ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/അഭ്യർത്ഥന

Schoolwiki സംരംഭത്തിൽ നിന്ന്
അഭ്യർത്ഥന

രാവിലെ എഴുന്നേറ്റതും ഞാൻ മുറ്റത്തുനിന്ന് പത്രമെടുത്ത് തുറന്നു."ശ്ശോ, ഈ പത്രം മുഴുവൻ കോവിഡ് 19 എന്നേ എഴുതിയിട്ടുള്ളു ". പത്രം വലിച്ചെറിഞ്ഞു ഞാൻ t v ഇട്ടു. അപ്പോഴും ഒരു കോവിഡ് കേസ് റിപ്പോർട്ട്‌ ചെയ്തു എന്നു വാർത്ത. ഞാൻ എഴുന്നേറ്റു വരാന്തയിൽ ഇരുന്നു റോഡിലേക്ക് നോക്കി. ആരുമില്ല. വണ്ടികളുമില്ല. അല്ലറചില്ലറ വാഹനങ്ങളും കാൽനടക്കാരും വാഹനങ്ങളെയും കാൽനടക്കാരെയും വരിയായി നിർത്തി പോലീസ് ചെക്കിങ് നടക്കുന്നുണ്ടെന്നും കേട്ടു. ഒരു ചെറിയ ഡ്രോൺ പറന്നുപോകൂന്നതു ഞാൻ കണ്ടു. മാസ്ക് ഇട്ട ആളുകളാണ് കൂടുതലും. അപ്പോഴാണ് t v ശബ്ദിച്ചത്. "കോവിഡ് 19 പോലീസ് ചെക്കിങ്ങ് - വാഹനങ്ങൾ പിടിച്ചെടുത്തു". കേരളമിത്രപുരോഗമിച്ചോ? ഞാൻ നെടുവീർപ്പിട്ടു. ഒരു ലോക്ക് ഡൗൺ കാലം !ശ്ശെ ഒരു ചൈന..... കോവിഡിൻറെ തീവ്രത മനസ്സിലാവാഞ്ഞിട്ടല്ല. എങ്കിലും ബോറടി മാറ്റണ്ടേ.....ഞാൻ മെല്ലെ പത്രമെടുത്തു മറിച്ചുനോക്കി സ്പോർട്സ് പേജിൽപോലും വിശേഷങ്ങളില്ല. അത്ര വമ്പനാണോ കോവിഡ് 19? ഇവൻ എവിടെനിന്നുവന്നു? അതറിയാനായി ഞാൻ ടാബുമെടുത്ത്‌ പഠനമുറിയിൽ കയറി വാതിലടച്ചു. അല്പസമയം കഴിഞ്ഞു. അപ്പോഴാണ് ചേച്ചി വിളിച്ചത്‌. "ദേ സ്വീറ്റ്‌സുമായി അമ്മായി വന്നൂട്ടോ.... ശ്ശെ അമ്മായി വരാമെന്നുപറഞ്ഞതു മറന്നു ഞാൻ വാതിൽ തുറക്കാതെ പറഞ്ഞു " ദേ സ്വീറ്റ്‌സോന്നും വേണ്ടാട്ടോ.. സാനിറ്റൈസർ ഉണ്ടെങ്കിൽ ഇങ്ങു തരാൻ പറ.. ". അമ്മായി വാതിൽക്കൽ മുട്ടി "ഡീ... പോവ്വാ.. നീയിനി എത്രേക്കാ... മൂന്നിക്ക്..... ഇത്ര ജാഡ മതീട്ടോ... "ഞാൻ ടാബ് എടുത്തു കൈകഴുകുന്ന വീഡിയോ വച്ചു വാതിൽപ്പഴുതിലൂടെ അമ്മായിയെ കാണിച്ചിട്ട് പറഞ്ഞു. ക്വാറൻറൈനിൽ മോളിലത്തെ മുറിയിൽ ഇരുന്നോട്ടോ.... അമ്മ ദോശ ഉണ്ടാക്കിത്തരും "ടാബുകൊണ്ടുള്ള ആദ്യത്തെ ഉപകാരം.. പക്ഷെ, ഞാനതോടെ സ്റ്റാറായിട്ടോ... നിങ്ങളും ഇതുപോലെ സ്റ്റാറാവാൻ നോക്കേ..... ഒരു ചെറിയ മൂന്നാംക്ലാസ്സുകാരിയുടെ അഭ്യർത്ഥന......

ശ്രിയ എസ്
5 ബി ജി വി ജി എച്ച് എസ് എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2023 >> രചനാവിഭാഗം - കഥ