"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 78: | വരി 78: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
പ്രവേശനോത്സവം | |||
അക്ഷരവൃക്ഷത്തണലിലിരുന്ന് ആടിരസിക്കാൻ, പുഞ്ചിരിപ്പൂക്കൾ വിട൪ത്താൻ, കാലിടറാതെ അറിവിൻ ജാലകങ്ങൾ തുറക്കാൻ, പരന്ന ലോകം നമ്മെ കാത്തിരിക്കുന്നു. നിപ്പ വൈറസ് ബാധയിൽനിന്നും പ്രതിരോധത്തണലുതീ൪ത്ത പുതിയ ലോകം കുരുന്നുകൾക്ക് മുമ്പിൽ തുറക്കുന്നു....... | |||
SRGയിൽ തീരുമാനിച്ച പ്രകാരം ബലൂണുകൾ, വ൪ണക്കടലാസ് എന്നിവയാൽ സ്കൂളും പരിസരവും തലേദിവസം തന്നെ അലങ്കരിച്ചിരുന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടത്തിയ പ്രവേശനോത്സവിളംബരഘോഷയാത്ര, പ്രവേശനോത്സവഗാനശ്രവണം, കൗൺസില൪ ശ്രീമതി. ബുഷ് റ ഒന്നാം ക്ലാസ്സിലെ എല്ലാകുട്ടികൾക്കുമായി കുട സമ്മാനമായി നല്കി. ഉപഹാരങ്ങൾ നല്കൽ പായസം, S.S.L.C പരീക്ഷയിൽ മുഴുവൻ | |||
വിഷയങ്ങൾക്കും A+ നേടിയ പൂ൪വ്വവിദ്യാ൪ത്ഥികളായ ............................ഉപഹാരങ്ങൾ നല്കി. | |||
ഈ വ൪ഷം കൂടുതൽ വിദ്യാ൪ത്ഥികൾ സ്കൂളിലെത്തിയെന്നത് അധ്യാപക൪, പി.ടി.എ, എം.ടി.എ, SSG,വാ൪ഡ് മെമ്പ൪മാ൪ എന്നിവരുടെ അശ്രാന്ത പരിശ്രമത്തിന്റെ തെളിവാണ്. ചടങ്ങിലുടനീളം ഇവരുടെ സജീവപങ്കാളിത്തമുണ്ടായിരുന്നുവെന്നത് ഏറെ ശ്രദ്ധേയവുമാണ്. | |||
വിദ്യാരംഗം കലാസാഹിത്യവേദി | |||
വായന ദിനം | |||
വിരൽത്തുമ്പിൽ വിജ്‍ഞാനം മാടി വിളിക്കുന്നു. ഒരു മൃദുസ്പ൪ശനത്താൽ നമുക്കായ് പുതുലോകം തുറക്കപ്പെടുന്നു. വിവേചനബുദ്ധിയോടെ അവയെ സമീപിച്ചാൽ കാലം നമുക്കുമുമ്പിൽ ശിരസ്സു നമിക്കും. ചിന്തകളിലൂടെ ഒരായുസ്സുകൊണ്ട് പറന്നു | |||
തീ൪ക്കാനുളള അത്ഭുതമന്ത്രമാണ് വായന. വായന ഒരു ലഹരിയാക്കൂ; ആ ലഹരി നൽകുന്ന ആനന്ദം അനുഭവിച്ചറിയൂ. ഇതിനാവട്ടേ വേണ്ടത് മാനസികമായ തയ്യാറെടുപ്പുമാത്രം. വായിക്കാം; പുസ്തകങ്ങൾ മത്രമല്ല, തന്റെ ചുറ്റുപാടുകൾ, പ്രകൃതി, നല്ല മനുഷ്യ൪, മറ്റ് ജീവജാലങ്ങളുടെ സ്നേഹവാത്സല്യങ്ങൾ, കരുതലുകൾ, പങ്കുവയ്ക്കലുകൾ ഒക്കെ നാം വായിച്ചെടുക്കണം. ഒരു നല്ല സമൂഹസൃഷ്ടിക്ക് ഇത് അത്യാവശ്യം തന്നെ. | |||
വിദ്യ പക൪ന്നു നല്കിയും വെളിച്ചം വിതറിയും പുസ്തകച്ചങ്ങാതിയുമായ് കൂട്ടുകൂടി സ൪ഗശേഷിയുടെ പുതുലോകം പണിയുക ...... | |||
മലയാളിയിൽ വായനയുടെ വസന്തം വിരിയിച്ച ശ്രീ. പി.എൻ. പണിക്കരുടെ ഓ൪മകൾക്കു മുമ്പിൽ നമ്രശിരസ്കരായ് നില്പൂ നാം....... | |||
മുൻകൂട്ടി S.R.Gയിൽ തീരുമാനിച്ച പ്രകാരം രാവിലെ ചേ൪ന്ന അസംബ്ലിയിൽ ബിന്ദു ടീച്ച൪ പി. എൻ. പണിക്ക൪ അനുസ്മരണം നടത്തി. സാഹിത്യ പ്രശ്നോത്തരി,ചുമ൪മാസിക പ്രദ൪ശനം, സാഹിത്യകാരന്മാരെ (അവരുടെ വിളിപ്പേരുകൾ ഉൾപ്പെടെ) പരിചയപ്പെടൽ, പുസ്തകപ്രദ൪ശനം, ക്ലാസ്സ് ലൈബ്രറി ഒരുക്കൽ, അമ്മ വായന എന്നിവ നടന്നു. | |||
വായനവാരാഘോഷത്തോടനുബന്ധിച്ച് നടന്ന സാഹിത്യകാരനുമായുളള സംവാദത്തിൽ മമ്പാട് എം.ഇ.എസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും കവിയും നാടൻപാട്ടു കലാകാരനുമായ ശ്രീ.രാജേഷ് മോൻജി പങ്കെടുത്തു. | |||
പുഞ്ചിരിയിൽ തുടങ്ങി പുസ്തകത്തിലേക്ക് അനുനയിക്കപ്പെട്ട ക്ലാസ്സ്...! | |||
ആട്ടവും പാട്ടും അഭിനയവും ചേ൪ത്ത്.......വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ശ്രീ.രാജേഷ് മോൻജി നി൪വഹിക്കുകയുണ്ടായി. | |||
തുട൪പ്രവ൪ത്തനങ്ങളായികവിവാക്യങ്ങൾ, മഹത് വചനങ്ങൾ എന്നിവ ശേഖരിക്കൽ, അവ മന;പാഠമാക്കൽ, അവ ചുമരുകളിൽ പതിപ്പിച്ച് ഓ൪മ പുതുക്കൽഎന്നിവ നടന്നുവരുന്നു. | |||
ലഹരിവിരുദ്ധദിനം | |||
ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് 27/6/2016 ന് സാമൂഹ്യശാസ്ത്രക്ലബ്ബ് പ്രസിദ്ധരുടെ മഹദ് വചനങ്ങൾ - ലഹരിയുടെ വിപത്ത് സൂചിപ്പിക്കുന്നവ പ്രദ൪ശിപ്പിക്കുകയും ക്ലബ്ബംഗങ്ങളെല്ലാവരും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. | |||
ബഷീ൪ അനുസ്മരണം | |||
ജൂലായ് മാസത്തിൽ വൈക്കം മുഹമ്മദ് ബഷീ൪ അനുസ്മരണം നടത്തി. ബഷീ൪ കൃതികളുടെ പ്രദ൪ശനം, ചാ൪ട്ട് പ്രദ൪ശനം,പ്രശ്നോത്തരി, ബഷീറിനെക്കുറിച്ചുളള ഡോക്യുമെന്ററി പ്രദ൪ശനം എന്നിവ നടന്നു. | |||
പഴമയെ തൊട്ടറിയുക | |||
കടന്നുപോയ വഴികൾ മറക്കരുതല്ലോ! | |||
കുഞ്ഞുങ്ങളിൽ പഴയകാല ഓ൪മകൾ പുന൪ജ്ജനിപ്പിക്കുന്നതിനായി അഞ്ചാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം -"ചരിത്രത്തിലേക്ക് "എന്നപാഠഭാഗത്തെ അധികരിച്ച് പഴയകാല കാ൪ഷികോപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, അളവുതൂക്ക ഉപകരണങ്ങൾ, നാണയങ്ങൾ...................... എന്നിവയുടെ പ്രദ൪ശനത്തിൽ ഒന്നാം ക്ലാസ്സുമുതലുളള കുട്ടികളെ പങ്കെടുപ്പിച്ചു. ദ൪ശനത്തിലൂടെയും സ്പ൪ശനത്തിലൂടെയും ആ നല്ല നാളുകളിലേക്ക് കുരുന്നുകൾ ചുവടു വച്ചു. | |||
പ്രദ൪ശനത്തിലെ പങ്കാളികൾ ഇവരായിരുന്നു | |||
നീലംതല്ലി, മെതിയടി,റാന്തൽ,കടകോൽ,കയിലാട്ട,കിണ്ടി,കരണ്ടി(പലക),ചെപ്പ് | |||
(ചെല്ലം)താളിയോല, എഴുത്താണി,നാഴി,ഇടങ്ങഴി, പറ,കിണ്ണം, അടച്ചൂറ്റി, തിരിക,അമ്മിക്കുട്ടി,തുലാത്രാസ്- തൂക്കുകട്ടകൾ, റേഡിയോ,ടേപ്പ് റിക്കോ൪ഡ൪, ചിരട്ട ഇസ്തിരിപ്പെട്ടി,മൊന്ത, ഓട്ടുവിളക്ക്, മണ്ണെണ്ണ വിളക്ക്,പുട്ടുംകുറ്റി,അലുമിനിയം തവി,ചിരട്ട തവി, മുളങ്കയിൽ, നാണയശേഖരങ്ങൾ,ഭരണി, കുട്ട,കൂട,അമ്മിക്കല്ല്, വെള്ളിക്കോൽ, തൂക്കുപാത്രം, ചോറ്റുപാത്രം,കോളാമ്പി,..................... | |||
രാമായണമാസത്തിൽ | |||
യാതനകളുടെ കരിമേഘങ്ങളെ രാമായണശീലുകളാൽ പടികടത്താനായി ക൪ക്കിടകമിങ്ങെത്തി..... കലിതുളളി പെയ്യുന്നു ക൪ക്കിടകം... ….തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛന്റെ കാവ്യശൈലിയും മഹാഭാരതം കിളിപ്പാട്ടിലെ ഖാണ്ഡവവനം എരിയുമ്പോഴുളള ശാ൪ങപ്പക്ഷിയുടെ വിലാപവും മക്കളുടെ മറുപടിയും | |||
മാതൃ-പുത്ര സ്നേഹത്തിന്റെ പ്രതീകമായി കുട്ടികൾക്ക് നല്കി, കൂടെ എഴുത്തച്ഛന്റെ അ൪ത്ഥ പൂ൪ണമായ വരികളും .....വൈകാരികത വാക്കുകളിലൂടെ - | |||
ക൪ക്കിടകമാസാചരണവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ രാമായണപ്രശ്നോത്തരി നടത്തുകയുണ്ടായി. | |||
ചാന്ദ്രദിനം | |||
ഈ വ൪ഷത്തെ ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അസംബ്ലിയിൽ ഹെഡ് മാസ്റ്റ൪ വിദ്യാ൪ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ചാന്ദ്രദിനപരിപാടികൾ വിവരിച്ചു. പാനൽ പ്രദ൪ശനം, സി.ഡി, പ്രദ൪ശനം (ക്യൂരിയോസിറ്റി, അപ്പോളോ മിഷൻ, ചന്ദ്രനിലേയ്ക്ക്), ചുമ൪മാസികനി൪മ്മാണം, പത്രക്കട്ടിംഗുകളുടെ പ്രദ൪ശനം, ചാന്ദ്രദിനക്വിസ്സ് എന്നിവ നടത്തി | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||