"ഗവ എച്ച് എസ് എസ് , കലവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Yearframe/Pages}} ഇടത്ത്|ലഘുചിത്രം 2025-26 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോൽസവത്തിന്റെ സംസ്ഥാനതല ഉൽഘാടനം ബഹു. കേരള മുഖ്യമന്ത്രി പിണറ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
തലക്കെട്ട് ഉൾപ്പെടുത്തി |
||
| വരി 23: | വരി 23: | ||
</gallery> | </gallery> | ||
*[https://www.youtube.com/live/HsXHJvV1_LY?si=w8yEaQGPq-Tewlhi '''ഉൽഘാടനച്ചടങ്ങ് - വിക്ടേഴ്സ് ചാനലിൽ കാണുക'''] | *[https://www.youtube.com/live/HsXHJvV1_LY?si=w8yEaQGPq-Tewlhi '''ഉൽഘാടനച്ചടങ്ങ് - വിക്ടേഴ്സ് ചാനലിൽ കാണുക'''] | ||
<references /> | |||
== '''കേരള സംസ്ഥാന സ്‍ക്കൂൾ പ്രവേശനോത്സവം 2025 -26 റിപ്പോർട്ട്''' == | |||
14:43, 21 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |

2025-26 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോൽസവത്തിന്റെ സംസ്ഥാനതല ഉൽഘാടനം ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ 2025 ജൂൺ 2 ന് ഗവ എച്ച് എസ് എസ് , കലവൂരിൽ നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ തദ്ദേശസ്വയംഭരണ പ്രതിനിധികൾ, വിദ്യാഭ്യാസ പ്രവർത്തകർ, നാട്ടുകാർ തുടങ്ങി വലിയൊരു ജനസഞ്ചയം പങ്കെടുത്തു.
'വിദ്യാലയങ്ങളെ കുട്ടികൾ രണ്ടാംവീടായി കാണുന്ന അവസ്ഥയുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിസന്ധികളെ പ്രതിരോധിക്കാനുള്ള ശേഷി അവരിലുണ്ടാകണം. അതിന്, ക്ലാസ് മുറികളിൽ പരസ്പരസ്നേഹവും കരുതലും വളരണം. അധ്യാപകർ അറിവിന്റെ തലം മെച്ചപ്പെടുത്തണം. അധ്യയനത്തെ സമൂഹത്തിന്റെ ആവശ്യകതയനുസരിച്ച് കാണണം. അറിവു കിട്ടുന്നതിലേക്കു മാത്രം ചുരുങ്ങാതെ വിദ്യാലയജീവിതം മാനവികതയുടെ പ്രകാശം കിട്ടി വളരണം. ജനാധിപത്യബോധവും മതനിരപേക്ഷചിന്തയും നിറയണം. സാരോപദേശ രീതിയിലല്ല, പ്രവർത്തനങ്ങളിലൂടെ കുട്ടികളെ ഇക്കാര്യം ബോധ്യപ്പെടുത്താൻ നോക്കണം. അറിവിനെ ജീവിതവുമായി ബന്ധിപ്പിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.'[1]
