടവ്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 25063
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=     അങ്കമാലി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  എറണാകുളം
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ     <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

17:14, 3 മേയ് 2020-നു നിലവിലുള്ള രൂപം

ചോന്ന പാവാട

ദൂരെ ശാന്തമായ നീലത്തടാകം നോക്കി നിൽക്കുകയാണ് വിമല. ദരിദ്രയായ അവൾ അച്ഛന്റെ വരവും കാത്തിരുന്നു. പതിയെ അവൾ വീട്ടിലേയ്ക്ക് നടന്നു.അമ്മ പണിക്ക് പോകുവാൻ ഒരുങ്ങുകയാണ്. അവൾ അമ്മയോട് ചോദിച്ചു, അമ്മേ അച്ഛൻ എന്നാ വരിക? അമ്മ നിശ്ശബ്ദയായി ........ സങ്കടം ഉള്ളിലൊതുക്കി പറഞ്ഞു "കുറച്ചു നാൾ കഴിഞ്ഞാൽ വരും ". കഞ്ഞി ഞാനവിടെ വെച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ചൂടാക്കി എടുത്ത് കഴിച്ചോ ണം. അതും പറഞ്ഞ് അമ്മ പോയി. അമ്മ പോയപ്പോൾ വിമല നേരെ തടാകക്കരയിലേയ്ക്ക് പോയി. അവിടുത്തെ നിശ്ശബ്ദത അവളുടെ സങ്കടത്തെ പതിയെ ഇല്ലാതാക്കും.ഏറെ നേരം അവൾ അവിടെ ഇരുന്നു. അവൾ തന്റെ നിറം മങ്ങി, കീറി ത്തുടങ്ങിയ പാവാടത്തു മ്പു കൊണ്ട് വിയർത്ത തന്റെ മുഖം തുടച്ചു. തടാകത്തിൽ ഊളിയിട്ടു കളിക്കുന്ന മീനുകളെ കണ്ടപ്പോൾ അവൾ മനസ്സിനെ സ്വയം സമാധാനിപ്പിച്ചു. ..... നാളെ പള്ളിക്കൂടം തുറക്കും. കൂട്ടുകാരുടെ കളിയാക്കലുകൾ ഇനിയും കേൾക്കേണ്ടി വരുമെന്നോർത്ത് സങ്കടപ്പെട്ട അവളുടെ മനസ്സിൽ ഒരേ ഒരു ചിന്ത..... അച്ഛൻ എന്നാണാവോ വരിക? മൈതാനത്ത് കുട്ടികൾ കളിച്ചു തിമിർക്കുന്നു, അവൾ കാതുകൾ കൂർപ്പിച്ചു, കിളികളുടെ നാദവും, കറുത്തിരുണ്ട മേഘങ്ങൾ, അന്തരീക്ഷത്തിന്റെ മാറ്റം കണ്ടപ്പോൾ മഴ വരുന്നു എന്ന് മനസ്സിലായി.അവൾ നീല ജലത്തിലൂടെ തലോടി എന്നിട്ട് കൈയ്യും മുഖവും കഴുകി ഒരുവട്ടം കൂടി തടാകത്തിനെ നോക്കി വീട്ടിലേയ്ക്ക് തിരിച്ചു.ഓലമേഞ്ഞ കുടിലിന്റെ ചെറിയ വിടവിലൂടെ മഴത്തുള്ളികൾ അവളുടെ മുഖത്തേയ്ക്ക് ഇറ്റിറ്റു വീണു. അവൾ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി. ശാന്തമായ കാറ്റ് പുൽനാമ്പുകളെ തഴുകുന്നു. അവളുടെ കൺപീലികളെയും കാറ്റ് ചെറുതായൊന്ന് തഴുകി. അവൾ കഞ്ഞി കുടിച്ചു മഴയുടെ സൗന്ദര്യം ആസ്വദിച്ചു.വൈകുന്നേരം മഴ തോർന്നപ്പോൾ പുറത്തേയ്ക്കിറങ്ങി. അച്ഛൻ നട്ടുനനച്ചു വളർത്തിയ ജാതിയുടെ കൊമ്പിൽ കെട്ടിയ ഊഞ്ഞാലിൽ ഇരുന്ന് ആടി.ദൂരെ നിന്ന് അമ്മ വരുന്നത് കണ്ടു. രാത്രി നിലാവ് പെയ്യുന്ന മാനവും നോക്കി അവൾ കിടന്നു. നക്ഷത്രങ്ങൾ വിഷാദത്തോടെ തന്നെ നോക്കുന്നതും, തന്നോട് ചിരി ക്കുന്നതായും അവൾക്ക് തോന്നി. ഒരു തണുത്ത കാറ്റ് അവളെ സ്പർശിച്ചു, വൈകാതെ അവൾ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.നേരം വെളുത്തത് അവൾ അറിഞ്ഞതേയില്ല. അടുക്കളയിൽ നിന്ന് അമ്മ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു " വി മലേ ആരാ വന്നിരിക്കുന്നത് എന്ന് നോക്യേ " കണ്ണുതുറന്നപ്പോൾ അച്ഛൻ ..... തന്റെ മുൻപിൽ നിൽക്കുന്നു. അവൾക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൾ ഒന്നുകൂടി നോക്കി. അല്ല സ്വപ്നം അല്ല .രണ്ട് വർഷം മുമ്പ് ദാരിദ്രത്തിൽ നിന്ന് കരകയറാൻ ജോലി അന്യേഷിച്ച് വിദേശത്തേയ്ക്ക് പോയ അച്ഛൻ മടങ്ങി വന്നിരിക്കുന്നു. സന്തോഷം കാ ര ണം അവളുടെ മങ്ങി വരണ്ട കവിളിലൂടെ കണ്ണുനീർ തുള്ളി വാർന്നൊഴുകി. അച്ഛൻ അവളെ വാരിപ്പുണർന്നു. അവൾക്കും അമ്മയ്ക്കും കൊണ്ട് വന്ന സമ്മാനപ്പൊതികൾ അച്ഛൻ 'വിമലയെ ഏൽപ്പിച്ചു. അതിൽ ഒരു പൊതി എടുത്ത് വിമലയ്ക്ക് കൊടുത്തു.എന്നിട്ട് പറഞ്ഞു "ഇത് നിനക്ക് ഞാൻ പ്രത്യേകം വാങ്ങിയതാ ". എന്താത് ? അവൾ ചോദിച്ചു ,ഒരു ചോന്ന പാവാട. അസ്തമയ സൂര്യന്റെ നിറമുള്ള വെട്ടിത്തിളങ്ങുന്ന പാ വാട..... അവൾ അത് മാറോട് ചേർത്ത് വച്ചു. മറ്റ് വസ്ത്രങ്ങൾ എല്ലാം എടുത്ത് അവൾ തകരപ്പെട്ടിയിൽ വച്ചു.പിറ്റേന്ന് 'ചോന്ന പാവാടയും ഉടുത്ത് അവൾ അച്ഛന്റെ കൂടെ തടാകക്കരയിലേയ്ക്ക് പോയി.കുറെ നേരം അച്ഛനുമായി സംസാരിച്ചിരുന്നു. അച്ഛൻ അവളേയും കൂട്ടി പള്ളിക്കൂടത്തിലേക്ക് പോയി.കാണുമ്പോഴേക്കും കളിയാക്കുന്ന കൂട്ടുകാർ, ദേ വിമലയുടെ ചോന്ന പാവാട കണ്ടോ.ഹായ്'...... എന്തൊരു തിളക്കം!വിമലയുടെ മനസ്സ് കോരിത്തരിച്ചു.കൂട്ടുകാരുടെ സ്വരം അവിടെ ഉയർന്ന് പൊങ്ങി. വിമലയുടെ ചോന്ന പാവാട കണ്ടോ' ....... എന്തൊരു തിളക്കം!......

ഫിദ . എം വി
7 A എൻ.എസ്.എസ്.എച്ച്.എസ്.പാറക്കടവ്
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ