"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 25: | വരി 25: | ||
}} | }} | ||
<div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 10px;background-color:#FFD062; color:#ffffff;text-align:center;font-size:150%; font-weight:bold;">അറിയിപ്പ്: ഓണ അവധിക്കുശേഷം ആഗസ്‌റ്റ് 29ന് സ്‌കൂൾ തുറക്കും. ഓണ പരീക്ഷ മാറ്റിവച്ചു.പുതിയ തീയതി പിന്നീട്.<br /></div> | <div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 10px;background-color:#FFD062; color:#ffffff;text-align:center;font-size:150%; font-weight:bold;">അറിയിപ്പ്: ഓണ അവധിക്കുശേഷം ആഗസ്‌റ്റ് 29ന് സ്‌കൂൾ തുറക്കും. ഓണ പരീക്ഷ മാറ്റിവച്ചു.പുതിയ തീയതി പിന്നീട്.<br /></div> | ||
<!---------------------------------end tabs--------------------------------> | |||
<div style="background-color:; padding:.5em 1em 1em 1em; border:solid 1px #99B3FF; border-top:none; -moz-border-radius-bottomleft:5px; -moz-border-radius-bottomright:5px;"><noinclude> | |||
<!--------------------------------------------------------------------------------------------------> | |||
<!-- Info goes here --> | |||
<div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 10px;background-color:#FFD500; color=red;text-align:center;font-size:150%; font-weight:bold;">കേരള ജനതയുടെ അതിജീവന പോരാട്ടത്തിൽ നമ്മുക്കും പങ്കാളികളാകാം.....മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുക..<br /></div> | |||
<!---------------------------------end tabs--------------------------------> | <!---------------------------------end tabs--------------------------------> | ||
<div style="background-color:; padding:.5em 1em 1em 1em; border:solid 1px #99B3FF; border-top:none; -moz-border-radius-bottomleft:5px; -moz-border-radius-bottomright:5px;"><noinclude> | <div style="background-color:; padding:.5em 1em 1em 1em; border:solid 1px #99B3FF; border-top:none; -moz-border-radius-bottomleft:5px; -moz-border-radius-bottomright:5px;"><noinclude> | ||
22:32, 22 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| Home | സഖി | മിഴി | ഗേൾസ് വോയിസ് | അധ്യാപകർ | വീഡിയോ | അംഗീകാരങ്ങൾ |
| ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി | |
|---|---|
| വിലാസം | |
കരുനാഗാപ്പള്ളി 690518 , കൊല്ലം ജില്ല | |
| സ്ഥാപിതം | 01 - 10 - 1962 |
| വിവരങ്ങൾ | |
| ഫോൺ | 04762620073 |
| ഇമെയിൽ | 41032kollam@gmail.com |
| വെബ്‍സൈറ്റ് | https://schoolwiki.in/G.H.S._KARUNAGAPPALLY |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41032 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എൽ ശ്രീലത |
| അവസാനം തിരുത്തിയത് | |
| 22-08-2018 | Mohanji |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
കരുനാഗാപ്പള്ളി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി .എസ്. സുബ്രഹ്മണ്യൻ പോറ്റി മേമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ, കരുനാഗപ്പള്ളി. ഗേൾസ് ഹൈസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സി .എസ്. സുബ്രഹ്മണ്യൻ പോറ്റി 1916-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യാഭ്യാസത്തിനായി മൈലുകൾ താണ്ടി പോകേണ്ടിയിരുന്ന കാലത്ത് നാട്ടുകാർക്ക് ഒരു സ്കൂൾ എന്ന ആശയം നടപ്പിലാക്കികൊണ്ട് തന്റെ മൂന്നര ഏക്കർ ഭൂമിയിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ. സി. എസ്. സുബ്രഹ്മണ്യൻ പോറ്റി 1916-ൽ ഇംഗ്ലീഷ് സ്കൂൾ ആയിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത്. 1962-ൽ വേർതിരിച്ച് ഗേൾസ് ഹൈസ്കൂൾ നിലവിൽവന്നു.വിദ്യാഭ്യാസരംഗത്ത് സമാനതകളില്ലാത്ത നേട്ടങ്ങളുമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളുകൾ മാതൃകയാകുന്നു. അക്കാദമിക് രംഗത്തും ഭൗതികസാഹചര്യങ്ങളുടെ വിപുലീകരണത്തിലും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാതൃകയായി മാറുകയാണ് ഈ വിദ്യാലയം. 1916ൽ സ്ഥാപിതമായ സ്കൂൾ രണ്ട വർഷക്കാലം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളുംനടത്തി. ശുചിത്വപദ്ധതി, സാന്ത്വന പരിചരണം, ജൈവകൃഷി, ലൈബ്രറി, തുടങ്ങി ഒട്ടേറെ വൈവിധ്യപൂർണമായ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു. ഓണക്കാലത്ത് കുട്ടികൾ സംഘടിപ്പിച്ച സ്കൂൾ അങ്ങാടി ഏറെ ശ്രദ്ധേയമായി. കൂടാതെ അക്കാദമിക് രംഗത്ത് 2015 മുതൽ എ ലീപ് ഇൻ ലേണിങ് അസിസ്റ്റൻസ് (alila) പ്രൊജക്ടും നടപ്പാക്കുന്നു. ആർട്ട് ആൻഡ് ക്രാഫ്റ്റ് സെന്റർ, ഡൈനിങ് ഹാൾ, വാനനിരീക്ഷണകേന്ദ്രം, പ്ലാനിട്ടേറിയം, മെച്ചപ്പെട്ട കളിസ്ഥലം എന്നിവയുടെ പ്രവർത്തനവും തുടങ്ങിക്കഴിഞ്ഞു. 2018 എസ്എസ്എൽസി പരീക്ഷയിൽ പരീക്ഷ എഴുതിയ 501 കുട്ടികളെയും വിജയിപ്പിച്ച് 100% വിജയം കൈവരിച്ച ഈ വിദ്യാലയത്തിൽ 114 കുട്ടികൾക്കു എല്ലാ വിഷയത്തിനും എ പ്ലേസ് ഗ്രേഡ് ലഭിക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ എ പ്ലെസ് വാങ്ങിയ കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയം എന്ന ബഹുമതിനേടിയ ഈ വിദ്യാലയം ഗുണനിലവാരത്തിനുള്ള അന്താരാഷ്‌ട്ര അംഗീകാരമായ ISO സർട്ടിഫിക്കറ്റ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി അക്ഷരാർഥത്തിൽ നുകവിന്റെ കേന്ദ്രമായി മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകയായി മുന്നേ നടക്കുന്നു.
കഴിഞ്ഞ ആറുവർഷത്തെ സ്ക്കൂൾ അഡ്മിഷൻ
| വർഷം | V | VI | VII | VIII | IX | X | ആകെ |
|---|---|---|---|---|---|---|---|
| 2013 -14 | 82 | 89 | 119 | 429 | 385 | 383 | 1487 |
| 2014 - 15 | 74 | 126 | 146 | 475 | 457 | 408 | 1686 |
| 2015 - 16 | 93 | 110 | 175 | 465 | 502 | 463 | 1808 |
| 2016 - 17 | 80 | 165 | 145 | 555 | 488 | 502 | 1935 |
| 2017 - 18 | 100 | 135 | 197 | 525 | 578 | 501 | 2036 |
| 2018 -19 | 118 | 189 | 194 | 550 | 553 | 586 | 2190 |
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഡോ. ടി.എൻ.സീമ എം.പി, സി. ദിവാകരൻ എംഎൽഎ എന്നിവരുടെ വികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പന്ത്രണ്ടായിരത്തിഅഞ്ഞൂറ് ചതുരശ്രയടി വിസ്തീർണമുള്ള ശതാബ്ദി മന്ദിരമത്തിന്റെ സമർപ്പണം 2017 ജനുവരി 27ന് നടന്നു. രണ്ടരകോടി രൂപയുടെ നിർമാണപ്രവർത്തനവും 50 ലക്ഷം രൂപയുടെ ഫർണിച്ചറുകളുടെ നിർമാണവും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർത്തികരിച്ചു. ഇതിൽ 28 ക്ലാസ് മുറികൾ, സ്ത്രീസൗഹൃദ ശുചിമുറികൾ, മനോഹരമായ പുൽത്തകിടി, നവീകരിച്ച കംപ്യൂട്ടർ ലാബ് എന്നിവയുണ്ട്. പിടിഎ മുൻകൈയെടുത്ത് കുടിവെളള ശുദ്ധീകരണ പ്ലാന്റും മാലിന്യ സംസ്കരണ യൂണിറ്റും സ്ഥാപിച്ചുകഴിഞ്ഞു. എല്ലാക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചു. ലൈറ്റും ഫാനും എല്ലാ ക്ലാസ്സ് മുറികളിലും ലഭ്യമാക്കി. എല്ലാ ക്ലാസ്സ് മുറികളിലും സൗണ്ട് സിസ്റ്റം ഉറപ്പാക്കി. ക്ലബ് പ്രവർത്തനങ്ങൾക്കായി 200പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ആർക്കിടെക്ട് ജി.ശങ്കറാണ് കെട്ടിടങ്ങളുടെയും മനോഹരമായ ഗേറ്റിന്റെയും രൂപകൽപ്പന നിർവഹിച്ചിട്ടുള്ളത്. അന്താരാഷ്ട്രതലത്തിൽ സ്ഥാപനങ്ങളുടെ ഗുണമേന്മാനിലവാരത്തിന് നൽകപ്പെടുന്ന ഐ.എസ്.ഒ സർട്ടിഫിക്കറ്റ് 2016 ആഗസ്റ്റ് 18 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് സ്കൂൾ ഹെഡ്മിസ്ട്രസ്സിന് കൈമാറി. ജില്ലയിൽ സർക്കാർ എയിഡഡ് മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദ്യാലയമാണിത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 35ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് 2കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റെ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. റഫറന്സ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 6500തോളം ഗ്രന്ഥങ്ങളും 200ഓളം വിദ്യാഭ്യാസ സി.ഡി.കളുംഉളള വായനശാലയിൽ അഞ്ച് വാർത്ത പത്റങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്.സയന്സ് വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ ലാബും ഇവിടെ ഉണ്ട്.ക്ലബ് പ്രവര്ത്തനങ്ങൾക്കായീ 200പേര്ക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്. 40 ഹൈടെക് ക്ലാസ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ജൂനിയർ റഡ്ക്രോസ്
- പരിസ്ഥിതി ക്ലബ്
- കൺസുമ൪ ക്ലബ്
- കരിയർ ക്ലബ്
- വിഷയക്ലബ്ബുകള്
മലയാളം
ഇംഗ്ലീഷ്
ഹിന്ദി
ചരിത്രം
സയൻസ്
ഐ.ടി
സംസ്കൃതം
അറബി
Academic Project
സ്കൂളിന്റെ പ്രത്യേക മേന്മകൾ
- കരുമാഗപ്പള്ളി പ്രദോശത്തെ പെൺകുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരത്തി പഠിക്കാനുള്ള സൗകര്യം.
- സ്‌കൂളിലെത്താൻ ബസ് സൗകര്യം
- സ്പോർട്സിൽ കുട്ടികൾക്ക് മികച്ച കലാപരിശീലനം
- വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങളിൽ എന്നും പിൻബലമേകാൻ സുശക്തരായ ഭരണ സമിതി.
- വിദ്യാർത്ഥികൾക്കും കുടുംബത്തിനും തണലേകാൻ പാലിയേറ്റീവ് കെയർ സംരംഭം.
- ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം.
- 300ൽ അധികം പേരെ ഉൾക്കൊള്ളുന്ന സെമിനാർ ഹാൾ.
- വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ.
- വിദ്യാർത്ഥികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകി വരുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി.
- യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾ.
- 40 സ്മാർട്ട് ഹൈടെക് ക്ലാസ്സ്മുറികൾ.എൽ.സി.ഡി. പ്രൊജക്ടർ, ലാപ്‌ടോപ്പ്, കമ്പ്യൂട്ടർ അനുബന്ധ സാധന സാമഗ്രികൾ എന്നിവ സൂക്ഷിക്കാനാവശ്യമായിട്ടുള്ള അലമാറകൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.
- ഹൈസ്കൂൾ, യു. പി. വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും മുന്നോക്കക്കാർക്കും അക്കാദമിക മികവിന് ആവശ്യമായ കർമ്മ പദ്ധതികൾ നടപ്പിലാക്കുന്ന ആലില പ്രോജക്‌ട്.
- പാഠ്യേതര മേഖലകളിൽ സംസ്ഥാന തലം വരെ മികവ് തെളിയിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന മികച്ച പരിശീലനപരിപാടികൾ.
- അന്താരാഷ്‌ട്ര നിലവാരമുള്ള ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം.
- സ്ത്രീ സൗഹൃദ ശുചിമുറികൾ
- കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്തുന്ന രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടം.
- നിർധനരും നിലാരംഭരുമായ കട്ടികൾക്കു ഞങ്ങളൊപ്പമുണ്ട് പദ്ധതി.
- എൽ. സി. ഡി. പ്രോജെക്ടർ, ലാപ്ടോപ്, വൈറ്റ് ബോർഡ്, ഡിജിററൽ ശബ്ദ സംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങൾ കൊണ്ട്സജ്ജീകരിച്ച മൾട്ടിമീഡിയ റൂം.
- സുസജ്ജമായ കമ്പ്യൂട്ടർ ലാബ്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- ഉച്ചഭക്ഷണ പദ്ധതി: സർക്കാർ നിർദ്ദേശത്തിലുപരി അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്. പാചകത്തിനായി മൂന്നു പേരെ നിയമിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു.
- കുട്ടികൾ വീടുകളിൽനിന്ന് കൊണ്ടുവരുന്ന കാർഷികോ ഉത്പന്നങ്ങൾ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നു
- മാലിന്യ സംസ്കരണ പ്ളാൻറ് : മാലിന്യരഹിതമായ സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിന് മണിക്കൂറിൽ 50കിലോ ഖരമാലിന്യം സംസ്‌കരിക്കൻ കഴിയുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
- ഹെൽപ്പ് ഡസ്‌ക് :പഠനത്തിന് തടസ്സമാകുന്നരീതിയിൽ കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമുള്ള വേദിയാണ് സ്കൂൾ ഹെൽപ്പ് ഡസ്‌ക്. കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.
- വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ-സാമൂഹിക ഉന്നമനം ഉറപ്പു വരുത്തുവാൻ സ്കൂൾതലത്തിൽ പ്രത്യേക കൗൺസിലിങ്ങ്, ബോധവൽക്കരണ ക്ലാസ്സ് മോട്ടിവേഷൻ ക്ലാസ്സ് തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽപ്പ് ഡെസ്കിന് കീഴിൽ നല്കിവരുന്നുണ്ട്.
- റിസോഴ്സ് ടീച്ചർ : ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ കഴിഞ്ഞ നാലുവർഷങ്ങളായി ഒരു റിസോഴ്സ് ടീച്ചറുടെ സേവനം സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. പഠ്യ- പഠ്യേതര പ്രവർത്തനങ്ങളിൽ ഈ കുട്ടികൾക്ക് അദ്ധ്യാപകരുടെ സഹായത്തിനു പുറമേ റിസോഴ്സ് ടീച്ചറുടെ സഹായവും ലഭിക്കുന്നു.
- പഠനത്തിൽ പുറകിൽ നിൽക്കുന്ന 8 ,9 ക്ലാസ്സുകളിലെ വിദ്യർത്ഥികളെ മുന്നോട്ടു കൊണ്ടുവരാനുള്ള പദ്ധതികൾ
നവപ്രഭ
ശ്രദ്ധ
- എസ് എസ് എൽ സി വിദ്യാർത്ഥികൾക്കു സായാഹ്‌ന ക്ലാസ് , രാത്രിപഠനക്ലാസ്സ് , യൂണിറ്റ് ടെസ്‌റ്റുകൾ തുടങ്ങി റിസൾട്ട് വർധിപ്പിക്കുന്നതിനുള്ള ആസൂത്രിത പദ്ധതികൾ
- പഠനയാത്രകൾ
- എൻ സി സി , ജെ ആർ സി , ഗൈഡ്സ് , ലിറ്റിൽ കൈറ്റ്സ് , വിവിധ ക്ലബ്ബുകൾ തുടങ്ങിയവ.
മാനേജ്മെന്റ്
കരുനാഗാപ്പള്ളി, കുലശേഖരപുരം,ആലപ്പാട്,തൊടിയൂ൪,മൈനാഗപ്പള്ളി,തഴവ,പന്മന പഞ്ചായത്തുകളില്നിന്ന് ഒരു രൂപ അംഗത്വഫീസ് നല്കി അംഗമാകുന്നവർ ചേർന്നു തെരഞ്ഞെടുക്കുന്ന ഒമ്പതംഗ ഭരണസമിതി അഞ്ച് വർഷക്കാലം ഭരണം നടത്തുന്നു.ഭരണസമിതി സെക്രട്ടറിയാണ് മാനേജർ. പ്രൊ.ആർ.ചന്ദ്രശേഖരപിളളയാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ.
ഭരണസമിതി അംഗങ്ങൾ
- പ്രൊ.ആർ.ചന്ദ്രശേഖരപിളള (മാനേജർ)
- ശ്രീ. എകെ.രാധാകൃഷ്ണൻപിളള(പ്രസിഡന്റ്)
- ശ്രീ. എം.സുഗതൻ
- ശ്രീ. വി.രാജൻപിളള
- ശ്രീ. കെ.അനിൽകുമാർ
- ശ്രീ. നദീർ അഹമ്മദ്
- ശ്രീ. എൻ.ചന്ദ്രശേഖരൻ
- ശ്രീ. ആർ.രാധാകൃഷ്ണപിളള
- ശ്രീ. ബി.രാമചന്ദ്രൻപിളള
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ മാനേജ൪മാ൪ :
- ശ്രീ.എസ്.എൻ.കൃഷ്ണ പിളള,
- ശ്രീ.എസ്.ഗോപാലപിളള,
- ശ്രീ.വിജയ ഭവനത് കൃഷ്ണനുണ്ണിത്താൻ
- .ശ്രീ.കണ്ണമ്പളളീ പരമേശ്വരൻ പിളള,
- ശ്രീ.പി.ഉണ്ണികൃഷ്ണപിളള
- അഡ്വ. വി വി ശശീന്ദ്രൻ
- പ്രൊഫ. ആർ ചന്ദ്രശേഖരൻ പിള്ള
സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപകർ :
- ശ്രീ. രാമവര്മ തമ്പാന്------------------------------------ 1962 - 1976
- ശ്രീമതി. ഈശ്വരിപിളള------------------------------------- 1976 - 1985
- ശ്രീ. ശ്രീനിവാസൻ ----------------------------------------- 1985 - ( ഏപ്രില് - മയ് )
- ശ്രീ. മുരളി--------------------------------------------------- 1985 - 1986
- ശ്രീ. കോശി ------------------------------------------------ 1986 - 1989
- ശ്രീമതി. എം.ആര്. രാധമ്മ ------------------------------ 1989 - 1991
- ശ്രീ. കെ. ഗോപാലകൃഷ്ണന് നായര് --------------------- 1991 - 1992
- ശ്രീ. രാമചന്ദ്രന് ഉണ്ണിത്താന്----------------------------- 1992 - 1993
- ശ്രീമതി. വിലാസിനികുട്ടി അമ്മ--------------------------- 1993 - 1994
- ശ്രീമതി. ബി. ഇന്ദിരാദേവി ------------------------------- 1994 - 1998
- ശ്രീമതി. സരോജ അമ്മാള് ----------------------------- 1998 - 1999
- ശ്രീമതി. മേരീ മാത്യൂ--------------------------------------- 1999 -2000
- ശ്രീമതി. സി.പി.വിജയലക്ഷ്മി അമ്മ--------------------- 2000 -2001
- ശ്രീമതി. എന്.കെ.ശ്രീദേവിയമ്മ ----------------------- 2001 - 2003
- ശ്രീമതി. ആ൪.കമലാദേവി പിളള----------------------- 2003 - 2008
- ശ്രീ. പി.ബി.രാജു ----------------------------------------- 2008 - 2009
- ശ്രീമതി. എസ്.ശ്രീദേവിയമ്മ--------------------------- 2009- 2012
- ശ്രീമതി.എൽ. ശ്രീലത----------------------------------- 2012-തുടരുന്നു
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- എം ശോഭന.( ചെയർപേഴ്സൺ, കരുനാഗപ്പള്ളി നഗരസഭ)
- ഡോ. ലളിതമ്മ (ശാസ്താംകോട്ട ദേവസ്വംബോർഡ് കോളെജ് റിട്ട.പ്രൊഫസർ)
- ഡോ.നീതൂലക്ഷ്‌മി (ചേർത്തല എസ് എൻ കോളെജ് പ്രെഫസർ)
- ചിന്നു പ്രശാന്ത് (മഹാത്മ ഗാന്ധി സർവ്വകലാശാല ബി എ ഭരതനാട്യം ഒന്നാം റാങ്ക് ജേതാവ്)
- രേണു രവീന്ദ്രൻ (കേരള സർവ്വകലാശാല ബി എ സോഷ്യോളജി റാങ്ക് ജേതാവ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|