"എൽ.എം.എൽ.പി.എസ് കരീപ്പുറം/അക്ഷരവൃക്ഷം/ചിതറി വീണ സ്വപ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (എൽ.എം.എൽ.പി.എസ് കരീപ്പുറം/അക്ഷരവൃക്ഷം/ ചിതറി വീണ സ്വപ്നങ്ങൾ എന്ന താൾ [[എൽ.എം.എൽ.പി.എസ് കരീപ്പുറം...)
 
(വ്യത്യാസം ഇല്ല)

22:41, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചിതറി വീണ സ്വപ്നങ്ങൾ

ഒരു ഗ്രാമത്തിൽ വളരെ സുന്ദരിയായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവളുടെ പേര് അമ്മു എന്നായിരുന്നു. അമ്മുവിന്റെ ഏറ്റാവും വലിയ സ്വപ്നമായിരുന്നു പഠിച്ച് വലിയ ഒരു ഡോക്ടറാവുകയെന്നത്. അമ്മു ഒരു ക‍ർഷകന്റെ മകളായിരുന്നു. പഠനത്തോടൊപ്പം അമ്മു കൂട്ടുകാരുമായി കളിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരു മാരകമായ അസുഖം അമ്മുവിന്റെ രാജ്യത്തു പട‍ർന്നു പിടിച്ചു. ആ അസുഖത്തിന്റെ പേര് കോവിഡ്-19 എന്നായിരുന്നു. രാജ്യമൊട്ടാകെ വേണ്ടവിധത്തിലുള്ള നി‍ർദ്ദേശങ്ങൾ പാലിച്ചു. അമ്മുവും പാലിച്ചു. എന്നാൽ അമ്മുവിന്റെ കൂടെ കളിക്കുന്ന ഒരു കുട്ടിയ്ക്ക് ആ രോഗം പിടിപ്പെട്ടു. ഒരു ദിവസം ആ കുട്ടി അമ്മുവിനെ കാണാൻ വന്നു. എന്നാൽ കൂട്ടുകരിയെ കണ്ട സന്തോഷത്തിൽ അമ്മു ആ കൂട്ടുകാരിയുമായി കുറേ നേരം സംസാരിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ കോറോണ വൈറസ്സിനെ തടയാനുള്ള ഏറ്റവും മുഖ്യമായ അകലം പാലിക്കുക എന്നുള്ള നി‍ർദ്ദേശം പാലിക്കാൻ അവൾ മറന്നു പോയി.

അങ്ങനെ കുറേ ദിവസം കഴിഞ്ഞ് അമ്മുവിന് ആ രോഗം ഉണ്ടെന്ന് മനസ്സിലായി. അമ്മുവിനെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. അമ്മയും അച്ഛനും അകലെയായി. ആശുപത്രി ജീവനക്കാ‍ർ അമ്മുവിനെ സ്വന്തം സുരക്ഷ പോലും മറന്ന് ശുശ്രുഷിച്ചു. അമ്മു സാവാധാനം സുഖപ്പെട്ടു വന്നു. രക്ത സാമ്പിളുകൾ നെഗറ്റീവായി. അമ്മുവിന്റെ സ്വപ്നം വീണ്ടും ചിറകടിച്ചു

ഐശ്വര്യ എ
4 എ എൽ.എം.എൽപി.എസ്..കരീപ്പുറം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ