"ജി.എൽ.പി.എസ്.ചാത്തന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 44: | വരി 44: | ||
[[പ്രമാണം:MundiMuthassi.jpg|ലഘുചിത്രം|ഇടത്ത്|മുണ്ടി മുത്തശ്ശി കുട്ടികൾക്കൊപ്പം ]] | [[പ്രമാണം:MundiMuthassi.jpg|ലഘുചിത്രം|ഇടത്ത്|മുണ്ടി മുത്തശ്ശി കുട്ടികൾക്കൊപ്പം ]] | ||
<p align="justify">വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും 80 വയസു പ്രായം ഉള്ളതുമായ ഈ സ്കൂളിൻറെ നിത്യസന്ദര്ശകയാണ് ''മുണ്ടി മുത്തശ്ശി''. സ്കൂൾ ദിനാചരണ പ്രവർത്തനങ്ങളിലെ സ്ഥിരം അഥിതിയും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വളരെ പ്രിയപ്പെട്ട വഴികാട്ടിയും ആയ മുണ്ടി മുത്തശ്ശി ഈ സ്കൂളിൻറെ ഒരു അവിഭാജ്യ ഘടകമാണ്. തനിക്കു കിട്ടുന്ന പെൻഷൻ തുകയിൽ നിന്നും സ്കൂൾ വികസന പ്രവർത്തനങ്ങൾക്കു തന്നാലാവുന്ന സഹായം നൽകിയ ആളാണ് ഈ മുത്തശ്ശി. സ്കൂളിൻറെ പൂന്തോട്ടത്തിലെ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും മുണ്ടി മുത്തശ്ശി എന്നും മുൻകൈയെടുത്തു കുട്ടികളോടൊപ്പം ഉണ്ടാകാറുണ്ട്.</p> | <p align="justify">വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും 80 വയസു പ്രായം ഉള്ളതുമായ ഈ സ്കൂളിൻറെ നിത്യസന്ദര്ശകയാണ് ''മുണ്ടി മുത്തശ്ശി''. സ്കൂൾ ദിനാചരണ പ്രവർത്തനങ്ങളിലെ സ്ഥിരം അഥിതിയും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വളരെ പ്രിയപ്പെട്ട വഴികാട്ടിയും ആയ മുണ്ടി മുത്തശ്ശി ഈ സ്കൂളിൻറെ ഒരു അവിഭാജ്യ ഘടകമാണ്. തനിക്കു കിട്ടുന്ന പെൻഷൻ തുകയിൽ നിന്നും സ്കൂൾ വികസന പ്രവർത്തനങ്ങൾക്കു തന്നാലാവുന്ന സഹായം നൽകിയ ആളാണ് ഈ മുത്തശ്ശി. സ്കൂളിൻറെ പൂന്തോട്ടത്തിലെ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും മുണ്ടി മുത്തശ്ശി എന്നും മുൻകൈയെടുത്തു കുട്ടികളോടൊപ്പം ഉണ്ടാകാറുണ്ട്.</p> | ||
<hr> | |||
==പ്രവേശനോത്സവം== | |||
<p align="justify">2018 ലെ അധ്യയന വർഷം വിപുലമായ രീതിയിൽ പഞ്ചായത്ത് തല പ്രവേശനോത്സവത്തോടെ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ടി.എ. പ്രസാദ് പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്തു. എല്ലാവർക്കും മധുര പലഹാരം വിതരണം ചെയ്തു. നവാഗതർക്ക് പഞ്ചായത്തിൻറെ വക ടിഫിൻ ബോക്സ് വിതരണം ചെയ്തു. ഇത് കൂടാതെ സന്നദ്ധ സംഘടനയായ ''സഞ്ചാരി'' വക 19 സ്കൂൾ കിറ്റുകളുടെ വിതരണവും നടന്നു. പൊതുആരോഗ്യ വകുപ്പിൻറെ വക കുട്ടികൾക്കായി ആരോഗ്യ സന്ദേശങ്ങൾ അടങ്ങുന്ന ''ആരോഗ്യ പൊതി'' വിതരണം ചെയ്യുകയുണ്ടായി. അതോടൊപ്പം മുഖ്യമന്ത്രിയുടെ കൈപ്പുസ്തകം നവാഗതർക്കായി നൽകി. കുട്ടികൾക്കുള്ള സൗജന്യ പാഠപുസ്തകങ്ങളും യൂണിഫോമും നേരത്തെ തന്നെ വിതരണം ചെയ്തിരുന്നു. പ്രവേശനോത്സവത്തോടു അനുബന്ധിച്ചു ഉച്ചയ്ക്ക് വിഭവസമൃദമായ ഉച്ചഭക്ഷണം നൽകി.</p> | |||
<hr> | <hr> | ||
==സൂമിംങ് ടു ദി ഹോംസ്== | ==സൂമിംങ് ടു ദി ഹോംസ്== |
18:22, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.ചാത്തന്നൂർ | |
---|---|
വിലാസം | |
ചാത്തനൂർ ജി എൽ പി സ്കൂൾ, ചാത്തനൂർ
ചാത്തനൂർ പി ഒ, പാലക്കാട് , 679535 | |
സ്ഥാപിതം | 1906-07 |
വിവരങ്ങൾ | |
ഫോൺ | 0466225800 |
ഇമെയിൽ | glpschathanur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20505 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സാവിത്രി കെ വി |
അവസാനം തിരുത്തിയത് | |
10-09-2018 | 20505 |
പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ജി.ൽ.പി.എസ്. ചാത്തന്നൂർ നൂറിലധികം വർഷം ചരിത്രമുള്ള ഒരു വിദ്യാലയമാണ്. "മെട്രോമാൻ" ഇ ശ്രീധരൻ അടക്കമുള്ള ഒട്ടനവധി മഹാ പ്രതിഭകൾ ഈ വിദ്യാലയത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ചാത്തന്നൂർ ഗവ.എൽ.പി. സ്ക്കൂൾ, ആരംഭിക്കുന്നത് 1906-07 കാലഘട്ടങ്ങളിൽ ആണ്. 1920 കളിൽ ഈ സ്ഥാപനം ബോർഡ് എലിമെന്ററി സ്കൂൾ ആയി മാറി. അന്നുമുതൽ ഏഴാം ക്ലാസ് വരെയുള്ള പഠനം ഇവിടെ നടന്നിരുന്നു. 1961 ൽ യൂ.പി. വിഭാഗം ചാത്തന്നൂർ ഗവ. ഹൈസ്കൂളിനോട് (1949 ൽ സ്ഥാപിതം ) കൂട്ടിച്ചേർത്തു. അങ്ങനെ 1961 മുതലാണ് ഈ സ്കൂൾ ഇന്ന് കാണുന്ന രീതിയിലുള്ള എൽ.പി. മാത്രമായി പ്രവർത്തിച്ചു തുടങ്ങിയത്. അങ്ങനെ ഒരു നൂറ്റാണ്ടിലേറേ ചരിത്രവും പാരമ്പര്യവുമുള്ള ഈ വിദ്യാലായം 2007 ൽ വിപുലമായി ശതാബ്‌ധി ആഘോഷികുകയുണ്ടായി. പ്രസിദ്ധമായ കക്കാട് മന ഈ വിദ്യാലയത്തിന് സമീപമാണ് സ്ഥിതി ചെയുന്നത്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി.വി. രാമവാര്യർ
കോയമ്പത്തൂർ ആര്യ വൈദ്യശാല (എ.വി.പി) സ്ഥാപകൻ ആയ ശ്രീ. പി.വി. രാമവാര്യർ ഈ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.
ഇ. ശ്രീധരൻ
ചാത്തനൂർ ഗവ. എൽ.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ (1937-41 കാലയളവിൽ)ഇ. ശ്രീധരൻ അഥവാ ഡോ. ഏലാട്ടുവളപ്പിൽ ശ്രീധരൻ ദേശീയ തലത്തിലും അന്താരഷ്ട്രതലത്തിലും തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്. പൂർവവിദ്യാർഥി എന്ന നിലയിൽ വിദ്യാലയത്തിൻറെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ അദ്ദേഹത്തിന്റെ പങ്ക് സ്തുത്യർഹമാണ്. ഇദ്ദേഹത്തെ ബഹുമാന പുരസ്സരം "മെട്രോ മാൻ " എന്നും വിളിക്കുന്നു. ഡെൽഹി മെട്രോ റെയിൽവേ സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഡെൽഹി മെട്രോ റെയിൽവേയ്ക്കു പുറമേ കൊൽക്കത്ത മെട്രോ റെയിൽവേ, കൊങ്കൺ തീവണ്ടിപ്പാത, തകർന്ന പാമ്പൻപാലത്തിന്റെ പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി. ഇന്ത്യ ഗവർമെന്റ് 2001 -ൽ പത്‌മശ്രീയും 2008 -ൽ പത്മഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്.
സ്നേഹപൂർവ്വം മുണ്ടിമുത്തശ്ശി
വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും 80 വയസു പ്രായം ഉള്ളതുമായ ഈ സ്കൂളിൻറെ നിത്യസന്ദര്ശകയാണ് മുണ്ടി മുത്തശ്ശി. സ്കൂൾ ദിനാചരണ പ്രവർത്തനങ്ങളിലെ സ്ഥിരം അഥിതിയും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വളരെ പ്രിയപ്പെട്ട വഴികാട്ടിയും ആയ മുണ്ടി മുത്തശ്ശി ഈ സ്കൂളിൻറെ ഒരു അവിഭാജ്യ ഘടകമാണ്. തനിക്കു കിട്ടുന്ന പെൻഷൻ തുകയിൽ നിന്നും സ്കൂൾ വികസന പ്രവർത്തനങ്ങൾക്കു തന്നാലാവുന്ന സഹായം നൽകിയ ആളാണ് ഈ മുത്തശ്ശി. സ്കൂളിൻറെ പൂന്തോട്ടത്തിലെ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും മുണ്ടി മുത്തശ്ശി എന്നും മുൻകൈയെടുത്തു കുട്ടികളോടൊപ്പം ഉണ്ടാകാറുണ്ട്.
പ്രവേശനോത്സവം
2018 ലെ അധ്യയന വർഷം വിപുലമായ രീതിയിൽ പഞ്ചായത്ത് തല പ്രവേശനോത്സവത്തോടെ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ടി.എ. പ്രസാദ് പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്തു. എല്ലാവർക്കും മധുര പലഹാരം വിതരണം ചെയ്തു. നവാഗതർക്ക് പഞ്ചായത്തിൻറെ വക ടിഫിൻ ബോക്സ് വിതരണം ചെയ്തു. ഇത് കൂടാതെ സന്നദ്ധ സംഘടനയായ സഞ്ചാരി വക 19 സ്കൂൾ കിറ്റുകളുടെ വിതരണവും നടന്നു. പൊതുആരോഗ്യ വകുപ്പിൻറെ വക കുട്ടികൾക്കായി ആരോഗ്യ സന്ദേശങ്ങൾ അടങ്ങുന്ന ആരോഗ്യ പൊതി വിതരണം ചെയ്യുകയുണ്ടായി. അതോടൊപ്പം മുഖ്യമന്ത്രിയുടെ കൈപ്പുസ്തകം നവാഗതർക്കായി നൽകി. കുട്ടികൾക്കുള്ള സൗജന്യ പാഠപുസ്തകങ്ങളും യൂണിഫോമും നേരത്തെ തന്നെ വിതരണം ചെയ്തിരുന്നു. പ്രവേശനോത്സവത്തോടു അനുബന്ധിച്ചു ഉച്ചയ്ക്ക് വിഭവസമൃദമായ ഉച്ചഭക്ഷണം നൽകി.
സൂമിംങ് ടു ദി ഹോംസ്
ചാത്തനൂർ ജി.എൽ.പി. സ്കൂളിൻറെ 2011-12 അധ്യയനവർഷത്തിൽ ഏറ്റെടുത്ത തനതു പരിപാടിയാണ് സൂമിംങ് ടു ദി ഹോംസ് (ഗൃഹ സന്ദർശനം). സ്കൂളിലെ എല്ലാ കുട്ടികളുടെയും വീടുകളിൽ പഠന സമയങ്ങളിൽ അല്ലാതെ അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്നു ആണ് ഗൃഹ സാന്ദർശനം നടത്തുന്നത്. വിദ്യാഭ്യാസ അവകാശ നിയമത്തിൻറെ ഭാഗമായി കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് കൊണ്ടുള്ള പഠനത്തിന് പ്രാധാന്യം നൽകുവാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് ഈ സംരംഭം ഏറ്റെടുത്ത്. ഈ പ്രൊജക്റ്റ് വാൻ വിജയമായി.അതേത്തുടർന്ന് എല്ലാ വർഷവും ഇത് നടത്തി വരുന്നു. നാഗലശ്ശേരിയിൽ 14 വയസിനോടടുത്ത രാജേഷ് എന്ന ബാലൻ വിദ്യാലയ അന്തരീക്ഷത്തിലേക്ക് കൊണ്ട് വരാൻ കഴിഞ്ഞത് ഈ പ്രോജെക്ടിൻറെ സുവർണ നേട്ടമായി കാണുന്നു.
ലക്ഷ്യങ്ങൾ
- കുട്ടികളുടെ പഠനത്തിൻറെ പിന്നോക്കാവസ്ഥ പരിഹരിക്കുക
- കുട്ടികളിൽ വായനാ ശീലം ഉറപ്പുവരുത്തുക
- കുട്ടികളുടെ ഗാർഹിക അന്തരീക്ഷം മനസിലാക്കുക
- കുട്ടികളുടെ യാത്രാസൗകര്യം മനസിലാക്കുക
- കുട്ടികളുടെ പ്രത്യേക അഭിരുചികൾ തിരിച്ചറിയുക
- അദ്ധ്യാപകൻ - വിദ്യാർത്ഥി - രക്ഷിതാവ് ബന്ധം സുദൃഢമാകുക
ദിനാചരണങ്ങൾ
- അധ്യാപക ദിനം
ഈ വർഷത്തെ അധ്യാപക ദിനത്തിൻറെ (സെപ്റ്റംബർ 5) ഭാഗമായി ചാത്തന്നൂർ ജി.എൽ.പി. സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. രാവിലെ അസംബ്ലിയിൽ മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും അദ്ധ്യാപക ദിന സന്ദേശം അവതരിപ്പിച്ചു. തുടന്നു നടന്ന യോഗത്തിൽ പി.ടി.എ. അംഗമായ ശ്രീ. ഫിറോസ്ഖാൻ സ്കൂളിലെ എല്ലാ ജീവനക്കാർക്കും ട്രോഫി നൽകി ആദരിക്കുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി.എ. പ്രസാദ് ഉദ്‌ഘാടനം നിർവഹിച്ചു. ബി.ആർ.സി. ട്രെയ്നർ രാജൻ മാസ്റ്റർ യോഗത്തിൽ പങ്കെടുക്കുകയും പൂർവ അദ്ധ്യാപകൻ ആയ അദ്ദേഹത്തെ പഞ്ചായത്ത് പ്രസിഡണ്ട് ആദരിക്കുകയും ചെയ്തു.
- ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനാഘോഷം
- ഓണാഘോഷം
വഴികാട്ടി
{{#multimaps:10.7411579,76.1581279}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|