"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ പ്രകൃതി ശുചിത്വം രോഗ പ്രതിരോധത്തിന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    പ്രകൃതി ശുചിത്വം  രോഗ പ്രതിരോധത്തിന്
| തലക്കെട്ട്=    പ്രകൃതി ശുചിത്വം  രോഗ പ്രതിരോധത്തിന്
| color=  1
| color=  3
}}
}}
     <p>നമ്മുടെ ആരോഗ്യം പോലെ തന്നെ നമ്മുടെ പൂർവികർ പ്രകൃതി ശുചിത്വത്തിൻ്റെ കാര്യത്തിലും ഏറെ പ്രാധാന്യം കല്പിച്ചവരായിരുന്നു. സംസ്കാരത്തിൻ്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നമ്മൾ മലയാളികൾ പരിസര ശുചീകരണത്തിൻ്റെ കാര്യത്തിൽ തലകുനിക്കേണ്ടി വരുന്നു. ദൈവത്തിൻ്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന ഈ നാട് പകരം മാലിന്യങ്ങളുടെ നാട് എന്നറിയപ്പെടും. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. </p>
     <p>നമ്മുടെ ആരോഗ്യം പോലെ തന്നെ നമ്മുടെ പൂർവികർ പ്രകൃതി ശുചിത്വത്തിൻ്റെ കാര്യത്തിലും ഏറെ പ്രാധാന്യം കല്പിച്ചവരായിരുന്നു. സംസ്കാരത്തിൻ്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നമ്മൾ മലയാളികൾ പരിസര ശുചീകരണത്തിൻ്റെ കാര്യത്തിൽ തലകുനിക്കേണ്ടി വരുന്നു. ദൈവത്തിൻ്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന ഈ നാട് പകരം മാലിന്യങ്ങളുടെ നാട് എന്നറിയപ്പെടും. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. </p>

12:30, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി ശുചിത്വം രോഗ പ്രതിരോധത്തിന്

നമ്മുടെ ആരോഗ്യം പോലെ തന്നെ നമ്മുടെ പൂർവികർ പ്രകൃതി ശുചിത്വത്തിൻ്റെ കാര്യത്തിലും ഏറെ പ്രാധാന്യം കല്പിച്ചവരായിരുന്നു. സംസ്കാരത്തിൻ്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നമ്മൾ മലയാളികൾ പരിസര ശുചീകരണത്തിൻ്റെ കാര്യത്തിൽ തലകുനിക്കേണ്ടി വരുന്നു. ദൈവത്തിൻ്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന ഈ നാട് പകരം മാലിന്യങ്ങളുടെ നാട് എന്നറിയപ്പെടും. ഈ അവസ്ഥയ്ക്ക് മാറ്റം വരണം.

പടർന്നു പിടിക്കുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയുന്നില്ല. മാലിന്യക്കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന ഓടകളും നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ കാണുന്നു. മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നതിനെക്കുറിച്ച് ദിനംപ്രതി വളരെയധികം വാർത്തകൾ നമ്മൾ കേൾക്കുന്നു. എങ്കിലും ഇതുവരെ ഇതിനൊരു ശാശ്വത പരിഹാരം ആയിട്ടില്ല. ശുചിത്വം വേണമെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും നമ്മൾ അതിൽ പൂർണ്ണമായും എത്തിച്ചേർന്നിട്ടില്ല.

പരിസരശുചീകരണമാണ് നമ്മുടെ ആരോഗ്യത്തിൻ്റെ ഒരു അടിസ്ഥാന ഘടകം. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുന്നതുമൂലം നമ്മുടെ ആരോഗ്യവും വർദ്ധിക്കുന്നു. വ്യക്തി ശുചിത്വത്തിൻ്റെ കാര്യത്തിലും വീടിൻ്റെ ശുചിത്വത്തിൻ്റെ കാര്യത്തിലും കേരളീയർ പൊതുവെ മുൻപന്തിയിലാണ്.അതു പോലെ തന്നെ പരിസരം പൊതു സ്ഥലങ്ങൾ തുടങ്ങിയവ വൃത്തികേടാക്കുന്നതിലും നമ്മൾ മുൻപന്തിയിലാണ്.ഭക്ഷ്യാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കൂടുകളും മറ്റും അലക്ഷ്യമായി വലിച്ചെറിയരുത്.അവ യഥേഷ്ടം നിർമ്മാർജ്ജനം ചെയ്യണം.പ്രകൃതിസംരക്ഷണത്തിലൂടെ പകർച്ചവ്യാധികൾ ഒരു പരിധി വരെ തടയാം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും രോഗപ്രതിരോധം വർദ്ധിപ്പിക്കുന്നു. വ്യക്തി ശുചിത്വം ഇപ്പോൾ പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന "കൊറോണ" എന്ന മഹാമാരിയെ നമുക്ക് തടയുന്നതിന് സഹായിക്കുന്നു.

അശ്വതി രാജേഷ്
8 B സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം