"സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 55: വരി 55:
| color=  3
| color=  3
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

11:47, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

ഒരു സായാഹ്ന നേരത്ത്
വീടിന്റെ ഉമ്മറപ്പടിമേൽ
ഏകാന്ത ചിന്തയിൽ മുഴു-
കിയിരിക്കുന്നേരം
ഞാനോർത്തു;

എത്ര സുന്ദരമീ പ്രപഞ്ചം
ലോകത്തെ തറവാടായും
എല്ലാ ജീവജാലങ്ങളെയും
തന്റെ കുടുംബമായിക്കാണുന്ന
മഹാകവിയെയും ഓർത്തു;

കാടുകൾ, മേടുകൾ, അരുവികൾ
കുന്നുകൾ, ജലാശയങ്ങൾ എല്ലാം
എന്റെ ഓർമ്മയിൽ തെളിഞ്ഞു വന്നു
വൈവിധ്യേതര ജന്തുസസ്യ
പക്ഷിമൃഗാദികൾ സമ്മേളിക്കുന്ന
സുന്ദരമായ പരിസ്ഥിതി;

നിന്നെ ഞാൻ സമഭാവനയോടെ
    നോക്കിക്കാണുന്നു
ഒരു വ്യക്തിത്വം ഞാൻ
നിന്നിൽക്കാണുന്നു

നിന്നെ നശിപ്പിക്കുന്നവരേ
  "കാട്ടാളാ"
എന്നു വിളിക്കുന്നതാണെനിക്കിഷ്ടം.

എന്നിൽ നീ ഒരു ജീവധാരയായി മാറൂ
എന്റെ സ്പന്ദനങ്ങളിൽ,
ഹൃദയത്തുടിപ്പിൽ
ഒരു ഉൾപ്പുളകമായി നീ മാറൂ.

എന്റെ ചിന്തകളെ നീ ആശ്ലഷിക്കൂ
നിന്റെ തലോടലേറ്റ് ഞാൻ
എന്റെ ഏകാന്തത മറക്കട്ടെ
നിന്നിലേക്ക് അലിഞ്ഞുചേരാൻ
എന്നെ അനുവദിക്കൂ.
 

ഷേബ
8 സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത