"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

09:10, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാവിപത്ത്

എങ്ങുനിന്നെത്തി നീ
അഗ്നിജ്വാലയായ്
എങ്ങുനിന്നെത്തി നീ
ബീഭത്സമായ്
നിൻ മുഖം ഇത്ര വികൃതമോ
നിൻ നാമം കൊറോണ എന്നാകുന്നുവോ
ഒന്നു നീ ഓർക്കുക മഹാമാരിയെ....
ഹിന്ദുവും ഇസ്ലാമും ക്രിസ്ത്യനും
ഞങ്ങൾ എല്ലാവരും ഒന്നാണിപ്പോൾ
നിന്നെ ഈ ഭൂവിൽ നിന്നും
തുടച്ചു നീക്കിടും നാം എന്നന്നേയ്ക്കുമായ്
എന്ന സത്യം നീ അറിഞ്ഞിടേണം.
ഭൂമി ഒരമ്മയും ഓരോ രാജ്യവും
അമ്മതൻ മക്കളും
ഒടുവിൽ നാം ഓരോരുത്തരും
സഹോദരങ്ങളാണെന്ന സത്യം
തിരിച്ചറിഞ്ഞീടുന്നു.ഞങ്ങൾ എല്ലാവരും ഒന്നായ് നിന്ന്
ഓടിച്ചീടും മഹാവിപത്തായ കൊറോണയെ....

ലക്ഷ്മി ഡി ജെ
9 C ഗവ. എച്ച്. എസ്സ്. പ്ലാവൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - കവിത