"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/'അതിജീവനം'." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

16:23, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

'അതിജീവനം.'


വിറയോടുണർന്നൊരീ മധുമാസപ്പുലരിയിൽ
പിടയുന്നൊരീ ലോക ജനതയ്ക്കു തുണയേകും
സേവകർക്കായ് ഇന്നെന്റെ പ്രാർഥന.
നിശബ്ദമായി നീളുന്ന പാതയോരങ്ങളിൽ
ആംബുലൻസിൻ ഒച്ച നിറയുന്നു.
പൂട്ടിവെച്ചൊരീ തിരക്കുകൾ തൻ ലോകത്ത്
സ്നേഹസൗഹൃദങ്ങൾ ചുവരുകൾക്കുള്ളിലായി
പൂരമേളങ്ങൾ തൻ താളം മായവെ
അപരന്നുവേണ്ടി ഒന്നായകത്തിരിക്കാം
കൈ കഴുകി മുഖം മറച്ചൊന്നിനി
കരുതലോടെ കാക്കാമീ മണ്ണിനെ.

അശ്വതി എം എസ്
10 ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത