"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
|||
വരി 29: | വരി 29: | ||
'''ശതാബ്ദിയുടെ നിറവിൽ തിളങ്ങി നില്ക്കുന്ന ഞങ്ങളുടെ വിദ്യാലയത്തിന് ധാരാളം പ്രഗദ്ഭരായ വ്യക്തികളെ സമൂഹത്തിന് സംഭാവന നല്കാൻസാധിച്ചു വെന്നത് വളരെ ശ്രദ്ധേ യമാണ് . വിദ്യാലയത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിന് അധ്യാപ കർ, പിടിഎ പ്രതിനിധികൾ ,വിദ്യാർത്ഥികൾ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി വിശദമായ ഒരുഅക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കിവരുന്നു.എല്ലാ വർഷവും മാനേജ്മെന്റ് തലത്തിൽഅധ്യാപകനൈപുണികൾ വികസിപ്പിക്കുന്നതിനും അധ്യാപനം മെച്ചപ്പെടുത്തുന്നതിനുംആവശ്യമായ ശാക്തീകരണപ്രവർത്തനങ്ങളും ബോധവത്ക്കരണ ക്ലാസുകളും നടക്കുന്നു.''' | '''ശതാബ്ദിയുടെ നിറവിൽ തിളങ്ങി നില്ക്കുന്ന ഞങ്ങളുടെ വിദ്യാലയത്തിന് ധാരാളം പ്രഗദ്ഭരായ വ്യക്തികളെ സമൂഹത്തിന് സംഭാവന നല്കാൻസാധിച്ചു വെന്നത് വളരെ ശ്രദ്ധേ യമാണ് . വിദ്യാലയത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിന് അധ്യാപ കർ, പിടിഎ പ്രതിനിധികൾ ,വിദ്യാർത്ഥികൾ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി വിശദമായ ഒരുഅക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കിവരുന്നു.എല്ലാ വർഷവും മാനേജ്മെന്റ് തലത്തിൽഅധ്യാപകനൈപുണികൾ വികസിപ്പിക്കുന്നതിനും അധ്യാപനം മെച്ചപ്പെടുത്തുന്നതിനുംആവശ്യമായ ശാക്തീകരണപ്രവർത്തനങ്ങളും ബോധവത്ക്കരണ ക്ലാസുകളും നടക്കുന്നു.''' | ||
'''ഓരോ കുട്ടിക്കും സവിശേഷ ശ്രദ്ധനല്കുന്ന മൂല്യവത്തായ വിദ്യാഭ്യാസം പകർന്നുകൊടുക്കുവാൻ അധ്യാപകരും കുട്ടികളും തമ്മിലുള്ള സൗഹാർദ്ദം വളരെയധികം സഹായിക്കുന്നു.മാലിന്യ സംസ്ക്കരണത്തിന് വിദ്യാലയത്തിൽ പ്രത്യേക സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട് .'''<gallery> | '''ഓരോ കുട്ടിക്കും സവിശേഷ ശ്രദ്ധനല്കുന്ന മൂല്യവത്തായ വിദ്യാഭ്യാസം പകർന്നുകൊടുക്കുവാൻ അധ്യാപകരും കുട്ടികളും തമ്മിലുള്ള സൗഹാർദ്ദം വളരെയധികം സഹായിക്കുന്നു.മാലിന്യ സംസ്ക്കരണത്തിന് വിദ്യാലയത്തിൽ പ്രത്യേക സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട് .''' | ||
പ്രമാണം:26067 Centenary Closing Ceremony 2024 4.resized.JPG| | <gallery> | ||
പ്രമാണം:26067 Centenary Closing Ceremony 2024 4.resized.JPG| Centenary Inauguration | |||
പ്രമാണം:26067 Centenary Closing Ceremony 2024 8.resized.JPG|Centenary Closing Ceremony 2024 | |||
പ്രമാണം:26067 Centenary Inauguration 2023.resized.JPG| Centenary Closing Ceremony | പ്രമാണം:26067 Centenary Inauguration 2023.resized.JPG| Centenary Closing Ceremony | ||
പ്രമാണം:26067 Centenary Closing Ceremony 2024.resized.JPG| Centenary Closing | പ്രമാണം:26067 Centenary Closing Ceremony 2024.resized.JPG| Centenary Closing | ||
പ്രമാണം:26067 Centenary Inauguration 2023.resized.JPG| Centenary Inauguration | |||
</gallery> | </gallery> | ||
12:10, 7 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
2022ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3
പ്രമാണം:ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3.jpg|ലഘുചിത്രം|ഹരിതവിദ്യാലയം-ചിത്രാഞ്ജലി സ്റ്റുഡിയോ ,തിരുവനന്തപുരം പ്രമാണം:ഹരിതവിദ്യാലയം-ചിത്രാഞ്ജലി സ്റ്റുഡിയോ ,തിരുവനന്തപുരം.jpg|ഹരിതവിദ്യാലയം-ചിത്രാഞ്ജലി സ്റ്റുഡിയോ ,തിരുവനന്തപുരം </gallery> ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3|ഇടത്ത്]]
26067-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 26067 |
യൂണിറ്റ് നമ്പർ | LK/2018/26067 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സി.ബിജി ജോൺ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | എലിസബത്ത് രാജു |
അവസാനം തിരുത്തിയത് | |
07-11-2024 | 26067 |
ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3
ശതാബ്ദിയുടെ നിറവിൽ തിളങ്ങി നില്ക്കുന്ന ഞങ്ങളുടെ വിദ്യാലയത്തിന് ധാരാളം പ്രഗദ്ഭരായ വ്യക്തികളെ സമൂഹത്തിന് സംഭാവന നല്കാൻസാധിച്ചു വെന്നത് വളരെ ശ്രദ്ധേ യമാണ് . വിദ്യാലയത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിന് അധ്യാപ കർ, പിടിഎ പ്രതിനിധികൾ ,വിദ്യാർത്ഥികൾ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി വിശദമായ ഒരുഅക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കിവരുന്നു.എല്ലാ വർഷവും മാനേജ്മെന്റ് തലത്തിൽഅധ്യാപകനൈപുണികൾ വികസിപ്പിക്കുന്നതിനും അധ്യാപനം മെച്ചപ്പെടുത്തുന്നതിനുംആവശ്യമായ ശാക്തീകരണപ്രവർത്തനങ്ങളും ബോധവത്ക്കരണ ക്ലാസുകളും നടക്കുന്നു.
ഓരോ കുട്ടിക്കും സവിശേഷ ശ്രദ്ധനല്കുന്ന മൂല്യവത്തായ വിദ്യാഭ്യാസം പകർന്നുകൊടുക്കുവാൻ അധ്യാപകരും കുട്ടികളും തമ്മിലുള്ള സൗഹാർദ്ദം വളരെയധികം സഹായിക്കുന്നു.മാലിന്യ സംസ്ക്കരണത്തിന് വിദ്യാലയത്തിൽ പ്രത്യേക സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട് .
-
Centenary Inauguration
-
Centenary Closing Ceremony 2024
-
Centenary Closing Ceremony
-
Centenary Closing
-
Centenary Inauguration
ലിറ്റിൽ കൈറ്റ് സ്
വിവരസാങ്കേതിക രംഗത്ത് എറണാകുളം ജില്ലയിലെ മികച്ച വിദ്യാലയ മായിമാറാൻ എസ് എച്ച് ഹൈസ്കൂളിന് സാധിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സജീവമായി പ്രവർത്തിക്കുന്നു.
അമ്മമാർക്ക് സൈബർ സേഫ്റ്റിയുടെ ക്ലാസ് നല്കിയതുവഴി കുട്ടികളുടെമൊബൈൽ അഡിക്ഷൻ നിയന്ത്രിക്കുവാനും ഡിജിറ്റൽ ഉപകരണങ്ങൾ ഫലപ്രദമായികൈകാര്യം ചെയ്യുന്നതിനും സാധിച്ചുവെന്നത് ശ്രദ്ധേയമാണ് . കുട്ടികൾ രക്ഷകർത്താക്കൾക്ക് ക്ലാസുകൾ നല്കിയതും ,ഐ ടി വർക്ക് ഷോപ്പ് നടത്തിയതുമെല്ലാം വളരെഉപകാരപ്രദമായി.ഓരോ കുട്ടിക്കും പരിശീലനത്തിന് മതിയായ ലാപ്ടോപ് , സുസജ്ജമായ ഒരു ഐ ടി ലാബും ഞങ്ങൾക്കുണ്ട് .ഡിജിറ്റൽ യുഗത്തിലായിരിക്കുന്ന പുത്തൻ തലമുറയ്ക്ക് നൂതന സാങ്കേതിക വിദ്യകളായആനിമേഷൻ ,പ്രോഗ്രാമിങ് ,മലയാളം കമ്പ്യൂട്ടിങ് , ഇന്റർനെറ്റ് , മൊബൈൽ ആപ്പ് ,ഇലക്ട്രോണിക് സ് ,റോബോട്ടിക് സ് , ഹാർഡ് വെയർഎന്നിവയിൽ പരിശീലനം നല്കിവരുന്നു. മികവ് പുലർത്തിയ കുട്ടികളെ ജില്ലാക്യാമ്പുകളിൽ പങ്കെടുപ്പിക്കാൻ സാധിച്ചുവെന്നതും ഏറെ സന്തോഷം നല്കുന്നു.സ്കൂളിൽ സംഘടിപ്പിക്കുന്ന ദിനാചരണങ്ങളോടും മറ്റ് ഏതൊരുപരിപാടിയുടെയും ഡോക്യുമെന്റേഷനം ,പോസ്‍റ്ററും തയ്യാറാക്കുന്നത് ലിറ്റിൽ കൈറ്റ് സ് അംഗങ്ങളാണ് .2022 നവംബർ മാസത്തിൽ ഈ സ്‍കൂളിൽ വച്ചുനടന്നസംസ്ഥാന ശാസ്ത്രോത്സ വം ഡോക്യുമെന്റേഷനം ,പോസ്‍റ്ററും തയ്യാറാക്കിയതും ഈസ്‍ കൂളിലെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങളാണ് എന്ന് ഏറെ അഭിമാനത്തോടെ പറയട്ടെ.മാതാപിതാക്കൾക്കും ,ഭിന്ന ശേഷിക്കാരായ കുട്ടികൾക്കും കമ്പ്യൂട്ടർ പരിജ്ഞാനം നല്കുക. സൈബർ സേഫ്ടി ക്ലാസുകൾ,ഹെൽപ് ഡെസ്ക് സംഘടിപ്പിക്കൽ ,ഡി എസ് എൽ ആർ ക്യാമറ ഷൂട്ടിംഗ് , ഷോർട്ട് ഫിലിം നിർമ്മാണം എന്നിവയുംലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തനങ്ങളാണ് . കൈറ്റ് മിസ്ട്രസുമാരായ സിസ്റ്റർ ബിജി ജോൺ, ജോളി കെ വി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിവരുന്നു.വിവരസാങ്കേതിക വിദ്യയിൽ വൈദഗ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള കുട്ടി കൂട്ടായ്‍മയാണ് ലിറ്റിൽ കൈറ്റ് സ് . 2018 ജൂൺമുതൽ ഈ തിരുഹൃദയ കലാലയത്തിൽ ലിറ്റിൽ കൈറ്റ് സ് . വളരെ നല്ല രീതിയിൽപ്രവർത്തിച്ചുവരുന്നു. വിവരസാങ്കേതിക വിദ്യയിൽ താല്പര്യമുള്ള കുട്ടികളെ ഓൺലൈൻ
ടെസ്റ്റിലൂടെ തെരഞ്ഞെടുക്കുന്നു. ഇവർക്ക് കൈറ്റ് മിസ്ട്രസ് മാർ എല്ലാ ബുധനാഴ്ചകളിലും റൊട്ടീൻ ക്ലാസുകൾ നല്കുന്നതോടൊപ്പം പ്രിലിമിനറി ക്ലാസുകൾ ,വിദഗദ്ധരുടെക്ലാസുകൾ,സ്‍കൂൾ ക്യാമ്പ് എന്നിവ അടുക്കും ചിട്ടയോടുംകൂടി നടത്തിവരുന്നു.)
ഐ ടി വർക്ക് ഷോപ്പ് - വിദ്യാർത്ഥികൾക്കുള്ള ക്ലാസ്
കമ്പ്യൂട്ടർ തകരാറുകൾ കുട്ടികൾക്ക് സ്വയം പരിഹരിക്കുന്നതിനാവശ്യമായ ഒരു വർക്ക് ഷോപ്പ് സംഘടിപ്പിച്ചത് വളരെ യേറെ ഉപകാരപ്രദമായി.
സ്മാർട്ട് ഫോൺ – അമ്മമാർക്കുള്ള ക്ലാസ്
അമ്മമാർക്ക് -സ്മാർട്ട് ഫോൺ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നും.വാട്സ് ആപ് , മൊബൈൽ ആപ്പുകൾ,ഇ മെയിൽ ,ഫേയ്സ് ബുക്ക് എന്നിവ എങ്ങനെ നല്ലരീതിയിൽ കൈകാര്യം ചെയ്യാമെന്നും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ക്ലാസ് നല്കി.
കോവിഡ് കാല ഓൺലൈൻ ക്ലാസ്
കോവിഡ് കാലത്ത് പ്രത്യേക ടൈംടേബിൾ തയ്യാറാക്കി ഓൺലൈൻ ക്ലാസുകൾ വളരെ ഭംഗിയായി നടന്നു. ഇതിനാവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ വിദ്യാർത്ഥി കൾക്ക് ലഭ്യമാക്കി. അധ്യാപകർക്ക് ആവശ്യമായ പരിശീലനങ്ങളും നല്കി.(കോവിഡ്
കാല പ്രവർത്തനങ്ങളുടെ ചാർട്ട്പേപ്പറുകളും ,പ്രസന്റേഷനം ഒരുപൂർണ്ണമായ അവലോകനം കുട്ടികൾ ഒരു ക്ലാസ് മുറിയിൽ ഒരുക്കി.ഫോണിനോടുള്ള അഡിക്ഷനിൽ നിന്നുള്ളമോചനത്തിനായി അധ്യാപകർ ഞങ്ങളെ വിവധ സർഗ്ഗാത്മകപ്രവർത്തനങ്ങളിലേയക്ക് നയിച്ചു.ദിനാചരണങ്ങൾ,പൂന്തോട്ടങ്ങൾ ,പച്ചക്കറികൃഷി,വിവിധമത്സരങ്ങൾ മുതലായ വയിലൂടെ സ്കൂളിലെന്നപോലെ അധ്യാപകർ ഞങ്ങളെ ചേർത്തുപിടിച്ചു.
കോവിഡ് കാലപ്രവർത്തനങ്ങളുടെ ഭാഗമായ ഭവന സന്ദർശനം
കോവിഡ് കാലത്ത് കുട്ടികളെ പൂന്തോട്ടവും പച്ചക്കറികളും മറ്റും ചെയ്യുവാൻ പ്രോത്സാഹിപ്പിക്കുയും അതിൻപ്രകാരം നാല് കുടുംബങ്ങളിൽ നല്ലരീതിയിൽ പൂന്തോട്ടവുംപച്ചക്കറികളും പരിപാലിച്ച് പോരുന്നു.
എസ് പി സി
2013-’14 അധ്യയന വർഷത്തിലാണ് തേവര സേക്രഡ് ഹാർട്ട് ഹൈസ് കൂ ളിൽഎസ് പി സി പ്രോജക്ട് ആരംഭിച്ചത്. നാളിതുവരെ സാമൂഹ്യപ്രതിബന്ധതയോടെപ്രവർത്തിക്കാൻ ഈ പദ്ധതിക്ക് കഴിഞ്ഞു. ചിട്ടയായ പരിശീലനത്തിലൂടെ കുട്ടികളുടെ
സ്വഭാവരൂപീകരണത്തിൽ കാതലായ മാറ്റം വരുത്താൻ ഈ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്.നിയമം സ്വമേധയാ അനുസരിക്കുന്ന ഒരുതലമുറയെ വാർത്തെടുക്കുക എന്നലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി അതിന്റെ ലക്ഷ്യം തേവര സേക്രഡ് ഹാർട്ട് സ്കൂളിൽ പൂർ
ത്തീകരിച്ചു എന്ന് തന്നെ പറയാം.
സ്വയ രക്ഷ ( പെൺകുട്ടികൾക്ക് )
പെൺകുട്ടികൾക്കെതിരെ അക്രമങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ട ത്തിൽ സുരക്ഷ ഞങ്ങൾ പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. കേരളാപോലീസ് വനിതാവിഭാഗത്തിൽ നിന്നും ഉദ്യോഗ
സ്ഥർ സ്കൂളിലേയ്ക്ക് Self defence നെകുറിച്ച് ഞങ്ങൾക്ക് പറഞ്ഞുതരാറുണ്ട്.നേർവഴി -എസ് പി സി യുടെ നേതൃത്വത്തിൽ നേർവഴി എന്ന ബോധവത്കരണ ക്ലാസ് C I നല്കുകയുണ്ടായി.
എൻ സി സി
മികച്ച എൻ സി സി യൂണിറ്റാണ് ഞങ്ങളുടെ വിദ്യാലയത്തിലുള്ളത്. പരേഡ് ,ദിനാചരണങ്ങൾ, ദേശസ്നേഹം വളർത്തുന്ന മറ്റ് പ്രവർത്തനങ്ങൾ,എന്നിവയിലും വിദ്യാലയത്തിന്റെ അച്ചടക്ക പരിപാലനത്തിലും എൻ സി സി മുഖ്യപങ്കുവഹി
ക്കുന്നു.
സ്പോർട്സ്
കായികരംഗത്ത് നിരവധി പ്രതിഭകളെ സൃഷ്ടിച്ച സ്കൂളാണ് തേവര സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി സ്കൂൾ . നിരവധി ദേശീയ അന്തർദ്ദേശീയ താരങ്ങൾക്ക് ജന്മം നല്കാൻ സാധിച്ചുവെന്നത് അഭിമാനത്തോടെ പറയട്ടെ. ബാസ്ക്കറ്റ്ബോൾ ഫുട്ബോൾ,അത്‍ലറ്റിക്സ് ,ക്രിക്കറ്റ്,ഷട്ടിൽ ബാഡ്‍മിന്റൺ, തുടങ്ങിയ വിവിധ കായിക ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്ത് വിജയംകൈവരിച്ചു പോരുന്നു. കായിക പരിശീല നത്തിനും കളികൾക്കും എന്റെ വിദ്യാലയത്തിൽ വിശാലമായ ഗ്രൗണ്ടുംപി ടി എ,പൂർവ്വ വി ദ്യാർത്ഥി സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ 37 വർഷങ്ങളായി ഓൾകേരളഇന്റർ സ്കൂൾ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് നടത്തിപോരുന്നു .ഈ വർഷംജനുവരിമാസത്തിൽ ടൂർണമെന്റ് നടത്തുന്നതിനുവേണ്ട ഒരുക്കങ്ങൾ ചെയ്തുപോരുന്നു.
അക്കാദമിക മികവ്
പഠന പാഠ്യേതര രംഗങ്ങളിൽ സേക്രഡ് ഹാർട്ട് വിദ്യാലയം ഒരുപോലെമികവ് പുലർത്തുന്നു. പൊതുപരീക്ഷകളിൽ 100% വിജയം കൈവരിക്കുന്നതോടൊപ്പംഎല്ലാ വിഷയത്തിനും കുട്ടികൾക്ക് A+ നേടുന്നതിനും പ്രത്യേക പരിഗണന നല്കികൊ ണ്ടുള്ളതാണ് പഠനരീതികൾ. ഞങ്ങളുടെ അധ്യാപകർ എല്ലാ വിധത്തിലുള്ള പിൻതുണയും പ്രോത്സാഹനവും നല്കികൊണ്ട് ഞങ്ങളോടൊപ്പമുണ്ട് എന്നത് ഏറെ ആത്മവിശ്വാസവും കരുത്തും ഞങ്ങൾക്ക് നല്കുന്നു.അക്ഷരത്തണൽപ്രകതിയോടിണങ്ങി പഠനം നടത്തുന്നതിനം കുട്ടികൾക്ക് വിശ്രമത്തിനുംഅറിവു വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാലയമുറ്റത്ത് അക്ഷരത്തണൽ ഒരുക്കിയിരിക്കുന്നു.(അറിയാതെ തന്നെ അറിവുനേടാൻ ഒരു വഴി.ഈ അക്ഷരത്തണലിൽ കൂട്ടു കാരുമൊത്ത് ചെലവഴിക്കുമ്പോൾ പരസ്പര പങ്കുവയ്പിലൂടെ പലഅറിവുകളും നമ്മൾ
നേടുന്നു.)
അസംബ്ലി
ആഴ്ചയിൽ രണ്ടുദിവസം സ്കൂൾ അസംബ്ലി നടന്നുവരുന്നു. ഓരോ ക്ലാസു കളാണ് അതിന് നേതൃത്വം വഹിക്കുന്നത്. ഓറിയന്റേഷൻ പ്രോഗ്രാംവിദഗ് ദ്ധരായ വ്യക്തികൾ ,മാതാ പിതാക്കൾക്കും ബോധവത്ക്കരണക്ലാസു കൾ നടത്തുന്നു
കലാ - സാഹിത്യ പരിശീലനം
പഠനത്തോടൊപ്പം പാഠ്യേതര രംഗത്തും വിദ്യാലയം മുന്നിട്ടു നില്ക്കുന്നു. ചെണ്ട,മാർഗ്ഗംകളി, പരിചമുട്ട്, വൃന്ദവാദ്യം വഞ്ചിപ്പാട്ട് ,കഥാപ്രസംഗം ,ഗിത്താർ, എന്നീ ഇനങ്ങളിൽ പ്രത്യേപരിശീലനം നല്കുന്നു. കലോത്സവത്തിൽ ഈ ഇനങ്ങൾ വിജയ
ത്തിലെത്തിക്കുകയും ചെയ്തു.എൻലൈറ്റ്മെന്റ് പ്രോഗ്രാം .പിയർ ഗ്രൂപ്പ് - ടീച്ചിംഗ് പഠനത്തിൽ പ്രത്യേക ശ്രദ്ധയും പരിഗണനയും ആവശ്യമായ കൂട്ടുകാർക്ക് കുട്ടികൾ മുൻകൈയെടുത്ത് ആവശ്യമായ സഹായങ്ങൾ നല്കിവരുന്നു.
കനിവ് - പാഥേയം
കുട്ടികളിൽ വളർത്തിയെടുക്കേണ്ട ഏറ്റവും വലിയ ഗുണമാണ് കാരുണ്യം.സമൂഹത്തിൽ ഒരുനേരത്തെ ഭക്ഷണത്തിനായി അലയുന്ന ഒട്ടേറെ മുഖങ്ങൾ നമുക്ക് ചുറ്റുമുണ്ട്.കാരുണ്യത്തിന്റെ മഹത്വം ഉൾക്കൊണ്ട് കനിവ് എന്ന പദ്ധതിയുടെ ഭാഗമായി പാഥേയം എന്ന പ്രവർത്തനം നടത്തുന്നു.വീടുകളിൽ നിന്ന് കുട്ടികൾ ഭക്ഷപൊതികൾകൊണ്ടുവന്ന് തെരുവിൽ അലയുന്നവർക്കായി കൊടുക്കുന്നു. സഹജീവികളോടുള്ള കനിവ് ഈ കാരുണ്യ പ്രവത്തനത്തിലൂടെ ഞങ്ങൾ സ്വായത്തമാക്കുന്നു. ( സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ക്രിയാത്മക മുന്നേറ്റംഎന്ന രീതിയിൽ ഈവർഷം സ്കൂളിൽ നടത്തുന്ന പ്രത്യേകപരിപാടിയാണ് .
ലഹരി വിരുദ്ധപ്രവർത്തനങ്ങൾ
മൂന്നുദിവസത്തെ ഓറിയന്റേഷൻ പ്രോഗ്രാം, മൂല്യാധിഷ്ഠിത ബോധവത്ക്കരണത്തിനായി എല്ലാ കുട്ടികൾക്കും പ്രത്യേകപുസ്തകങ്ങൾ പി ടി എമുഖേന നല്കി. ഈപുസ്തകത്തെ അടിസ്ഥാനമാക്കി ആഴ്ചയിൽ അരമണിക്കൂർഅധ്യാപകർ പ്രത്യേകക്ലാസുകൾനല്കുന്നു.കൂടാതെ മാസത്തിലൊരിക്കൽ വിദഗ് ദ്ധരായവ്യക്തികളുടെ ക്ലാസുകൾ സംഘടിപ്പിക്കുന്നു. വർഷാവസാനം മൂല്യനിർണയംനടത്തി വിജയികൾക്ക് മാനേജ്മെന്റ് സ്കോളർഷിപ്പും സമ്മാനവും നല്കുന്നു.
രായവ്യക്തികളുടെ ക്ലാസുകൾ സംഘടിപ്പിക്കുന്നു. വർഷാവസാനം മൂല്യനിർണയംനടത്തി വിജയികൾക്ക് മാനേജ്മെന്റ് സ്കോളർഷിപ്പും സമ്മാനവും നല്കുന്നു.
നോട്ടീസ് ബോർഡ് , ജീവിതനൈപുണി , മൂല്യങ്ങൾ
ഞങ്ങളുടെ വിദ്യാലയത്തിൽ ഹൈസ്‍കൂൾ വിഭാഗം 12 ക്ലാസ് മുറികൾക്ക് 12 നോട്ടീസ് ബോർഡുകളുണ്ട്. കുട്ടികളായ ഞങ്ങൾ അഭിമുഖീകരിക്കുന്ന യാഥാർത്ഥ്യങ്ങളെ നേരിടാൻ പര്യാപ്തമാക്കുന്ന ജീവിതനൈപുണികളും,മൂല്യങ്ങളും ബുള്ളറ്റിൻ ബോർഡ് പ്ര
വർത്തനത്തിലൂടെ ഞങ്ങൾ നേടുന്നു. കുട്ടികളായ ഞങ്ങളുടെ വിവിധങ്ങളായ കഴിവുകൾപ്രകടിപ്പിക്കുന്നതിന് ഇത് ഏറെ സഹായകരമാണ്. ഓരോദിവസത്തെയും പ്രവർത്തനങ്ങൾ കൃത്യമായ വിലയിരുത്തൽ നടത്തി ഗ്രൂപ്പിന് പോയിന്റ്സ് നല്കി അസംബ്ലി യിൽ
ആ ഗ്രൂപ്പിന് ട്രോഫികൾ നല്കി വരുന്നു.മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾവളരെ മെച്ചപ്പെട്ട ഭൗതീക സൗകര്യങ്ങളാണ് ഞങ്ങളുടെ വിദ്യാലയത്തിനുള്ളത്.നഗരത്തിൽ നിന്ന് അല്പം ഒതുങ്ങി ശാന്തമായ അന്തരീക്ഷമാണ് ഇവിടെ യുള്ളത്.വൃത്തിയും വായു സഞ്ചാരവുമുള്ള ക്ലാസ്മുറികൾ .എല്ലാം സ്മാർട്ട് ക്ലാസ്റൂമുകളാണ്.കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള,ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം,വൃത്തിയുള്ള ശുചിമുറികൾ. എന്നിവയെല്ലാം ഈ വിദ്യാലയത്തിലുണ്ട്. പെൺകുട്ടികൾക്ക് വനിതാസൗഹൃദ ശുചിമുറികളും ,വിശ്രമമുറിയും ഒരുക്കിയിട്ടുണ്ട്. ഞങ്ങൾ ഈവിദ്യാലയത്തിൽ സന്തോഷത്തോടെയും സുരക്ഷിതത്വത്തോടെ യുമാണ് പഠനം നടത്തുന്നത്.
ലൈബ്രറി
ഈ വർഷം വിദ്യാലയത്തിൽ ലൈബ്രറി നവീകരണം നടക്കുന്നു. ഇതിന് കുട്ടികൾ തന്നെയാണ് നേതൃത്വം നല്കുന്നത്. പുസ്തകങ്ങൾ തരംതിരിച്ച് വയ്ക്കുന്നതും ,രജിസ്റ്റർ തയ്യാറാക്കുന്നതും ബുക്കുകൾ ആവശ്യങ്ങൾക്ക് ലഭ്യമാക്കുന്നതും പരിശീലിക്കുന്നതുവഴി ലൈബ്രറിയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു. പുസ്തകങ്ങൾ ഇഷ്ടപ്പെടുന്ന രക്ഷകർത്താക്കൾക്ക് വിദ്യാലയത്തിലെത്തി പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കാനുള്ള അവസരം ഇവിടെ ഒരുക്കിയിട്ടുണ്ട്.
ശാസ്ത്രമേള
ശാസ്ത്രമേളയുടെ ഭാഗമായി സ്കൂളിൽ നടന്ന വിവിധ മത്സരങ്ങളുടെ ഒരുചെറിയ പ്രദർശനം ക്ലാസ് മുറിയിൽ ഒരുക്കി .(പേപ്പർക്രാഫ്റ്റ് ,ക്രിസ്തുമസ് കാർഡ് നിർമ്മാണം,ഭക്ഷ്യമേള,ഇലക്ട്രോണിക്സ്, ബഡ്ഡിംഗ് ആന്റ് ഗ്രാഫ്റ്റിംഗ്,എംബ്രോയഡറിമുതലായവ)
അക്വാപോണിക്സ്
മണ്ണിനോടും പ്രകൃതിയോടും ഇണങ്ങി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന തോടൊപ്പം വിഷരഹിതമായ പച്ചക്കറികളും മത്സ്യവും വീട്ടിൽതന്നെ ലഭ്യമാക്കാൻസഹായിക്കുന്ന സംയോജിതകൃഷിരീതി കുട്ടികളെ പരിശീലിപ്പിക്കുകയും അത് സമൂഹത്തിലേയ്ക്ക് എത്തിയ്ക്കുകയും ചെയ്യുന്ന പ്രത്യേക പ്രോജക്ട് ഈവർഷത്തെ സവിശേഷ പ്രവർത്തനമാണ്.
ഉച്ചഭക്ഷണപരിപാടി
സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി ഞങ്ങൾക്ക് നല്കുന്ന ഭക്ഷണംവളരെ രുചികരവും പോഷക സമൃദ്ധവുമാണ്. എല്ലാദിവസവും സ്കൂളിൽ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. സാമ്പാർ,മുട്ടക്കറി ,കൂട്ടുകറി,തോരൻ,ഇലക്കറികൾ ഇവയും ആഴ്ച
യിൽ രണ്ടു ദിവസം പാലും ലഭിച്ചുവരുന്നു.ബെനഫിഷ്യൽ കോച്ചിംഗ്
2022-’23 വർഷത്തെ ഞങ്ങളുടെ പ്രത്യേക പ്രവർത്തനമാണ് ബെനഫിഷ്യൽകോച്ചിംഗ്.
പഠനത്തിൽ പ്രയാസങ്ങൾ നേരിടുന്ന കുട്ടികൾക്ക് പൊതുജനപങ്കാളിത്തത്തോടെ പ്രത്യേക പരിശീലനം നല്കുന്ന പദ്ധതിയാണിത്. 8,9,1o ക്ലാസുകളിൽ പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്കാണിത് നടത്തുന്നത്. എസ് എച്ച് കോളേജിലെ യുവജനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്ന ഈ പദ്ധതി ഏറെ ഗുണകരമാണ്.
എൻ എസ് എസ് പ്രവർത്തനങ്ങൾ-പ്ലസ്ടൂ
ഫ്ലാഷ് മോബ് , സ്കിറ്റ്
ഇത് ലഹരി പൂക്കുന്ന കാലമാണ്. സ്കൂളുകളിലും കോളേജ് ക്യാമ്പസുകളിലും ലഹരി പൂക്കുന്നു.മയക്കുമരുന്ന് ദുരുപയോഗം സാമൂഹിക പ്രശ്നമായി വ ളർന്ന് ആഗോള പ്രശ്ന മായിമാറുന്നു.ഇന്നത്തെ യുവതലമുറയെ വഴിതെറ്റിക്കുന്ന വള രെ അപകടകരമായ ഒരു ശ്ശീലമാണ്
മയക്കുമരുന്നുകളുടെ ഉപയോഗം ഒന്നോ രണ്ടോ പ്രാവശ്യം ഉപയോഗിക്കുമ്പോൾ തന്നെ ഈശീലത്തിന് അടിമപ്പെടുന്നു എന്താണ് ഇതിന്റെ പ്രത്യേ കത.ജീവിതം ലഹരി വിമുക്തമാക്കാൻബോധവൽ ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്ന ഈ നാളുകളിൽ ഓരോ വ്യക്തിയും ഇനിലഹരി പദാർത്ഥം ഒരിക്കലും ഉപയോ ഗി ക്കില്ല എന്ന ഉറച്ച തീരുമാനം എടുക്കുന്നതാണ് ഏറ്റവുംഉചിത മായ പ്രവർത്തി. ആഗോളവ്യാപകമായി ലഹരി ക്കെതി രായ പ്രതിഷേധസമരങ്ങളുംജനകീയ മുന്നേറ്റങ്ങളും വർദ്ധിച്ചു വരു മ്പോഴും ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനംഅതിന് ആനുപാതികമായി വളരുന്നു എന്നത് ആശങ്കയു ണർ ത്തുന്ന കാര്യമാണ്.എണ്ണത്തിലു ണ്ടാകുന്ന ഈ വർധനവ് മാനവരാശി നേരിടുന്ന ഏറ്റവും വലിയഭീഷണിയായിമാറുന്നു എന്നതാണ് സത്യം. പുതിയ രൂപങ്ങളിലുംഭാവങ്ങളിലും പടർന്നു പന്തലിക്കുന്നലഹരിയുടെ കരാളഹസ്തങ്ങൾക്ക് കയ്യാമമിടുക എന്ന ശ്രമകരമായ ദൗത്യത്തെകുറിച്ച് ബോധവാന്മാ
രായികൊണ്ട് തേവര സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി വിദ്യാലയത്തിലെഎൻഎസ്എസ് വോളണ്ടിയേഴ്സ് ഫ്ലാഷ് മോബും ,സ്കി റ്റും നടത്തി.ദിനാചരണങ്ങൾദിനാചരണങ്ങളുടെ പ്രസക്തി മനസ്സിലാകും വിധം വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
ലിറ്റിൽ കൈറ്റ്സ് ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം 2018 ജൂൺ 12-ന് രാവിലെ 9 മണിക്ക് നടന്നു . ലിറ്റിൽ കൈറ്റ്സ് ചെയർമാൻ ,പി.ടി.എ പ്രസിഡന്റ് ശ്രീമതി നിർമ്മൽ ,വൈസ് ചെയർമാൻ
ശ്രീ .ബൈജു , ലിറ്റിൽ കൈറ്റ്സ് കൺവീനർ ഹെഡ് മിസ്ട്രസ് ശ്രീമതി മിനി വർഗ്ഗീസ്, ലിറ്റിൽ കൈറ്റ്സ് ജോയിന്റ് കൺവീനേഴ്സ് സിസ്റ്റർ .ബിജി ജോൺ,ശ്രീമതി.ജോളി കെ.വി , ലോക്കൽ മാനേജർ റവ.ഫാദർ.ജോയി ഓണാട്ട് ,ലിറ്റിൽ കൈറ്റ്സ് ലീഡേഴ്സ് ,സ്കൂൾ ലീഡേഴ്സ് ,40 വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും സന്നിഹിതരായിരുന്നു.
ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം സ്വിച്ച് ഓൺകർമ്മത്തിലൂടെ ഹെഡ് മിസ്ട്രസ് നിർവ്വഹിച്ചു.ശ്രീമതി ജോളി.കെ.വി എല്ലാവർക്കും സ്വാഗതംആശംസിച്ചു.സിസ്റ്റർ .ബിജി ജോൺ ലിറ്റിൽ കൈറ്റ്സിനെ പ്പറ്റി ചെറിയഒരുവിവരണം നടത്തി.10 മണിക്ക് ഏകദിന ക്ലാസ് സിസ്റ്റർ.ബിജിയുടെയും ,എം.ടി.സി ശ്രീമതി ലൗലിയുടെയും നേതൃത്വത്തിൽ നടത്തപ്പെട്ടു.തുടർന്ന് എല്ലാ ബുധമാഴ്ചകളിലും ഒരുമണിക്കൂർ ക്ലാസുകൾ മൊഡ്യൂൾ പ്രകാരം നടത്തപ്പെടുന്നു.04/07/2018-ൽ അങ്കമാലി ഡിപോൾ കോളേജിലെ പ്രൊഫസർ ശ്രീ.പ്രവീൺ മുരളി
ആനിമേഷനെപ്പറ്റി ഒരു ദിവസത്തെ ക്ലാസ് നയിച്ചു.തുടർന്ന് 04/08/2018-ൽ ഏകദിനപരിശീലന ക്യാമ്പ് നടത്തി.