Schoolwiki സംരംഭത്തിൽ നിന്ന്

വരി 66: |
വരി 66: |
| | തരം= കഥ | | | തരം= കഥ |
| | color= 3 | | | color= 3 |

| | {{BoxTop1 |
| | | തലക്കെട്ട്= തേന്മാവ് |
| | | color= 2 |

മനുവും സഞ്ജയും രാവിലെ ഒരു ശബ്ദം കേട്ടാണ് ഉണർന്നത്.എഴുന്നേറ്റ് കണ്ണ് തിരുമ്മി ശബ്ദം കേട്ട ഭാഗത്തേക്ക് അവർ ചെന്നു.അവിടെ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു. തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട തേന്മാവ് വെട്ടാനുളള തയാറെടുപ്പുകൾ നടക്കുന്നു.അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.ഒട്ടും അമാന്തിക്കാതെ അവർ അച്ഛൻെറ അടുത്തേക്ക് ഓടിയെത്തി.

| | "അച്ഛാ,എന്തിനാണ് നമ്മുടെ തേന്മാവ് വെട്ടിക്കളയുന്നത് ?"രണ്ടു പേരും ഒരേ സ്വരത്തിൽ ചോദിച്ചു.

| | "മക്കളേ,നമ്മുടെ വീട്ടിലേയ്ക്കുളള വഴിയ്ക്ക് വീതി കൂട്ടി തറയോടിട്ട് ഭംഗിയാക്കണ്ടേ?അതിന് ഈ മാവ് നിന്നാൽ ശരിയാവില്ല”.അച്ഛൻെറ മറുപടി കേട്ട മനുവും സഞ്ജയും പൊട്ടിക്കരഞ്ഞു.

| | മുത്തച്ഛൻ നട്ട ഈ തേന്മാവിനോട് അവർക്ക് മുത്തച്ഛനോടുളള പോലെ തന്നെ സ്നേഹമുണ്ടായിരുന്നു.ഈ കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് എല്ലാ കൂട്ടുകാരും വീടുകളിലിരുന്ന് വിഷമിച്ചപ്പോൾ മനുവും സഞ്ജയും ഈ മാവിൻ ചുവട്ടിലായിരുന്നു പകൽ സമയം ചെലവഴിച്ചത്. |
| | മാത്രമോ, എത്രയെത്ര കിളികളും അണ്ണാറക്കണ്ണന്മാരും ഈ മാവിലുണ്ട്. |
| | എല്ലാം ഇന്നത്തോടെ കഴിയുമല്ലോ എന്നോർത്ത് അവർ വിതുമ്പി.

| | ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകളുടെ ഓർമകൾ മാത്രം ബാക്കിയായി.........

| | {{BoxBottom1 |
| | | പേര്= കാർത്തിക്ക് അരുൺ ജയദേവൻ |
| | | ക്ലാസ്സ്= 6 ബി |
| | | പദ്ധതി= അക്ഷരവൃക്ഷം |
| | | വർഷം=2020 |
| | | സ്കൂൾ= ഗവ.ദേവി വിലാസം ഹയർ സെക്കന്ററി സ്കൂൾ |
| | | സ്കൂൾ കോഡ്= 45002 |
| | | ഉപജില്ല= വൈക്കം |
| | | ജില്ല= കോട്ടയം |
| | | തരം= കഥ |
| | | color= 2 |

11:59, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പുനർജ്ജനി
നിർവൃതിക്കായുള്ള യാത്രയിൽ
പ്രകൃതിതൻ സൗന്ദര്യമാസ്വദിക്കാനോ
പ്രകൃതിതൻ കനിവിനു വിലനല്കുവാനോ
നിനയാതെ സ്മൃതിയിലെങ്ങോട്ടെന്നില്ലാതെ
പായുന്നു മാനുഷ്യർ
മനുഷ്യരാൽ മലിനമാകുമീ ഭൂമിയിന്ന്
ഉഗ്രവിഷമാം സർപ്പത്തെക്കാൾ വിഷമയം
ആ സർപ്പത്തിൻ വിഷം ഭൂമിതൻ
ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു
ഭൂമിതൻ വൃക്കയെന്നുപമിച്ചിരിക്കുമീ
തണ്ണൂർതടങ്ങൾ ഓർമ്മയാകുന്നു
ഒരു കാലത്തു ഭൂമിയാം അമ്മയ്ക്കുമേൽ
കുടയായ് നിന്നവർ അവൾക്കുമേൽ പീ തുപ്പുന്നു
കേൾക്കുന്നില്ലാരും തീരാതിരക്കുകൾക്കിടയിൽ
പ്രകൃതിതൻ നിലയ്ക്കാത്താരവം
പ്രകൃതിയെ കാക്കും ചുരുക്കം ചിലരുടെ
പ്രയത്നത്താൽ ശ്വസിപ്പു മരണാസന്നയാം ഭൂമി
ഹൃദയത്തിൽ വറ്റാത്ത സ്നേഹത്തിൻ ഉറവയുമായ്
വീണ്ടെടുത്തീടാൻ അണയട്ടെ പുതുനാമ്പുകൾ
നന്മയാം ഭൂമിയെ ചേർത്തണച്ചീടട്ടെ.
മുഖം മൂടിയ്ക്കുള്ളിലെ മാലാഖമാർ
അച്ഛന്റെ ഫോണിന്റെ ശബ്ദം കേട്ടപ്പോഴാണ് ഞാൻ ടി വിയിലെ കാർട്ടൂണിൽ നിന്നുണർന്നത് .അച്ഛൻ ഉടൻ തന്നെ ഫോൺ എടുത്തു. ഫോണിൽ അപ്പൂപ്പന്റെ ശബ്ദം കേട്ടു ."നാളെ രാവിലത്തെ ഫ്ലൈറ്റിനങ്ങോട്ടെത്തും.രാവിലെ ഒൻപതു മണിക്ക് ഞങ്ങൾ ടേക്ക് ഓഫ് ചെയ്യും". ഫോൺ താഴെ വച്ച് തിരിഞ്ഞ് അച്ഛൻ എന്നോട് പറഞ്ഞു: "മോനൂ സേ പോയി കിടക്കടാ, നാളെ രാവിലെ അപ്പൂപ്പനേം അമ്മൂമ്മേനേം കാണാൻ പോകണ്ടേ"
അച്ഛനോടു ഗുഡ് നൈറ്റു പറഞ്ഞ് ഞാൻ കിടന്നു.
പിറ്റേന്നു ഞാൻ പതിവു തെറ്റിച്ച് രാവിലെ എഴുന്നേറ്റു.ദിനചര്യകളെല്ലാം തീർത്ത് ഞാൻ ആദ്യം തന്നെ റെഡി. അച്ഛനും അമ്മയും ചേച്ചിയും പെട്ടെന്നു തന്നെ ഒരുങ്ങിക്കഴിഞ്ഞു. ഞങ്ങൾ ടാക്സി പിടിച്ച് ദുബായ് എയർപോർട്ടിലെത്തി. ബോർഡിങ് പാസുമേടിച്ച് ചെക്കിങ്ങൊക്കെ കഴിഞ്ഞപ്പോഴേക്കും ഇന്ത്യൻ സമയത്തിലേക്ക് തിരിച്ചിട്ട വാച്ചിൽ സമയം 8.30 ആയിരുന്നു. പിന്നീട് ഞങ്ങളെ എത്രയും പെട്ടെന്ന് വിമാനത്തിന്റെയടുത്തെത്തിച്ചു. കൃത്യം ഒൻപതു മണിക്കു തന്നെ വിമാനം ടേക്ക് ഓഫ് ചെയ്തു. "ആകാശത്തു നിന്ന് ദുബായ് കാണാനെന്തു രസമാ". പിന്നീട് എന്റെ ചിന്ത കേരളത്തിലെ തറവാട്ടിലെത്തി. അവിടെയുള്ള കൂട്ടുകാരെക്കുറിച്ചും അവിടെ ചെന്നിട്ടുചെയ്യാനുള്ള കാര്യങ്ങളെക്കുറിച്ചും ഞാൻ വളരെയധികം സമയം മനക്കോട്ട കെട്ടിക്കൊണ്ടിരുന്നു.
എന്റെ ദിവാസ്വപ്നത്തിൽ നിന്നും എന്നെ ഉണർത്തിയത് ഫ്ലൈറ്റ് ക്യാപ്റ്റന്റെ ലാൻഡിങ്ങിനുള്ള അറിയിപ്പു വന്നപ്പോളാണ്. വൈകാതെ തന്നെ ഞങ്ങൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡു ചെയ്തു. ഞങ്ങൾ യാത്ര ചെയ്ത വിമാനത്തിൽ കുറച്ചു പേരേ ഉണ്ടായിരുന്നുള്ളു. വിമാനത്തിൽ നിന്നിറങ്ങിയപ്പോൾ വെള്ളവസ്ത്രവും മാസ് കും കണ്ണടയും ഗ്ലൗസും ധരിച്ച ചില മനുഷ്യർ ഞങ്ങൾക്കു ചുറ്റും കൂടി.അവർ ഞങ്ങളുടെ ടെമ്പറേച്ചർ ചെക്ക് ചെയ്തു. പിന്നീട് അവർ പരസ്പരം എന്തോ പുലമ്പി. ഞങ്ങളെല്ലാവരും ആവർത്തിച്ചു കേട്ടത് രണ്ടേ രണ്ടു വാക്കുകൾ മാത്രം, ലോക്ക് ഡൗൺ,ക്വാറന്റീൻ
പിന്നീട് അവർ ഞങ്ങളെയെല്ലാവരെയും ആശുപത്രിയിലെത്തിച്ചു.ആശുപത്രി
അങ്ങനെ പതിനാലു ദിവസത്തെ ക്വാറൻ്റീൻ കഴിഞ്ഞു. എന്റെ കൂടെ അഡ്മിറ്റ് ചെയ്ത ഒരു മുത്തശ്ശിക്ക് തന്നെ പരിചരിച്ചു ഭേദമാക്കിയ നേഴ്സുമാരുടെ മുഖം കാണണമെന്ന് വാശിയായി. അപ്പോൾ ഞാനാലോചിച്ചു: "എനിക്ക് ആ മാലാഖമാരുടെ മുഖം എന്തിനു കാണണം?അവരുടെ സ്നേഹത്തിലൂടെ മാത്രം എനിക്കവരെ കണ്ടാൽ മതി"
ഭൂമിയിലെ ഓരോരുത്തരുടേയും 'സ്നേഹമാണ് അവരുടെ സൗന്ദര്യം'ഞാൻ മനസിൽ കുറിച്ച് ഒരു മൂളിപ്പാട്ടോടെ അച്ഛൻ്റെയരികിലേക്കു നടന്നു.
പക്ഷെ ക്വാറൻ്റീൻ ദിവസങ്ങൾ കഴിയുന്തോറും എനിക്ക് മുഖം മൂടിയിട്ട ആ നേഴ്സുമാരെയും പതുക്കെ പതുക്കെ ഇഷ്ട്ടമാകാൻ തുടങ്ങി. അവരുടെ പരിചരണവും അതിയായ സ്നേഹവും എൻ്റെ മനസിനെ ഭയങ്കരമായി പിടിച്ചുകുലുക്കി
തേന്മാവ്
മനുവും സഞ്ജയും രാവിലെ ഒരു ശബ്ദം കേട്ടാണ് ഉണർന്നത്.എഴുന്നേറ്റ് കണ്ണ് തിരുമ്മി ശബ്ദം കേട്ട ഭാഗത്തേക്ക് അവർ ചെന്നു.അവിടെ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു. തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട തേന്മാവ് വെട്ടാനുളള തയാറെടുപ്പുകൾ നടക്കുന്നു.അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.ഒട്ടും അമാന്തിക്കാതെ അവർ അച്ഛൻെറ അടുത്തേക്ക് ഓടിയെത്തി.
"അച്ഛാ,എന്തിനാണ് നമ്മുടെ തേന്മാവ് വെട്ടിക്കളയുന്നത് ?"രണ്ടു പേരും ഒരേ സ്വരത്തിൽ ചോദിച്ചു.
"മക്കളേ,നമ്മുടെ വീട്ടിലേയ്ക്കുളള വഴിയ്ക്ക് വീതി കൂട്ടി തറയോടിട്ട് ഭംഗിയാക്കണ്ടേ?അതിന് ഈ മാവ് നിന്നാൽ ശരിയാവില്ല”.അച്ഛൻെറ മറുപടി കേട്ട മനുവും സഞ്ജയും പൊട്ടിക്കരഞ്ഞു.
മുത്തച്ഛൻ നട്ട ഈ തേന്മാവിനോട് അവർക്ക് മുത്തച്ഛനോടുളള പോലെ തന്നെ സ്നേഹമുണ്ടായിരുന്നു.ഈ കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് എല്ലാ കൂട്ടുകാരും വീടുകളിലിരുന്ന് വിഷമിച്ചപ്പോൾ മനുവും സഞ്ജയും ഈ മാവിൻ ചുവട്ടിലായിരുന്നു പകൽ സമയം ചെലവഴിച്ചത്.
മാത്രമോ, എത്രയെത്ര കിളികളും അണ്ണാറക്കണ്ണന്മാരും ഈ മാവിലുണ്ട്.
എല്ലാം ഇന്നത്തോടെ കഴിയുമല്ലോ എന്നോർത്ത് അവർ വിതുമ്പി.
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകളുടെ ഓർമകൾ മാത്രം ബാക്കിയായി.........