"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/അഭ്യർത്ഥന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ജി.വി.ജി.എച്ച്.എസ്സ്. ചിറ്റൂർ/അക്ഷരവൃക്ഷം/അഭ്യർത്ഥന എന്ന താൾ ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/അഭ്യർത്ഥന എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
08:40, 30 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം
അഭ്യർത്ഥന
രാവിലെ എഴുന്നേറ്റതും ഞാൻ മുറ്റത്തുനിന്ന് പത്രമെടുത്ത് തുറന്നു."ശ്ശോ, ഈ പത്രം മുഴുവൻ കോവിഡ് 19 എന്നേ എഴുതിയിട്ടുള്ളു ". പത്രം വലിച്ചെറിഞ്ഞു ഞാൻ t v ഇട്ടു. അപ്പോഴും ഒരു കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു എന്നു വാർത്ത. ഞാൻ എഴുന്നേറ്റു വരാന്തയിൽ ഇരുന്നു റോഡിലേക്ക് നോക്കി. ആരുമില്ല. വണ്ടികളുമില്ല. അല്ലറചില്ലറ വാഹനങ്ങളും കാൽനടക്കാരും വാഹനങ്ങളെയും കാൽനടക്കാരെയും വരിയായി നിർത്തി പോലീസ് ചെക്കിങ് നടക്കുന്നുണ്ടെന്നും കേട്ടു. ഒരു ചെറിയ ഡ്രോൺ പറന്നുപോകൂന്നതു ഞാൻ കണ്ടു. മാസ്ക് ഇട്ട ആളുകളാണ് കൂടുതലും. അപ്പോഴാണ് t v ശബ്ദിച്ചത്. "കോവിഡ് 19 പോലീസ് ചെക്കിങ്ങ് - വാഹനങ്ങൾ പിടിച്ചെടുത്തു". കേരളമിത്രപുരോഗമിച്ചോ? ഞാൻ നെടുവീർപ്പിട്ടു. ഒരു ലോക്ക് ഡൗൺ കാലം !ശ്ശെ ഒരു ചൈന..... കോവിഡിൻറെ തീവ്രത മനസ്സിലാവാഞ്ഞിട്ടല്ല. എങ്കിലും ബോറടി മാറ്റണ്ടേ.....ഞാൻ മെല്ലെ പത്രമെടുത്തു മറിച്ചുനോക്കി സ്പോർട്സ് പേജിൽപോലും വിശേഷങ്ങളില്ല. അത്ര വമ്പനാണോ കോവിഡ് 19? ഇവൻ എവിടെനിന്നുവന്നു? അതറിയാനായി ഞാൻ ടാബുമെടുത്ത് പഠനമുറിയിൽ കയറി വാതിലടച്ചു. അല്പസമയം കഴിഞ്ഞു. അപ്പോഴാണ് ചേച്ചി വിളിച്ചത്. "ദേ സ്വീറ്റ്സുമായി അമ്മായി വന്നൂട്ടോ.... ശ്ശെ അമ്മായി വരാമെന്നുപറഞ്ഞതു മറന്നു ഞാൻ വാതിൽ തുറക്കാതെ പറഞ്ഞു " ദേ സ്വീറ്റ്സോന്നും വേണ്ടാട്ടോ.. സാനിറ്റൈസർ ഉണ്ടെങ്കിൽ ഇങ്ങു തരാൻ പറ.. ". അമ്മായി വാതിൽക്കൽ മുട്ടി "ഡീ... പോവ്വാ.. നീയിനി എത്രേക്കാ... മൂന്നിക്ക്..... ഇത്ര ജാഡ മതീട്ടോ... "ഞാൻ ടാബ് എടുത്തു കൈകഴുകുന്ന വീഡിയോ വച്ചു വാതിൽപ്പഴുതിലൂടെ അമ്മായിയെ കാണിച്ചിട്ട് പറഞ്ഞു. ക്വാറൻറൈനിൽ മോളിലത്തെ മുറിയിൽ ഇരുന്നോട്ടോ.... അമ്മ ദോശ ഉണ്ടാക്കിത്തരും "ടാബുകൊണ്ടുള്ള ആദ്യത്തെ ഉപകാരം.. പക്ഷെ, ഞാനതോടെ സ്റ്റാറായിട്ടോ... നിങ്ങളും ഇതുപോലെ സ്റ്റാറാവാൻ നോക്കേ..... ഒരു ചെറിയ മൂന്നാംക്ലാസ്സുകാരിയുടെ അഭ്യർത്ഥന......
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2023 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 30/ 04/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ