Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 2: |
വരി 2: |
| {| | | {| |
| |- | | |- |
| | style="background:#dcddff; border:4px solid #9F000F; padding:1cm; margin:auto;"| | | | style="background:#F0F8FF; border:4px solid #9F000F; padding:1cm; margin:auto;"| |
|
| |
|
| ===<font size=6><u><center>'''ജൂൺ'''</center></u></font>=== | | ===<font size=6><u><center>'''ജൂൺ'''</center></u></font>=== |
06:15, 19 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും
ജൂൺ
പ്രവേശനോത്സവം
2019 20 വർഷത്തെ പ്രവേശനോത്സവം ജൂൺ ആറാം തീയതി വ്യാഴാഴ്ച സ്കൂളിന്റെ അങ്കണത്തിൽ വെച്ച് ഗംഭീരമായി നടന്നു.ആദ്യാക്ഷരം കുറിക്കാൻ എത്തുന്ന കുരുന്നുകളെ പുഞ്ചിരിയോടെ വരവേൽക്കുന്ന ഒരു ഉത്സവമായിരുന്നു. അധ്യാപകർ നിർമ്മിച്ച വർണ്ണക്കടലാസുകൾ കൊണ്ടുള്ള പൂമ്പാറ്റ തോരണങ്ങൾ പ്രവേശനോത്സവത്തിന് പത്തരമാറ്റിന്റെ ശോഭയേകി. ഭാവി തലമുറയുടെ വാഗ്ദാനങ്ങളെ ഉന്നതിയുടെ ഉത്തുംഗ ശൃംഖത്തിലേക്ക് എത്തിക്കുന്നതിനുള്ള ചുവട്ടുപടിയായിരുന്നു പ്രവേശനോത്സവത്തിന്റെ മുഖ്യ ലക്ഷ്യം. ഓരോ വർഷവും പ്രവർത്തനങ്ങളിൽ വരുത്തുന്ന കാലോചിതമായ മാറ്റങ്ങൾ ജി. വി. എൽ. പി. സ്കൂളിലെ അധ്യാപകരുടെ മികച്ച നേട്ടങ്ങൾ തന്നെയാണ്.
രാവിലെ 9:30 ന് വാർഡ് കൗൺസിലറായ ശ്രീ. ശിവകുമാർ സാറാണ് പ്രവേശനോത്സവത്തിന് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. പുതുതായി പ്രീപ്രൈമറി യിലേക്കും, ഒന്നാം ക്ലാസിലേക്കും അക്ഷരമുറ്റത്തിന്റെ അങ്കണത്തിലേക്ക് കാലു വയ്ക്കുന്ന കുരുന്നുകളെ അക്ഷര കിരീടം അണിയിച്ചാണ് അണിനിരത്തിയത്. തലയിൽ അക്ഷര കിരീടമണിഞ്ഞു കൊണ്ടുള്ള കുരുന്നുകളുടെ നിൽപ്പ് ഭാവിയുടെ പ്രതിഭകളെ വാർത്തെടുക്കുന്നതിനുള്ള ഒരു തുടക്കമാണ് എന്ന് നമുക്ക് മനസ്സിലാക്കാം.
വാർഡ് കൗൺസിലറായ ശ്രീ ശിവകുമാർ സാർ അക്ഷരദീപം തെളിയിച്ചുകൊണ്ട് പ്രവേശനോത്സവത്തെ ആവേശത്തിമിർപ്പിലാക്കി. തുടർന്ന് കൗൺസിലറായ ശ്രീ. സ്വാമിനാഥൻ, പ്രസിഡൻറ് ശ്രീ. കെ പി രഞ്ജിത്ത് പ്രധാനാധ്യാപിക ശ്രീമതി. ഷൈലജ ടീച്ചർ തുടങ്ങിയവർ അക്ഷരദീപം തെളിയിച്ചു. ശ്രീ ശിവകുമാർ സാർ എല്ലാ കുട്ടികൾക്കും ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. മുഖ്യമന്ത്രിയുടെ കുട്ടികൾക്കുള്ള കത്ത് ശ്രീമതി.ഷൈലജ ടീച്ചർ കുട്ടികൾക്ക് വായിച്ചു കേൾപ്പിച്ചു. കുരുന്നു കൂട്ടുകാർക്ക് പഠന കിറ്റും, മധുരപലഹാരങ്ങളും നൽകി. പ്രവേശനോത്സവത്തിന്റെ തലേദിവസം ജൂൺ 5 പരിസ്ഥിതി ദിനം ആയതിനാൽ കുരുന്നുകൾക്ക് വൃക്ഷത്തൈകളും വിതരണം ചെയ്തു.
വരവേൽക്കാൻ വർണ്ണ വേഷക്കാർ
ഈ വർഷത്തെ പ്രവേശനോത്സവത്തെ വ്യത്യസ്തമാക്കുന്നത് എന്തെന്നുവെച്ചാൽ പ്രവേശനകവാടത്തിൽ കുട്ടികളെ വരവേൽക്കുന്ന മിക്കി മൗസും, ബിയറുമാണ്. കുരുന്നുകൾ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടുകാരാണല്ലോ ഇവർ. പ്രവേശനോത്സവത്തിന് ശോഭയേകാനും, പ്രവേശനോത്സവത്തിന്റെ അങ്കണത്തിലേക്ക് പുഞ്ചിരിയോടെ ആനയിക്കാനുമുള്ള ഒരു തന്ത്രമായിരുന്നു ഞങ്ങളുടെ മിക്കി മൗസും, ബിയറും. കുരുന്നുകൾക്കുള്ള ഇവിടത്തെ അധ്യാപികയായ ശ്രീമതി. സുപ്രഭ ടീച്ചറുടെ സമ്മാനമായിരുന്നു ഇത്. കുരുന്നുകൾ എല്ലാരും തന്നെ മിക്കി മൗസിന്റേയും, ബിയറിന്റേയും കൂടെ ഉത്സവത്തിമിർപ്പിലാണ് പ്രവേശനോത്സവം ആഘോഷിച്ചത്. ഏറ്റവും നല്ല രീതിയിലുള്ള ഒരു തുടക്കമായിരുന്നു ഈ വർഷത്തെ ഞങ്ങളുടെ പ്രവേശനോത്സവം.
|