"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Added School activity-Yoga,Anti-drug,Shasthrolsavam,moonday |
|||
| വരി 11: | വരി 11: | ||
ജൂൺ 19 മുതൽ 26 വരെ വായനപക്ഷാചരണത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ ഒന്നിച്ച് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു, ഇ- വായനയുടെ നവയുഗസാധ്യതകളെ കുറിച്ച് ചർച്ച നടത്തുകയും പ്രശ്നോത്തരി വായനാമത്സരം എന്നിവ നടത്തുകയും ചെയ്തു. | ജൂൺ 19 മുതൽ 26 വരെ വായനപക്ഷാചരണത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ ഒന്നിച്ച് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു, ഇ- വായനയുടെ നവയുഗസാധ്യതകളെ കുറിച്ച് ചർച്ച നടത്തുകയും പ്രശ്നോത്തരി വായനാമത്സരം എന്നിവ നടത്തുകയും ചെയ്തു. | ||
=== അന്താരാഷ്ട്ര യോഗ ദിനാചരണം === | |||
ജൂൺ 21 ശനിയാഴ്ച വിദ്യാലയത്തിൽ സംഘടിപ്പിച്ച യോഗാ ക്ലാസ് യോഗാചാര്യൻ പ്രമോദ് കുമാർ നയിക്കുകയും എല്ലാ ക്ലാസുകളിലെ വിദ്യാർത്ഥികളും പങ്കെടുക്കുകയും ചെയ്തു | |||
=== ലഹരി വിരുദ്ധ ദിനാചരണം === | |||
ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ജെ ആർ സി, എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്, എൻഎസ്എസ് തുടങ്ങിയവയുടെ നേതൃത്വത്തിൽ സ്കൂളിൽ ലഹരി വിരുദ്ധ റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ, ഉപന്യാസ രചന മത്സരം എന്നിവ സംഘടിപ്പിച്ചു | |||
=== സ്കൂൾ ശാസ്ത്രോത്സവം === | |||
2025 സ്കൂൾ ശാസ്ത്രോത്സവം ജൂലൈ 16 തീയതി നടത്തി. വിദ്യാലയത്തിലെ മുൻ ശാസ്ത്ര അധ്യാപകനായ ഹരിദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ശാസ്ത്രോത്സവത്തിൽ എല്ലാ ക്ലാസുകളിൽ നിന്നും നല്ല രീതിയിലുള്ള പങ്കാളിത്തം ഉണ്ടായിരുന്നു. | |||
=== ചാന്ദ്രദിനാഘോഷം === | |||
വിദ്യാലയത്തിൽ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി 21 ജൂലൈ 2025 നു പ്ലാനറ്റോറിയത്തിലേക്ക് ഒരു പഠനയാത്ര സംഘടിപ്പിച്ചു കൂടാതെ പോസ്റ്റർ നിർമ്മാണം ഡോക്യുമെൻററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. | |||
13:08, 1 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോൽസവം
2025-26 വർഷത്തെ പ്രവേശനോൽസവം വളരെ ആഘോഷമായി നടന്നു. പുതുതായി വിദ്യാലയത്തിലേക്ക് എത്തിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിന് സ്കൂൾ സജ്ജമാക്കുകയും വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് പ്രവേശനോത്സവം എംഎൽഎ ഇ കെ വിജയൻ നിർവഹിക്കുകയും ചെയ്തു. അധ്യക്ഷ ലിബിയയുടെയും മുഖ്യാതിഥി ബാബു കാട്ടാളിയുടെയും സാന്നിധ്യത്തിൽ നടന്ന പ്രവേശനോത്സവത്തിൽ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.
പരിസ്ഥിതി വാരാഘോഷം
പരിസ്ഥിതി ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ വച്ച് പരിസ്ഥിതിദിന സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. സമീപ പ്രദേശത്തെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകനും, കർഷകനുമായ സലിം മുറിച്ചാണ്ടിയുടെ സാന്നിധ്യത്തിൽ വൃക്ഷത്തൈ നടൽ സംഘടിപ്പിക്കുകയും തുടർന്ന് പരിസ്ഥിതി ക്ലബ്ബ് വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസും നൽകി. പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായുള്ള ക്വിസ്മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം എന്നിവ നടത്തി.
വായനാദിനാചരണം, പുസ്തക പുനപ്രകാശനം.
വിദ്യാലയത്തിൽ ജൂൺ 19 വ്യാഴാഴ്ച സാഹിത്യകാരൻ ഇ പി സജീവൻൻ്റെ സാന്നിധ്യത്തിൽ വായനാദിനാചരണം നടത്തുകയും വിദ്യാലയത്തിലെ ആയിഷ അലിഷ്ബ എന്ന വിദ്യാർത്ഥി രചിച്ച "ടൈൽസ് ഓഫ് ലോക്ക് വുഡ് ലാൻഡ് ദ ബ്ലൂ ഗേറ്റ്" എന്ന പുസ്തകം പുനപ്രകാശനം നടത്തുകയും ചെയ്തു. വിദ്യാലയത്തിന്റെ മാനേജർ പത്മജൻ എം പുസ്തകം ഏറ്റുവാങ്ങി.
ജൂൺ 19 മുതൽ 26 വരെ വായനപക്ഷാചരണത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ ഒന്നിച്ച് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു, ഇ- വായനയുടെ നവയുഗസാധ്യതകളെ കുറിച്ച് ചർച്ച നടത്തുകയും പ്രശ്നോത്തരി വായനാമത്സരം എന്നിവ നടത്തുകയും ചെയ്തു.
അന്താരാഷ്ട്ര യോഗ ദിനാചരണം
ജൂൺ 21 ശനിയാഴ്ച വിദ്യാലയത്തിൽ സംഘടിപ്പിച്ച യോഗാ ക്ലാസ് യോഗാചാര്യൻ പ്രമോദ് കുമാർ നയിക്കുകയും എല്ലാ ക്ലാസുകളിലെ വിദ്യാർത്ഥികളും പങ്കെടുക്കുകയും ചെയ്തു
ലഹരി വിരുദ്ധ ദിനാചരണം
ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. ജെ ആർ സി, എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്, എൻഎസ്എസ് തുടങ്ങിയവയുടെ നേതൃത്വത്തിൽ സ്കൂളിൽ ലഹരി വിരുദ്ധ റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ, ഉപന്യാസ രചന മത്സരം എന്നിവ സംഘടിപ്പിച്ചു
സ്കൂൾ ശാസ്ത്രോത്സവം
2025 സ്കൂൾ ശാസ്ത്രോത്സവം ജൂലൈ 16 തീയതി നടത്തി. വിദ്യാലയത്തിലെ മുൻ ശാസ്ത്ര അധ്യാപകനായ ഹരിദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ശാസ്ത്രോത്സവത്തിൽ എല്ലാ ക്ലാസുകളിൽ നിന്നും നല്ല രീതിയിലുള്ള പങ്കാളിത്തം ഉണ്ടായിരുന്നു.
ചാന്ദ്രദിനാഘോഷം
വിദ്യാലയത്തിൽ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി 21 ജൂലൈ 2025 നു പ്ലാനറ്റോറിയത്തിലേക്ക് ഒരു പഠനയാത്ര സംഘടിപ്പിച്ചു കൂടാതെ പോസ്റ്റർ നിർമ്മാണം ഡോക്യുമെൻററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.