"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 21: വരി 21:


=കൂമ്പാറ ഗ്രാമത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ=
=കൂമ്പാറ ഗ്രാമത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ=
==<font color="red">ജി.ടി.എൽ.പി.എസ് കൂമ്പാറ</font>==
==ജി.ടി.എൽ.പി.എസ് കൂമ്പാറ==
[[പ്രമാണം:47314 school.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:47314 school.jpg|ലഘുചിത്രം|വലത്ത്‌]]
<p align="justify">കോഴിക്കോട് ജില്ലയുടെ മലയോര മേഖലയായ കൂമ്പാറയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ട്രൈബൽ എൽ.പി സ്‌കൂൾ കൂമ്പാറ. കോഴിക്കോട് ജില്ലയിലെ പ്രധാന ട്രൈബൽ സ്‌കൂളികളിലൊന്നായ സ്ഥാപനം കൂടരഞ്ഞി പഞ്ചായത്തിലെ പ്രധാന സർക്കാർ വിദ്യാലയമാണ്</p>
<p align="justify">കോഴിക്കോട് ജില്ലയുടെ മലയോര മേഖലയായ കൂമ്പാറയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ട്രൈബൽ എൽ.പി സ്‌കൂൾ കൂമ്പാറ. കോഴിക്കോട് ജില്ലയിലെ പ്രധാന ട്രൈബൽ സ്‌കൂളികളിലൊന്നായ സ്ഥാപനം കൂടരഞ്ഞി പഞ്ചായത്തിലെ പ്രധാന സർക്കാർ വിദ്യാലയമാണ്</p>

20:22, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

നിലമ്പൂർ കോവിലകത്തിന്റെ വക കരഭൂമിയായിരുന്നു ഈ പ്രദേശം . മുക്കം മുതലാളിമാരായ വയലിൽ വീരാൻകുട്ടി ഹാജിയുടെ കുടുംബം സ്ഥലം ഓടചാർത്തിനായി വാങ്ങി. പിന്നീട് അത് കോവിലകം അവർക്ക് തന്നെ നൽകി.മുക്കം മുതലാളിമാരുടെ അധീനതയിലായതിന് ശേഷം അവർ ഇവിടെ ഓട വെട്ടി റബ്ബർ തൈകൾ നാട്ടു. റബ്ബർ ടാപ്പിംഗ് തൊഴിലാളികളായി മലപ്പുറത്തു നിന്നും വന്നവരാണ് കൂമ്പാറയിലെ ആദ്യകാല കുടിയേറ്റക്കാർ.രണ്ടാം ലോക മഹായുദ്ധത്തിന്റെ ഫലമായി നാട്ടിലാകമാനം ഉണ്ടായ ദാരിദ്ര്യം മൂലം കോട്ടയത്ത് നിന്നും മറ്റു ദേശങ്ങളിൽ നിന്നും വന്നവർ എത്തിച്ചേർന്നത് മലയോര മേഖലയിലെ കൂമ്പാറയിലായിരുന്നു

ചരിത്രം

മണ്ണിലേടത്ത് തറവാട്

കൂമ്പാറ യിലെ കുടിയേറ്റചരിത്രം മുക്കത്തേയും കൂടരഞ്ഞി യുടെയും ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.കൂത്തുപറമ്പ് കോട്ടയം രാജാവിന്റെ (പഴശ്ശിരാജാവ്) ഭരണത്തിൻ കീഴിലായിരുന്ന പ്രദേശങ്ങളായിരുന്നു ഇത്. ഭരണസൗകര്യത്തിനായി നാടുവാഴികളും ദേശവാസികളും അധികാരികളും ഉണ്ടായിരുന്നു. ചാത്തമംഗലം മണ്ണിലേടത്ത് നായന്മാരായിരുന്നു ഈ പ്രദേശത്തിന് നാടുവാഴികളും ജന്മികളും. വിചാരണ ചെയ്യുന്നതിനും ശിക്ഷ നടപ്പാക്കുന്നതിനുള്ള അധികാരം അവർക്കുണ്ടായിരുന്നു. അണ്ണിലേടത്തുകാരായിരുന്നു ദേശവാഴികൾ. നാടുവാഴികൾക്ക് സഹായം ആവശ്യമുള്ളപ്പോൾ ദേശവാഴികൾ പണവും പടയാളികളും കൊടുത്ത് സഹായിക്കണം. റവന്യൂ കാര്യങ്ങൾ നോക്കി നടത്തി പോന്നിരുന്നത് അംശം അധികാരികൾ ആയിരുന്നു. ആനയാംകുന്ന് കുമാരനല്ലൂർ അള്ളി തുടങ്ങിയ ജനവാസ കേന്ദ്രങ്ങളുടെ അധികാരിയുടെ ആസ്ഥാനമായിരുന്നു ആനയാംകുന്ന്.

മണ്ണിലേടത്തുനിന്നും മുക്കം വഴി കടന്നുപോകുന്ന രാജപാത കാരമൂല വഴി അള്ളിയിൽ എത്തിയിരുന്നു. അന്ന് വെച്ചുപിടിപ്പിച്ച മാവുകളും വൻമരങ്ങളും കുറെയൊക്കെ വെട്ടിനശിപ്പിച്ച എങ്കിലും ഇന്നും ഈറോഡിലെ ഇരുവശങ്ങളിലും നമുക്ക് ഇവ കാണാൻ കഴിയും.ഈ രാജ പാതയിലൂടെയാണ് കുടിയേറ്റക്കാർ കൂടരഞ്ഞി യിലും കൂമ്പാറയിലും എത്തിയിരുന്നത്. തദ്ദേശീയരുടെ പ്രധാന ഉപജീവനമാർഗ്ഗം കൃഷിയായിരുന്നു മുഖ്യമായും ഭക്ഷ്യവിളകൾ. സമീപത്തുണ്ടായിരുന്ന വനങ്ങളിൽ നിന്നുള്ള ഉല്പന്നങ്ങൾ ശേഖരിച്ച് ജീവിക്കുന്നവരുമുണ്ട്.ചിലർ കച്ചവടങ്ങളിൽ ഏർപ്പെട്ടിരുന്നു. വാണിജ്യ ഗതാഗതത്തിന് മുഖ്യമായും ആശ്രയിച്ചിരുന്നത് ഇരുവഴിഞ്ഞിപ്പുഴയുടെ കൈവഴികളും ചാലിയാർ പുഴയും ആണ്.വനങ്ങളിൽ നിന്ന് ശേഖരിച്ചിരുന്ന മുളയും മരവും തൊരപ്പൻ കുത്തി ചങ്ങാടമാക്കി കോഴിക്കോട് എത്തിച്ചാണ് ചിലർ ഉപജീവനമാർഗ്ഗം കണ്ടെത്തിയത്.

വനങ്ങളിൽ ജോലിചെയ്യുന്നതിന് കാട്ടിൽ തന്നെ താമസിച്ചിരുന്ന ആദിവാസികൾ മുതുവാൻ വിഭാഗം ധാരാളമുണ്ടായിരുന്നു.ആദിമനിവാസികളുടെ പ്രധാന ആരാധന കേന്ദ്രമായിരുന്നു കോലോത്തുംകടവ് കോവിലകത്തും കടവ് ശ്രീപോർക്കലി ക്ഷേത്രം. പഴശ്ശിരാജാവന്റെ പ്രതിനിധി വന്നശേഷമാണ് ഉത്സവം ആരംഭിച്ചിരുന്നത്. ഉത്സവത്തിന് കാട്ടിൽ ഉള്ളവരും നാട്ടിലുള്ളവരും എത്തിയിരുന്നു.അള്ളി തോട്ടത്തിലെ കൊടകൊണ്ടൻ കാവ് ആദിവാസികളുടെ ആരാധന സ്ഥലമായിരുന്നു കരിന്തണ്ടനെ പറ്റിയുള്ള ഐതിഹ്യങ്ങൾ കുടിയേറ്റക്കാരെ ഭയപ്പെടുത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.കൂമ്പാറ ക്ക് സമീപം പാമ്പിൻകാവ് ആദിവാസികളുടെ ഒരു ക്ഷേത്രമുണ്ടായിരുന്നു ചില പ്രത്യേക ദിവസം രാത്രിയിൽ കോലോത്തും കടവിൽ നിന്നും പാമ്പിൻ കാവിലേക്ക് ഭഗവതി എഴുന്നള്ളുന്ന ആദിവാസികൾ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.കൂട്ടക്കര, കരടിപ്പാറ കൽപ്പിനി കൂമ്പാറ ആനക്കല്ലുംമ്പാറ വഴി വിളക്ക് സഞ്ചരിക്കുന്നത് കണ്ടിട്ടുള്ള കുടിയേറ്റക്കാരും ഉണ്ടത്രേ.

എന്നാൽ ഇത്തരം കഥകൾ ഇന്ന് ആരും വിശ്വസിക്കുന്നില്ല.1950 മുതൽ കുടിയേറ്റം ആരംഭിച്ച ഗ്രാമമാണ് കൂമ്പാറ .

ഇനി നമുക്ക് കൂടുതൽ യാഥാർത്ഥ്യങ്ങളിലേക്ക് സഞ്ചരിക്കാം.കൂടരഞ്ഞി -കൂമ്പാറ ഭാഗത്തെ സ്ഥലങ്ങൾ മണ്ണിലേടത്ത് തറവാട്ടിൽ നിന്നും മുക്കം വയലിൽ മോഴി ഹാജിയും കുടുംബവും ഓടയും മരവും മുറിക്കുന്നതിനും വനവിഭവങ്ങൾ ശേഖരിക്കുന്നതിനും ഓടചാർത്ത് വാങ്ങിയതായിരുന്നു.പിന്നീട് ഓട ചാർത്ത് എന്ന അവകാശം വഴി വയലിൽ കുടുംബം സ്ഥലങ്ങൾ കുടിയേറ്റക്കാർക്ക് വിൽക്കുകയായിരുന്നു. 1947 കാലത്താണ് കൂടരഞ്ഞി ഭാഗത്ത് കുടിയേറ്റം നടക്കുന്നത്. ആദ്യമായി കൂടരഞ്ഞിയിൽ എത്തിയവർ കോലോത്തുംകടവ് ഭാഗത്തും താഴെ കൂടരഞ്ഞി ഭാഗത്തും താമസിച്ചു. 1948 ൽ ഈട്ടിപ്പാറ മാന്കയം കൽപ്പിനി ഭാഗങ്ങളിൽ കുടിയേറ്റം നടന്നു.

കൂട്ടകരഭാഗത്ത് കീരംപനാൽ ചാക്കോ പാറക്കൽ മത്തായി ഉഴുന്നാലിൽ ജോസഫ് കുഴിമ്പിൽ മാണി തുടങ്ങിയവരും, ഈട്ടി പ്പാറ ഭാഗത്ത് വെട്ടിക്കൽ കുടുംബവും കൽപിനി ഭാഗത്ത് പൊന്നമ്പയിൽ , മാളിയേക്കൽ, പുലകുടി മാപ്രയിൽ ,മണിമല പുതിയാപറമ്പിൽ, പുളിമൂട്ടിൽ എന്നിവരും മാംകയം ഭാഗത്ത് മഠത്തിൽ ,പൂക്കളത്തിൽ, ഉള്ളാട്ടിൽ കുടുംബവും കുടിയേറി. കാട്ടുമൃഗങ്ങളുടെ ശല്യവും പ്രതികൂല കാലാവസ്ഥയും രോഗങ്ങളും അന്നത്തെ കുടിയേറ്റക്കാരെ നന്നായി കഷ്ടപ്പെടുത്തി.എങ്കിലും മലബാറിന്റെ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടരഞ്ഞി തിരുവമ്പാടി ഭാഗത്ത് കുടിയേറ്റക്കാരുടെ സ്ഥിതി വളരെ ഭേദമായിരുന്നു.കൂമ്പാറ അങ്ങാടി ഭാഗത്ത് ആദ്യമായി കുടിയേറുന്നത് 1952 കിഴക്കരക്കാട്ടുകാരാണ്.അങ്ങാടിയുടെ മുകൾഭാഗം വനമായിരുന്നു പിന്നീട് അവിടെ മുക്കം വയലിൽ ബീരാൻകുട്ടി ഹാജിയുടെ കുടുംബവക റബർതോട്ടം വച്ചുപിടിപ്പിച്ചു. പുന്ന കടവുംഭാഗം വയലിൽ കുടുംബത്തിൻറെയും മുക്കം മുസ്ലിം ഓർഫനേജിൻറെയും റബർ തോട്ടങ്ങൾ ആയിരുന്നു.1960കളിൽ എസ്റ്റേറ്റുകളിൽ ടാപ്പിംഗ് തൊഴിലാളികളായി എത്തിയവരാണ് കൂമ്പാറ യിലെ മുസ്ലീങ്ങൾ കൂടുതലും.കൂമ്പാറ ഭാഗത്ത് വാഹന ഗതാഗത യോഗ്യമായ നല്ല റോഡുകൾ അകാലത്തില്ല. പോത്തിനെ കെട്ടിവലിക്കുന്ന വഴികളായിരുന്നു അധികവും. മുക്കം കാരമൂല അള്ളിത്തോട്ടം കൂട്ടക്കര വഴിയായിരുന്നു കൂടുതലും ജനസഞ്ചാരം. കൂടരഞ്ഞിയിൽ 1949 പള്ളി സ്ഥാപിതമായത് ശേഷമാണ്. റോഡ് വികസനം നടത്തുന്നത്. 1964 വരെ കൂമ്പാറ ഒരു അവികസിത പ്രദേശമായിരുന്നു വിദ്യാഭ്യാസ ഗതാഗത സൗകര്യങ്ങൾ വളരെ കുറവ്, വൈദ്യസഹായത്തിന് മരംചാട്ടിയിൽ കുന്നേൽ പാപ്പച്ചൻ വൈദ്യർ മാത്രം, കൂടുതൽ ചികിത്സ ലഭിക്കണമെങ്കിൽ മുക്കത്ത് എത്തണം .പിന്നീടാണ് കൂടരഞ്ഞിയിൽ സൗകര്യങ്ങൾ വന്നത് .പ്രൈമറി വിദ്യാഭ്യാസത്തിന് കൂടരഞ്ഞിയിൽ പോകേണ്ടിയിരുന്നു.

1961 നവംബർ 3 കൂമ്പാറയെ സംബന്ധിച്ചിടത്തോളം ഓർമ്മിക്കപ്പെടേണ്ട ദിവസമാണ്. അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രി എ വി കുഞ്ഞമ്പു കൂപ്പി ലേക്ക്പോകുന്ന ഒരു ലോറിയിൽ കയറി മേലെ കൂമ്പാറ ജംഗ്ഷനിൽ വന്നിറങ്ങി. അദ്ദേഹം കൂമ്പാറ യിൽ അനുവദിച്ചിരുന്ന ഗവൺമെൻറ് ട്രൈബൽ എൽപി സ്കൂളിലെ ഉദ്ഘാടനം നിർവഹിച്ചു .അങ്ങനെ ആദിവാസികളുടെയും തൊഴിലാളികളുടെയും കുടിയേറ്റക്കാരുടേയും കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള സാഹചര്യം നാട്ടിൽ ഒരുങ്ങി.കുറുപ്പ് മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. അദ്ദേഹം ടാപ്പിംഗ് തൊഴിലാളികൾക്കൊപ്പം ഭക്ഷണം കഴിച്ച് അവരിലൊരാളെ പോലെ വസിച്ചു. അടുത്ത ഹെഡ്മാസ്റ്ററായി കൊയിലാണ്ടി സ്വദേശി സദാശിവൻ മാസ്റ്റർ വന്നു.അപ്പോൾ സ്കൂൾ പ്രവർത്തിച്ചിരുന്നത് ഇപ്പോൾ കൂമ്പാറ മസ്ജിദ് ഇരിക്കുന്ന സ്ഥലത്ത് നിർമ്മിച്ചിരുന്ന ഒരു ഷെഡ്ഡിലാണ്.സദാശിവൻ മാസ്റ്ററും പിന്നീട് വന്ന അധ്യാപകരും നാട്ടുകാരുടെ പ്രശ്നങ്ങളുമായി ഇടപഴകി ജീവിച്ചിരുന്നു.ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത് കൂമ്പാറ ക്കാർ എന്നും ഓർമ്മിക്കേണ്ട സാമൂഹ്യപ്രവർത്തകനായ മുക്കം വയലിൽ മൊയ്തീൻ കോയ ഹാജി സൗജന്യമായി നൽകിയ സ്ഥലത്താണ്.

1953 ൽ മരഞ്ചാട്ടി മുണ്ടൻ മല ഭാഗത്ത് നാട്ടുകാർ പിരിവെടുത്ത് നടത്തിയിരുന്ന ഒരു പള്ളിക്കൂടം പ്രവർത്തിച്ചിരുന്നു. 1966 ജൂൺ ഒന്നാം തീയതി പുഷ്പഗിരി ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ ആയി മാറി. എൽപി സ്കൂളിന് ഫണ്ട് ശേഖരണത്തിനായി പി ജെ ആൻറണി ശങ്കരാടി എന്നിവർ അഭിനയിച്ച നടി ചങ്ങനാശ്ശേരി ഗീതയുടെ വേഴാമ്പൽ എന്നീ നാടകങ്ങൾ പുഷ്പഗിരിയിൽ നടത്തി.സ്കൂളിനെയും പള്ളിയുടെയും നിർമ്മാണത്തോടൊപ്പം റോഡുകളുടെ വികസനത്തിനും പാലങ്ങളുടെ നിർമ്മാണത്തിനും പുഷ്പഗിരിയിലെ വികാരിയായിരുന്ന ഫാദർ തോമസ് തോട്ടത്തിലിന്റെ നേതൃത്വത്തിൽ ശ്രമങ്ങളാരംഭിച്ചു. പള്ളി പണിക്കു മുൻപുതന്നെ അത്തിപ്പാറ പാലത്തിന്റെ സ്ലാബ് നിർമ്മാണം മാത്രം ആർഎംപി സ്കീമിൽ പൂർത്തിയാക്കിയിരുന്നു. പാലത്തിന് അപ്രോച്ച് റോഡ് പണിയാതെ ദീർഘനാൾ കിടന്നു അപ്രോച്ച് റോഡ് ഇല്ലാതെ പാലത്തിൻറെ ഉപയോഗം സാധ്യമല്ലെന്ന് നാട്ടുകാർ മനസ്സിലാക്കി. കക്കാടംപൊയിൽ മുതൽ കൂമ്പാറ മരഞ്ചാട്ടി മാങ്ങയും കട്ടിപ്പാറ കൂട്ടക്കര എന്നീ പ്രദേശങ്ങളിലെ ജനങ്ങൾ മഴക്കാലമായാൽ സ്കൂൾ പള്ളി കച്ചവടസ്ഥാപനങ്ങൾ ആശുപത്രി സർക്കാർ ഓഫീസുകൾ എന്നുവേണ്ട സ്വന്തം നാട്ടിലേക്ക് അത്യാവശ്യമെന്ന് പോകണമെങ്കിൽ പാലം പണി പൂർത്തിയാക്കണം.അച്ഛൻ ഈ പ്രദേശങ്ങളിലെ ജനങ്ങളെ സംഘടിപ്പിച്ച് ശ്രമദാനം മൂലം പാലത്തിൻറെ അപ്രോച്ച് റോഡുകൾ പൂർത്തിയാക്കി. സർക്കാരിൻറെ ഭാഗത്തുനിന്നും നാമമാത്രമായ സഹായമാണ് ലഭിച്ചത്. 1968 ഓഗസ്റ്റ് പന്ത്രണ്ടാം തീയതി അന്നത്തെ പൊതുമരാമത്ത് മന്ത്രി ശ്രീ ടി കെ ദിവാകരൻ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

1964 കൂമ്പാറ യിൽ കിഴക്കരക്കാട്ട് പാപ്പച്ചൻ നടത്തിയിരുന്ന റേഷൻകട ഉണ്ടായിരുന്നു. അന്ന് പോത്തുവണ്ടി ക്കായിരുന്നു റേഷൻ സാധനങ്ങൾ കൊണ്ടുവന്നിരുന്നത്.കുടിയേറ്റത്തിന് ആദ്യകാലഘട്ടത്തിൽ മേലെ കൂമ്പാറ യിൽ പുളിമൂട്ടിൽ വർക്കിച്ചേട്ടൻ നടത്തിയിരുന്ന പലചരക്ക് കടയും പിന്നീട് കൂമ്പാറ അങ്ങാടിയിൽ മക്കാനിയും ഉണ്ടായി. കൂമ്പാറ അങ്ങാടിയിൽ കെട്ടിടങ്ങളും കൂടുതൽ വ്യാപാരസ്ഥാപനങ്ങളും വരുന്നത് 1970-കളിലാണ്.മുക്കം കടവ് പാലം ഇല്ലാതിരുന്നതിനാൽ കാരമൂല കൂടരഞ്ഞി വഴി ബസ് ഗതാഗതം സാധ്യമല്ലെന്ന് അറിഞ്ഞ് നാട്ടുകാരുടെ നേതൃത്വത്തിൽ മുക്കത്തു നിന്നും കാരശ്ശേരി ജംഗ്ഷൻ തേക്കുംകുറ്റി വഴി കൂമ്പാറ റോഡ് വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആർഎംപി സ്കീമിലും ക്രാഷ് പ്രോഗ്രാമിലും ഉൾപ്പെടുത്തിയാണ് റോഡിന്റെയും കൂമ്പാറ പാലത്തിൻറെ പണികൾ നടത്തിയത്. ബിസ്മി തുകയേക്കാൾ മൂന്നിലൊന്ന് കുറച്ച് ഇട്ടാണ് ടെൻഡർ സംഖ്യ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണി നടത്തിയത് മനുഷ്യപ്രയത്നം ശ്രമദാനമായി ലഭിച്ചിരുന്നത് റോഡിൻറെ ആവശ്യകത ജനങ്ങൾക്ക് ഉണ്ടായിരുന്നതുകൊണ്ട് പണികൾ വേഗത്തിൽ പൂർത്തിയായി.

കൂമ്പാറ ഗ്രാമത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി.ടി.എൽ.പി.എസ് കൂമ്പാറ

കോഴിക്കോട് ജില്ലയുടെ മലയോര മേഖലയായ കൂമ്പാറയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ട്രൈബൽ എൽ.പി സ്‌കൂൾ കൂമ്പാറ. കോഴിക്കോട് ജില്ലയിലെ പ്രധാന ട്രൈബൽ സ്‌കൂളികളിലൊന്നായ സ്ഥാപനം കൂടരഞ്ഞി പഞ്ചായത്തിലെ പ്രധാന സർക്കാർ വിദ്യാലയമാണ്

ചരിത്രം

1961ൽ അന്നത്തെ ഡി.സി.സി പ്രസിഡന്റായിരുന്ന വയലിൽ മൊയ്തീൻ കോയ ഹാജിയുടെ സഹായത്താൽ ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. സ്വന്തമായ കെട്ടിടം പോലുമില്ലാതെ 12 വിദ്യാർഥികളുമായി തുടങ്ങിയ സ്‌കൂളിന് 1965ലാണ് സ്വന്തമായി സ്ഥലം ലഭിച്ചത്. 1974ൽ പണിത 6 മുറി കെട്ടിടത്തിലായിരുന്നു സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് എം.എൽ.എ ഫണ്ടിൽ നിന്ന് ലഭിച്ച 60 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച 5 മുറികളുള്ള കെട്ടിടത്തിലേക്ക് സ്‌കൂളിന്റെ പ്രവർത്തനം മാറ്റി.

ഭൗതികസൗകരൃങ്ങൾ

പഴയതും പുതിയതുമായ രണ്ട് കെട്ടിടങ്ങളിൽ കൂടി ആകെ 11 മുറികളാണ് നിലവിലുള്ളത്. സ്മാർട്ട് ക്ലാസ് റൂമും ഓഫീസും കഴിഞ്ഞാൽ പുതിയ കെട്ടിടത്തിൽ അവശേഷിക്കുന്ന മൂന്ന് മുറികൾ ക്ലാസ്സ് മുറികളായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാൽ ശേഷിക്കുന്ന പഴയ കെട്ടിടത്തിലെ ക്ലാസ്സ് മുറികൾ വേണ്ടത്ര സൗകര്യമുള്ളവയല്ല. അതുപോലെ ഒരു മീറ്റിംഗ് ഹാളിന്റെ അഭാവവും സ്‌കൂൾ നന്നായി അനുഭവിക്കുന്നു.

ടോയ്‌ലെറ്റ്

1നിലവിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ട് വീതം ടോയ്‌ലെര്‌റുകളും രണ്ട് വീതം മൂത്രപ്പുരകളുമാണുള്ളത്. അതിന് പുറമെ ഒരു അഡാപ്റ്റഡ് ടോയ്‌ലെറ്റുമുണ്ട്. വളരെയേറെ വൃത്തിയായി കാത്തുസൂക്ഷിക്കുന്നവയാണ് ഇവയെല്ലാം.

വെള്ളം

1ഒരിക്കലും വറ്റാത്ത കിണറും പമ്പുസെറ്റും വാട്ടർടാങ്കും ടാപ്പുകളും സ്‌കൂളിലെ ജലവിതരണത്തിനായി സംവിധാനിച്ചിട്ടുണ്ട്. എല്ലാ ടോയ്‌ലറ്റുകളിലും വെള്ളം ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് കുടിക്കാനായി തിളപ്പിച്ചാറിയ വെള്ളത്തിന് പുറമെ ഫിൽട്ടർ ചെയ്ത് അണുവിമുക്തമാക്കിയ വെള്ളത്തിനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.

Basic Details

സ്ഥാപിതം 1961 സ്കൂൾ കോഡ് 47314 സ്ഥലം കൂമ്പാറ
സ്കൂൾ വിലാസം കൂമ്പാറ ബസാർ പി ഒ, കൂടരഞ്ഞി വഴി പിൻ കോഡ് 673604 സ്കൂൾ ഫോൺ 0495 2278191
സ്കൂൾ ഇമെയിൽ koombaragtlps@gmail.com സ്കൂൾ വെബ് സൈറ്റ് https://schoolwiki.in/Gtlps വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട് ഉപ ജില്ല മുക്കം ഭരണ വിഭാഗം പൊതു വിദ്യാലയം
സ്കൂൾ വിഭാഗം ഗവണ്‌മെന്റ് പഠന വിഭാഗങ്ങൾ എൽ.പി മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 49 പെൺ കുട്ടികളുടെ എണ്ണം 58 വിദ്യാർത്ഥികളുടെ എണ്ണം 107
അദ്ധ്യാപകരുടെ എണ്ണം 6 പ്രധാന അദ്ധ്യാപകൻ കെ.സി ടോമി പി.ടി.ഏ. പ്രസിഡണ്ട് അഹമ്മദ് കുട്ടി

എൽ എഫ് യു.പി.എസ് പുഷ്പഗിരി

സ്കൂൾ ചരിത്രം

വിശുദ്ധ ചെറുപുഷ്പത്തിന്റെ നാമധേയത്തിൽ 1982-ൽ ആണ് പുഷ്പഗിരി ലിറ്റിൽ ഫ്ളവർ യു.പി . സ്കൂൾ സ്ഥാപിതമായത്.കൂടരഞ്ഞി പഞ്ചായത്തിലെ യു.പി മാത്രമുള്ള ഏകവിദ്യാലയമാണിത്. 1982-ൽ സിംഗിൾ മാനേജ് മെന്റായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1990 മുതൽ താമരശ്ശേരി കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലായി പ്രവർത്തിച്ചുവരുന്നു. സ്കൂളിന്റെ സ്ഥാപക മാനേജർ റവ : ഫാ. അഗസ്റ്റ്യൻ മണക്കാട്ടുമറ്റമാണ്.സ്കൂളിന്റെ ഭൗതികസാഹചര്യം വളരെയധികം മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്നുള്ളത്.

ഭൗതികസൗകരൃങ്ങൾ

പുഷ്പഗിരിയിലെ മെയിൻ റോഡ് സൈഡിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പുതിയതായി പണികഴിപ്പിച്ചിട്ടുള്ള ഇരുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഒരു പ്ളസ്ടു വിദ്യാലയത്തിന്റെ എല്ലാവിധ ഭൗതികസാഹചര്യങ്ങളോടു കുടിയാണ് ഇന്ന് ഈ വിദ്യാലയമുള്ളത്.ഒഫീസ് റൂം , സ്മാർട്ട് റൂം ഉൾപ്പെടെ ഒൻപത് മുറികളാണ് ഈ വിദ്യാലയത്തിലുളളത്.

Basic Details

സ്ഥാപിതം 1982 സ്കൂൾ കോഡ് 47346 സ്ഥലം പുഷ്പഗിരി
സ്കൂൾ വിലാസം പുഷ്പഗിരി പിൻ കോഡ് 673604 സ്കൂൾ ഫോൺ 04952277966
സ്കൂൾ ഇമെയിൽ littleflowerups47346@gmail.com സ്കൂൾ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട് ഉപ ജില്ല മുക്കം ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങൾ യു.പി മാധ്യമം മലയാളം‌,ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 42 പെൺ കുട്ടികളുടെ എണ്ണം 48 വിദ്യാർത്ഥികളുടെ എണ്ണം 90
അദ്ധ്യാപകരുടെ എണ്ണം 5 പ്രധാന അദ്ധ്യാപകൻ ജോൺസൺ തോമസ് പി.ടി.ഏ. പ്രസിഡണ്ട് സുരേഷ് വട്ടക്കുന്നേൽ

എൽ.എഫ്.എൽ.പി.എസ് പുശ്പഗിരി

കോഴിക്കോട് ജില്ലയിലെ കൂടഞ്ഞി ഗ്രാമപഞ്ചായത്തിലെ പുഷ്പഗിരി പ്രദേശത്താണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ചരിത്രം

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ കൂടരഞ്ഞി പഞ്ചായത്തിലെ പുഷ്പഗിരി എന്ന പ്രദേശത്താണ് വി.കൊച്ചുത്രേസ്യയുടെ നാമധേയത്തിലുളള ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.1966 ലാണ് നാട്ടുകാരുടെയും കൂടരഞ്ഞി വികാരിയുടെയും ത്യാഗ നിർഭരമായ പ്രവർത്തനത്തിലൂടെ ഈ സ്കൂൾ സ്ഥാപിതമായത്.ഇപ്പോൾ 67 കുട്ടികളും 5 അധ്യാപകരുമായി മെച്ചപ്പെട്ട ഭൗതിക സാഹചര്യത്തോടെ ഈ സ്കൂൾ പ്രവർത്തിച്ച് വരുന്നു.

സാമൂഹികം

സ്കൂളിെൻറ വികസനത്തിന് വേണ്ടി നിസ്വാർത്ഥ സേവനം ചെയ്യുന്ന മാനേജ്മൻ്റ് , പി.റ്റി.എ , എം.പി.റ്റി.എ കമ്മറ്റികൾ , ഉച്ചഭക്ഷണ കമ്മറ്റി , എസ്.എസ്.ജി , എസ്.ആറ്.ജി , സ്കൂൾ വികസന സമിതി , ജാഗ്രതാ സമിതി

ഭൗതിക സൗകര്യങ്ങൾ

ടോയ് ലറ്റ്, വാഷിങ് തുടങ്ങിയ സൌകര്യങ്ങൾ അകത്ത് തന്നെ സജ്ജീകരിച്ച വിശാലമായ കെട്ടിടം , ഡിജിറ്റൽ ക്ളാസ് റൂം , വിശാലമായ കളിസ്ഥലം , കമ്പ്യൂട്ടർ പഠനം , കലാ- കായിക പരിശീലനങ്ങൾ , നീന്തൽ,കരാട്ടെ പരിശീലനങ്ങൾ , വിശാലമായ കഞ്ഞിപ്പുര

Basic Details

സ്ഥാപിതം 1966 സ്കൂൾ കോഡ് 47317 സ്ഥലം പു‍ഷ്പഗിരി
സ്കൂൾ വിലാസം പുഷ്പഗിരി, കൂ൩ാറ-പി.ഒ,കൂടര‍‍‍ഞ്ഞി പിൻ കോഡ് 673604 സ്കൂൾ ഫോൺ 0495 2277960
സ്കൂൾ ഇമെയിൽ lflpspushpagiri@gmail.com സ്കൂൾ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല താമരശ്ശേരി
റവന്യൂ ജില്ല കോഴിക്കോട് ഉപ ജില്ല മുക്കം ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങൾ എൽ.പി മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 41 പെൺ കുട്ടികളുടെ എണ്ണം 26 വിദ്യാർത്ഥികളുടെ എണ്ണം 67
അദ്ധ്യാപകരുടെ എണ്ണം 5 പ്രധാന അദ്ധ്യാപകൻ ബീന മാത്യു.കെ പി.ടി.ഏ. പ്രസിഡണ്ട് വിൽസൻ പുല്ലുവേലിൽ