"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ ചങ്ങല പൊട്ടിച്ചെറിയും നാം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 59: വരി 59:
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}
{{Verified|name=Sai K shanmugam|തരം=കവിത}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

16:36, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചങ്ങല പൊട്ടിച്ചെറിയും നാം.

ചങ്ങല പൊട്ടിച്ചെറിയും നാം.

അർക്കനു മകളാം ജ്വാലാമുഖിയായ്,
വശ്യമനോഹരി ഭൂമി പിറന്നു.
കാലാകാലം തപസു ചെയ്തവൾ
മനുഷ്യനെന്നൊരു പുത്രനെ നേടി.

ആദിമനുഷ്യൻ കർഷകനായി
ധരണിയിൽ ഹരിതാഭങ്ങൾ നിറഞ്ഞു.
ആനന്ദാമൃത മാരി ചൊരിഞ്ഞു
ഭൂമീദേവി അലംകൃതയായി.

കാലം മാറി, മനുജൻ മാറി
കലികാലത്തിൻ സന്തതികൾ
സഹജീവികളെ ,ഹരിതകണങ്ങളെ
കൊന്നൊടുക്കീ നടമാടി.

മനുഷ്യകുലത്തിനു ശിക്ഷ വിധിക്കാൻ
വുഹാനിൽ നിന്നൊരു ചീനക്കാരൻ
ഭൂമിയെ മുഴുവൻ തന്റേതാക്കി
മാനുഷനെ കൈപ്പിടിയിലൊതുക്കി

കൊറോണയെന്നൊരു കുഞ്ഞനവൻ,
മനുജനെ വെല്ലും വീരനവൻ
മാനവരാശിക്കറുതി വരുത്താൻ
താണ്ഡവമാടും വ്യാധിയവൻ.

തുടച്ചു നീക്കി മനുഷ്യ മനസിൽ
കുടികൊണ്ടീടും അഹംഭാവം
കാർന്നെടുത്തവൻ ആയിരമായിരം
വിലയേറീടും പൊൻ ജീവൻ

അകന്നു നിൽക്കൂ, വീട്ടിലിരിക്കൂ
മനസുകൾ തമ്മിൽ കോർത്തീടൂ
നമ്മുടെ ജീവനു കാവൽ നിൽക്കും
ഈശ്വരപുത്രരെയനുസരിക്കൂ

കേരളമല്ല, ഇന്ത്യയല്ല
ലോകം മുഴുവൻ ഒന്നാണേ
പ്രതിരോധിക്കും മനുഷ്യനവനെ
ചങ്ങല പൊട്ടിച്ചെറിയും നാം ....
 

അദ്വൈദ മോഹൻ
8 A1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത