"സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. ചെറായി/അക്ഷരവൃക്ഷം/കൈകോർക്കാം നല്ലൊരു നാളേക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൈകോർക്കാം നല്ലൊരു നാളേക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=      5
| color=      5
}}
}}
{{Verification|name= Anilkb| തരം=ലേഖനം }}

04:48, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൈകോർക്കാം നല്ലൊരു നാളേക്കായ്

" When men lack a sense of awe ,There will be a disaster" ഇവ ലഓസി എന്ന തത്വചിന്തകന്റെ വളരെ സമർത്ഥകമായ വരികളാണ്.ഭൂമിയിൽ ഏറ്റവും വിപുലവും ഒടുവിലത്തെ സൃഷ്ടിയുമായി കണക്കാക്കുന്നത് മനുഷ്യനെയാണ്.ആറ് ജ്ഞാനേന്ദ്രിയങ്ങൾക്കും പ്രവർത്തനശേഷിയുള്ളതും അസാമാന്യ ബുദ്ധിശക്തിയുമുള്ള ഏറ്റവും ആപ്തമായ സൃഷ്ടിയാണ് മനുഷ്യൻ.ഈ കാരണങ്ങളാൽ തന്നെ മനുഷ്യകുലം ലോകത്തെ അടക്കി ഭരിക്കുന്നു.എന്നാൽ ഒരു സൃഷ്ടി എത്രത്തോളം മഹത്തരമാകുന്നുവോ അത്രത്തോളം നിർവഹിക്കേണ്ട കടമകളും വിപുലമാക്കപ്പെടുന്നു.എന്നാൽ ഏറ്റവും വലിയ വിരോധാഭാസം മറ്റൊന്നാണ്.ഇത്രയും മഹത്തരവും സർഗ്ഗസ‍ഷ്ടിയുമായ മനുഷ്യന് പ്രാാഥമിക കടമയായ വ്യക്തി ശുചിത്വം പോലും പാലിക്കാൻ സാധിക്കുന്നില്ല.തന്നെയുമല്ല ഇന്ന തോകജനത നേരിട്ടുകൊണ്ടിരിക്കുന്ന സർവദുരന്തങ്ങളുടേയും തുടക്കം കുറിച്ചത് മനുഷ്യൻ തന്നെയാണ്.നൂറ്റാണ്ടുകൾക്കു മുൻപേ ആയുധം കൊണ്ട് തുടങ്ങിയ യുദ്ധം പിന്നീട് ആണവഭീഷണിയിലൂടെ കചന്നു പോയി.‌,ഇപ്പോൾ ജൈവായുധ യുദ്ധത്തിൽ എത്തി നില്കുന്നു.പിൽക്കാലത്ത് നൂറ്റാണ്ടുകളുടെ ഇടവേളയിൽ മാത്രം പിടിപ്പെട്ടിരുന്ന പകർച്ചവ്യാധികളും വൈറസുകളും ഇന്ന വർഷാനുവർഷം പുതിയ നാമത്തിലൂടെയും പുതിയ സ്വഭാവത്തിലൂടെയും കടന്നു വരികയാണ്.വ്യക്തി ശുചിത്വം പാലിക്കുന്നതിൽ നേരിടുന്ന അശ്രദ്ധയാണ്ഇവയ്ക്ക വഴിയൊരുക്കുന്നത്.പല കാലഘട്ടങ്ങളിലൂടെയായി കടന്നുവന്ന പ്ലേഗ്,സ്പാനിഷ് ഫ്ലൂ ,എബോള,സാർസ് എന്നീ രോഗങ്ങളിൽ പലതും വ്യക്തി ശുചിത്വത്തിന്റെ കുറവുമൂലം ഉണ്ടായതാണ്.ഇപ്പോൾ നാം നേരിട്ടു കൊണ്ടിരിക്കുന്ന കോവിഡ് - 19 ഉം ഇതേ തുടർന്നുണ്ടായ രോഗമാണ്. കറുത്ത മരണം എന്നറിയപെടുന്ന പ്ലേഗ് .1347-1351 കാലഘട്ടത്തിൽ 75 മുതൽ 200 ദശലക്ഷം മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു.പിന്നീട് 1918-1919 വർഷങ്ങളിൽ ലോകജനതയെ ബാധിച്ച സ്പാനിഷ് ഫ്ലൂ ഇൻഫ്ലുവൻസ വൈറസ് 50 ദശലക്ഷം ജനങ്ങളെ കൊന്നൊടുക്കി.പിന്നീട് 2002-2004 വര്ഷങ്ങളിൽ സാർസ് വൈറസ് ബാധിച്ച് 774 മരണം സ്ഥിരീകരിക്കുകയും 2012 ൽ മെർസ് വൈറസിലൂടെ 858 മരണവും സ്ഥിരീകരിച്ചു.നിലവിൽ സംസ്ഥാനത്ത് രണ്ട് വർഷത്തിന്റെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ രണ്ട് തരത്തിലുള്ള വൈറസുകൾ രോഗം വിതച്ചു.നിലവിലുള്ള സാഹചര്യത്തിൽ ലോകജനതയെ ഒട്ടാകെ വിഴുങ്ങികൊണ്ടിരിക്കുന്ന കോവിഡ് - 19 വൈറസ് മൂലം 1.65 ലക്ഷം മരണം കടന്നു. വൃത്തിയില്ലാത്ത സാഹചര്യങ്ങളിലൂടെയും പലവക പക്ഷി മൃഗാദികളിലൂടെയുമാണ് മുകളിൽ പറഞ്ഞ പല വൈറസുകളും അതിന്റെ തുടക്കം കുറിച്ചത്.പിന്നീട് സ്വയം ശുചിത്വമില്ലായ്മയിലൂടെയും പരിസരമലിനീകരണത്തിലൂടെയും ഭക്ഷ്യയോഗ്യമല്ലാത്ത മാംസങ്ങളിലൂടെയും മറ്റുവസ്തുക്കളുടെ നിരന്തരമായ ഉപയോഗത്തിലൂടെയും മറ്റും നാം മനുഷ്യർ തന്നെ രോഗവാഹകരായി തീരുന്നു.പിൽക്കാലത്ത് ഏറ്റവും അധികം മരണം സ്ഥിരികരിച്ച പ്ലേഗ് രോഗത്തിന്റെ വാഹകർ എലികൾ ആയതിനാൽ അവയെ കൂട്ടത്തോടെ കൊന്നൊടുക്കുമായിരുന്നു.എന്നാൽ ഇതൊരു ഉത്തമ മാർഗമായി കണക്കാക്കപ്പെട്ടിരുന്നില്ല.ഒരു ജീവജാലത്തെ മുഴുവനായി സമൂഹത്തിൽ നിന്ന് തുടച്ചുനീക്കുന്നത് മറ്റു പാർശ്വഫലങ്ങൾക്ക് വഴിയൊരുക്കി.ഇവയോടെല്ലാം ബന്ധം പുലർത്തുന്ന മനുഷ്യൻ തന്നെ ഒരു പരിധി വരെ രോഗങ്ങൾക്കിടയാക്കുന്ന സാഹചര്യത്തിൽ നിന്ന് വിട്ടുവില്കുക എന്നതായിരുന്നു പ്രാഥനിക പരിഹാരം..വ്യക്തി ശുചിത്വം ,പരിസര ശുചിത്വം എന്നിവ നിർബന്ധമായും പാലിക്കപ്പെടണം.അണുവിമുക്തമായ ഒരു ലോകം കെട്ടിപടുക്കാൻനാം തയ്യാരാകുക.മറിച്ചാണെങ്കിൽ പാർശ്വഫലങ്ങൾ ഭീകരമായിരിക്കും.മനുഷ്യൻ മനുഷ്യമാൽ തന്നെ നശിപ്പിക്കപ്പെടുന്നത് നിസഹായതയോടെ കണ്ടു നിൽക്കേണ്ടിവരും.ആയതിനാ‍ൽ ഏവർക്കും കൈകോർക്കാം നല്ലൊരു നാളേക്കായ്

ജിയമോൾ കെ എ
11 സഹോദരൻ മെമ്മോറിയൽ എച്ച് എസ് എസ് തെറായി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം