ഗവ എച്ച് എസ് എസ് , കലവൂർ/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |

2025-26 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോൽസവത്തിന്റെ സംസ്ഥാനതല ഉൽഘാടനം ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ 2025 ജൂൺ 2 ന് ഗവ എച്ച് എസ് എസ് , കലവൂരിൽ നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ തദ്ദേശസ്വയംഭരണ പ്രതിനിധികൾ, വിദ്യാഭ്യാസ പ്രവർത്തകർ, നാട്ടുകാർ തുടങ്ങി വലിയൊരു ജനസഞ്ചയം പങ്കെടുത്തു.
'വിദ്യാലയങ്ങളെ കുട്ടികൾ രണ്ടാംവീടായി കാണുന്ന അവസ്ഥയുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിസന്ധികളെ പ്രതിരോധിക്കാനുള്ള ശേഷി അവരിലുണ്ടാകണം. അതിന്, ക്ലാസ് മുറികളിൽ പരസ്പരസ്നേഹവും കരുതലും വളരണം. അധ്യാപകർ അറിവിന്റെ തലം മെച്ചപ്പെടുത്തണം. അധ്യയനത്തെ സമൂഹത്തിന്റെ ആവശ്യകതയനുസരിച്ച് കാണണം. അറിവു കിട്ടുന്നതിലേക്കു മാത്രം ചുരുങ്ങാതെ വിദ്യാലയജീവിതം മാനവികതയുടെ പ്രകാശം കിട്ടി വളരണം. ജനാധിപത്യബോധവും മതനിരപേക്ഷചിന്തയും നിറയണം. സാരോപദേശ രീതിയിലല്ല, പ്രവർത്തനങ്ങളിലൂടെ കുട്ടികളെ ഇക്കാര്യം ബോധ്യപ്പെടുത്താൻ നോക്കണം. അറിവിനെ ജീവിതവുമായി ബന്ധിപ്പിക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.'[1]

കാര്യ പരിപാടികൾ
കേരള സംസ്ഥാന സ്‍ക്കൂൾ പ്രവേശനോത്സവം 2025 -26 റിപ്പോർട്ട്
കേരള സംസ്ഥാന സ്‍ക്കൂൾ പ്രവേശനോത്സവം 2025 -26 ആലപ്പുഴ ജില്ലയിലെ കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂളിൽ വെച്ച് നടത്തപ്പെട്ടു. 2-6-2025 തിങ്കളാഴ്ച ,ബഹുമാനപ്പെട്ട കേരള സംസ്ഥാന വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി ആദരണീയനായ ശ്രീ.വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽവെച്ച് ബഹുമാനപ്പെട്ട കേരള സംസ്ഥാന മുഖ്യമന്ത്രി
ആദരണീയനായ ശ്രീ.പിണറായി വിജയൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ബഹുമാനപ്പെട്ട കേരള സംസ്ഥാന വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി ആദരണീയനായ ശ്രീ.വി.ശിവൻകുട്ടി പൊതുവിദ്യാലയത്തിലെ ഒന്നാം ക്ലാസിലെത്തിയ നവാഗതരെ ക്ലാസ്സ് മുറിയിൽ നിന്ന് സ്വീകരിച്ച് വേദിയിലേയ്ക്ക് ആനയിച്ചു. ജനപ്രതിനിധികൾ, പി.റ്റി.എ, എസ്.എം.സി, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, എന്നിവരുടെ നേതൃത്വത്തിൽ വിശിഷ്ടാതിഥികളെ സ്വീകരിച്ചു. കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂളിലെ സംഗീത അധ്യാപകനായ കെ.എസ്. സനൽ സാർ ഈണം നൽകിയ സ്വാഗതഗാനം സ്‍ക്കൂൾ ഗായകസംഘം ആലപിച്ചു. വേദിയിൽ സ്ഥാപിച്ചിരുന്ന എൽ.ഇ.ഡി വാളിൽ നവാഗതർക്കുള്ള വീഡിയോ പ്രദർശിപ്പിച്ചു. വേദിയിൽ എത്തിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും മറ്റ് വിശിഷ്ടാതിഥികളും ചേർന്ന് നവാഗതർക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു. ബഹുമാനപ്പെട്ട ആലപ്പുഴ എം.എൽ.എ. ശ്രീ.പി.പി.ചിത്തരഞ്ജൻ സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി അധ്യക്ഷപ്രസംഗം നടത്തി. കേരള സംസ്ഥാന സ്‍ക്കൂൾ പ്രവേശനോത്സവ ഉദ്ഘാടനം വിളക്ക് കൊളുത്തി നിർവ്വഹിക്കപ്പെട്ടു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടന പ്രസംഗം നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങളെ പ്രതിപാദിക്കുന്ന പുസ്കത്തിന്റെ പ്രകാശനം വേദിയിൽ നിർവ്വഹിക്കപ്പെട്ടു.ബഹുമാനപ്പെട്ട മുഖ്യമന്ത്രിയിൽ നിന്നും ബഹുമാനപ്പെട്ട സാംസ്കാരിക യുവജനക്ഷേമവകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ പുസ്തകം ഏറ്റുവാങ്ങി. ബഹുമാനപ്പെട്ട സാംസ്കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ, ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി ശ്രീ.പി.പ്രസാദ് എന്നിവർ ആശംസകൾ
നേർന്നു.പ്രവേശനോത്സവ ഗാനം രചിച്ച കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസ്.ലെ കുമാരി ഭദ്ര ഹരിയെ വേദിയിൽ ആദരിച്ചു. പ്രവേശനോത്സവ ഗാന സംവിധായകൻ ശ്രീ.അൽഫോൺസ് ജോസഫിനെ വേദിയിൽ ആദരിക്കുകയുണ്ടായി. ബഹുമാനപ്പെട്ട കേരള സംസ്ഥാന നിയമസഭാ സാമാജികരായ ശ്രീ.എച്ച്.സലാം, അഡ്വ.യു. പ്രതിഭ, ശ്രീമതി.ദലീമ ജോജോ, ശ്രീ.എം.എസ്.അരുൺകുമാർ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ.ജി.രാജേശ്വരി എന്നിവർ സന്നിഹിതരായിരുന്നു. ബഹുമാനപ്പെട്ട ആലപ്പുഴ ജില്ലാ കളക്ടർ ശ്രീ.അലക്സ് വർഗ്ഗീസ് IAS, ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ.ഷാനവാസ്.എസ്. IAS എന്നിവർ സന്നിഹതരായിരുന്നു. ശാസ്ത്രരംഗം പ്രത്യേക പതിപ്പ് പ്രകാശനം വേദിയിൽ നിർവ്വഹിക്കപ്പെട്ടു. ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രിയിൽ നിന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ പുസ്തകം ഏറ്റുവാങ്ങി. ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ.ഷാനവാസ്.എസ്. IAS നന്ദി രേഖപ്പെടുത്തി. തുടർന്ന് വേദിയിൽ കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. പ്രവേശനോത്സവ യോഗത്തിനെത്തിയ എല്ലാവർക്കും വിഭവസമൃദ്ധമായ സദ്യയും നൽകി.
സ്‍ക്കുൾ പ്രവേശനോത്സവം 2025 - 26 . കാര്യപരിപാടി
സ്വാഗത ഗാനം - കലവൂർ സ്‍ക്കൂൾ ഗായകസംഘം
കുച്ചിപ്പുടി - നീരജ മനോജ് (ജി.എച്ച്.എസ്.എസ്. കലവൂർ)
കവിതാലാപനം - ഭദ്രാ ഹരി ( കൊട്ടാരക്കര, താമരക്കുടി ,എസ്.വി.വി.എച്ച്.എസ്.എസ്.)
നവാഗതരെ വേദിയിലേയ്ക്ക് ആനയിക്കൽ - ബഹു.വിദ്യാഭ്യാസ മന്ത്രി.
പ്രവേശനോത്സവഗാനം ദൃശ്യാവിഷ്കാരം
നവാഗതർക്ക് പഠനോപകരണ വിതരണം
സ്വാഗതം - ശ്രീ.പി.പി.ചിത്തരഞ്ജൻ. (ബഹു.എം.എൽ.എ)
അധ്യക്ഷ പ്രസംഗം - ശ്രീ.വി.ശിവൻകുട്ടി (ബഹു.പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി)
പ്രവേശനോത്സവം ഉദ്ഘാടനം - ശ്രീ.പിണറായി വിജയൻ (ബഹു.മുഖ്യമന്ത്രി)
പുസ്തകപ്രകാശനം - ബഹു.മുഖ്യമന്ത്രിയിൽ നിന്നും ഫിഷറീസ്,സാംസ്കാരിക, യുവജനക്ഷേമ
വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ ഏറ്റുവാങ്ങുന്നു.
അഭിസംബോധന - ശ്രീ.വി.ഡി.സതീശൻ (ബഹു.പ്രതിപക്ഷ നേതാവ് )
ശ്രീ.സജി ചെറിയാൻ (ഫിഷറീസ്,സാംസ്കാരിക, യുവജനക്ഷേമവകുപ്പ് മന്ത്രി)
ശ്രീ.പി.പ്രസാദ് ( ബഹു.കൃഷി വകുപ്പ് മന്ത്രി)
അനുമോദനം - കുമാരി ഭദ്രഹരി (പ്രവേശനോത്സവ ഗാന രചയിതാവ് )
( കൊട്ടാരക്കര, താമരക്കുടി, എസ്.വി.വി.എച്ച്.എസ്.എസ്. )
ശ്രീ.അൽഫോൺസ് ജോസഫ് ( പ്രവേശനോത്സവ ഗാന സംവിധായകൻ)
ആശംസകൾ - ശ്രീ.കെ.സി.വേണുഗോപാൽ (ബഹു.എം.പി, ആലപ്പുഴ)
ശ്രീ.കൊടിക്കുന്നിൽ സുരേഷ് (ബഹു.എം.പി)
ശ്രീ.രമേശ് ചെന്നിത്തല (ബഹു.എം.എൽ.എ)
ശ്രീ.തോമസ്.കെ.തോമസ് (ബഹു.എം.എൽ.എ)
ശ്രീ.എച്ച്.സലാം (ബഹു.എം.എൽ.എ)
അഡ്വ.യു.പ്രതിഭ (ബഹു.എം.എൽ.എ)
ശ്രീമതി.ദലീമ ജോജോ (ബഹു.എം.എൽ.എ)
ശ്രീ.എം.എസ്.അരുൺ കുമാർ (ബഹു.എം.എൽ.എ)
ശ്രീമതി.കെ.ജി.രാജേശ്വരി (ബഹു.പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത്,ആലപ്പുഴ)
ശ്രീ.അലക്സ് വർഗ്ഗീസ് IAS (ബഹു.ജില്ലാ കളക്ടർ, ആലപ്പുഴ)
പതിപ്പ് പ്രകാശനം ശാസ്ത്രരംഗം - ശ്രീ.വി.ശിവൻകുട്ടി (ബഹു.വിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി)
കൃതജ്ഞത - ശ്രീ.ഷാനവാസ്.എസ്. IAS (ബഹു.പൊതുവിദ്യാഭ്യാസ ഡയറക്ടർ)
ദിനാചരണങ്ങൾ
പഠനപിന്തുണാപ്രവർത്തനങ്ങൾ
പഠനപ്രോജക്ടുകൾ
സ്‍ക്കൂൾ കെട്ടിടം ഉദ്ഘാടനം

ആലപ്പുഴ നിയമസഭാ മണ്ഡലത്തിൽ പ്ലാൻ ഫണ്ടിലും എം.എൽ.എ യുടെ ആസ്ഥിവികസന പദ്ധതിയിലും ഉൾപ്പെടുത്തി നിർമ്മിച്ച സ്‍ക്കൂൾ കെട്ടിടത്തിന്റ ഉദ്ഘാടനം 11-09-2025 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി ആദരണീയനായ ശ്രീ.വി.ശിവൻകുട്ടി നിർവ്വഹിച്ചു. ബഹുമാനപ്പെട്ട ആലപ്പുഴ നിയമസഭാ മണ്ഡലം സാമാജികൻ ആദരണീയനായ ശ്രീ.പി.പി.ചിത്തരഞ്ജൻ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമിതി കെ.ജി. രാജേശ്വരി, ബഹുമാനപ്പെട്ട ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.ഡി.മഹീന്ദ്രൻ, ബഹുമാനപ്പെട്ട ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി.പ്രിയ ടീച്ചർ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ബഹുമാനപ്പെട്ട ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ റിയാസ് സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.റ്റി.വി.അജിത് കുമാർ, ബഹുമാനപ്പെട്ട മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. പി.പി.സംഗീത, ബഹുമാനപ്പെട്ട മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.പി.എ.ജുമൈലത്ത്, ബഹുമാനപ്പെട്ട വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. ഉദയമ്മ, ബഹുമാനപ്പെട്ട വികസ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.എം.എസ്.സന്തോഷ്, ബഹുമാനപ്പെട്ട ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.കെ.പി.ഉല്ലാസ്, ബഹുമാനപ്പെട്ട ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി. തിലകമ്മ .വി.എം, ബഹുമാനപ്പെട്ട ആലപ്പുഴ ഡി.ഡി.ഇ ശ്രീമതി. ശ്രീലത.ഇ.എസ്സ്, ബഹുമാനപ്പെട്ട ഹയർ സെക്കന്ററി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി.സുധ.കെ, ബഹുമാനപ്പെട്ട ചേർത്തല ഡി.ഇ.ഒ. അബ്ദുൾ സലാം, ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡണ്ട് വി.വി.മോഹനദാസ്, ബഹുമാനപ്പെട്ട എസ്.എം.സി. ചെയർമാൻ ശ്രീ.പി.വിനീതൻ, ബഹുമാനപ്പെട്ട വൈസ് പ്രസിഡണ്ട് ശ്രീ.അജയകുമാർ, പൊതുപ്രവർത്തകരായ ശ്രീ.പി.രഘുനാഥ്, ശ്രീ.ആർ.ജയസിംഹൻ, ശ്രീ.എം.എസ്. ചന്ദ്രബോസ്, ശ്രീമതി അശ്വതി അറുമുഖം എന്നിവർ സന്നിഹതരായിരുന്നു. ബഹുമാനപ്പെട്ട സ്‍ക്കൂൾ പ്രിൻസിപ്പൽ ശ്രീമതി.മഞ്ജു.എൻ. നന്ദി പറഞ്ഞു

.


