"ഉപയോക്താവ്:എസ്.എം.യു.പി.എസ്സ്, ഉദയഗിരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) 30236 എന്ന ഉപയോക്താവ് എസ്.എം.യു.പി.എസ്സ്, ഉദയഗിരി/അക്ഷരവൃക്ഷം/കഥ എന്ന താൾ [[ഉപയോക്താവ്:എസ്.എം.യു.പി.... |
(വ്യത്യാസം ഇല്ല)
| |
14:17, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സൂസന്നയുടെ അഹങ്കാരം
ഒരിടത്തൊരിടത്ത് സൂസന്ന എന്ന പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. അവൾ നന്നായി പഠിക്കുമായിരുന്നു. അവളെ തോൽപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. അവർ നന്നായി പഠിക്കു മാ യിരുന്നെങ്കിലും അവൾക്ക് അത് അനുസരിച്ച് അഹങ്കാരവും കൂടി. ഒരു ദിവസം എല്ലാവരും ക്ലാസിലെത്തി. ക്ലാസ് ടീച്ചറും എത്തി.പഠിപ്പിക്കാൻ തുടങ്ങി. ക്ലാസ്സിൽ അന്ന എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. അവൾ വളരെ നല്ല കുട്ടിയായിരുന്നു. എന്നാൽ നന്നായി പഠിക്കാൻ കഴിഞ്ഞിരുന്നില്ല. ടീച്ചർ ക്ലാസ്സ് കഴിഞ്ഞു പോയി. എല്ലാവരും പുറത്തിറങ്ങി. അപ്പോൾ അന്ന സുസന്നയോട് ചോദിച്ചു. എന്നെയും നിങ്ങളുടെ കൂടെ കൂട്ടാമോ, എന്നോട് ആരും കൂട്ടില്ല. സൂസന്നയും അവളുടെ കൂട്ടുകാരികളും അവളെ കളിയാക്കി ചിരിച്ചു. എന്നിട്ട് അവളോട് ഇങ്ങനെ പറഞ്ഞു. നിനക്കെന്തറിയാം ക്ലാസിൽ ഏറ്റവും അവസാനം ആണ് നീ. ആ നിന്നെ ഞങ്ങളുടെ കൂടെ ചേർക്കാനോ? ഒരിക്കലുമില്ല. അതുകേട്ടപ്പോൾ അന്നക്ക് സഹിക്കാനായില്ല. അവൾ ക്ലാസിലിരുന്ന് പൊട്ടിക്കരഞ്ഞു. വൈകുന്നേരം സ്കൂൾ വിട്ടു. എല്ലാവരും വീട്ടിലേക്ക് പോയി. അന്ന സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു. വഴിയിൽവെച്ച്അന്ന അവിടെ വീണുകിടക്കുന്ന സൂസന്നയെ കണ്ടു. അന്ന ഓടിച്ചെന്നു സുസന്നയുടെ കൈ പിടിച്ച് അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി വിട്ടു. തിരിച്ചു വീട്ടിലേക്ക് നടന്നു. അപ്പോൾ പുറകിൽ നിന്നൊരു വിളി. അന്നേ നിൽക്ക്, അന്ന തിരിഞ്ഞു നോക്കി. സൂസന്ന പറഞ്ഞു" സോറി അന്നേ ഇനി നമ്മൾ രണ്ടും നല്ല കൂട്ടുകാരായിരിക്കും. ഇത് കേട്ട് അന്നക്ക് വളരെ സന്തോഷമായി. അവൾ വീട്ടിലേക്ക് പോയി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ഇടുക്കി ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ