സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം 2024 - 25
2024- 25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ നാലാം തീയതി ചൊവ്വാഴ്ച നടത്തപ്പെട്ടു. രക്ഷകർത്താക്കൾക്കൊപ്പം കുട്ടികൾ രാവിലെ 9 മണിയോടെ വിദ്യാലയത്തിൽ എത്തിച്ചേർന്നു. ക്ലാസ് ടീച്ചേഴ്സ് പുതുതായി എത്തിയ കുട്ടികളെ അവരവരുടെ ക്ലാസ് മുറികളിലേക്ക് കൊണ്ടുപോവുകയും ശേഷം നവാഗതരെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ സ്കൂളിലേക്ക് എതിരേൽക്കുകയും ചെയ്തു. ഈ വർഷത്തെ പ്രവേശനോത്സവത്തിൽ വിശിഷ്ട അതിഥിയായി എത്തിച്ചേർന്നത് റവ ഫാദർ ജോസ് ലാഡ് കോയിൽ പറമ്പിൽ ആയിരുന്നു. ഈശ്വര പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു. അദ്ദേഹം തന്റെ സ്കൂൾ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നതിനൊപ്പം തന്നെ സ്കൂൾ ജീവിതത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. എട്ടിലെയും ഒൻപതിലേയും കൂട്ടുകാർ എട്ടാം ക്ലാസിലെ പുതിയ കുട്ടികൾക്കായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
പരിസ്ഥിതിദിനാഘോഷം
നമ്മുടെ ഭൂമി, നമ്മുടെ ഭാവി, നമ്മൾ പുനസ്ഥാപനത്തിന്റെ തലമുറ എന്ന മുദ്രാവാക്യവുമായി സെന്റ് . തോമസ് ഹൈസ്കൂളിലെ പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എട്ടാം ക്ലാസിലെ കുട്ടികൾ അവർ കൊണ്ടുവന്ന ഫലവൃക്ഷത്തൈകൾ സ്കൂൾ പരിസരത്ത് നട്ടുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണ വാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഒൻപതാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കി പരിസ്ഥിതി സംരക്ഷണ റാലി നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി രാജി കെ ജെ സ്കൂൾ പരിസരത്ത് ഓർമ്മ തൈ നടുകയും ചെയ്തു.
വായന ദിനം
സെന്റ് . തോമസ് ഹൈസ്ക്കൂളിൽ വായനാ മാസാചരണത്തിന് തുടക്കം കുറിച്ചു കൊണ്ട് നല്ല പാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വായനാദിന പ്രതിജ്ഞയെടുത്തു. സ്ക്കൂൾ മാനേജർ റവ ഫാദർ ജോസ് ലാഡ് കോയിൽ പറമ്പിൽ ,ഹെഡ്മിസ്ട്രസ് ശ്രീമതി രാജി കെ ജെ, പി.ടി.എ പ്രസിഡൻ്റ് ശ്രീ സാന്റണി , അധ്യാപകരായ മേരി ഗ്രേസ് , ജിയ എന്നിവർ പ്രസംഗിച്ചു.കുട്ടികൾ വായനാദിന ഗാനം ആലപിക്കുകയും, വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
അന്താരാഷ്ട യോഗ ദിനം
യോഗ ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി സെന്റ് . തോമസ് ഹൈസ്കൂളിൽ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി രാജി കെ ജെ യോഗാ ദിന സന്ദേശം നൽകി. വിവിധ യോഗാസനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു
ബഷീർ ദിനം
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യ സമരപ്പോരാളിയുമായിന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം സമുചിതമായി തന്നെ സ്കൂളിൽ ആചരിച്ചു. ആന്നേ ദിവസം പ്രത്യേക മലയാളം അസംബ്ലി നടത്തപ്പെട്ടു. ബഷീർദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുള്ള നിരവധി പരിപാടികൾ ഉൾക്കൊള്ളിച്ചായിരുന്നു അസംബ്ലി.
ലോക ലഹരിവിരുദ്ധ ദിനം
ലോക ലഹരിവിരുദ്ധദിനത്തോട് അനുബന്ധിച്ച് കേരള പോലീസ് ഡിപ്പാർട്മെന്റ്- നെ പ്രതിനിധീകരിച്ച് ആലപ്പുഴ നാർകോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ലഹരിയുടെ ഉപയോഗവും ദൂഷ്യവശങ്ങളും എന്ന വിഷയത്തെ ആസ്പദക്കി ബോധവൽക്കരണ ക്ലാസ്സ് എടുക്കുക യുണ്ടായി.
പി റ്റി എ ജനറൽ ബോഡി
2024 -25 അധ്യയന വർഷത്തെ പി റ്റി എ ജനറൽ ബോഡി യോഗം ജൂലൈ 6 ന് നടത്തപ്പെട്ടു. കുട്ടികളുടെ സർവതോമുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പ്രവർത്തിക്കാൻ വേണ്ട പ്രധാന കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. പുതിയ പി.റ്റി എ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. പൊതുവായ ചർച്ചകൾക്ക് ശേഷം യോഗം അവസാനിച്ചു.
ദേശീയ ചാന്ദ്രദിനം
അന്തർദേശീയ ചാന്ദ്രദിനമായ ജൂലൈ 20- നു സ്കൂൾ ചാന്ദ്രാദിനം ആഘോഷിച്ചു. പോസ്റ്റർ രചനാ മത്സരം, വീഡിയോ പ്രെസന്റേഷൻ മത്സരം എന്നിവ നടത്തപ്പെട്ടു. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നതിനൊപ്പം ശാസ്ത്ര ആഭിമുഖ്യം വളർത്തുവാനും ഈ ദിനാചരണം സഹായകമായി.
ഇതിനോടനുബന്ധിച്ച് ഒരു പ്ലാനറ്റോറിയം ഷോ യും നടത്തപ്പെട്ടു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
2024 -25 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ മാതൃകയിൽ ഇ.വി.എം, കൺട്രോൾ യൂണിറ്റ് എന്നിവ തയാറാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. പ്രത്യേകം തയാറാക്കിയ സോഫ്റ്റ് വെയർ ഇതിനായി ഉപയോഗിച്ചു. ജനാധിപത്യ വ്യവസ്ഥയുടെ നാഴികക്കല്ലായ തിരഞ്ഞെടുപ്പ് സംവിധാനവും അതിൻറെ രീതികളും വിവിധ ഘട്ടങ്ങളും ഇതിലൂടെ കുട്ടികൾക്ക് അടുത്തറിയാനായി. ബാലറ്റ് ഒഴിവാക്കി പൂർണമായും ഇലക്ട്രോണിക് സാങ്കേതിക സാധ്യതകൾ ഉപയോഗിച്ച് നടത്തിയ സ്കൂൾ പാർലമെൻറ് ഭാവിയിൽ അഭിമുഖീകരിക്കേണ്ട പൊതു തിരഞ്ഞെടുപ്പിന്റെ അനുഭവമാണ് വിദ്യാർത്ഥികൾക്ക് പകർന്നു നൽകിയത്.
സ്കൂൾ ശാസ്ത്രമേള
2024 25 അധ്യയന വർഷത്തെ സ്കൂൾ ശാസ്ത്രമേള ഹെഡ്മിസ്ട്രസ് ശ്രീമതി രാജി കെ ജെ ഉദ്‌ഘാടനം ചെയ്തു. സ്റ്റീൽ മോഡൽ, വർക്കിങ് മോഡൽ, സയൻസ് പ്രോജക്ട് , ഇപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്സ് , ഹെർബേറിയം , മെഡിസിനൽ പ്ലാന്റ് എക്സിബിഷൻ തുടങ്ങി വിവിധ ഇനങ്ങളിൽ ഹൗസ് അടിസ്ഥാനത്തിൽ കുട്ടികൾ പങ്കെടുത്തു.
ഹിരോഷിമ നാഗസാക്കി ദിനം
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കപ്പെട്ടു. അസംബ്ലിയിൽ കുട്ടികൾക്കായി യുദ്ധവിരുദ്ധ സന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി രാജി കെ ജെ സമാധാനത്തിന്റെ പ്രതീകമായി വെള്ളരിപ്രാവിനെ പറത്തി വിടുകയുണ്ടായി.
സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനം സമുചിതമായി തന്നെ സ്കൂളിൽ നടത്തപ്പെട്ടു. സ്കൂൾ മാനേജർ റവ ഫാദർ ജോസ് ലാഡ് കോയിൽ പറമ്പിൽ പതാക ഉയർത്തൽ ചടങ്ങ് നിർവ്വഹിച്ചു. പി.റ്റി എ പ്രസിഡന്റ് ശ്രീ. സാന്റണി സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിവിധ മത്സരങ്ങളോടനുബന്ധിച്ച് വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ബാൻഡ് ഡിസ്പ്ലേ, എട്ടാം ക്‌ളാസിലെ കുട്ടികളുടെ മാസ് ഡ്രിൽ, സ്കൗട്ട് ഗൈഡ് കുട്ടികളുടെ മാർച്ച് പാസ്ററ് എന്നിവയൊക്കെ സ്വതന്ത്ര്യദിനാഘോഷത്തിന്റെ മാറ്റു കൂട്ടി.
അധ്യാപകദിനം
മലയാളം ക്ലബിന്റെ നേതൃത്വത്തിൽ അധ്യാപകദിന പരിപാടികൾ നടത്തപ്പെട്ടു. അധ്യാപകദിനത്തിൽ പ്രത്യേക അസംബ്ലി നടത്തപ്പെട്ടു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിയുള്ളതായിരുന്നു അസംബ്ലി. ശേഷം കുട്ടികൾ അധ്യാപകരെ പൂക്കൾ നൽകി ആദരിച്ചു.
സ്പോർട്സ് നേട്ടങ്ങൾ
കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്.
രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു.
ഉപജില്ലാകായികമേളയിലും , റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
സ്കൂൾ ബാൻഡ്
സ്കൂൾ വിദ്യാർത്ഥികളിൽ സംഗീത അഭിരുചിയും താളബോധവും ഉള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് 2003 കാലയളവ് മുതൽ ഇപ്പോഴും സ്കൂൾ ബാൻഡ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തിവരുന്നു.
വിദ്യാലയത്തിലെ പ്രത്യേക ചടങ്ങുകളിലും മറ്റും പ്രൗഡി കൂട്ടാൻ ഏറെ പങ്കുവഹിക്കുന്ന ഒന്നാണ് സ്കൂൾ ബാൻഡ്.
അച്ചടക്കം സമയക്രമം പാലിച്ച് തന്നെ അത് തുടർന്നുപോരുന്നു ബാൻഡിലെ അംഗങ്ങൾക്കായി വിനോദയാത്രയും മറ്റും സംഘടിപ്പിക്കാറുണ്ട്. ഏതാണ്ട് പതിനഞ്ചിൽ പരം വർഷമായി സ്കൂൾ ബാൻഡ് ഈ നാടിന്റെ തന്നെ അഭിമാനമായി നിലകൊള്ളുന്നു..