"ഉപയോക്താവ്:ജി.എം.യു.പി സ്കൂൾ ഒഴുകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 373: വരി 373:


ഞങ്ങളുടെ നാട് ശുചിത്വ സമ്പൂർണമാക്കുവാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യുവാൻ കഴിയുമെന്ന കാര്യത്തിലായിരുന്നു പ്രോജക്ട്.
ഞങ്ങളുടെ നാട് ശുചിത്വ സമ്പൂർണമാക്കുവാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യുവാൻ കഴിയുമെന്ന കാര്യത്തിലായിരുന്നു പ്രോജക്ട്.
[[പ്രമാണം:Class for mothers at Anganvadi.jpg]]  [[പ്രമാണം:1014.jpg]]  [[പ്രമാണം:1140123.jpg]]

22:39, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.യു.പി സ്കൂൾ ഒഴുകൂർ
വിലാസം
ഒഴുകൂർ

ഒഴുകൂർ,പി.ഒ,മലപ്പുറം,
,
673642
സ്ഥാപിതം24 - 12 - 1924
വിവരങ്ങൾ
ഫോൺ04832756611
ഇമെയിൽozhukurgmups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18375 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻABDU VILANGAPPURAM
അവസാനം തിരുത്തിയത്
13-08-2018Ozhukurgmups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഞങ്ങളുടെ വിദ്യാലയം ഇന്നത്തെ നിലയിൽ എത്തിയതിനുപിന്നിൽ ധാരാളം ആളുകളുടെ വിയർപ്പുണ്ട്.ഒഴുകൂരിലെ ഔപപചാരിക വിദ്യാലയം പള്ളിമുക്കിലെ കുുഞ്ഞൻറെ കണ്ടിയിൽ 1924ഡിസംബർ മാസം 5 ന് സ്ഥാപിതമായി..കക്കാട്ടുചാലി ആയരൊടുവിൽ ആലികാക്ക സ്വന്തം സ്ഥലത്ത് നിർമിച്ചു നൽകിയ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത് .കുഞ്ഞൻറെ കണ്ടിയിലെ സ്കൂൾ കെട്ടിടം അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാതെ വന്നപ്പോൾ അത് സർക്കാർ എടുത്തുപോകുമെന്ന അവസ്ഥ വന്ന സാഹചര്യത്തിൽ ചിറ്റങ്ങാടൻ മൊയ്തീൻഹാജി തോട്ടക്കരയിലെ സ്വന്തം ഭൂമിയിൽ കെട്ടിടം നിർമിച്ചു നൽകി,മാസ വാടക 15രൂപയ്ക്ക് സ്കൂൾ പുനരാരംഭിച്ചു.2000രൂപയും 2ഏക്ര സ്ഥലവും നൽകിയാൽ നിലവിലുള്ളഎൽപിസ്കൂളുകൾ അപ് ഗ്രേഡ് ചെയ്യാമെന്ന സർക്കാർ ഉത്തരവിൻറ അടിസ്ഥാനത്തിൽ നാട്ടിലെ പൗരപ്രമുഖർ പിരിവെടുത്ത് ഉദ്യമം സഫലമാക്കി. പി.ടി.എ സഹായത്തോടുകൂടി സ്വന്തം കെട്ടിടത്തിലേക്ക് മാറി.1974 ആഗസ്ത്27 ന് സ്കൂൾ അപ്പർപ്രൈമറിയായി അപ് ഗ്രേഡ് ചെയ്തു.1982ൽ സർക്കാർ പുതിയകെട്ടിടം അനുവദിച്ചു.അതോടെ തൊട്ടടുത്തപഞ്ചായത്തുകളായ കുഴിമണ്ണ,പുൽപ്പറ്റ എന്നിവിടങ്ങളിലെ കുട്ടികൾക്ക് വലിയ അനുഗ്രഹമായി.കുട്ടികളുടെ ബാഹുല്യം നിമിത്തം വിദ്യാലയം ഷിഫ്റ്റ് സമ്പദായത്തിലേക്ക് മാറി.1995ൽ ഡി.പി.ഇ.പി മൂന്ന് ക്ലാസ്സ് റൂമുകൾ അനുവദിച്ചു നൽകി. 2001ൽ പി.ഡബ്ല്യു.ഡി. പുതിയ കെട്ടിടം അനുവദിച്ചു നൽകിയതോടെ ഷിഫ്റ്റ് സമ്പ്രദായത്തിന് വിരാമമായി. ഒഴുകൂരിൻറ വിദ്യാഭ്യാസ മേഖലയെകുറിച്ചു പറയുമ്പോൾ അരിമ്പ്ര ബാപ്പു,കെ.സി.കുസ്സായ് ഹാജി.ആറ്റാശ്ശേരിമുഹമ്മദ് മാസ്റ്റർ,ചിറ്റങ്ങാടൻ അസ്സുകാക്ക.ഗണപതിചെട്ട്യാർ,പി.കെകുമാരൻമാസ്റ്റർ,പ്രൊഫ.എം.മുഹമ്മദ്,പൂന്തല രായിൻകുട്ടി തുടങ്ങിയവരുടെ പേരുകൾ പരാമർശിക്കാതിരിക്കാനാവില്ല.

ആമുഖം

ഞങ്ങളുടെ സ്കൂൾ മൊറയൂർ ഗ്രാമപഞ്ചായത്തിൽ ഒഴുകൂർ എന്ന പ്രദേശത്താണ്.(പഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന്,16,17,18,വാർഡുകൾ ഉൾക്കൊള്ളുന്നതാണ് ഒഴുകൂർ,)വിദ്യാലയം മൂന്നാം വാർ‍‍ഡിലാണ് സ്ഥിതിചെയ്യുന്നത്.മൊറയൂർ ഗ്രാമപഞ്ചായത്തിനു പുറമേ പുൽപ്പറ്റ,കുഴിമണ്ണ എന്നീ ഗ്രാമപഞ്ചായത്തുകളിൽ നിന്നാണ് കുട്ടികൾ ഞങ്ങളുടെ വിദ്യാലയത്തിലെത്തുന്നത്.ഇപ്പോൾ 1424 കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ ഓരോവർഷവും കുട്ടികൾ വർധിക്കുന്നു എന്നത് സ്കൂളിൻറെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കാണുന്നു.വിദ്യാലയത്തിനു ലഭിച്ച മികച്ച സ്റ്റേറ്റ് പി.ടി.എ അവാർ‍ഡ്,സ്റ്റേറ്റിലെ മികച്ച ലഹരിവിരുദ്ധ ക്ലബ്ബിനുള്ള പ്രഥമ അവാർഡ്,രണ്ട് പ്രാവശ്യം ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഷോയിലെ പ്രാതിനിധ്യം,നാലു തവണ ശ്രേഷ്ഠഹരിതവിദ്യാലയം അവാർ‍ഡുകൾ,മികച്ച അനിമൽ വെൽ ഫയർ അവാർഡ്തുടങ്ങി നിരവധി അംഗീകാരങ്ങൾ വിദ്യാലയത്തെ തേടിയെത്തിയത് ഞങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ്.സ്കോളർഷിപ്പുകൾ,മത്സരപരീക്ഷകളിലെ വിജയം,കലാകായികമത്സരങ്ങളിലെ പ്രാതിനിധ്യം തുടങ്ങിയവ നേട്ടങ്ങളായി കാണുന്നു. എല്ലാകാസ്സുകളിലും,ഓഡിറ്റോറിയത്തിലും ഫാനുകൾ,അലമാരകൾ,സ്മാർട്ട്ക്ലാസ്സുമുറികൾ,കുടിവെള്ള പദ്ധതികൾ,സൗന്ദര്യ വൽകൃത പൊടിരഹിതവിദ്യാലയം ,ആത്മജ്യോതിലൈബ്രറി കം വായനശാല തുടങ്ങിയവയെല്ലാം ഞങ്ങളുടെ നാട്ടുകാരുടെ വകയാണ് എന്നതിൽ അഭിമാനമുണ്ട്.ഞങ്ങളുടെ വിദ്യാലയം ജനകീയമാക്കുന്നതിൽ ഓരോരുത്തരും അവരവരുടേതായ പങ്കുവഹിക്കുന്നു എന്നത് അഭിനന്ദനാർഹമാണ്.ജനങ്ങളുടെ ആശയും പ്രതീക്ഷയുമായ ഞങ്ങളുടെ വിദ്യാലയം ഏവരുടെയും ആഗ്രഹത്തിനൊത്തുയരുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.

സ്ഥിതി വിവരകണക്ക്

ഭൗതികസാഹചര്യം

 സർക്കാർ വിദ്യാലയമായ ഒഴുകൂർ ജി.എം.യുപി സ്കൂൾ ഭൗതികസാഹചര്യത്തിൽ കേരളത്തിലെ മറ്റേതൊരു സർക്കാർപ്രൈമറി വിദ്യാലയത്തിനും മാതൃകയാണ്.41ഡിവിഷനുകളിലായി എൽ.പി,യു.പി ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു.ജനകീയപങ്കാളിത്തത്തോടെ നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു.മലപ്പുറം നിയമസഭാ മണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയത്തെയാണ് ഞങ്ങളുടെ സ്വന്തം എം.എൽ.എ ശ്രീ.പി.ഉബൈദുള്ള സംസ്ഥാനസർക്കാറിൻറെ  ഒരുകോടി പദ്ധതിയിലേക്കായി തെരഞ്ഞെടുത്തത് എന്നറിയിക്കുന്നതിൽ ഞങ്ങൾക്ക് ചാരിതാർഥ്യമുണ്ട്.ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഞങ്ങളുടെ വിദ്യാലത്തെ തെര‍ഞ്ഞെടുക്കുവാൻ ഞങ്ങളുടെ ബഹു.എം.എൽ എ ക്ക് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല എന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.ടെൻഡർ കഴിഞ്ഞ പണി ഓണത്തോടു കൂടി ആരംഭിക്കുമെന്നവിവരവും അറിയിക്കുന്നതിൽ ഞങ്ങൾ സന്തോഷവാന്മാരാണ്.

വിദ്യാർഥികളുടെആധിക്യം മൂലം കുറച്ചു ക്ലാസ്സ് മുറികളുടെ കുറവുണ്ടെന്നതൊഴിച്ചാൽ ഭൗതികസാഹചര്യത്തിൻറെ കാര്യത്തിൽ ഞങ്ങളുടെ വിദ്യാലയം മികച്ചുനിൽക്കുന്നു.ഭൗതികസാഹചര്യത്തിൽ ഞങ്ങൾ കൈവരിച്ച നേട്ടങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

1. വിവരസാങ്കേതിക വിദ്യാധിഷ്ഠിതമായ ക്ലാസ്സ് മുറികൾ
 ജനകീയ പങ്കാളിത്തത്തോടെ സ്മാർട്ട് ആയ ഇന്ത്യയിലെ ആദ്യ പ്രൈമറി സർക്കാർ വിദ്യാലയം.സ്കൂളിലെ മുഴുവൻ യു.പി. ക്ലാസ്സ് മുറികളും  പൂർവവിദ്യാർഥികളുടെ സഹായത്തോടെ സ്മാർട്ട് ആക്കുവാൻ സാധിച്ചു.വിദ്യാലയത്തിലെ 21(ഇരുപത്തിയൊന്ന്)ക്ലാസ്സ് മുറികളും വിവരസാങ്കേതികവിദ്യാ‍ടിസ്ഥാനത്തിലാക്കുവാൻ സാധിച്ചത് ഒരുപ്രധാനനേട്ടമായി കാണുന്നു.ഏതാണ്ട് 10(പത്ത്)ലക്ഷം രൂപ ചെലവ് വന്ന പദ്ധതിയുടെ മുഴുവൻ ചെലവും ഒരുനാട് ഏറ്റെടുത്തു എന്നതിൽ ഞങ്ങൾക്കഭിമാനമുണ്ട്.ഇതിൽ ഞങ്ങളുടെ ജ്യേഷ്ഠസഹോദരീ സഹോദരന്മരോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.ഞങ്ങളുടെ വിദ്യാലയത്തെ ഞങ്ങളുടെ നാട് ഇത്രമാത്രം നെഞ്ചോട്ചേർത്തിരിക്കുന്നു എന്നതിൽ ഞങ്ങൾ പുളകിതരാണ്.തങ്ങൾ പഠിച്ച, മക്കളും അനിയൻമാരും അനിയത്തിമാരും പഠിക്കുന്ന,തങ്ങളുടെ വിദ്യാലയം നാടിൻറെ കേന്ദ്രമാകണമെന്ന് ഓരോരുത്തരും ആഗ്രഹിക്കുന്നു.ഒരു നാടിൻറെ സ്പന്ദനത്തിനൊപ്പം നിൽക്കാനായതിൽ ഞങ്ങൾ കൃതാർഥരാണ്. 


2.തെളിനീർ.

വിദ്യാലയത്തിൻറെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അത് പരിഹരിക്കുന്നതിൽ വ്യാപൃതരാകുന്ന സുമനസ്സുകളുടെ നാട്..ഞങ്ങളുടെ നാട്ടിലെ ഓരോരുത്തർക്കും പ്രിയപ്പെട്ടതാണ് ഞങ്ങളുടെ വിദ്യാലയം.ജനങ്ങൾ നെഞ്ചിലേറ്റിയ ജനകീയ വിദ്യാലയം.ഹരിതപ്രോട്ടോക്കോൾ വിദ്യാലയത്തിൽ നടപ്പാക്കുന്നതിൻെറ ഭാഗമായി കുട്ടികൾ വിദ്യാലയത്തിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ടുവരുന്നത് നിരുത്സാഹപ്പെടുത്തുന്നതിനും,ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുമായാണ് തെളിനീർകുടിവെള്ള പദ്ധതി ആരംഭിച്ചത്.ഫിസിക്കലി,കെമിക്കലി,ബയോളജിക്കലി ശുദ്ധീകരിച്ച ജലമാണ് നൽകുന്നത്.അനുകാവിൽ എന്ന പൂർവവിദ്യാർഥിയാണ് പദ്ധതിയുടെ പ്രായോജകർ.



3.ആത്മജ്യോതി.

ഞങ്ങളുടെ ജനകീയ വിദ്യാലയത്തിൻറെ മറ്റൊരു മുഖമുദ്രയാണ് ഞങ്ങളുടെ പ്രവാസി സഹോദരർ ഞങ്ങൾക്കു നൽകിയ ആത്മജ്യോതി ലൈബ്രറി കം വായനശാല .സൗദി അറേബ്യയിലെ -ഒഴുകൂർ പ്രവാസികൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ആത്മജ്യോതി യിൽ കുട്ടികൾക്കാവശ്യമായ മലയാളം,ഇംഗ്ലീഷ് പത്രങ്ങളും ബാലപ്രസിദ്ധീകരണങ്ങളും ലഭ്യമാണ്.കൂടാതെ എല്ലാതിങ്കളാഴ്ചയും അമ്മമാരുടെ നേതൃത്വത്തിൽ ഇവിടെ നിന്നും രക്ഷിതാക്കൾക്കായി ലൈബ്രറി പുസ്തകവിതരണവും നടക്കുന്നു.കിട്ടികൾക്കുള്ള പിന്തുണാ സംവിധാനം മെച്ചപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

4.കമ്പ്യൂട്ടർ ലാബുകൾ

ഞങ്ങളുടെ കമ്പ്യൂട്ടർ ലാബ് യഥാർത്തിൽ ഒരു ഹയർ സെക്കൻററി ലാബിനോട്കിടപിട്ക്കുന്നതാണ്.വിദ്യാലത്തിൽ എൽ.പി,യുപി കുട്ടികൾക്കായി പ്രത്യേകം പ്രത്യകം കമ്പൂട്ടർലാബുകൾ ഉണ്ട്.സ്മാർട്ട് ലാബുകളാണ് ഇവിടെയുള്ളത്.രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ സ്ഥാപിച്ചിരിക്കുന്നലാബിൽ 30 കമ്പ്യൂട്ടറുകളുണ്ട്.ഞങ്ങളുടെ ലാബിൽനിന്ന് പഠിച്ചതിനാൽ മലയാളത്തിൽ നല്ലരീതിയിൽ ടൈപ്പു ചെയ്യുവാനുള്ള കഴിവുണ്ടായി എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.


5.സ്കൂൾ ബസ്സുകൾ

1500ഓളം കൂട്ടികൾ പഠിക്കുന്ന ഈ ജനകീയ വിദ്യാലയത്തിൽ കുട്ടികളുടെ സുഗമമായ യാത്രക്കായി ബസ്സുകൾ ഏർപ്പാടാക്കിയിട്ടുണ്ട്.ഇതിൽ ഒന്ന് ഞങ്ങളുടെ രക്ഷിതാക്കളുടെയും അധ്യാപകളുടെയും കൂട്ടായ്മയിൽ വാങ്ങിയതാണ്.ഈ ബസ് ഞങ്ങൾ വാങ്ങിയ സമയത്ത് അടുത്ത പ്രദേശങ്ങളിലൊന്നും ഒരു സർക്കാർ പ്രൈമറി വിദ്യാലയത്തിന് സ്വന്തമായി ബസ്സ് ഉണ്ടായിരുന്നില്ല എന്നത് കൗതുകമായി. വിദ്യാലയത്തിൻറെ അക്കാദമിക സാമൂഹ്യ രംഗങ്ങളിലെ മികവുറ്റപ്രവർത്തനങ്ങൾ ബോധ്യപ്പെട്ട് ഞങ്ങളുടെ ബഹു.മലപ്പുറം എം..എൽ.ഏ ശ്രീ.പി.ഉബൈദുള്ള സംഭാവനചെയ്തതാണ് മറ്റൊന്ന്.കുട്ടികളുടെ ബാഹുല്യം നിമിത്തം ഈവർഷം മുതൽ പുതിയ ചെറിയ ഒരു വണ്ടികൂടി ഏർപ്പാടാക്കിയിട്ടുണ്ട്.


6.അടുക്കള.

വിദ്യാലയത്തിലെത്തുന്ന മുഴുവൻ കുട്ടികൾക്കും പോഷകസമൃദ്ധമായ, പ്രഭാത ,ഉച്ച ഭക്ഷണം മുട്ട,പാൽ ലഭ്യമാക്കുവാൻ ,ഒരു ശുചിത്വ പൂർണമായഅടുക്കള ഞങ്ങലുടെ സ്വപ്നമായിരുന്നു.സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട്,ഏറ്റവും വൃത്തിയുള്ള അടുക്കള നിർമി്ക്കുവാൻ ഞങ്ങൾക്ക് സാധിച്ചു.സുരക്ഷിതമായ ഒരു സ്റ്റോർ റൂം കുടി ഇതിനോടൊന്നിച്ച് പണികഴിപ്പിച്ചതോടെ ഭക്ഷണ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുവാനും സാധ്യമായി.സ്റ്റീം ബർണർ കൂടി സ്ഥാപിക്കുന്നതോടെ പൂർണമായ അർഥത്തിലുള്ള ഒരു സ്മാർട്ട് അടുക്കള യാഥാർഥ്യമാകും.അടുക്കളയിലേക്കുള്ള മിക്സി സംഭാവന ചെയ്തത് ഞങ്ങളുടെ മെമ്പറും പൂർവവിദ്യാർഥിയുമായ ശ്രീ.കൊളക്കണ്ണി മൂസ അവറുകളാണ്.

7.പെഡഗോജി പാർക്ക്

കളിയിലൂടെയുള്ള പഠനത്തിന് പ്രാധാന്യം നൽകിയിട്ടുള്ള കെജി വിഭാഗം കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച ലക്ഷ്യമാക്കികൊണ്ട് പെഡഗോജിപാർക്ക് സ്ഥാപിച്ചിരിക്കുന്നു.ഇവിടെ കളിക്കുവാനും ആരോഗ്യവ്യായാമപ്രവർത്തനങ്ങൾക്കും പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നു.പൂമ്പാറ്റകളെ പോലെ പാറി നടക്കുന്ന പിഞ്ചോമനകൾക്ക് പെഡഗോജി പാർക്ക് വലിയ സന്തോഷം നൽകുന്നു.


8.ഓപ്പൺഎയർ ഓഡിറ്റോറിയം

പ്രവർത്തനങ്ങൾ ഏതൊരു സ്ഥാപനത്തെയും വേറിട്ടുനിർത്തുന്നു.ഞങ്ങളുടെ ബഹു.എം.എൽ.എ ശ്രീ.പി.ഉബൈദുള്ള ,സ്കൂൾ അസംബ്ലിക്കും ,യോഗങ്ങൾ ചേരുന്നതിനുമായി മുറ്റത്ത് , ഓഡിറ്റോറിയം തന്നെ ഒരുക്കിതന്നു.അൾട്രാ വയലറ്റ് രശ്മികളെ തടയുന്ന, പ്രകാശം കടത്തിവിടുന്ന പ്രത്യേക തരം ഇറക്കുമതി ചെയ്ത യു.വി. പ്രൊട്ടക്ടഡ് ഷീറ്റുകൾ ഉപയോഗിച്ചാണ് ഓഡിറ്റോറിയം നിർമിച്ചിട്ടുള്ളത്.

9.പൊടിരഹിതവിദ്യാലയം-

ഞങ്ങളുടെ വളരെക്കാലത്തെ ആഗ്രഹമായിരുന്നു പൊടിരഹിതവിദ്യാലയം എന്നത്.ഞങ്ങളുടെ ജ്യേഷ്ഠ സഹോദരനും പൂർവവിദ്യാർഥിയും ദുബായ് എക്കോ ഗ്രീൻ ഉടമയുമായമായ ശ്രീ.കെ.സി.മൻസൂർ സ്കൂൾ സന്ദർശിച്ചവേളയിൽ പൊടിയുടെ അവസ്ഥകണ്ട് പൊടിരഹിതവിദ്യാലയമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചു.വേനൽക്കാലത്ത് ശ്വാസകോശരോഗങ്ങൾ മൂലം പൊറുതിമുട്ടിയിരുന്ന വിദ്യാർഥികളെയും അധ്യാപകരെയും സഹായിക്കുന്നതിനും വിവരസാങ്കേതിക വിദ്യാധിഷ്ഠിതമായ ക്ലാസ്സ് മുറികൾ സംരക്ഷിക്കുന്നതിനുമായി,വിദ്യാലയാധികൃതർ തയ്യാറാവുകയും കൂടി ചെയ്തതോടെ ആഗ്രഹം സഫലീകരിച്ചു. 7.43ലക്ഷംരൂപ ചെലവഴിച്ച് വിദ്യാലയം പൊടിരഹിതമാക്കി.ഇതിൽ പി.ടി.​എ അവാർ‍ഡ് വിഹിതവും ഉൾപ്പെടുന്നു.

10.സൗന്ദര്യവത്കൃത അങ്കണം..

വിദ്യാലയം പൊടിരഹിതമാക്കുവാൻ തീരുമാനിച്ചതോടെ , പരിസരം മോടികൂട്ടുന്നതിനെ കുറിച്ചും ചർച്ചയുണ്ടായി.ഇതിനെ ഭാഗമായി ,ഞങ്ങളുടെ മറ്റൊരു ജ്യേഷ്ഠ സഹോദരനും തിരുമംഗലത്ത് ഗ്രൂപ്പ് വ്യവസായിയുമായ ശ്രീ. മുജീബ് തിരുമംഗലത്ത് ഈ ഉദ്യമം ഏറ്റെടുക്കുവാൻ തയ്യാറായി .വിദ്യാലയാങ്കണം ചെടികളും,പുല്ലും വെച്ചുും മറ്റുപ്രവൃത്തികൾ ചെയ്തും സുന്ദരമാക്കി .50000രൂപ(അമ്പതിനായിരം)മുടക്കിയാണ് അദ്ദേഹം ഇത് പൂർത്തിയാക്കിയത്.

11.വിദ്യാലയ കവാടം ജനകീയ വിദ്യാലയ ത്തിൻറെ പ്രൗഢിക്ക് മാറ്റ് കൂട്ടുന്ന വിധത്തിലാണ് പ്രവേശന കവാടം സ്ഥാപിച്ചിരിക്കുന്നത്,മൊറയൂർ ഗ്രാമപഞ്ചായത്തിൽ ഏറെക്കാലം പ്രസിഡണ്ടായിരിക്കുകയും ഒഴുകൂരിൽ ഒരു സർക്കാർ പ്രൈമറി വിദ്യാലയം കൊണ്ടുവരുന്നതിന് അക്ഷീണം പ്രയത്നിക്കുകയും ചെയ്ത ശ്രീ.അരിമ്പ്ര ബാപ്പുവിൻറെ നാമധേയത്തിലാണ് കവാടം സ്ഥിതിചെയ്യുന്നത്.വിദ്യാലയത്തിൻറെ പ്രവർത്തന മികവുകണ്ട് ഗ്രാമപ‍ഞ്ചായത്താണ് കവാടം നിർമ്മിച്ചുതന്നത്.

അക്കാദമികം

ഞങ്ങളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്ന തിനായി ധാരാളം തനതു പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു വരുന്നു.ഇതുമൂലം അക്കാദമികനിലവാരത്തിൽ വിദ്യാലയം വളരെ മുൻപന്തിയിൽനിൽക്കുന്നു.സ്കോളർഷിപ്പ് പരീക്ഷളും മറ്റ് മത്സര പരീക്ഷകളും വളരെ ആത്മവിശ്വാസത്തോടെ നേരിടാൻ ഇതുമൂലം കഴിയുന്നു.

1. ഒന്നിച്ചിരിക്കാം.

പഠനനിലവാരം ഉയർത്തുന്നതിൽ സമൂഹത്തിൻറെ പങ്ക്ഉറപ്പ് വരുത്തുന്ന പരിപാടിയാണിത്.വിദ്യാലയം, കുട്ടികളുടെ പഠനത്തിന് പ്രത്യേക സമയക്രമം നിശ്ചയിച്ച് നൽകി.ഈ പഠനസമയം രക്ഷിതാവ് കുട്ടിയോടൊന്നിച്ചിരിക്കണമെന്നും,ഓരോ ദിവസവും കുട്ടിയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തണമെന്നും നിർദ്ദേശിച്ചു.ഇതനുസരിച്ച് ഒന്നിച്ചിരിക്കാം പദ്ധതിക്കായി കൈപ്പുസ്തകം ഉണ്ടാക്കി നൽകി.കൈപുസ്തകത്തിൽ രക്ഷിതാവ് എല്ലാദിവസവും രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾ ക്ലാസ്സ് അധ്യാപകൻ വ്യാഴാഴ്ച പരിശോധിച്ച് തൻറെ അഭിപ്രായം രേഖപ്പെടുത്തുന്നു.ഇതിൽ ടൈംടേബിളും അധ്യാപകരുടെ ഫോൺ നമ്പരും നൽകിയതുകൊണ്ട് പഠനസമയത്തുണ്ടാകുന്ന സംശയങ്ങൾ ബന്ധപ്പെട്ടവരെ അപ്പപ്പോൾവിളിച്ച് ദൂരീകരിക്കുുവാൻ സാധിക്കുന്നു.

2.മാസാന്തതാരകം.

പഠന നിലവാരം ഉയർത്തുന്നതിനുള്ള മറ്റൊരു പരിപാടിയാണ് മാസാന്തതാരകം എന്നത്.ഒന്നുമുതൽ ഏഴുവരെ ഓരോ ഡിവിഷനിലും സമസ്തമേഖലകളിലും മികച്ച പ്രവർത്തനം കാഴ്ചവെച്ച വിദ്യാർഥികളെ കണ്ടെത്തി മാസാന്തതാരകം നൽകുന്നു.പാഠ്യപാഠ്യേതര രംഗങ്ങളിലെ പ്രവർത്തനമികവിന് നൽകുന്ന അംഗീകാരത്തിലൂടെ കുട്ടിയിൽ വലിയ മാറ്റം സാധ്യമാകുന്നു.

3.പ്രത്യേക ക്ലാസ് പി.ടി.എ കൾ

പി.ടി.എകൾ.ഓരോ പരീക്ഷകൾക്ക് ശേഷവും പ്രത്യേക ക്ലാസ് പി.ടി.എകൾ ചേരുകയും കുട്ടിയുടെ പഠനപുരോഗതി വിലയിരുത്തകയും ചെയ്യുന്നു.ഒന്നിച്ചിരിക്കാം പദ്ധതിയെകുറിച്ചും മൂല്യനിർണയത്തിൻറെ അവലോകനങ്ങളും നേട്ടങ്ങളും പ്രത്യേക ക്ലാസ്സ് പി.ടി.എ നടന്നു വരുന്നു.

4.അമ്മയെ കാണാൻ.

പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ നിരവധി കാര്യങ്ങൾ നടപ്പിലാക്കിയിട്ടും കുട്ടികളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്താത്ത രക്ഷിതാക്കളെ കാണാനും അവരുടെ സാമൂഹ്യസ്ഥിതി മനസ്സിലാക്കുന്നതിനുമായി നടത്തിയ ഗൃഹസന്ദർശന പരിപാടിയാണ് അമ്മയെ കാണാൻ.


5.ഒന്നിച്ചുയരാം

വിദ്യാലയത്തിലെ പ്രതിഭകളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നൽകുന്ന പരിപാടിയാണ്.ഇത്തരം കുട്ടികളെ ഉപരിപഠനത്തിന് താൽപര്യം സൃഷ്ടിക്കുകഎന്നതും പഠനനിലവാരം ഉയർത്തുക എന്നതും ഈപരിപാടിയുടെ ലക്ഷ്യമാണ്.

Onnichuyaram-morayurpresident-sandarsanm.jpg

6.ഇംഗ്ലീഷ് ലേണിംഗ് എൻഹാൻസ് മെൻറ് പ്രോഗ്രാം.

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാജ്ഞാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പരിപാടി യാണ് .കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള ശേഷിവർദ്ധിപ്പിക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം.



കൂടുതൽ വിവരങ്ങളിലേക്ക്

7.ലീപ്.

ലീപ് എന്നപേരിൽ പേരിൽ പുറത്തിറക്കിയഈകൈപുസ്തകം ഇംഗ്ലീഷ് ഭാഷാ പഠനരംഗത്ത് ഒരു കുതിച്ചു ചാട്ടം തന്നെ നടത്തുവാൻ സഹായിച്ചു.ലാൻഗ്വേജ് എലമെൻറ് അക്വിസിഷൻ പ്രോഗ്രാം എന്നാണ് പദ്ധതിയുടെ മുഴുവൻ പേര്.ഇതിനായി പ്രത്യേക പ്രവർത്തന പുസ്തകം തന്നെ വിദ്യാലയം പുറത്തിറക്കിയിട്ടുണ്ട്.

സാമൂഹിക പങ്കാളിത്തം

                          വിദ്യാലയത്തെ ഒരു സാമൂഹ്യകേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടെ യാണ്  സ്കൂളിലെ എല്ലാപ്രവർത്തനങ്ങളും നടത്തുന്നത്.ആളുകൾക്ക് എല്ലായിപ്പോഴും ഏത് കാര്യത്തിനും ആശ്രയിക്കാവുന്ന ഒരുകേന്ദ്രമായി വിദ്യാലയം മാറണം എന്നതാണ് ആത്യന്തിക ലക്ഷ്യം.ഇതിനായി സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും വിദ്യാലയത്തിലേക്കടുപ്പിക്കുകയും വിദ്യാലയപ്രവർത്തനങ്ങൾ സമൂഹത്തിലെത്തിക്കുകയും ചെയ്തു വരുന്നു.
1.നാട്ടുകൂട്ടങ്ങൾ.

മൊറയൂർ,പുൽപ്പറ്റ,കുഴിമണ്ണ എന്നീഗ്രാമ പഞ്ചായത്തുകളുടെ പരിധിയിൽ നിന്നാണ് സ്കൂളിലേക്ക് കുട്ടികൾ വരുന്നത്.ആയതിനാൽ ഗ്രാമപഞ്ചായത്തുകളുടെ കുമ്പളപറമ്പ്,കുന്നക്കാട്,കളത്തിപറമ്പ്,പലേക്കോട്,വെസ്റ്റ്ബസാർ,പള്ളിമുക്ക്,ന്യൂബസാർ,വലിയാറക്കുണ്ട്,വെണ്ണക്കോട്,താനിക്കൽ,കുടുംബിക്കൽ,കുണ്ടിലങ്ങാടി,പൂന്തലപറമ്പ്,നെരവത്ത് എന്നീപ്രദേശങ്ങൾകേന്ദ്രീകരിച്ച് 13 നാട്ടുകൂട്ടങ്ങൾ ഉണ്ടാക്കി.ഓരോപ്രദേശവും സ്കൂളും തമ്മിൽ നിരന്തരം ബന്ധപ്പെടുന്ന അവസ്ഥയുണ്ടായി.നാട്ടുകൂട്ടങ്ങൾ കുട്ടികളുടെ പഠനസൗകര്യത്തിൽ കൂടുതൽ ജാഗരൂകരായി.


2.നിരന്തരം -

രക്ഷാകർതൃ ശില്പശാല.വിിദ്യാലയത്തിലെ മുഴുവൻ രക്ഷിതാക്കൾക്കും ,കുട്ടികളുടെ പഠന പിന്തുണാസംവിധാനം മെച്ചപ്പെടുത്തുന്നതിനായി,ഏകദിന രക്ഷാകർതൃ ശില്പശാല സംഘടിപ്പിച്ചുവരുന്നു.നാട് മുഴുവൻ ഇളക്കി നടത്തിയ പ്രചരണ പരിപാടിയിലൂടെ മുഴുവൻ ജനങ്ങൾക്കും ഇതിനെകുറിച്ച് ഒരവബോധം ഉണ്ടായി.1424 കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിലെ 892 രക്ഷിതാക്കളിൽ ചിലവീടുകളിൽ നിന്ന് ഒന്നിലധികം പേർ പങ്കെടുത്തതു കൊണ്ട് 1040 രക്ഷിതാക്കൾ ഈവർഷം പങ്കെടുക്കുകയുണ്ടായി.രാവിലെ 9.30ന് തുടങ്ങിയ ശില്പശാലയിൽ പ്രധാന ഇനം മനശ്ശാസ്ത്രവിദഗ്ദരുടെ ക്ലാസ്സുകൾ തന്നെയായിരുന്നു.2017 നവംബർ 13 തിങ്കളാഴ്ച നടത്തിയ ശില്പശാലയിൽ ശ്രീ.ഡോ.ബാലകൃഷ്ണനും,(ശ്രീ.പ്രൊഫ.)ഡോ.ശിവരാജനുമായിരുന്നു.ബഹു.മലപ്പുറം എം.എൽ.എ ശ്രീ.പി.ഉബൈദുള്ള എം.എൽ.എ.യുടെ അധ്യക്ഷതയിൽ ബഹു.മലപ്പുറം എം.പി.ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവഹിച്ച പരിപാടി,കഴിഞ്ഞ് 6.00മണിയോടുകൂടി രക്ഷിതാക്കൾ പോകുമ്പോൾ അവരുടെ മുഖത്ത് നിർവൃതികാണാമായിരുന്നു. പ്രഭാതഭക്ഷണം മുതൽ സായാഹ്ന ഭക്ഷണം വരെ ശില്പശാലയിൽ ലഭ്യമാക്കിയിരുന്നു.സംഗീത സായാഹ്സത്തിൽകൂടി പങ്കെടുത്താണ് ആളുകൾ പിരിഞ്ഞത്.

3.ഡോ.കെ.സി.മൊയ്തീൻ എൻഡോവ്മെൻറ്.

സാമ്പത്തിക പരാധീനത പഠനത്തിന് തടസ്സമായിക്കൂടാ എന്ന കാഴ്ചപ്പാടിൽ നിന്നാണ് ഈ ഒരാശയം രൂപം കൊള്ളുന്നത്.നമ്മുടെ വിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ പഠിക്കുന്ന കുട്ടികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ക്ലാസ് അധ്യാപകരുടെ ഗൃഹസന്ദർശനത്തിലൂടെ കണ്ടെത്തുന്നു.ഈ ലിസ്റ്റ് പരിശോധിച്ച് ഏറ്റവും അർഹരായവരെ കണ്ടെത്തുന്നു.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓവറോൾ ഗ്രേഡ് ഡി എങ്കിലും കിട്ടിയിരിക്കണമെന്ന നിബന്ധന ഇത് പഠനത്തിനായി നൽകുന്ന സഹായമാണ് എന്ന് ബന്ധപ്പെട്ടവരെ ഓർമപ്പെടുത്തുന്നതിനുകൂട്യാണ്.ഒരു ലക്ഷം രൂപയാണ് അവാർഡ് തുക.ഒന്നാം ക്ലാസ്സിൽനിന്ന് കിട്ടിയ കുട്ടിയ്ക് മാനദണ്ഡങ്ങളിൽ മാറ്റം വന്നിട്ടില്ല എങ്കിൽ ഏഴാം തരം വരെ എൻഡോവ്മെന്റിന് അർഹത ഉണ്ടായിരിക്കും.വിദ്യാലയത്തിലെ പൂർവവിദ്യാർഥിയും ദുബായ് എക്കോഗ്രീൻ ഉടമയുമായ ശ്രീ.കെ.സി.മൻസൂറാണ് പദ്ധതിയുടെ പ്രായോജകർ.ിപ്രാവശ്യം 40കുട്ടികൾക്കാണ് എൻഡോവ്മെൻറുകൾനൽകിയത്.


4.ആറ്റാശ്ശേരി എൻഡോവ്മെൻറ്.

വിദ്യാലയത്തിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ കുട്ടികളിൽ സമസ്തമേഖലകളിലും കഴിവുതെളിയിച്ച കുട്ടികൾക്ക് നൽകുന്ന ക്യാഷ് അവാർഡും ട്രോഫിയുമാണ് ഇത്.വിദ്യാലയത്തിലെ പ്രഥമാധ്യാപകനായിരുന്ന ശ്രീ.ആറ്റാശ്ശേരി മുഹമ്മദ് മാസ്റ്ററുടെ സ്മരണാർഥം അദ്ദേഹത്തിൻറെ കുടുംബമാണ് ഇത് ഏർപ്പെടുത്തിയത്.ഇതുമൂലം ഓരോക്ലാസ്സിലും കുട്ടികൾതമ്മിൽ സൗഹാർദ്ദപരമായ മത്സരം ഉറപ്പുവരുത്തുവാൻ സാധിക്കുന്നു.

5.സ്വന്തമായൊരുകുിണർ.

സ്കൂളിൻറെ വലിയെൊരു പ്രശ്നമായിരുന്നു വേനൽക്കാലത്തെ ജലക്ഷാമം..വിദ്യാലയത്തിൽ ഒരുതുറന്ന കിണറും ഒരു കുഴൽകുിണറും ഉണ്ടായിട്ടും വേനൽക്കാലത്ത് ജലക്ഷാമം അനുഭവപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു.വിദ്യാലയത്തിൽനിന്ന് ഒരുകിലോമീറ്റർ അകലെയുള്ള പാടത്ത് കിണർകുഴിച്ചാൽ ഇതിന് പരിഹാരമാകുമെന്ന നിഗമനത്തിൽ എത്തിച്ചേർന്നു.സ്ഥലം അന്വേഷിച്ച് താഴത്തീൽ കുഞ്ഞാൻറെ അടുത്ത് എത്തിയ സ്കൂൾ അധികൃതരെ സന്തോഷനിർവൃതിയിലാഴ്ത്തിക്കൊണ്ട് കിണർകുഴിക്കാനായി ഒന്നരസെൻറ് സ്ഥലം അദ്ദേഹം സൗജന്യമായി അനുവദിച്ചു.ആസ്ഥലത്ത് കിണർകുഴിച്ച് പമ്പ് ഹൗസ് സ്ഥാപിച്ച് സ്കൂളിലേക്ക് വെള്ളമെത്തിച്ചു.ഈ സത് പ്രവൃത്തിമൂലം വിദ്യാലയത്തിൽ ഇന്ന് ജലക്ഷാമമറിയാതെ കുട്ടികൾ വളരുന്നു.

6.വായനത്തിളക്കം അവാർഡ്.

കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ,ശ്രീമതി.ഷഹ്നമൻസൂർ നടപ്പിലാക്കിയ പദ്ധതിയാണ് വായനത്തിളക്കം അവാർഡ്.ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിൽ നടപ്പിലാക്കുന്ന ഈപരിപാടിയിൽ ,സ്കൂൾലൈബ്രറി സമിതി തെര‍ഞ്ഞെടുക്കുന്ന പുസ്തകങ്ങൾ ഓരോക്ലാസ്സിനും നൽകുന്നു.അതത് ക്ലാസ്സ് ടീച്ചേഴ്സിൻറെ സഹായത്തോടെ കുട്ടികൾ പുസ്തകങ്ങൾ വരികൾക്കിടയിലൂടെ വായിക്കുന്നു.മുൻകൂട്ടി പ്രഖ്യാപിച്ച സമയത്ത് പരീക്ഷനടത്തുന്നു.ഓരോ ക്ലാസ്സിലെ യും ഒന്ന് ,രണ്ട് സ്ഥാനക്കാരെ കണ്ടെത്തുന്നു.അവർക്ക് വേദിയിൽ വെച്ച് 15000(പതിനയ്യായിരം രൂപ)യുടെ ക്യാഷ് അവാർഡ് നൽകുന്നു.

7.ആത്മജ്യോതി ലൈബ്രറി കം വായനശാല.

ഒഴുകൂർ പ്രവാസികൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ ആരംഭിച്ച ഒരു സംരംഭമാണിത്.(സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഒഴുകൂരുകാരായസുമനസ്സുകളുടെ കൂട്ടായ്മയാണ് ഒ.പി.കെ.)ആനുുകാലിക സംഭവവികാസങ്ങളിൽ കുട്ടികൾളുടെ അറിവ് വർദ്ധിപ്പിക്കുക,കൂടെ രക്ഷിതാക്കുളുടെ വായന പ്രത്സാഹിക്കുക എന്ന രണ്ട് പ്രധാന ഉദ്ദേശ്യങ്ങളോടെയാണ് ഇത് ആരംഭിച്ചത്.ഒരു ഇംഗ്ലീഷ് പത്രമടക്കം 6പ്രധാനപത്രങ്ങളും ബാലപ്രസിദ്ധീകരണങ്ങളും മറ്റ് ആനുകാലികങ്ങളും ഇവിടെ ലഭ്യമാകുന്നുണ്ട്. രക്ഷിതാക്കളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാതിങ്കളാഴ്ചയും 3 മണിമുതൽ എം.ടി.എ യുടെ നേതൃത്വത്തിൽ അവർക്കായി പുസ്തക വിതരണവും നടന്നു വരുന്നു.

8.അക്ഷരദക്ഷിണ.

ഗ്രന്ഥശാലാ വിപുലീകരണ പദ്ധതിക്ക് അക്ഷരദക്ഷിണ എന്നാണ് പേര് നൽകിയത്.പുസ്തകങ്ങൾ ദക്ഷിണയായി വിദ്യാലയത്തിന് സമർപ്പിക്കുന്ന പദ്ധതി.1000(ആയിരം) പുസ്തകങ്ങൾ വിദ്യാലയത്തിന് കൈമാറിക്കൊണ്ട് ശ്രീമതി.ഷഹ്നമൻസൂർ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.ശേഷം ഗ്രന്ഥശാലാ വിപുലീകരണത്തിനായി എല്ലാവരോടും പുസ്തകങ്ങൾ ശേഖരിച്ചു.ഇതിലൂടെ വിദ്യാലയഗ്രന്ഥശാലാ വിപൂലീകരണം വൻവിജയമായി.


9.തൃപ്തി പ്രഭാതഭക്ഷണം.

രാവിലെ ഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന മുഴുവൻകുട്ടികൾക്കും പ്രഭാതഭക്ഷണം നൽകുന്ന സംവിധാനമാണ് ഇത്.ഓരോക്ലാസ്സിലെയും ക്ലാസ്സ് അധ്യാപകർ ഇതിനായി പ്രത്യേക ലിസ്റ്റ്നൽകുന്നു.ആവശ്യമായ ഫണ്ട് അഭ്യുദയകാംക്ഷികളിൽ നിന്നാണ് കണ്ടെത്തുന്നത്.

10.അരുമയ്ക്കൊരുതലോടൽ

സഹജീവികളിൽ സ്നേഹം വളർത്തുന്നതിനായി അനിമൽ വെൽഫയയർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഒരുപ്രവർത്തനമാണ് അരുമയ്ക്കൊരു തലോടൽ എന്നത്.മൂന്നാം ക്ലാസ്സിൽപഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന,ജീവികളോട് താല്ലര്യമുള്ള കുട്ടികളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് ആടിനെയാണഅ വിതരണം ചെയ്യുന്നത്.ക്ലബ്ബ് ബൈലോ അനുസരിച്ച് ആട് പ്രസവിക്കുന്ന ആദ്യ കുഞ്ഞ് ആണായാലും പെണ്ണായാലും ഒരു പെൺകുഞ്ഞിനെ വിദ്യാലയത്തിലേക്ക് നൽകേണ്ടതുണ്ട്.ഇതുപ്രകാരം ഇന്ന് ഒഴുകൂരിൽ വിദ്യാലയത്തിൻറെ തായി 38 ആടുകൾ ഉണ്ട്.മൃഗസംരക്ഷണവകുപ്പാണ് ഇതിനുള്ള സഹായം നല്കിയത്.

ജി.എം.യു.പി സ്കൂൾ ഒഴുകൂർ / കൂടുതൽ വിവരങ്ങൾ

11.പൈക്കൂട്ട്.

സഹജീവികളിൽ സ്നേഹം വളർത്തുന്നതിനായി അനിമൽ വെൽഫയയർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന മറ്റൊരു പ്രവർത്തനമാണ് അരുമയ്ക്കൊരു തലോടൽ എന്നത്.മൂന്നാം ക്ലാസ്സിൽപഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന,ജീവികളോട് താല്ലര്യമുള്ള കുട്ടികളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് പശുവിനെയാണഅ വിതരണം ചെയ്യുന്നത്.ക്ലബ്ബ് ബൈലോ അനുസരിച്ച് പശു പ്രസവിക്കുന്ന ആദ്യ കുഞ്ഞ് ആണായാലും പെണ്ണായാലും ഒരു പെൺകുഞ്ഞിനെ വിദ്യാലയത്തിലേക്ക് നൽകേണ്ടതുണ്ട്.ഇതുപ്രകാരം ഇന്ന് ഒഴുകൂരിൽ വിദ്യാലയത്തിൻറെ തായി 38 ആടുകൾ ഉണ്ട്.കുടുംബിക്കൽ ക്ഷീര സഹകരണ സംഘമാണ് ഇതിനുള്ള സഹായം നൽകുന്നത്.


12.കരനെൽകൃഷി

വർ‍ഷങ്ങളായി വിദ്യാലയം ചെയ്തുവരുന്നഒരു പ്രവർത്തനമാണ് കരനെൽകൃഷി.രക്ഷിതാക്കളുടെ സ്ഥലത്ത് കുട്ടികളുടെ നേതൃത്വത്തൽ പൊതുജനങ്ങളുടെ സഹകരണത്തോടെ പി.ടി.എ യുടെ നേതൃത്വത്തിൽ ചെയ്തുവരുന്ന ഒരു പ്രവർത്തനമാണ് കരനെൽ കൃഷി.കുട്ടികൾക്കും രക്ഷിതാക്കൾക്കും നെൽകൃഷിയോട് താല്പര്യം ജനിപ്പിക്കുകയും കാർഷിക സംസ്കാരം തിരിച്ചുകൊണ്ടുവരികയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.


13.എള്ള് കൃഷി.

ഒഴുകൂരിൽ ഒരുകാലത്ത് ധാരാളം ഉണ്ടായിരുന്നതും ഇന്ന് അന്യം നില്ക്കുുന്നതുമായ എള്ള് കൃഷി തിരിച്ചെത്തിക്കുന്നതിനായി സ്കൂൾ മുൻകൈയ്യെടുത്ത് കുട്ടികളുടെ നേത‍ൃത്വത്തിൽ എള്ളുകൃഷിചെയ്തു.


ജി.എം.യു.പി സ്കൂൾ ഒഴുകൂർ  കൂടുതൽ വിവരങ്ങളിലേക്ക്
14.വീട്ടുമുറ്റത്തൊരു ഔഷധത്തോട്ടം.

ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി സ്കൂൾ നടപ്പാക്കിയ ഒരു പ്രവർത്തനമാണ് വീട്ടുമുറ്റത്തൊരുഔഷധത്തോട്ടം എന്നത്.ആദ്യഘട്ടത്തിൽ 500കുടുംബങ്ങൾക്ക് 5വീതം ഔഷധത്തൈകളാണ് നൽകിയത്.ഇതിനുപുറമേ പരിസരങ്ങളിൽ നിന്നുകിട്ടുന്ന ഔഷധസസ്യങ്ങൾ കൂടി ചേർത്ത് നല്ലൊരു ഔഷധത്തോട്ടമുണ്ടാക്കി സംരക്ഷിക്കുന്നതാണ് പദ്ധതി.വിദ്യാർഥികളുടെ നേതൃത്വത്തിൽ ഗ്രേഡിംഗ് നടത്തി മികച്ചത്തോട്ടം കണ്ടെത്തി പ്രോത്സാഹന സമ്മാനം നൽകുന്നു.

15.മഴത്തുള്ളിക്കൊരിടം.

ജലസംരക്ഷണപരിപാടികളുമായി ബന്ധപ്പെട്ട് നടപ്പാക്കിയ പരിപാടിയാണ് മഴത്തുള്ളിക്കൊരിടമെന്നത്.മൊറയൂർ ഗ്രാമപഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന്,16,17,18 വാർഡുകൾ ഉൾക്കൊള്ളുന്ന ഒഴുകൂർ പ്രദേശത്ത് മഴത്തുള്ളിക്കൊരിടമെന്നപേരിൽ 1000 മഴക്കുഴികൾ നിർമിച്ച പ്രവർത്തനമാണ് ഇത്.തൊഴിലുറപ്പു തൊഴിലാളികളായ അമ്മമാരും വിദ്യാലയത്തിലെ കുട്ടികളും ചേർന്നാണ് പരിപാടി നടപ്പാക്കിയത്.

16.ഒപ്പത്തിനൊപ്പം.

അന്യസംസ്ഥാന

ക്ലബ്ബുകൾ

വിദ്യാലയത്തിൽ ധാരാളം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.എല്ലാവിഷയങ്ങൾക്കും ക്ലബ്ബുകൾ ഉണ്ട് .അതാത് വിഷയ മേഖലയിൽ നിന്നുകൊണ്ട് ക്ലബ്ബുകൾ ധാരാളം പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബി,ഉറുദു തുടങ്ങി ഭാഷാപരമായ ക്ലബ്ബുകൾക്ക് പുറമെ,സയൻസ്,സോഷ്യൽ,ഗണിതംക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നുണ്ട്.എന്നാൽ ഇവയ്ക്കുപുറമേ ,

1.സ്കൗട്ട്സ് ആൻറ് ഗൈഡ്സ്

വിദ്യാലയത്തിൽ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ൻറെ ഒരോ യുണിറ്റ് പ്രവർത്തിച്ചുവരുന്ന.സ്കൂളിലെ സാമൂഹ്യാധിഷ്ഠിത പരിപാടികളുടെ നെടും തൂൺ സ്കൗട്ട്സ് ആൻറ് ഗൈ‍‍ഡ്സ് വളണ്ടീയേഴ്സാണ്.സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പറ്റം വിദ്യാർഥികളെ വാർത്തെടുക്കുകയാണ് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് യുണിറ്റ് ചെയ്യുന്നത്.

2. ജെ.ആർ.സി

സാമൂഹ്യ സേവനവും അശരണരോടും അഗതികളോടുമുള്ള ദീനാനുകമ്പയും വർധിപ്പിക്കുന്നതിനായി റെഡ് ക്രോസിൻറെ നേതൃത്വത്തിലുള്ള ജൂനിയ്ർ റെഡ് ക്രോസ് പ്രവൃത്തിച്ചുവരുന്നു.

3.വിദ്യാരംഗം

കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം ക്ലബ്ബ് മുന്തിയ പരിഗണന നൽകുന്നു.ഉച്ചയ്ക്കുള്ള ഇടവേളകളിൽ വിദ്യാരംഗം ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്ന പത്ര പ്രശ്നോത്തരി ഏറെ പ്രസിദ്ധമാണ്. ‌


4.മുക്തി -ലഹരിവിരുദ്ധ ക്ലബ്ബ്

സമൂഹത്തിൻറെ ശാപമായി മാറിയ വിവിധതരം ലഹരിക്കെതിരെ ചെറുപ്രായത്തിൽ തന്നെ അവബോധം ഉണ്ടാക്കുന്നതിനും ലഹരിക്കെതിരെ സമൂഹത്തിൽ പ്രവർത്തിക്കുന്നതിനുമായി രൂപീകരിച്ച ക്ലബ്ബാണ് മുക്തി-ലഹരിവിരുദ്ധക്ലബ്ബ്,ക്ലബ്ബിൻറെ മികച്ച പ്രവർത്തനം മൂലം സംസ്ഥാന തലത്തിൽതന്നെ മികച്ച ക്ലബ്ബിനുള്ള ഒന്നാംസ്ഥാനം ലഭിക്കുകയുണ്ടായി.സംസ്ഥാന എക്സൈസ് ഡിപാർട്ട്മെൻറിനുകീഴിലാണ് ക്ലബ്ബിൻറെ പ്രവർത്തനം.

5.നന്മ-ക്ലബ്ബ്

വിദ്യാർഥികളിൽ സഹാനുഭൂതിയും സമൂഹത്തിൽ അവശത അനുഭവിക്കുന്നവരോട് കാരുണ്യവും വളർത്തുന്നതിനായി നന്മക്ലബ്ബ് പ്രവർത്തിക്കുന്നു.ഇതിനുകീഴിൽ രോഗീപരിചരണവും,സഹായ പ്രവർത്തനങ്ങളും നല്കിവരുന്നു.മികച്ച പ്രവർത്തനത്തിന് നന്മ ക്ലബ്ബിന് ജില്ലാതലത്തിൽ അവാർഡ് ലഭിക്കുകയുണ്ടായി.

കൂടുതൽ വിവരങ്ങൾ

6.അരുമയ്ക്കൊരുതലോടൽ -അനിമൽ വെൽഫയർക്ലബ്ബ്

സഹജീവികളോട് സ്നേഹം വളർത്തുന്നതിനും സ്വന്തമായി വരുമാനം ഉണ്ടാക്കുന്നതിനുമായി വിദ്യാലയത്തിൽ അരുമയ്ക്കൊരുതലോടൽ -അനിമൽ വെൽഫയർക്ലബ്ബ് പ്രവൃത്തിച്ചു വരുന്നു.പൈക്കൂട്ട് ,ആട് നൽകൽ,കോഴിനൽകൽ പ്രവർത്തനങ്ങൾ ഈക്ലബ്ബിനുകീഴിൽ നടത്തിവരുന്നു.മികച്ച അനിമൽ വെൽഫയർക്ലബ്ബിനുള്ള മലപ്പുറം ജില്ലാ അവാർഡ് ക്ലബ്ബിനു ലഭിക്കുകയുണ്ടായി.

7.ഗാന്ധിദർശൻക്ലബ്ബ്

ഗാന്ധിയൻ ആദർശങ്ങൾ കുട്ടികളിലും സമൂഹത്തിലും എത്തിക്കുന്നതിനായി ഈക്ലബ്ബിനുകീഴിൽ ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നു.

8.തണൽ-ഫോറസ്റ്റ് ക്ലബ്ബ്

വിദ്യാലയത്തിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് തണൽ ഫോറസ്റ്റ് ക്ലബ്ബാണ്.ധാരാളം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ക്ലബ്ബിനുകീഴിൽ നടന്നു വരുന്നു.

9.സീഡ് ക്ലബ്ബ്

സമൂഹനന്മ വിദ്യാർഥികളിലൂടെ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ശ്രദ്ധ പതിപ്പിച്ചു പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഇത്.ഇതിൻറെ പ്രവർത്തനങ്ങൾക്ക് മൂന്നു പ്രാവശ്യം ജില്ലാതലത്തിലും 4പ്രാവശ്യം വിദ്യാഭ്യാസജില്ലാതലത്തിലും അവാർ‍ഡ് ലഭിക്കുകയുണ്ടായി.


കൂടുതൽ വിവരങ്ങളിലേക്ക്

10.കുരുതൽ -ഊർജസംരക്ഷണ ക്ലബ്ബ്

ഊർജസംരക്ഷണപ്രവർ ത്തനങ്ങൾ സമൂഹത്തിലെത്തിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു.ക്ലബ്ബിനുകീഴിൽ എൽ.ഇ.ഡി ബൾബ് നിർമിക്കുന്ന ഒരു ടീം തന്നെയുണ്ട്.

അവാർഡുകൾ

      വിദ്യാലയപ്രവർത്തനങ്ങൾക്ക് ധാരാളം അവാർ‍ഡുകൾ ലഭിക്കുകയുണ്ടായി.ഇത്തരം അവാർ‍ഡുകൾ ഞങ്ങളുടെ പ്രവർത്തനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ താല്പര്യം ജനിപ്പിക്കുകയും ചെയ്യുന്നു.ഓരോ അവാർ‍‍ഡ് ലഭിക്കുമ്പോഴും വീണ്ടും വീണ്ടും പുതിയത് നേടുവാനുള്ള ത്വര ഉണ്ടാവുകയും അതിലൂടെ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുവാനുള്ള കർമശേഷികൈവരിക്കുകയും ചെയ്യുന്നു.

1.സംസ്ഥാനതലത്തിൽ മികച്ച പി.ടി.എ യ്ക്കുള്ള അവാർ‍ഡ് രണ്ടാം സ്ഥാനം.(2016-17)

2.ജില്ലാതലത്തിൽ ബെസ്റ്റ് പി.ടി.എ അവാർഡ്നാല് തവണ (ഈ വർ ഷം2017-18)

3.സംസ്ഥാനലത്തിൽ ബെസ്റ്റ് ലഹരി വിരുദ്ധക്ലബ്ബിനുള്ള അവാർഡ് 4.ബെസ്റ്റ് ജില്ലാ തല അനിമൽ വെൽഫയർ ക്ലബ്ബ് അവാർഡ്.

5.ശ്രേഷ്ഠഹരിതവിദ്യാലയം അവാർ‍ഡ് മൂന്നുതവണ

6.ഹരിതവിദ്യാലയം അവാർഡ് 4തവണ 7.നല്ലപാഠം സംസ്ഥാന പങ്കാളിത്തം

8.ഐ.ടി അറ്റ് സ്കൂൾ റിയാലിറ്റി ഷോ പങ്കാളിത്തം 2തവണ

9.നന്മ ജില്ലാതല അവാർ‍ഡ് 10.ജി.കെ.എസ്.എഫ് അവാർ‍ഡ്

11.സീസൺ വാച്ച് പുരസ്കാരം സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം.

പ്രൊജെക്ടുകൾ

1.വിളക്കണയ്ക്കാം--ഊർജ സംരക്ഷണ പ്രോജക്ട്

മൊറയൂർ ഗ്രാമപഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന്,16,17,18 എന്നീ വാർഡുകൾ ഉൾപ്പെടുന്ന ഒഴുകൂർ ഗ്രാമത്തിലെ തെരെഞ്ഞെടുത്തവീടുകളിൽ നടപ്പാക്കിയ പ്രോജക്ടാണ് വിളക്കണയ്ക്കാം എന്നത്.

ഈ പദ്ധതി യിൽ തിരഞ്ഞെടുത്ത വീടുകളിൽ മൂന്ന് തവണ തുടർച്ചയായി മൂന്ന് തവണ വൈദ്യുത ഉപഭോഗം കുറയ്ക്കുകയാണെങ്കിൽ അവരുടെ വൈദ്യത ബിൽ വിദ്യാലയം അടയ്ക്കും.

സർവെ,

എൽ.ഇ.‍ഡി ബൾബുനിർമാണം,

ബോധവൽക്കരണം

വൈദ്യുത ഉപഭോഗം കുറക്കാൻ എന്തെല്ലാം മാർഗങ്ങൾ സ്വീകരിക്കാം ...

ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ എത്രമാത്രം പ്രയോജനം ഉണ്ടാക്കുവാനായി....

ഇത് ശാശ്വതമായി നിലനിൽക്കുന്നതാ​ണോ....ഇതിന് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്...

2.വെടിപ്പ് --ശുചിത്വ ഗ്രാമം വിദ്യാർഥികളിലൂടെ

ഞങ്ങളുടെ നാട് ശുചിത്വ സമ്പൂർണമാക്കുവാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യുവാൻ കഴിയുമെന്ന കാര്യത്തിലായിരുന്നു പ്രോജക്ട്.