"സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. ചെറായി/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| color=    5
| color=    5
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}

22:16, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെ പ്രതിരോധിക്കുക

എനിക്ക് വരില്ല എന്ന് വിശ്വസിച്ച് പുറത്തേക്ക് ഇറങ്ങുന്നത് വളരെ തെറ്റാണ്.മറിച്ച് എനിക്ക് വന്നാലോ എന്ന് ചിന്തിച്ച് അനുയോജ്യമായി ചിന്തിക്കുന്നതാണ് ശരി.കോവിഡ് - 19 എന്ന മഹാവിപത്ത് ലോകത്തൊട്ടാകെ ഉണ്ടാക്കിയ ഭവിഷ്യത്തുകൾ എണ്ണിയാൽ തീരാത്തത്രയുമുണ്ട്.നിങ്ങളുടെ കുടുംബാംഗങ്ങൾക്കോ പരിചിത വ്യക്തികൾക്കോ ജലദോഷം ,തുമ്മൽ ,ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഇവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഹെൽപ്പ് ലൈൻ നമ്പറായ 1075ലേക്ക് വിളിക്കുക.അവർ നല്കുന്ന നിർദ്ദേശങ്ങൻ പാലിക്കുക.രോഗബാധയെ തുടർന്ന് മരിച്ചവർക്ക് ഞാൻ ആദരാ‍ഞ്ജലികൾ അർപ്പിക്കുന്നു.മറ്റുള്ളവരുടെ ദീർഘായുസിനായി പ്രാർത്ഥിക്കുന്നു.ഈ തോഗത്തിന്റെ ഭീകരത മനസ്സിലാക്കാത്ത ആളുകൾ ഉണ്ടെന്ന കാര്യം വളരെ വിഷമം നിറഞ്ഞതാണ്.പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ഏർപ്പെടുത്തിയ ലോക്ഡൗൺ വകവെയ്കാതെ ആളുകൾ പുറത്തിറങ്ങുന്നു.നമ്മൾ ഒരു നിമിഷം ആലോചിക്കുക.നമ്മുടെ കുടുംബം ,നമ്മുടെ സമൂഹം ,നമ്മുടെ രാജ്യം,നമ്മുടെ ലോകം എന്നത് ജയിച്ച് മുന്നേറുക തന്നെ വേണം.എല്ലാനരും പുറത്തേക്കിറങ്ങി രോഗത്തിന്നിരയായി മരിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മുടെ സമൂഹം അല്ലേങ്കിൽ നമ്മുടെ ലോകം തന്നെയാണ് നശിക്കുന്നത്.മരണം എന്നത് എല്ലാവർക്കും സ്വാഭാവികമാണ്.പക്ഷെ മരണത്തെ ക്ഷണിച്ചുവരുത്തരുത്.കൊറോണ ,അയൽ സംസ്ഥാനങ്ങളിലോ അയൽ രാജ്യങ്ങളിലോ ഉണ്ടാക്കിയ അവസ്ഥ ഭാഗ്യവശാൽ കേരളത്തിനു വന്നിട്ടില്ല.കേരളാ സർക്കാറും ആരോഗ്യവകുപ്പും നല്കിയ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ കാണിച്ച ശ്രദ്ധ ഇതിനു കാരണമാണ്.ആയിരത്തിലധികം ആളുകളാണ് ദിനംപ്രതി ഈ രോഗബാധയാൽ മരണപ്പെടുന്നത്.മറ്റു താജ്യങ്ങളിലെ അവസ്ഥ നമുക്ക് വരാൻ അനുവദിക്കരുത്.ഇതിനായി സാമൂഹികാകലം പാലിക്കുന്നതിനൊപ്പം വ്യക്തിശുചിത്വം കൂടി നോക്കേണ്ടതുണ്ട്.കൈകൾ കൂടെകൂടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നത് ഒരു ശീലമാക്കണം.അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കുക. സാനിറ്റൈസറിൽ 70% ആൽക്കഹോൾ അടങ്ങിയിരിക്കുന്നു.ഇത് ശരീരത്തിനകത്തുപോകാതെ ശ്രദ്ധിക്കണം.അതുപോലെതന്നെ ഭക്ഷണം പാഴാക്കാതെ ശ്രദ്ധിക്കണം.ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ഒരുപാടുപേർ നമ്മുടെ ചുറ്റിലുമുണ്ടെന്ന് ഓർക്കുക. പോലീസും ആരോഗ്യവകുപ്പും എല്ലാം നമുക്കുവേണ്ടിയാണ് രാപ്പകലില്ലാതെ സേവനം അനുഷ്ഠിക്കുന്നത്.അത് മനസിലാക്കാതെ പ്രവർത്തിക്കുന്നവരോട് ഒരു വാക്ക്.അവരുടെ ജീവനും വിലപ്പെട്ടതാണ്.അവരുടെ സേവനങ്ങളെ മാനിച്ച് മനസിലാക്കി പ്രവർത്തിക്കുക.വീട്ടിലിരുന്ന് ഈ മഹാമാരിയെ പ്രതിരോധിക്കുക

അശ്വിൻ പി എസ്
5 സി സഹോദരൻ മെമ്മോറിയൽ എച്ച് എസ് എസ് ചെറായി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം