"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
1310415.jpg | 1310415.jpg | ||
</gallery> | </gallery> | ||
=='''സ്കൂൾ ബസ്സ്'''== | |||
<font color="blue"> | |||
മറ്റു വിദ്യാലയങ്ങൾ സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ സ്കൂൾ ബസ്സ് സർവീസ് നടത്തുമ്പോൾ സ്കൂളിൻറ സ്വന്തം പേരിൽ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്. ശ്രീ.പി.കരുണാകരൻ.എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 14 ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് ബസ് സ്വന്തമാക്കിയത്.ഏകദേശം നൂററമ്പതോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. |
22:43, 5 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, എല്ലാ ഹൈസ്ക്കൂൾ ക്ലാസ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സൗകര്യം എന്നിവ ലഭ്യമാണ്.
സ്മാർട്ട് ക്ലാസ്റൂമുകൾ
പത്താം ക്ലാസിലെ 6 ഡിവിഷനുകളും 2018 ജൂൺ മാസത്തോടെ ഹൈടെക് സ്മാർട്ട് ക്ലാസ്റൂമുകളാക്കി. എല്ലാ അധ്യാപകരും ഈ സംവിധാനങ്ങൾ ഉപയോഗിക്കുകയും ക്ലാസുകൾ കൂടുതൽ ആകർഷകമാക്കുകയും ചെയ്യുന്നുണ്ട്. ഇത് പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സഹായിക്കുന്നുണ്ട്.
ഐടി ലാബ്
ഹൈസ്കൂൾ വിഭാഗത്തിനായുള്ള നവീകരിച്ച ഐ ടി ലാബിന്റെ പ്രവർത്തനം 2018 ജൂൺ മാസം ആരംഭിച്ചു. 2018 ജൂൺ മാസത്തോടെ യു.പി. വിഭാഗത്തിനായി പോർട്ടബിൾ പ്രോജക്ടർ സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് കുട്ടികളുടെ ഐ ടി പഠനത്തിന് കൂടുതൽ സഹായകമാകുന്നു.
വിദ്യാലയം ഹൈടെക്കാക്കുവാനുളള കൂട്ടായ പരിശ്രമം നടത്തി വരുന്നു.
സ്കൂൾ ബസ്സ്
മറ്റു വിദ്യാലയങ്ങൾ സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ സ്കൂൾ ബസ്സ് സർവീസ് നടത്തുമ്പോൾ സ്കൂളിൻറ സ്വന്തം പേരിൽ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്. ശ്രീ.പി.കരുണാകരൻ.എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 14 ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് ബസ് സ്വന്തമാക്കിയത്.ഏകദേശം നൂററമ്പതോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.