"ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
19:19, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി
പ്രകൃതി അമ്മയാണ് ആ അമ്മയെ മാനഭംഗപ്പെടുത്തരുത്. നാം ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന വലിയ വെല്ലുവിളിയാണ് പരിസ്ഥിതി ശുചിത്വം. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിനു കാരണമായിതീരുന്നു പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വരുന്ന തലമുറയെ ഓർമ്മപെടുത്താൻ ലോകപരിസ്ഥിതിദിനവും ആചരിക്കുന്നു. നഗരങ്ങളിലെ ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളും, വാഹനങ്ങളിൽ നിന്നും വരുന്ന പുക ഇവയെല്ലാം പരിസ്ഥിതിമലിനീകരണത്തിന് കാരണമാകുന്നു. സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. അനഭിലഷണീയവും അശാസ്ത്രീയവുമായ വികസനം പരിസ്ഥിതിക്ക് ദോഷമായി ഭവിക്കുന്നു. ഇത് പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെ നിലനിൽപ്പ് അപകടത്തിലാക്കുന്നു. വനനശീകരണം പരിസ്ഥിതി സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രധാനഘടകമാണ്. ഇന്ത്യയിൽ വനപ്രദേശത്തിന്റെ വിസ്തൃതി കുറഞ്ഞു വരികയാണ് മരങ്ങൾ വെച്ചുപിടിപ്പിക്കുകയാണ് ഇതിനുള്ള ഏകമാർഗം. വെള്ളത്തിന്റെയും വായുവിന്റെയും പരിശുദ്ധി നിലനിർത്തുന്നതിനും ഇത് സഹായിക്കുന്നു. ജലമലിനീകരണം ഖരമാലിന്യത്തിന്റെ നിർമ്മാർജ്‌ജനപ്രവർത്തനങ്ങൾ, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ്, അതിവൃഷ്ടി, വരൾച്ച, പുഴമണ്ണ് ഖനനം, വ്യവസായവൽക്കരണം മൂലമുണ്ടാകുന്ന അന്തരീക്ഷമലിനീകരണം, വർണമഴ, ഭൂമികുലുക്കം തുടങ്ങിയവ പ്രകൃതിസംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. "ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ " എന്ന കവിവാക്യം നമ്മെ ഓർമപ്പെടുത്തുകയാണ് പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച് അതിനായി നമുക്കൊത്തൊരുമിച്ചു പ്രവർത്തിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം