വിറയോടുണർന്നൊരീ മധുമാസപ്പുലരിയിൽ
പിടയുന്നൊരീ ലോക ജനതയ്ക്കു തുണയേകും
സേവകർക്കായ് ഇന്നെന്റെ പ്രാർഥന.
നിശബ്ദമായി നീളുന്ന പാതയോരങ്ങളിൽ
ആംബുലൻസിൻ ഒച്ച നിറയുന്നു.
പൂട്ടിവെച്ചൊരീ തിരക്കുകൾ തൻ ലോകത്ത്
സ്നേഹസൗഹൃദങ്ങൾ ചുവരുകൾക്കുള്ളിലായി
പൂരമേളങ്ങൾ തൻ താളം മായവെ
അപരന്നുവേണ്ടി ഒന്നായകത്തിരിക്കാം
കൈ കഴുകി മുഖം മറച്ചൊന്നിനി
കരുതലോടെ കാക്കാമീ മണ്ണിനെ.