"ഗവ. എൽ. പി. എസ്. മീനം/അക്ഷരവൃക്ഷം/ ആരോഗ്യമാണ് സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ഗവ. എൽ. പി. എസ്. മീനം/അക്ഷരവൃക്ഷം/ ആരോഗ്യമാണ് സമ്പത്ത്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...) |
(വ്യത്യാസം ഇല്ല)
|
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
ആരോഗ്യമാണ് സമ്പത്ത്
മീനുവിന് രണ്ടാഴ്ച്ച കഴിഞ്ഞാൽ വെക്കേഷനാണ്. അതിന്റെ സന്തോഷത്തിലാണ് അവൾ. പരീക്ഷയൊക്കെ അടുത്തുവരുന്നു, പഠിക്കണം. ഇതൊക്കെ ആലോചിച്ചു രാവിലെ എഴുന്നേറ്റപ്പോൾ അച്ചനും അമ്മയും ചേച്ചിയും ടിവിക്കു മുൻപിൽ ഇരുന്നു വിഷമിക്കുന്നു. അതെന്താണെന്ന് നോക്കിയപ്പോൾ ഒരു വൈറസ് ചൈനയിൽ നിന്നും കേരളത്തിൽ എത്തിയെന്നും കൊറോണ, കൊവിഡ് 19 എന്നാണ് പേരെന്നും ഒക്കെ ന്യൂസിൽ കേൾക്കുന്നു. അതിനെ തടഞ്ഞു നിർത്തണോങ്കിൽ ശുചിത്വം ആണ് പരിഹാരം. കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക, മാസ്ക് ധരിക്കുക,പുറത്തിറങ്ങുന്നത് ഒഴിവാക്കുക, എന്ന് ന്യുസിൽ എഴുതിക്കാണിക്കുന്നു. ലോകരാജ്യങ്ങളിൽ മരണനിരക്ക് കൂടുന്നു. മരിച്ചവരെ ഉറ്റവർക്ക് ഒരു നോക്ക് കാണാൻ കഴിയുന്നില്ല. ഇതൊക്കെ കേട്ടപ്പോൾ മീനുവിന് ആകെ സങ്കടമായി. "അച്ചാ ഈ മരിക്കുന്നവരൊക്കെ നമ്മളെ പോലെ മനുഷ്യരല്ലെ?” “ ഇത് എങ്ങനെ തടഞ്ഞു നിർത്താൻ കഴിയും?” “ നമുക്കും ജലദോഷമൊക്കെ വരാറില്ലേ?” "അതും വൈറൽ പനി എന്ന് അല്ലെ പറയുന്നേ”? "അതിലേക്കാളും മാരകമാണ് മോളെ ഇത്.” "എന്തൊരു ക്രൂരമായ അവസ്ഥയാണ് മോളെ ഇത്.” അച്ചൻ പറഞ്ഞു.’ ഈ വൈറസിനെ നമ്മൾ ഒറ്റകെട്ടായി നേരിടും”. മീനു പറഞ്ഞു. "നിന്റെ തീരുമാനം ശരിയാണു കുഞ്ഞേ”. “ നമ്മുടെ രാജ്യത്തിനു വേണ്ടി ഈ മഹാമാരിയെ തടുക്കാൻ വീടിനു പുറത്തിറങ്ങാതെ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് നമ്മുക്ക് മുന്നോട്ടു പോകാം”. അച്ചന്റെ വാക്കുകൾ കേട്ടപ്പോൾ മീനുവിന് സന്തോഷമായി. ആരോഗ്യമാണ് സമ്പത്ത്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുളക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുളക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ