"എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/പ്രകൃതിയുടെ വരദാനമാണ് നമ്മൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/പ്രകൃതിയുടെ വരദാനമാണ് നമ്മൾ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharav...) |
(വ്യത്യാസം ഇല്ല)
|
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പ്രകൃതിയുടെ വരദാനമാണ് നമ്മൾ
പരിസ്ഥിതി സൗഹാർദ്ദമായ ജീവിതം മാനവരാശിയുടെ അനിവാര്യത തന്നെയാണ് വായുവും, മണ്ണും, ജലവും മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഇന്ന് ലോകത്ത് എല്ലാവരും ശ്വസിക്കുന്നത് മലിനവായുവാണ്. തണ്ണീർത്തടങ്ങളും, പുഴകളും, കുളവുമെല്ലാം മണ്ണിട്ടുനികത്തുന്നു. ഭൂമി നമ്മൾ മനുഷ്യർക്ക് മാത്രം അവകാശപ്പെട്ടതല്ല. സകല ജീവജാലകങ്ങളുടേതുമാണ്. കുന്നുകൾ ഇടിച്ചുനിരത്തിയും, വയലുകൾ മണ്ണിട്ടുമൂടിയും മനുഷ്യർ ഭൂമിയെ നശിപ്പിക്കുകയാണ്. ഞങ്ങൾക്ക് ഈ ഭൂമി കൺകുളിർക്കെ കാണണം ഇവിടെയുള്ള കുന്നുകളും, കാടും, മേടും, പുഴയും, കടലും അത് ഞങ്ങൾ പുതിയ തലമുറക്കുകൂടി അവകാശപ്പെട്ടതാണ്. മനുഷ്യൻ പ്രകൃതിയോട് ചെയ്ത ക്രൂരതകൾക്കെല്ലാം പ്രകൃതി തിരിച്ചടിച്ചുകൊണ്ടിരിക്കുകയാണ്. അത് പ്രളയമായും, നിപ്പയായും ഇപ്പോൾ കൊറോണയായും വന്നിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകൾ ഇപ്പോൾ മരിച്ചുകൊണ്ടിരിക്കുന്നു. മരണത്തെ ഭയന്ന് ആളുകൾ വീട്ടിൽ തന്നെ ഒതുങ്ങികഴിയുകയാണ്. ഇപ്പോൾ ഫാസ്റ്റ്ഫുഡുകളില്ല നാടൻ ഭക്ഷണങ്ങൾ മാത്രം അത്കൊണ്ട്തന്നെ ആർക്കും രോഗങ്ങളുമില്ല. യാത്രകൾ കുറഞ്ഞതുകൊണ്ട് വായുമലിനീകരണവുമില്ല. മനുഷ്യർ പ്രകൃതിയുമായി വളരെ ഏറെ ഇണങ്ങിയിരിക്കുന്നു. ഭാവിയിലും മനുഷ്യർ ഇത് ശീലമാക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴിക്കോട് റൂറൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴിക്കോട് റൂറൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം