"സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 41: | വരി 41: | ||
ലോക ലഹരിവിരുദ്ധദിനത്തോട് അനുബന്ധിച്ച് കേരള പോലീസ് ഡിപ്പാർട്മെന്റ്- നെ പ്രതിനിധീകരിച്ച് ആലപ്പുഴ നാർകോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ലഹരിയുടെ ഉപയോഗവും ദൂഷ്യവശങ്ങളും എന്ന വിഷയത്തെ ആസ്പദക്കി ബോധവൽക്കരണ ക്ലാസ്സ് എടുക്കുക യുണ്ടായി. | ലോക ലഹരിവിരുദ്ധദിനത്തോട് അനുബന്ധിച്ച് കേരള പോലീസ് ഡിപ്പാർട്മെന്റ്- നെ പ്രതിനിധീകരിച്ച് ആലപ്പുഴ നാർകോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ലഹരിയുടെ ഉപയോഗവും ദൂഷ്യവശങ്ങളും എന്ന വിഷയത്തെ ആസ്പദക്കി ബോധവൽക്കരണ ക്ലാസ്സ് എടുക്കുക യുണ്ടായി. | ||
== '''പി റ്റി എ ജനറൽ ബോഡി''' == | |||
[[പ്രമാണം:35051 പി റ്റി എ ജനറൽ ബോഡി.jpg|ലഘുചിത്രം|പി റ്റി എ ജനറൽ ബോഡി]] | |||
2024 -25 അധ്യയന വർഷത്തെ പി റ്റി എ ജനറൽ ബോഡി യോഗം ജൂലൈ 6 ന് നടത്തപ്പെട്ടു. കുട്ടികളുടെ സർവതോമുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പ്രവർത്തിക്കാൻ വേണ്ട പ്രധാന കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. പുതിയ പി.റ്റി എ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. പൊതുവായ ചർച്ചകൾക്ക് ശേഷം യോഗം അവസാനിച്ചു. | |||
14:14, 19 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2024 - 25

2024- 25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ നാലാം തീയതി ചൊവ്വാഴ്ച നടത്തപ്പെട്ടു. രക്ഷകർത്താക്കൾക്കൊപ്പം കുട്ടികൾ രാവിലെ 9 മണിയോടെ വിദ്യാലയത്തിൽ എത്തിച്ചേർന്നു. ക്ലാസ് ടീച്ചേഴ്സ് പുതുതായി എത്തിയ കുട്ടികളെ അവരവരുടെ ക്ലാസ് മുറികളിലേക്ക് കൊണ്ടുപോവുകയും ശേഷം നവാഗതരെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ സ്കൂളിലേക്ക് എതിരേൽക്കുകയും ചെയ്തു. ഈ വർഷത്തെ പ്രവേശനോത്സവത്തിൽ വിശിഷ്ട അതിഥിയായി എത്തിച്ചേർന്നത് റവ ഫാദർ ജോസ് ലാഡ് കോയിൽ പറമ്പിൽ ആയിരുന്നു. ഈശ്വര പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു. അദ്ദേഹം തന്റെ സ്കൂൾ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നതിനൊപ്പം തന്നെ സ്കൂൾ ജീവിതത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. എട്ടിലെയും ഒൻപതിലേയും കൂട്ടുകാർ എട്ടാം ക്ലാസിലെ പുതിയ കുട്ടികൾക്കായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
പരിസ്ഥിതിദിനാഘോഷം

നമ്മുടെ ഭൂമി, നമ്മുടെ ഭാവി, നമ്മൾ പുനസ്ഥാപനത്തിന്റെ തലമുറ എന്ന മുദ്രാവാക്യവുമായി സെന്റ് . തോമസ് ഹൈസ്കൂളിലെ പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എട്ടാം ക്ലാസിലെ കുട്ടികൾ അവർ കൊണ്ടുവന്ന ഫലവൃക്ഷത്തൈകൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ വാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഒൻപതാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കി പരിസ്ഥിതി സംരക്ഷണ റാലി നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി രാജി കെ ജെ സ്കൂൾ പരിസരത്ത് ഓർമ്മ തൈ നടുകയും ചെയ്തു.
വായന ദിനം

സെന്റ് . തോമസ് ഹൈസ്ക്കൂളിൽ വായനാ മാസാചരണത്തിന് തുടക്കം കുറിച്ചു കൊണ്ട് നല്ല പാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വായനാദിന പ്രതിജ്ഞയെടുത്തു. സ്ക്കൂൾ മാനേജർ റവ ഫാദർ ജോസ് ലാഡ് കോയിൽ പറമ്പിൽ ,ഹെഡ്മിസ്ട്രസ് ശ്രീമതി രാജി കെ ജെ, പി.ടി.എ പ്രസിഡൻ്റ് ശ്രീ സാന്റണി , അധ്യാപകരായ മേരി ഗ്രേസ് , ജിയ എന്നിവർ പ്രസംഗിച്ചു.കുട്ടികൾ വായനാദിന ഗാനം ആലപിക്കുകയും, വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
അന്താരാഷ്ട യോഗ ദിനം

യോഗ ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി സെന്റ് . തോമസ് ഹൈസ്കൂളിൽ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി രാജി കെ ജെ യോഗാ ദിന സന്ദേശം നൽകി. വിവിധ യോഗാസനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു
ബഷീർ ദിനം

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യ സമരപ്പോരാളിയുമായിന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം സമുചിതമായി തന്നെ സ്കൂളിൽ ആചരിച്ചു. ആന്നേ ദിവസം പ്രത്യേക മലയാളം അസംബ്ലി നടത്തപ്പെട്ടു. ബഷീർദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുള്ള നിരവധി പരിപാടികൾ ഉൾക്കൊള്ളിച്ചായിരുന്നു അസംബ്ലി.
ലോക ലഹരിവിരുദ്ധ ദിനം

ലോക ലഹരിവിരുദ്ധദിനത്തോട് അനുബന്ധിച്ച് കേരള പോലീസ് ഡിപ്പാർട്മെന്റ്- നെ പ്രതിനിധീകരിച്ച് ആലപ്പുഴ നാർകോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ലഹരിയുടെ ഉപയോഗവും ദൂഷ്യവശങ്ങളും എന്ന വിഷയത്തെ ആസ്പദക്കി ബോധവൽക്കരണ ക്ലാസ്സ് എടുക്കുക യുണ്ടായി.
പി റ്റി എ ജനറൽ ബോഡി

2024 -25 അധ്യയന വർഷത്തെ പി റ്റി എ ജനറൽ ബോഡി യോഗം ജൂലൈ 6 ന് നടത്തപ്പെട്ടു. കുട്ടികളുടെ സർവതോമുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പ്രവർത്തിക്കാൻ വേണ്ട പ്രധാന കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. പുതിയ പി.റ്റി എ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. പൊതുവായ ചർച്ചകൾക്ക് ശേഷം യോഗം അവസാനിച്ചു.