"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
<font color="blue">
തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ അഗ്രഗണ്യമായ സ്ഥാനം നിലനിര്‍ത്തി പോന്നിട്ടുള്ള ശംഖുമുഖം കടല്‍ത്തീരത്തിനും ഇന്നത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിനും മധ്യേ കടലോരഗ്രാമമായ  വലിയതോപ്പില്‍ എയ്ഡഡ് സ്കൂള്‍ ആയ സെന്റ് റോക് സ് സ്ഥിതി ചെയ്യുന്നു. ഗോവന്‍പുരോഹിതരുടെ ക്ഷണം സ്വീകരിച്ച് ഇവിടെയെത്തിയ ബല്‍ജിയത്തിലെ വിശുദ്ധ അഗസ്തിനിയന്‍ സഭാംഗങ്ങളായ റവറന്‍റ് മദര്‍ ഹാരിയറ്റ്, മദര്‍ ഗബ്രിയേല, മദര്‍. എലിശ എന്നീ മിഷണറി സഹോദരിമാര്‍ 1924-ല്‍ ഈ കോണ്‍വെന്‍റ് സ്ഥാപിച്ചു. തുടര്‍ന്ന് 1925-ല്‍ സെന്‍റ് റോക് സ് സ്കൂള്‍ ആരംഭിച്ചു. അന്നത്തെ സൂപ്പീരിയര്‍ ആയിരുന്ന മദര്‍. ഹാരിയറ്റ് ആയിരുന്നു ആദ്യമാനേജര്‍. വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നിന്നിരുന്ന മത്സ്യത്തൊഴിലാളികളായ തീരദേശവാസികളുടെ ദുരിതപൂര്‍ണമായ ജീവിതങ്ങളിലേയ്ക്ക് വളര്‍ച്ചയുടേയും മോചനത്തിന്റെയും പ്രതീക്ഷയുടേയും പ്രകാശം ചൊരിയാന്‍ ഈ സ്കൂളിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ സാധിച്ചു.
തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ അഗ്രഗണ്യമായ സ്ഥാനം നിലനിര്‍ത്തി പോന്നിട്ടുള്ള ശംഖുമുഖം കടല്‍ത്തീരത്തിനും ഇന്നത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിനും മധ്യേ കടലോരഗ്രാമമായ  വലിയതോപ്പില്‍ എയ്ഡഡ് സ്കൂള്‍ ആയ സെന്റ് റോക് സ് സ്ഥിതി ചെയ്യുന്നു. ഗോവന്‍പുരോഹിതരുടെ ക്ഷണം സ്വീകരിച്ച് ഇവിടെയെത്തിയ ബല്‍ജിയത്തിലെ വിശുദ്ധ അഗസ്തിനിയന്‍ സഭാംഗങ്ങളായ റവറന്‍റ് മദര്‍ ഹാരിയറ്റ്, മദര്‍ ഗബ്രിയേല, മദര്‍. എലിശ എന്നീ മിഷണറി സഹോദരിമാര്‍ 1924-ല്‍ ഈ കോണ്‍വെന്‍റ് സ്ഥാപിച്ചു. തുടര്‍ന്ന് 1925-ല്‍ സെന്‍റ് റോക് സ് സ്കൂള്‍ ആരംഭിച്ചു. അന്നത്തെ സൂപ്പീരിയര്‍ ആയിരുന്ന മദര്‍. ഹാരിയറ്റ് ആയിരുന്നു ആദ്യമാനേജര്‍. വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നിന്നിരുന്ന മത്സ്യത്തൊഴിലാളികളായ തീരദേശവാസികളുടെ ദുരിതപൂര്‍ണമായ ജീവിതങ്ങളിലേയ്ക്ക് വളര്‍ച്ചയുടേയും മോചനത്തിന്റെയും പ്രതീക്ഷയുടേയും പ്രകാശം ചൊരിയാന്‍ ഈ സ്കൂളിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ സാധിച്ചു.
ഈ സ്കൂളിന്‍റെ മാനേജുമെന്റായ അഗസ്തീനിയസഭ 1964-ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം Missionary Sisters of the immaculate Heart of Mary എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. അതിനുശേഷം ഈ സഭാംഗങ്ങള്‍ ICM Sisters എന്ന ചൂരുക്കപ്പേരില്‍ അറിയപ്പെടുന്നു.
ഈ സ്കൂളിന്‍റെ മാനേജുമെന്റായ അഗസ്തീനിയസഭ 1964-ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം Missionary Sisters of the immaculate Heart of Mary എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. അതിനുശേഷം ഈ സഭാംഗങ്ങള്‍ ICM Sisters എന്ന ചൂരുക്കപ്പേരില്‍ അറിയപ്പെടുന്നു.

21:39, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്
വിലാസം
തിരുവനന്തപുരം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
26-01-201743064




ചരിത്രം


തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ അഗ്രഗണ്യമായ സ്ഥാനം നിലനിര്‍ത്തി പോന്നിട്ടുള്ള ശംഖുമുഖം കടല്‍ത്തീരത്തിനും ഇന്നത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിനും മധ്യേ കടലോരഗ്രാമമായ വലിയതോപ്പില്‍ എയ്ഡഡ് സ്കൂള്‍ ആയ സെന്റ് റോക് സ് സ്ഥിതി ചെയ്യുന്നു. ഗോവന്‍പുരോഹിതരുടെ ക്ഷണം സ്വീകരിച്ച് ഇവിടെയെത്തിയ ബല്‍ജിയത്തിലെ വിശുദ്ധ അഗസ്തിനിയന്‍ സഭാംഗങ്ങളായ റവറന്‍റ് മദര്‍ ഹാരിയറ്റ്, മദര്‍ ഗബ്രിയേല, മദര്‍. എലിശ എന്നീ മിഷണറി സഹോദരിമാര്‍ 1924-ല്‍ ഈ കോണ്‍വെന്‍റ് സ്ഥാപിച്ചു. തുടര്‍ന്ന് 1925-ല്‍ സെന്‍റ് റോക് സ് സ്കൂള്‍ ആരംഭിച്ചു. അന്നത്തെ സൂപ്പീരിയര്‍ ആയിരുന്ന മദര്‍. ഹാരിയറ്റ് ആയിരുന്നു ആദ്യമാനേജര്‍. വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നിന്നിരുന്ന മത്സ്യത്തൊഴിലാളികളായ തീരദേശവാസികളുടെ ദുരിതപൂര്‍ണമായ ജീവിതങ്ങളിലേയ്ക്ക് വളര്‍ച്ചയുടേയും മോചനത്തിന്റെയും പ്രതീക്ഷയുടേയും പ്രകാശം ചൊരിയാന്‍ ഈ സ്കൂളിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ സാധിച്ചു. ഈ സ്കൂളിന്‍റെ മാനേജുമെന്റായ അഗസ്തീനിയസഭ 1964-ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം Missionary Sisters of the immaculate Heart of Mary എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. അതിനുശേഷം ഈ സഭാംഗങ്ങള്‍ ICM Sisters എന്ന ചൂരുക്കപ്പേരില്‍ അറിയപ്പെടുന്നു. കടലോര ഗ്രാമങ്ങളില്‍ കൂടെക്കൂടെ പടര്‍ന്നു പിടിച്ചിരുന്ന കോളറ തുടങ്ങിയ പകര്‍ച്ച വ്യാധികളില്‍ നിന്നും തങ്ങളെ രക്ഷിക്കുന്നത് വിശുദ്ധ റോക്കിയാണ് എന്നുള്ള ഇവിടുത്തെ ആളുകളുടെ ദൃഢമായ വിശ്വാസത്തെ മാനിച്ച് ഇതിന്റെ സ്ഥാപകരായ മിഷനറി സഹോദരിമാര്‍ തങ്ങളുടെ കോണ്‍വെന്‍റിനും സ്കൂളിനും സെന്‍റ് റോക് സ് എന്നുപേരിട്ടു. ആരംഭദിശയില്‍ പ്രൈമറി സ്കൂളും പ്രിപ്പറേറ്ററി ക്ലാസും ഒന്നാം ഫോറവും ഉള്‍പ്പെടെ മിഡില്‍ സ്കൂളായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. കാലക്രമത്തില്‍ മൂന്നാം ഫോറം വരെയായി. 1934-ല്‍ പരിശീലനം സിദ്ധിച്ച അധ്യാപകര്‍ വിരളമായിരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അധ്യാപക പരിശീലനത്തിനുള്ള ട്രെയിനിംഗ് സ്കൂള്‍ മൂന്നു സെക്ഷനായി ആരംഭിച്ചു. മലയാളം 7-ാം ക്ലാസ് പാസായവര്‍ക്ക് ലോവര്‍ വെര്‍ണാക്കുലര്‍ സെക്ഷനിലും 9-ാം ക്ലാസ് പാസായവര്‍ക്ക് ഹയര്‍ വെര്‍ണാക്കുലര്‍ സിക്സ്ത് ഫോറം പാസായവര്‍ക്ക് അണ്ടര്‍ ഗ്രാജുവേറ്റ് സെക്ഷനിലുമായി അധ്യാപക പരിശീലനം നല്‍കി വന്നു. ഇന്ന് നിലനില്ക്കുന്ന റ്റി.റ്റി.ഐ. കളില്‍ ഏറ്റവും പഴക്കമേറിയിരുന്ന ഒന്നാണ് സെന്റ് റോക് സ് റ്റി.റ്റി.ഐ. ട്രെയിനിംഗ് സ്കൂള്‍ നിലവില്‍ വന്നതോടെ മിഡില്‍ സ്കൂളിന്‍റെ നില മെച്ചപ്പെട്ടു. 1945 ആയപ്പോഴേയ്ക്കും ഹൈസ്കൂള്‍ ആയി ഉയര്‍ന്നു. 1958-ല്‍ ഇംഗ്ലീഷ് മീഡിയം പ്രൈമറി തലത്തില്‍ തുടങ്ങി. തുടര്‍ന്ന് മിഡില്‍ സ്കൂള്‍, ഹൈസ്കൂള്‍ തലങ്ങളിലും ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ നിലവില്‍ വന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസ നേടി വിദേശരാജ്യങ്ങളിലേയ്ക്ക് പോകുന്നതിനും തൊഴില്‍ നേടുന്നതിനും പെണ്‍കുട്ടികള്‍ക്ക് ഇത് വഴിയൊരുക്കി. 1925-ല്‍ സ്കൂള്‍ ആരംഭിക്കുമ്പോള്‍ ഇവിടെ ആദ്യമായി ചേര്‍ന്ന് പഠനം തുടങ്ങിയത് സാറാ ഡിക്രൂസ് (2-ാം ക്ലാസ്) ആണ്. ക്ലാസ് ഫസ്റ്റില്‍ ചേര്‍ന്ന് സിക് സ് ത് ഫോറം വരെ പഠിച്ച് സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ആദ്യ വിദ്യാര്‍ത്ഥിനി കരുണാബായിയാണ്. അതുവരെ സെന്റ് റോക് സ്. ഹൈ ആന്‍റ് ട്രെയിനിംഗ് സ്കൂള്‍ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 1957-58 ല്‍ ട്രെയിനിംഗ് സ്കൂള്‍, ഹൈസ് സ്കൂള്‍ എന്ന് വേര്‍തിരിക്കപ്പെട്ടു. ആരംഭ കാലം മുതല്‍ തന്നെ സ്കൂളില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രമുഖ സ്ഥാനം കൊടുത്തിരുന്നു. കായിക രംഗത്ത്, തിരുവനന്തപുരം പട്ടണങ്ങളില്‍ ആദ്യമായി വോളി ബോള്‍ ടീം സംഘടിപ്പിച്ചത് സെന്‍റ് റോക് സാണ്. തുടര്‍ന്ന് ഈ മേഖലയില്‍ മികച്ച വിജയങ്ങള്‍ കൊയ്യുകയും ചെയ്തു. തയ്യല്‍, പാചക, കല, എംബ്രോയ്ഡറി, പെയിന്റിംഗ്, സംഗീതം ഇവ അക്കാലത്തേ പരിശീലിപ്പിച്ചിരുന്നു. കുട്ടികളെ സ്വഭവനത്തിലെന്നപോലെ പരിപാലിച്ചിരുന്ന ഒരു ബോര്‍ഡിംഗ് ഈ സ്കൂളിനോട് ചേര്‍ന്ന പ്രവര്‍ത്തിച്ചിരുന്നു. കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് കുട്ടികള്‍ ഇവിടെയെത്തി താമസിച്ച് പരിശീലനം സിദ്ധിച്ചിരുന്നു. ഹൈസ്കൂള്‍ വിഭാഗത്തിലെ ആദ്യത്തെ പ്രഥമാധ്യാപിക റവറന്റ്. മദര്‍ സ്റ്റെഫാന്‍ ആയിരുന്നു. തുടര്‍ന്ന് 1957 മുതല്‍ 1982 വരെ റവ. സിസ്റ്റര്‍ ബ്രിട്ടോ ഈ സ്കൂളിന്‍റെ പ്രഥമാധ്യാപികയെന്ന നിലയില്‍ മികച്ച സേവനം കാഴ്ച വച്ചു. വിദ്യാഭ്യാസ രംഗത്തും ഇതര മേഖലകളിലും ദീര്‍ഘവീക്ഷണവും അര്‍പ്പണ മനോഭാവവും എല്ലാറ്റിനും ഉപരിയായി അച്ചടക്ക ബോധവും നില നിര്‍ത്തുന്നതില്‍ സിസ്റ്റര്‍. ബ്രിട്ടോ നിഷ്കര്‍ഷ പാലിച്ചിരുന്നു. തുടര്‍ന്ന് ഈ സ്കൂളിന്റെ സാരഥ്യം വഹിച്ചവര്‍ ശ്രീമതി. ടി. വിജയമ്മ, ശ്രീമതി. മീനാക്ഷി അമ്മ, ശ്രീമതി. എല്‍സി. കെ.എം., ശ്രീമതി ലീല.സി., ശ്രീമതി. ജയലക്ഷമി ഇ.പി., ശ്രീമതി ശോഭ എസ്.എല്‍ എന്നിവരാണ്. ഇവര്‍ പ്രഥമാധ്യാപകരെന്ന നിലയില്‍ ഈ സ്കൂളിനെ ഉയര്‍ച്ചയുടെ പടവുകളിലെത്തിച്ചു. 2003-2004 അധ്യയന വര്‍ഷം മുതല്‍ ശ്രീമതി അല്‍ഫോണ്‍സ ജോസഫ് പ്രഥമാധ്യാപികയായി സേവനം അനുഷ്ഠിച്ച് വരുന്നു. പാഠ്യ-പാഠ്യേതര മേഖലകളില്‍ ഈ സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ മുന്‍പന്തിയിലാണ്. ഗൈഡ്സ്, ജെ.ആര്‍.സി., കെ.സി.എസ്.എല്‍., ഗാന്ധി ദര്‍ശന്‍, വിവിധ വിഷയങ്ങളുടെ ക്ലബുകള്‍ വിദ്യാരംഗം, കലാസാഹിത്യ വേദി എന്നിവ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സംഘടിപ്പിക്കപ്പെടുന്ന വിവിധയിനം മത്സരങ്ങളില്‍ ഇവിടുത്തെ കുട്ടികള്‍ പങ്കെടുത്ത് ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്. മാധ്യമ പഠന പരിപാടിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില സ്കൂളുകളില്‍ ഒന്നാണിത്. ഹ്യൂമന്‍ റൈറ്റ്സ് എഡ്യൂക്കേഷന്‍റെ നേതൃത്വത്തില്‍ മനുഷ്യാവകാശ പഠന വിഭാഗവും ഇവിടെ സജീവമായി നടന്നു വരുന്നു. രക്ഷകര്‍ത്താക്കള്‍ക്കും കുട്ടികള്‍ക്കും ജീവിത വിജയത്തിനുപകരിക്കുന്ന ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിക്കപ്പെടുന്നു. എടുത്തുപറയാവുന്ന മറ്റൊരു നേട്ടം ഐ.റ്റി. വിദ്യാഭ്യാസ രംഗത്തെ മികവാണ്. വിദ്യാഭ്യാസ വകുപ്പ് കമ്പ്യൂട്ടര്‍ പഠനം നിര്‍ബന്ധമാക്കുന്നതിന് വളരെ മുമ്പ് തന്നെ മോണിംഗ് സ്റ്റാര്‍ എന്ന പേരില്‍ ഒരു കമ്പ്യൂട്ടര്‍ ലാബ് തുറന്ന് പരിശീലനം ആരംഭിച്ചിരുന്നു. കൂടാതെ നൂതന പാഠ്യ സമ്പ്രദായത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങള്‍ സി.ഡി. ഉപയോഗിച്ച് പഠിപ്പിക്കാവുന്ന വിധത്തില്‍ സുസജ്ജമായ ഒരു ആഡിയോ വിഷ്വല്‍ റൂം ഇവിടെ ഒരുക്കിയിട്ടുണ്ട്. കലാരംഗത്ത് - സിനിമാ രംഗത്ത് പ്രസിദ്ധരായിത്തീര്‍ന്ന ലളിതാ, പത്മിനി, രാഗിണിമാര്‍ ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനികളാണ്. ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനിയായിരുന്ന ഏഞ്ചല്‍ അഡോള്‍ഫസ് കേരള വനിതാ ഫുട് ബോള്‍ ടീം ക്യാപ്റ്റനായിരുന്നു. കൂടാതെ ഈ വിദ്യാര്‍ത്ഥിനി ഇന്‍ഡ്യന്‍ ടീമിലെ ക്യാന്പിലെ പങ്കെടുത്തിരുന്നു. കൂടാതെ ഔദ്യോഗിക രംഗങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ച് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ധാരാളം വിദ്യാര്‍ത്ഥിനികള്‍ ഇവിടെ നിന്ന് പഠിച്ച് പോയിട്ടുണ്ട്. അഞ്ച് മുതല്‍ പത്ത് വരെ ക്ലാസ്സുകള്‍ ഉള്‍ക്കൊള്ളുന്ന ഈ വിദ്യാലയത്തില്‍ ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിലായി ആയിരത്തോളം കുട്ടികള്‍ പഠിക്കുന്നു. തീര പ്രദേശത്തെ സ്കൂളുകളില്‍ ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം സ്ഥിരമായി നേടുന്ന വിദ്യാലയമാണ് സെന്റ് റോക് സ് ഹൈസ്കൂള്‍ 90% ലേറെ വിജയം നേടിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനം ഈ നാടിന്‍റെ മുതല്‍ക്കൂട്ടാണ്. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ വിജയധാരയിലെത്തിക്കാന്‍ അധ്യാപകര്‍ അക്ഷീണം പ്രയത്നിക്കുന്നു. സായാഹ്നങ്ങളിലും ശനിയാഴ്ചകളിലും യോജ്യമായ മറ്റ് അവധി ദിവസങ്ങളിലും അധ്യാപകര്‍ ക്ലാസെടുക്കുന്നു. ഇപ്പോള്‍ (2009-2010) ഈ സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 18 ഉം യു.പി. വിഭാഗത്തില്‍ 10 ഉം ആയി 28 അധ്യാപകരും 5 അനധ്യാപകരും പ്രവര്‍ത്തിക്കുന്നു. അവരുടെ പേര് യോഗ്യത എന്നിവ താഴെ കൊടുക്കുന്നു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളും ​ഒരുക്കിയിട്ടു‍‌ണ്ട്അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യുപിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

"എന്‍.സി.സി, ജെ.ആര്‍.സി....."
"ഗൈഡ്സ്....."
"എന്‍.സി.സി, ....."



മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1925-1932
1932-1945 റവ. ഡി. എം. ഗബ്രിയേല്‍ ഡി. സ്പീഗ്ലീയര്‍
1945-1957 റവ. ഡി. എം. സ്ററഫാന്‍ ബ്രയന്‍സീല്‍സ്
1957-1982 റവ. സിസ്ററര്‍ ബ്രിറ്റോ
01-04-1982 - 31-03-1986 ശ്രീമതി വിജയമ്മ ടി
01-04-1986-31-03-1987 ശ്രീമതി മീനാക്ഷി അമ്മാള്‍ എന്‍.
01-04-1987 - 30-04-1995 ശ്രീമതി എല്‍സി കെ.എം.
01-05-1995 - 31-03-2001 ശ്രീമതി ലീല സി.
01-04-2001 - 31-03 -2003 ശ്രീമതി ജയലക്ഷ്മി ഇ. പി.
01-04-2003 - 31-03-2007 ശ്രീമതി ശോഭ എസ്. എല്‍ ‍‍.
01-04-2007 - 31-05-2015 ശ്രീമതി അല്‍‌ഫോണ്‍സ ജോസഫ് പി.
01-06-2015 -

വഴികാട്ടി

{{#multimaps: 8.4777948,76.9145644 | zoom=12 }}