"കാവിൽ എ എം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 21: | വരി 21: | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, | | മാദ്ധ്യമം= മലയാളം, | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 32 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 30 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 62 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന അദ്ധ്യാപകൻ=എം കെ അബ്ദുറഹിമാൻ 9447384581 | | പ്രധാന അദ്ധ്യാപകൻ=എം കെ അബ്ദുറഹിമാൻ 9447384581 | ||
| മാനേജർ = നല്ലൂർ റഹീഷ് | | മാനേജർ = നല്ലൂർ റഹീഷ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=എടോത്ത് വിനോദ് | ||
| സ്കൂൾ ചിത്രം= 47633 5.jpg | | സ്കൂൾ ചിത്രം= 47633 5.jpg | ||
}} | }} | ||
11:21, 29 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| കാവിൽ എ എം എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
കാവിൽ പി.ഒ.കാവിൽ, നടുവണ്ണൂർ , 673614 | |
| സ്ഥാപിതം | 01 - 06 - 1914 |
| വിവരങ്ങൾ | |
| ഫോൺ | 9447384581 (H.M) |
| ഇമെയിൽ | hmkavilamlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47633 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം, |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എം കെ അബ്ദുറഹിമാൻ 9447384581 |
| അവസാനം തിരുത്തിയത് | |
| 29-11-2017 | 47633 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ 15 ാം വാർഡായ കാവിൽ ഗ്രാമത്തിലാണ് കാവിൽ എ.എം.എൽ.പി.സ്കൂൾ എന്ന ഈ വിദ്യലയം സ്ഥിതി ചെയ്യുന്നത്, പാലയാട്ട് സ്കൂൾ എന്ന പേരിലും ഇതറിയപ്പെടുന്നു. പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1914 ലാണ് സ്ഥാപിതമായത്.
ചരിത്രം
അവികസിതമായ ഈ പ്രദേശത്ത് ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കാൻ തയ്യാറായത് കടത്തനാടൻ ഗുരുക്കൻമാരിൽ പ്രധാനിയായ അനന്തൻ ഗുരിക്കളാണ്. പൗരപ്രധാനിയായ പാലയാട്ട് കുഞ്ഞിരാമൻനായർ ദാനം നൽകിയ 18 സെന്റ് സ്ഥലത്താണ് അനന്തൻ ഗുരിക്കൾ 1914 ൽ ഈ വിദ്യാലയം ആരംഭിച്ചത്. അന്നത്തെ മദിരാശി സർക്കാർ 11/02/1916 ലെ ഡിസ് നമ്പർ 72 എം/16 ഉത്തരവിൻറെ അടിസ്ഥാനത്തിൽ 1916ലാണ് ഈ വിദ്യാലയത്തെ മുസ്ലിം സ്കൂളായി അംഗീകരിച്ചത്. ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകനും മാനേജറും ശ്രീ.അനന്തൻ ഗുരിക്കൾ തന്നെ ആയിരുന്നു.
തുടർന്ന് 1930 മുതൽ 1982 വരെ കേളമംഗലത്ത്കണ്ടി ഗോപാലൻഅടിയോടിയും , 1982 മുതൽ 1992 വരെ കേളമംഗലത്ത്കണ്ടി പ്രമീളയും, 1992 മുതൽ 2013 വരെ അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈനും , 2013 മുതൽ മുതൽ 2016 വരെ ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഇസ്സത്തുൽ ഇസ്ലാം എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റും ഈ വിദ്യാലയത്തിൻറെ മാനേജർമാരായിരുന്നു.
അനന്തൻ ഗുരിക്കൾ, കെ ഗോപാലൻ അടിയോടി, വി കെ മാധവൻകിടാവ്, കെ ശങ്കരൻ അടിയോടി, എൻ ബാലചന്ദ്രൻ, കെ കെ വിശ്വനാഥകുറുപ്പ്, എ വിജയരാഘവൻ ഇവർ ഈ വിദ്യാലയത്തിലെ പ്രധാനഅധ്യാപകരായി സേവനമനുഷ്ടിച്ചവരാണ്.
അതേപ്രകാരം കെ മാധവൻ നായർ,കെ നാരായണൻകുട്ടി കിടാവ്, ടി കെ ശാന്തമ്മ, എം ലൈല,സി പി ബ്രായൻഹാജി,പി ഉണ്ണിനായർ എന്നിവർ ഇവിടെ അധ്യാപകരായി സേവനം ചെയ്തവരാണ്.
മാനേജർ
നമ്മുടെ നിലവിലെ മാനേജർ നല്ലൂർ റഹീഷ് ആണ്
ഭൗതികസൗകരൃങ്ങൾ
ഏതാണ്ട് 18 സെന്റ് സ്തലത്ത് 2 കെട്ടിടങ്ങളിലായാണ് നാല് ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഒരു സ്റ്റോർ റൂമും പ്രവർത്തിക്കന്നത് . പ്രത്യേകം തയ്യാറാക്കിയ അടുക്കളയും വിറക്പുരയും ഉണ്ട്. രണ്ട് കമ്പൂട്ടറും ഉണ്ട്.
മികവുകൾ
മികച്ച അക്കാഡമിക പ്രവർത്തനത്തോടൊപ്പം ആഴ്ചയിൽ എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 5 മണിക്ക് ശേഷം സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന കരാട്ടെ ക്ലാസും എല്ലാ ശനിയാഴ്ചകളിലും സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന ഇംഗ്ലീഷ് സ്പീക്കിംഗ് പരിശീലനമായ ഹലോ ഇംഗ്ലീഷ് പരിപാടിയും ഈ വിദ്യാലയത്തിന്റെ പ്രധാനപെട്ട മികവുകളാണ്.


ദിനാചരണങ്ങൾ
വായനദിനം, വൈക്കം മുഹമ്മദ് ബഷീർ ദിനം, ചാന്ദ്ര ദിനം, സ്വാതന്ത്യ്രദിനം, ഓണാഘോഷം, കേരളപിറവി ദിനം, എന്നീദിനാചരണങ്ങൾ ഈ വർഷം കാവിൽ സ്കൂളിൽ നടന്നു
അദ്ധ്യാപകർ
അബ്ദു റഹിമാൻ എം കെ, പ്രമീളനാഗത്തിങ്കൽ, ഹരിപ്രിയ. പി .സി, അജ്ഞു .എ, സി .കെ അശ്റഫ് എന്നിവരാണ് ഇവിടുത്തെ അധ്യാപകർ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
1. നടുവണ്ണൂർ(കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ) നിന്ന് മന്ദങ്കാവ് വഴി കൊയിലാണ്ടി റൂട്ടിൽ വെങ്ങളത്ത്കണ്ടി കടവ് എ സി മുക്ക്എത്തുക. (നടുവണ്ണൂർ നിന്ന് കാവിൽ എ.എം.എൽ പി സ്കൂളിലേക്കുള്ള ദൂരം 5 കിലോമീറ്റർ.)
2.കൊയിലാണ്ടി നിന്ന് ഊരള്ളൂർ - മന്ദങ്കാവ് വഴി നടുവണ്ണൂർ ബസിൽ കയറി എസി മുക്ക് ഇറങ്ങുക