ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
വരി 67: വരി 67:
26-06-2023
26-06-2023
[[പ്രമാണം:18660-2023 anti drug.jpg|ഇടത്ത്‌|ലഘുചിത്രം|396x396ബിന്ദു]]
[[പ്രമാണം:18660-2023 anti drug.jpg|ഇടത്ത്‌|ലഘുചിത്രം|396x396ബിന്ദു]]
ലഹരി വിരുദ്ധ ദിനത്തിൽ പ്രതിജ്ഞയെടുത്തും സന്ദേശങ്ങൾ കൈമാറിയും കൂട്ടിലങ്ങാടി ജി യു പി സ്കൂൾ കുട്ടികൾ മാതൃകയായി. പ്രത്യേക അസംബ്ലി ചേർന്നും ലഹരി വിരുദ്ധ സന്ദേശ പ്ലക്കാർഡ് പിടിച്ച് റാലി നടത്തി. മുൻ പ്രധാനാധ്യാപകൻ പി കുഞ്ഞിമുഹമ്മദ് ലഹരി വിരുദ്ധ സന്ദേശ പ്രഭാഷണം നടത്തി. '''കുതിച്ചു ചാടി ഹാഷിൽ - ലോങ് ജംപിൽ ഒന്നാമത്'''
ലഹരി വിരുദ്ധ ദിനത്തിൽ പ്രതിജ്ഞയെടുത്തും സന്ദേശങ്ങൾ കൈമാറിയും കൂട്ടിലങ്ങാടി ജി യു പി സ്കൂൾ കുട്ടികൾ മാതൃകയായി. പ്രത്യേക അസംബ്ലി ചേർന്നും ലഹരി വിരുദ്ധ സന്ദേശ പ്ലക്കാർഡ് പിടിച്ച് റാലി നടത്തി. മുൻ പ്രധാനാധ്യാപകൻ പി കുഞ്ഞിമുഹമ്മദ് ലഹരി വിരുദ്ധ സന്ദേശ പ്രഭാഷണം നടത്തി.  
 
'''കുതിച്ചു ചാടി ഹാഷിൽ - ലോങ് ജംപിൽ ഒന്നാമത്'''
[[പ്രമാണം:18660- hashil LJ I.jpg|പകരം=മുഹമ്മദ് ഹാഷിൽ|ഇടത്ത്‌|ലഘുചിത്രം|350x350ബിന്ദു|    '''മുഹമ്മദ്'''    '''ഹാഷിൽ'''
[[പ്രമാണം:18660- hashil LJ I.jpg|പകരം=മുഹമ്മദ് ഹാഷിൽ|ഇടത്ത്‌|ലഘുചിത്രം|350x350ബിന്ദു|    '''മുഹമ്മദ്'''    '''ഹാഷിൽ'''

വരി 74: വരി 77:

മങ്കട ഉപജില്ലാ കായികമേളയിൽ ഹാഷിലിൻ്റെ കുതിച്ചു ചാട്ടം കൂട്ടിലങ്ങാടി ഗവ. യു. പി സ്കൂളിന് അഭിമാന നിമിഷമായി. സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ലോങ് ജംപ് വിഭാഗത്തിലാണ് മുഹമ്മദ് ഹാഷിൽ ഒന്നാമതെത്തിയത്. ഹാഷിലിന് ഗുൽസാർ ഉർദു ക്ലബ് ഉപഹാരം നൽകി. അക്കാദമിക വിഷയങ്ങളിലും മികവോടെ മുന്നേറുകയാണ് ഹാഷിൽ.

വരി 86: വരി 90:

മങ്കട ഉപജില്ലാ ശാസ്ത്ര മേളയിൽ ഷിഫാന് മികച്ച നേട്ടം. കൂട്ടിലങ്ങാടി ഗവ. യു. പി സ്കൂളിലെ ഏഴ് എ ക്ലാസിലെ മുഹമ്മദ് ഷിഫാൻ യു പി ഗണിത മേളയിൽ ഗണിതം സ്റ്റിൽ മോഡൽ ഇനത്തിലാണ് ഒന്നാമതെത്തിയത്. ഉർദു ടാലൻ്റ് മീറ്റിൽ ഷിഫാന്  ഗുൽസാർ ഉർദു ക്ലബ് ഉപഹാരം നൽകി.

19:39, 21 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

2023-2024 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

സ്കൂൾ പ്രവേശനോത്സവം 2023-24 01-06-2023

2023-2024 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം 2023 ജൂൺ 01 ന് സ്കൂളിൽ നടന്നു. വാർഡ് മെമ്പർ ഹാലിയ ജാഫർ പി.കെ ഉദ്ഘാടനം ചെയ്തു. പി.ടി.എ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു. നവാഗതരായ കുട്ടികലെ ബലൂൺ, മധുരം എന്നിവ നൽകി സ്വീകരിച്ചു. ലളിതമായ ചടങ്ങിന് ശേഷം പുതിയ കുട്ടികൾക്ക് കലാ പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരവും നൽകി.

പരിസ്ഥിതി ദിന പരിപാടികൾ 05-06-2025

പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി വ്യത്യസ്ത പരിപാടികൾ അരങ്ങേറി. സഹപാഠിക്കൊരു തൈ സമ്മാനം, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടന്നു.

വി. അബ്ധുൽ അസീസ് ഹെഡ്മാസ്റ്റർ 08-06-2023

വിദ്യാലയത്തിൻ്റെ പുതിയ ഹെഡ്മാസ്റ്ററായി വി അബ്ദുൽ അസീസ് നിയമിതനായി. ദീർഘകാലം ഇതേ വിദ്യാലയത്തിൽ അധ്യാപകനായി സേവനം ചെയ്ത ഇദ്ധേഹം പാവണ്ണ ജി.എൽ.പി സ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു. ഇംഗ്ലീഷ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ റിസോഴ്സ് പേഴ്സണായിരുന്ന ഇദ്ധേഹം എം.എ ഉർദു ബിരുധദാരിയാണ്.

വാഷ് ബേസിൻ സമർപ്പണം 15-06-2023

പി.ടി.എ അംഗമായ പി കെ ഉമ്മർ കടുങ്ങൂത്ത് കുട്ടികൾക്ക് കൈകൾ കഴുകാനാവശ്യമായ വാഷ് ബേസിൻ സ്പോൺസർ ചെയ്തു. 15.06.2023 ന് വാഷ് ബേസിൻ പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസിന് കൈമാറി. ചടങ്ങിൽ വാർഡ് മെമ്പർ പി കെ ഹാലിയ ജാഫർ,പി കെ ഉമ്മർ, എൻ പി അബ്ദു റഊഫ്, പി കെ ശശിധരൻ, കെ കുഞ്ഞിമുഹമ്മദ് എന്ന നാണി, വി സജീർ തുടങ്ങിയവർ സംബന്ധിച്ചു.

ആരോഗ്യ ബോധവൽക്കരണവും യോഗയും 16-06-2023

യു പി കുട്ടികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസും യോഗയും സംഘടിപ്പിച്ചു. കൂട്ടിലങ്ങാടി പഞ്ചായത്ത് സ്റ്റുഡൻ്റ് കൌൺസിലർ നേതൃത്വം നൽകി. വ്യായാമത്തിൻ്റെയും ഭക്ഷണത്തിൻ്റെയും പ്രാധാന്യം ബോധ്യപ്പെടുത്തി.

വായന വാര പരിപാടികൾ ജൂൺ 19 - ജൂൺ 24

വായന ദിനത്തോടനുബന്ധിച്ച് കൂട്ടിലങ്ങാടി ജി യു പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ഭാഷ ക്ലബുകൾക്ക് കീഴിൽ വിവിധ ഭാഷകളിൽ വായന മത്സരം, പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം, ഇംഗ്ലീഷ് പ്രസംഗ മത്സരം, എൽ പി കുട്ടികൾക്കായി കൈയെഴുത്ത മത്സരം, കവിതാരചന മത്സരം, ചുമർ പത്രിക നിർമ്മാണം, രക്ഷിതാക്കൾക്ക് പുസ്താകാസ്വാദന കുറിപ്പ് മത്സരം എന്നിവ സംഘടിപ്പിച്ചു. യു പി ക്വിസ് മത്സര വിജയികൾ - 1. മുഹമ്മദ് റസൽ ഇ.കെ (5B), 2. മുഹമ്മദ് റാസിഖ് എം. പി (6C), 3.ഫാത്തിമ തൻവീറ പി(6B)

എൽ പി ക്വിസ് മത്സര വിജയികൾ - 1. ആഹിൽ അലി പി എം (4B), 2. ഫർഹാൻ മുഹമ്മദ് സി എച്ച് (4A), 3. ഫാത്തിമ ഷാദിയ (3C)

കവിതാരചന മലയാളം - 1. സൽവ പി എൻ (6എ), 2. ഫാത്തിമ സന പി കെ (6എ) 3. തശ്രീഫ പി (7എ)

ഇംഗ്ലീഷ് പ്രസംഗ മത്സരം - 1. നിഹ മെഹറിൻ കെ (5ബി) 2.ഷഹറോസ് (7സി) 3. നഷവ (7സി)

കയ്യെഴുത്ത് മത്സരം - 1. ഫാത്തിമ ഷാദിയ പി (3സി) 2. ജാൻ മുഹമ്മദ് പി (4ബി) 3.മെഹറിൻ ടി (3ബി)

അധ്യാപക രക്ഷാകർതൃ സമിതി ജനറൽബോഡി യോഗം 22-06-2023

വിദ്യാലയത്തെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നവരാണ് അധ്യാപക രക്ഷാകർതൃ സമിതികൾ. വർഷം തോറും പുന സംഘടിപ്പിക്കാറുള്ള സമിതിയുടെ ഈ വർഷത്തെ ജനറൽ ബോഡി യോഗം 22-06-2023 ന് നടന്നു. വാർഷിക റിപ്പോർട്ടും വരവ് ചെലവും അവതരിപ്പിച്ച് കമ്മിറ്റി പുന സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും രക്ഷിതാവുമായ പി കെ ഹാലിയ ജാഫർ ഉദ്ഘാടനം ചെയ്തു.

വിദ്യാലയങ്ങളിലേക്ക് ദിനപത്രം

23-06-2023

വിദ്യാലയങ്ങളിൽ വായനയെ പരിപോഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് സ്കൂളുകളിലേക്ക് നൽകുന്ന പത്രങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എൻ കെ ഹുസൈൻ നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്തിലെ വിവിധ ജനപ്രതിനിധികൾ പങ്കെടുത്തു.

ലഹരി വിരുദ്ധ ദിനം

26-06-2023

ലഹരി വിരുദ്ധ ദിനത്തിൽ പ്രതിജ്ഞയെടുത്തും സന്ദേശങ്ങൾ കൈമാറിയും കൂട്ടിലങ്ങാടി ജി യു പി സ്കൂൾ കുട്ടികൾ മാതൃകയായി. പ്രത്യേക അസംബ്ലി ചേർന്നും ലഹരി വിരുദ്ധ സന്ദേശ പ്ലക്കാർഡ് പിടിച്ച് റാലി നടത്തി. മുൻ പ്രധാനാധ്യാപകൻ പി കുഞ്ഞിമുഹമ്മദ് ലഹരി വിരുദ്ധ സന്ദേശ പ്രഭാഷണം നടത്തി.

കുതിച്ചു ചാടി ഹാഷിൽ - ലോങ് ജംപിൽ ഒന്നാമത്

മുഹമ്മദ് ഹാഷിൽ
മുഹമ്മദ് ഹാഷിൽ

മങ്കട ഉപജില്ലാ കായികമേളയിൽ ഹാഷിലിൻ്റെ കുതിച്ചു ചാട്ടം കൂട്ടിലങ്ങാടി ഗവ. യു. പി സ്കൂളിന് അഭിമാന നിമിഷമായി. സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ലോങ് ജംപ് വിഭാഗത്തിലാണ് മുഹമ്മദ് ഹാഷിൽ ഒന്നാമതെത്തിയത്. ഹാഷിലിന് ഗുൽസാർ ഉർദു ക്ലബ് ഉപഹാരം നൽകി. അക്കാദമിക വിഷയങ്ങളിലും മികവോടെ മുന്നേറുകയാണ് ഹാഷിൽ.

ഗണിതം സ്റ്റിൽ മോഡൽ - ഷിഫാൻ ഒന്നാമത്

മുഹമ്മദ് ഷിഫാൻ

മങ്കട ഉപജില്ലാ ശാസ്ത്ര മേളയിൽ ഷിഫാന് മികച്ച നേട്ടം. കൂട്ടിലങ്ങാടി ഗവ. യു. പി സ്കൂളിലെ ഏഴ് എ ക്ലാസിലെ മുഹമ്മദ് ഷിഫാൻ യു പി ഗണിത മേളയിൽ ഗണിതം സ്റ്റിൽ മോഡൽ ഇനത്തിലാണ് ഒന്നാമതെത്തിയത്. ഉർദു ടാലൻ്റ് മീറ്റിൽ ഷിഫാന് ഗുൽസാർ ഉർദു ക്ലബ് ഉപഹാരം നൽകി.

ചമക് ഉർദു മാഗസിൻ പ്രകാശനം

ചമക് ഉർദു മാഗസിൻ

ഗുൽസാർ ഉർദു ക്ലബിന് കീഴിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ചമക് ഉർദു മാഗസിൻ അല്ലാമാ ഇഖ്ബാൽ ഉർദു ടാലൻ്റ് മീറ്റിൽ വെച്ച് വി. അബ്ദുൽ അസീസ് മാസ്റ്റർ പ്രകാശനം ചെയ്തു. ഉർദു ക്ലബ് അംഗങ്ങൾ സ്വന്തമായി ഉർദുവിൽ ഡി ടി പി ചെയ്ത് നിർമ്മിച്ച മാഗസിനാണ് ചമക്. അധ്യാപകരായ മുഹമ്മദ് ബശീർ, സൈനുൽ ആബിദ്, ക്ലബ് സെക്രട്ടറി ഫിദ ഫാത്തിമ പി.കെ, മാഗസിൻ എഡിറ്റോറിയൽ അംഗങ്ങളായ മിൻഷ യു.ടി, ജഫ്ന പി.കെ എന്നിവർ സംബന്ധിച്ചു. അല്ലാമാ ഇഖ്ബാൽ ഉർദു ടാലൻ്റ് മീറ്റ് സംഘടിപ്പിച്ചു.

അല്ലാമാ ഇഖ്ബാൽ ഉർദു ടാലൻ്റ് മീറ്റ് സംഘടിപ്പിച്ചു.

08-12-2023

ഗുൽസാർ ഉർദു ക്ലബിന് കീഴിൽ അല്ലാമാ ഇഖ്ബാൽ ഉർദു ടാലൻ്റ് മീറ്റ് സംഘടിപ്പിച്ചു. കേരള പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദേശ പ്രകാരമുള്ള ടാലൻ്റ് ടെസ്റ്റിന് പുറമെ പദ നിർമ്മാണം, പദപ്പയറ്റ്, മെമ്മറി ടെസ്റ്റ്, ഡയറിക്കുറിപ്പ്, ആശംസാ കാർഡ് നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. മങ്കട ഉപജില്ലാ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ലോങ് ജംപിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഹാഷിൽ, ഉപജില്ലാ ശാസ്ത്രമേളയിൽ ഗണിതം സ്റ്റിൽ മോഡലിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഷിഫാൻ, കലാമേളയിൽ ഉർദു ക്വിസ് മത്സരത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയ ഫിദ ഫാത്തിമ പി.കെ, കലാമേള ഉർദു പദ്യം ചൊല്ലൽ, ഉർദു ഗ്രൂപ്പ് സോങ് എന്നിവയിൽ എ ഗ്രേഡ് കരസ്ഥമാക്കിയവരെയും ചടങ്ങിൽ ആദരിച്ചു. ഹെഡ്മാസ്റ്റർ വി അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സൈനുൽ ആബിദ്, മുഹമ്മദ് ബഷീർ, സി എം ശുഹൈബ് എന്നിവർ പ്രസംഗിച്ചു.

ഉർദു ടാലൻ്റ് മീറ്റ് വിജയികൾ ഉർദു അധ്യാപകനോടൊപ്പം 2023-2024