"ഗവ .യു. പി .എസ് .ഓടമ്പള്ളി/അക്ഷരവൃക്ഷം/ഹരിയും കൂട്ടുകാരും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 12: വരി 12:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ .യു. പി .എസ് .ഓടമ്പള്ളി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ .യു. പി .എസ് .ഓടമ്പള്ളി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=34399
| സ്കൂൾ കോഡ്=34339
| ഉപജില്ല=തുറവൂർ
| ഉപജില്ല=തുറവൂർ
       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

18:55, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഹരിയും കൂട്ടുകാരും

ക്രിക്കറ്റ് എന്ന് പറഞ്ഞാൽ ഹരിക്ക് വളരെ ഇഷ്ടമാണ്. ഹരിയും കൂട്ടുകാരും എന്നും ക്രിക്കറ്റ് കളിയ്ക്കാൻ പോകും. അവരുടെ കളിസ്ഥലത്തിന്റെ തൊട്ടടുത്ത് ആരൊക്കെയോ മാലിന്യങ്ങളിടുന്നുണ്ട്. ഓരോ ദിവസവും മാലിന്യങ്ങൾ കുമിഞ്ഞുകൂടുകയാണ്. ദുർഗന്ധവും വരുന്നു. ഹരിക്കും കൂട്ടുകാർക്കും കളിയ്ക്കാൻ കഴിയുന്നില്ല. ചീത്ത മണം ഉയർന്നതോടെ നാട്ടുകാർക്കും ആ വഴി നടക്കാൻ കഴിയാതായി. കളിയോടുള്ള ഇഷ്ടം കാരണം ആ ദുർഗന്ധവും സഹിച്ച് അവർ കളി തുടർന്നു. മണം രൂക്ഷമാകുകയാണ്.മാലിന്യങ്ങൾ ഇവിടെയിടുന്നത് ആരാണ്. അവരെ കണ്ടുപിടിക്കണം.ഹരിയും കൂട്ടുകാരും തീരുമാനിച്ചു. വീട്ടുകാരോടും കാര്യങ്ങൾ പറഞ്ഞു. അച്ഛനമ്മമാരുടെ അനുവാദത്തോടെ അവർ ഒരു ശ്രമം നടത്തി. കളിസ്ഥലത്തിന് സമീപം അവർ ഒളിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു വണ്ടി അവിടെ വന്നു നിന്നു. രണ്ട് ചാക്കുകളിലായി സാധനങ്ങൾ എടുത്തിടുകയാണ്. അതിൽ ഒരാളെ ഹരിക്ക് മനസിലായി. എന്റെ വീടിനടുത്തുള്ള ആളാണ്. ഹരി കൂട്ടുകാരോട് പറഞ്ഞു. ടൗണിലെ ഹോട്ടലിലെ മാലിന്യങ്ങളാണ് ഇവിടെ കൊണ്ടുവന്നിടുന്നത്. നമുക്ക് ഒരു കാര്യം ചെയ്യാം. ഈ മാലിന്യങ്ങളെല്ലാം കുഴിച്ചുമൂടാം. എന്നിട്ട് അവിടെ ഒരു ബോർഡും സ്ഥാപിക്കാം. അടുത്ത ദിവസം തന്നെ കൂടുതൽ കൂട്ടുകാരുമായി ഹരി സ്ഥലത്തെത്തി. മാലിന്യങ്ങൾ കുഴിച്ചുമൂടാൻ തുടങ്ങി. അത് വഴി കടന്നുപോയ ആളുകൾ കുട്ടികളുടെ ജോലികൾ കണ്ട് അഭിനന്ദിച്ചു. നാട്ടുകാരും കുട്ടികളെ സഹായിച്ചു. ജോലിയെളുപ്പം തീർന്നു. തുടർന്ന് ഹരിയും കൂട്ടുകാരും മാലിന്യമിടുന്ന ഹോട്ടലുകാരന്റെ വീട്ടിലേക്ക് നടന്നു. കളിസ്ഥലത്തിന് സമീപം മാലിന്യങ്ങളിടരുതെന്ന് ആവശ്യപ്പെട്ടു. മാലിന്യങ്ങൾ രോഗങ്ങൾ പരത്തുമെന്നും നമ്മൾ തന്നെയാണ് നാടിനെ രക്ഷിക്കേണ്ടതെന്നും ഹരി പറഞ്ഞു. ഹോട്ടലുകാരന് കാര്യം മനസിലായി. താൻ ഇനി മാലിന്യങ്ങൾ വളമാക്കി മാറ്റുമെന്ന് ഹോട്ടലുകാരൻ പറഞ്ഞു. ഹരിയേയും കൂട്ടുകാരെയും നാട്ടുകാർ അഭിനന്ദിച്ചു.

ദേവേന്ദു എസ്.വി.
3 ഗവ .യു. പി .എസ് .ഓടമ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ