"ജി എസ് എം എൽ പി സ്കൂൾ, പുലിമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 71: | വരി 71: | ||
'''* ഹരിപ്പാട് - പത്തനംതിട്ട റോഡിൽ പന്തളത്തിനു ആറു കിലോമീറ്റർ പടിഞ്ഞാറ്,ഇടപ്പോൺ ജംഗ്ഷനിൽ നിന്നും തെക്കോട്ട് രണ്ടു കിലോമീറ്റർ ,ഇടപ്പോൺ സബ്‌സ്റ്റേഷൻ ജംഗ്ഷനിൽ പാലമൂട് റോഡിൽ രണ്ടു കിലോമീറ്റർ തെക്ക് മാറി റോഡിന്റെ ഇടതുവശത്ത് ഇഞ്ചക്കാട് ദേവീക്ഷേത്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നു | '''* ഹരിപ്പാട് - പത്തനംതിട്ട റോഡിൽ പന്തളത്തിനു ആറു കിലോമീറ്റർ പടിഞ്ഞാറ്,ഇടപ്പോൺ ജംഗ്ഷനിൽ നിന്നും തെക്കോട്ട് രണ്ടു കിലോമീറ്റർ ,ഇടപ്പോൺ സബ്‌സ്റ്റേഷൻ ജംഗ്ഷനിൽ പാലമൂട് റോഡിൽ രണ്ടു കിലോമീറ്റർ തെക്ക് മാറി റോഡിന്റെ ഇടതുവശത്ത് ഇഞ്ചക്കാട് ദേവീക്ഷേത്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നു | ||
കായംകുളം - പുനലൂർ റോഡിൽ ചാരുംമൂട് പാലമൂട് ജംഗ്ഷനിൽ നിന്നും വടക്കോട്ട് നാലു കിലോമീറ്റർ, പുലിമേൽ മാപ്പിളവീട് ജംഗ്ഷനു കിഴക്കുവശത്ത് ഇഞ്ചക്കാട് ദേവീക്ഷേത്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നു | കായംകുളം - പുനലൂർ റോഡിൽ ചാരുംമൂട് പാലമൂട് ജംഗ്ഷനിൽ നിന്നും വടക്കോട്ട് നാലു കിലോമീറ്റർ, പുലിമേൽ മാപ്പിളവീട് ജംഗ്ഷനു കിഴക്കുവശത്ത് ഇഞ്ചക്കാട് ദേവീക്ഷേത്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നു | ||
ഹരിപ്പാട് - പത്തനംതിട്ട റോഡിൽ പന്തളത്തിനു ആറു കിലോമീറ്റർ പടിഞ്ഞാറ്,ഇടപ്പോൺ ജംഗ്ഷനിൽ നിന്നും തെക്കോട്ട് രണ്ടു കിലോമീറ്റർ തെക്ക് കുഴമത്ത് ജംഗ്ഷനിൽ നിന്നും പടിഞ്ഞാറോട്ട് ഒരു കിലോമീറ്റർ - കല്ലിരിക്കുന്നതിൽ ജംഗ്ഷന് ഒരു കിലോമീറ്റർ തെക്ക് മാറി റോഡിന്റെ ഇടതുവശത്ത് ഇഞ്ചക്കാട് ദേവീക്ഷേത്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നു'''''ചെരിച്ചുള്ള എഴുത്ത്'' | ഹരിപ്പാട് - പത്തനംതിട്ട റോഡിൽ പന്തളത്തിനു ആറു കിലോമീറ്റർ പടിഞ്ഞാറ്,ഇടപ്പോൺ ജംഗ്ഷനിൽ നിന്നും തെക്കോട്ട് രണ്ടു കിലോമീറ്റർ തെക്ക് കുഴമത്ത് ജംഗ്ഷനിൽ നിന്നും പടിഞ്ഞാറോട്ട് ഒരു കിലോമീറ്റർ - കല്ലിരിക്കുന്നതിൽ ജംഗ്ഷന് ഒരു കിലോമീറ്റർ തെക്ക് മാറി റോഡിന്റെ ഇടതുവശത്ത് ഇഞ്ചക്കാട് ദേവീക്ഷേത്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നു''''' ചെരിച്ചുള്ള എഴുത്ത്'' | ||
|---- | |---- | ||
* -- | * -- |
20:54, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജി എസ് എം എൽ പി സ്കൂൾ, പുലിമേൽ | |
---|---|
വിലാസം | |
പുലിമേൽ ജി എസ് എം എൽ പിഎസ് പുലിമേൽ, പാറ്റൂർ പി.ഒ,പടനിലം , , 690529 | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 9207844640 |
ഇമെയിൽ | 36239alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36239 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മിനി ഇ വി |
അവസാനം തിരുത്തിയത് | |
13-08-2018 | 36000 |
................................
ചരിത്രം
പ്രദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്ന പുലിമേൽ ഗൗരിയമ്മ ഷഷ്ഠ്യബ്ദി പൂർത്തി മെമ്മോറിയൽ ലോവർ പ്രൈമറി സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത് 1982 ജൂൺ മാസം ഒന്നാം തീയതിയായിരുന്നു.കുതിരകെട്ടുംതടം ഗവ. എൽ പി എസ്സിൽ ദീർഘകാലം പ്രഥമാധ്യാപകനായിരുന്ന യശഃശ്ശരീരനായ പുലിമേൽ കുറ്റിയിൽ വീട്ടിൽ ശ്രീ കിട്ടൻ നായരാണ് സ്ക്കൂളിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്. യശഃശ്ശരീരനായ കേരളത്തിന്റെ ആരാദ്ധ്യനായ മുൻ വ്യവസായ വകുപ്പുമന്ത്രി ശ്രീ എം എൻ ഗോവിന്ദൻ നായരാണ് സ്ക്കൂൾ ഉദ്ഘാടനം ചെയ്തത്. യശഃശ്ശരീരനായ എള്ളുംവിളയിൽ ശ്രീ കെ രാഘവക്കുറുപ്പായിരുന്നു സ്ഥാപക മാനേജർ. ദീർഘകാലം ഇലിപ്പക്കുളം ബി ഐ യു പി എസ് അധ്യാപകനായിരുന്ന ശ്രീ ആർ വാസുദേവൻ നായർ ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ. ഒന്നാം ക്ലാസ്സിൽ 112 കുട്ടികളുമായാണ് സ്ക്കൂൾ പ്രവർത്തനമാരംഭിച്ചത്.പ്രദേശവാസികളുടെ നിർലോഭമായ സഹായ സഹകരണങ്ങളും കഠിനാധ്വാനവും ഈ സരസ്വതീ ക്ഷേത്രത്തിന്റെ ആവിർഭാവത്തിന് കാരണമായിട്ടുണ്ട്. പുലിമേൽ ഇഞ്ചക്കാട് ഭഗവതീ ക്ഷേത്രത്തോടd ചർന്ന് സ്ഥിതി ചെയ്യുന്നതിനാൽ " ഇഞ്ചക്കാട് സ്കൂൾ " എന്ന അപര നാമധേയത്തിലാണ് ഈ സ്ക്കൂൾ അറിയപ്പെടുന്നത്
ശ്രീ. കെ രാഘവക്കുറുപ്പ് ദിവംഗതനായതിനേത്തുടർന്ന് മകനായ ശ്രീ. ആർ വാസുദേവൻ നായർ സ്ക്കൂൾ മാനേജരായി ചുമതലയേറ്റു.ശ്രീമതി വി ആർ കൃഷ്ണകുമാരി,ശ്രീമതി പി എൻ പൊന്നമ്മ, ശ്രീമതി ലീലാദേവി അമ്മ ,ശ്രീമതി എൻ പൊന്നമ്മ, ശ്രീമതി ജി ബേബി, ശ്രീമതി മറിയാമ്മ, ശ്രീമതി ജി വിജയമ്മ എന്നിവരായിരുന്നു സ്ക്കൂളിലെ അധ്യാപകർ. ശ്രീ. ആർ വാസുദേവൻ നായർ സർവ്വീസിൽ നിന്നും വിരമിച്ചതിനേത്തുടർന്ന് ശ്രീമതി വി ആർ കൃഷ്ണകുമാരിയും ആ മഹതി വിരമിച്ചതിനേത്തുടർന്ന് ശ്രീമതി ജി വിജയമ്മയും സ്ക്കൂളിന്റെ പ്രഥമാധ്യാപകരായി ചുമതലയേറ്റു. ശ്രീമതി ജി വിജയമ്മ 2017മാർച്ച 31 ന് സർവ്വീസിൽ നിന്നും വിരമിച്ചതിനേത്തുടർന്ന് ശ്രീമതി ഇ വി മിനി ആണ് സ്ക്കൂളിന്റെ പ്രഥമാധ്യാപിക
ഭൗതികസൗകര്യങ്ങൾ
ബലവത്തും പതിനൊന്ന് ക്ലാസ് മുറികളും ഉള്ള കെട്ടിടം ഓടുമേഞ്ഞതാണ്.പാചകപ്പുരയും കുട്ടികൾക്ക് ആവശ്യമായ അളവിൽ ശൗചാലയങ്ങളും നിലവിലുണ്ട്.എല്ലാ ക്ലാസ് മുറികളിലും വൈദ്യുതിയും അനുബന്ദ ഉപകരണങ്ങളുമുണ്ട്.കുടിവെള്ളത്തിനായി ഒരിക്കലും വറ്റാത്ത കിണറും അതിൽ വാട്ടർ കണക്ഷനുമുണ്ട്.പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി ടാപ്പും അനുവദിച്ചിട്ടുണ്ട്.കുട്ടികളുടെ വിനോദത്തിനായി പാർക്കും സ്കൂൾ മൈതാനത്ത് സ്ഥാപിച്ചിട്ടുണ്ട്.സ്കൂൾ ഭിത്തുകളും മേൽക്കൂരയും വർഷാവർഷങ്ങളിൽ അറ്റകുറ്റപ്പണി നടത്തി വൃത്തിയാക്കറുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- കാർഷിക ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
'ശ്രീ കെ രാഘവക്കുറുപ്പ് ( മാനേജർ 1982-1990)
ശ്രീ ആർ വാസുദേവൻ നായർ ( മാനേജർ 1990 മുതൽ)
ശ്രീ ആർ വാസുദേവൻ നായർ ( പ്രഥമാധ്യാപകൻ 1982-1994)
ശ്രീമതി വി ആർ കൃഷ്ണകുമാരി( പ്രഥമാധ്യാപിക 1994-2016)
ശ്രീമതി പി വിജയമ്മ ( പ്രഥമാധ്യാപിക2016-2018)
പൂർവാധ്യാപകർ,നാട്ടുകാർ,പൂർവവിദ്യാർത്ഥികൾ,ജനപ്രതിനിധികൾ
സ്കൂളിന്റെ പ്രാധനനേട്ടം എന്നു പറയുന്നത് പൂർവ്വവിദ്യാർത്ഥികളായ ധാരാളം കുട്ടികൾ അധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു എന്നതാണ്.കൂടാതെ മറ്റ് ഉന്നത മേഘലകളിലും അവരുടേതായ കഴിവ് തെളിയിച്ചിട്ടുണ്ട്.ഏകദേശം 100 ലധികം പേർ വിവിധ സർക്കാർ വകുപ്പുകളിലായി സേവനമനുഷ്ടിക്കുന്നു </ref>== നേട്ടങ്ങൾ ==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇ വി മായ ( അധ്യാപിക )
വഴികാട്ടി
സ്ഥിതിചെയ്യുന്നു. |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വലിയ എഴുത്ത്
|
സ്ഥിതിചെയ്യുന്നു.
{{#multimaps:9.203426, 76.624434 |zoom=20}}