"പന്നിയൂർ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 104: വരി 104:
==മികവ്==
==മികവ്==


==== '''<big>''<u>**  തനത‍ു പ്രവർത്തനങ്ങൾ **</u>''</big>''' ====
==== '''<big>''<u> തനത‍ു പ്രവർത്തനങ്ങൾ </u>''</big>''' ====


[[പ്രമാണം:GLPS PANNIYUR LOGO.png|40px|]]
[[പ്രമാണം:GLPS PANNIYUR LOGO.png|40px|]]

00:46, 24 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പന്നിയൂർ എൽ പി സ്കൂൾ
വിലാസം
പന്നിയൂർ

പന്നിയൂർ
,
പള്ളിവയൽ പി.ഒ.
,
670142
,
കണ്ണൂർ ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഇമെയിൽPanniyoorglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13722 (സമേതം)
യുഡൈസ് കോഡ്32021001604
വിക്കിഡാറ്റQ64456554
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംകുറുമാത്തൂർ,,പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ74
പെൺകുട്ടികൾ92
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൾ റഹിമാൻ കെ.പി
പി.ടി.എ. പ്രസിഡണ്ട്സയീദ് ടി പി
എം.പി.ടി.എ. പ്രസിഡണ്ട്ഹഫ്സത്ത്
അവസാനം തിരുത്തിയത്
24-03-2024Ram.ar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1973 വർഷത്തിലാണ്. പ്രൈമറി വിദ്യാഭ്യാസത്തിന് ഏറെ ബുദ്ധിമുട്ടിയിരുന്ന അക്കാലത്ത് പന്നിയൂർ ഗ്രാമത്തിലെ ഉൽബുദ്ധരായ ചില രുടെ നിസ്വാർത്ഥ പ്രയത്‌നത്തിൻ്റെ ഫലമായാണ് ഈ വിദ്യാലയം അനുവദിച്ചു കിട്ടിയ ത്. സ്വന്തമായ ബിൽഡിംഗോ സ്ഥലമോ ഇല്ലാതിരുന്നതിനാൽ നേരത്തെ നിലവിലുണ്ടാ യിരുന്ന മദ്രസയുടെ ബിൽഡിംഗിൽ പഠനം ആരംഭിച്ചു. സ്‌കൂൾ അനുവദിച്ചു കിട്ടുന്ന തിന് വേണ്ടി രൂപീകരിച്ചിരുന്ന വെൽഫെയർ കമ്മറ്റി 1973 ഡിസംബർ 3 ന് ഒരേക്കർ സ്ഥലം വാങ്ങി. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

പ്രകൃതി രമണീയമായ ഒരേക്കർ ഭൂമിയിൽ പ്രവർത്തിക്കുന്ന സ്കൂളിൽ മികച്ച ഭൗതികസൗകര്യങ്ങൾ ഒരുക്കപ്പെട്ടിട്ടുണ്ട് . ശിശുസൗഹ്രദ ക്ലാസ്സ്മുറികൾ, ടോയ്ലറ്റുകൾ, ഉച്ചഭക്ഷണപരിപാടി കുറ്റമറ്റരീതിയിൽ നടത്തിവരുന്നു. തിളപ്പിച്ചാറ്റിയ കുടിവെള്ളം, സുരക്ഷിതമായ ക്ളാസ്സ് മുറികൾ, ചുറ്റുമതിൽ, ഒരോ ക്ളാസ്സിലും ഫാൻ, എ​ല്ലാ ക്ലാസ്സിലും അനൗൺസ്മെന്റ് സിസ്റ്റം, ഹരിതാഭമായ സ്കൂൾ പരിസരം, ചൈൽഡ് പാർക്ക്, കമ്പ്യൂട്ടർ ലാബ്, ഗ്രന്ഥാലയം, വിദ്യാർഥികൾക്കായി ഊട്ടുപുര, പൂന്തോട്ടം, പച്ചക്കറിത്തോട്ടം, മത്സ്യക്കുളം ഇവയെല്ലാം സ്കൂളിന്റെ സവിശേഷതകൾ ആണ്. കൂടുതൽ വായിക്കാൻ

സാരഥികൾ

മുൻസാരഥികൾ

കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികൾക്കും അവബോധങ്ങൾക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്. കഴിഞ്ഞ ദശകങ്ങളിൽ കേരളം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കു സാക്ഷ്യം വഹിക്കുകയുണ്ടായി. അതാത് കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുകയാണ് ഭൗതിക വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ പ്രായോഗിക ലക്ഷ്യം. കാലോചിതമായ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നതിൽ ചുക്കാൻ പിടിച്ചവരാണ് സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പാഠ്യേതര പ്രവർത്തനങ്ങൾ

കായിക പ്രവർത്തനങ്ങൾ :

പതിവായി കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ധാരാളം നേട്ടങ്ങളുണ്ട്. അത് അവരുടെ ശാരീരിക വികാസത്തെ അനുകൂലിക്കുകയും ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കുഞ്ഞുങ്ങളുടെ നേതൃത്വഗുണം വർദ്ധിക്കുകയും  ആരോഗ്യപരമായ മത്സരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വൈകാരിക ഭാവങ്ങളെ പാകപ്പെടുത്താനും സാമൂഹികമായ ശേഷികൾ നേടാനും ഉപകരിക്കുന്നു. ശ്രദ്ധയും അച്ചടക്കവും ആത്മവിശ്വാസവും  വർധിക്കുന്നത്തിലൂടെ പഠന പ്രവർത്തനങ്ങളിൽ കൂടുതൽ കാര്യക്ഷമത കൈവരിക്കാനും കഴിയുന്നു. ഈ തിരിച്ചറിവിന്റെ ഫലമായി ജി എൽ പി എസ് പന്നിയൂർ കുട്ടികളുടെ എല്ലാവിധ കായിക പ്രവർത്തനങ്ങൾക്കും പിന്തുണയും പ്രോത്സാഹനവും നൽകി മുന്നോട്ടു നയിക്കുന്നു.

അക്കാദമിക് പ്രവർത്തനങ്ങൾ :

"വിദ്യാഭ്യാസത്തിന്റെ വലിയ ലക്ഷ്യം അറിവല്ല, പ്രവൃത്തിയാണ്" - ഹെർബർട്ട് സ്പെൻസർ. പാഠ്യേതര അക്കാദമിക പ്രവർത്തനങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്താനുള്ള മാർഗം കൂടിയാണ്. കഴിവുകളും മനോഭാവങ്ങളും വികസിപ്പിക്കുന്നതിന് പാഠ്യേതര പ്രവർത്തനങ്ങൾ പിന്തുണയേകുന്നു. ഈ ലക്ഷ്യം മുന്നിൽ കണ്ട് ജി എൽ പി എസ് പന്നിയൂർ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും സമൂഹത്തിന്റെ നാനാതുറകളിലുള്ള മറ്റാളുകളെയും ഉൾപ്പെടുത്തി നിരന്തരമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു.

കലാപരമായ പ്രവർത്തനങ്ങൾ :

കലാപരമായ പ്രവർത്തനങ്ങളിലൂടെ ഓർമശക്തിയും ഏകാഗ്രതയും മെച്ചപ്പെടുത്തുകയും വൈകാരിക ബുദ്ധി വർദ്ധിപ്പിക്കുകയും ഭാവന സർഗാത്മകത ആവിഷ്കാരം എന്നിവ വികസിക്കുകയും ചെയ്യുന്നു. കുട്ടികളുടെ കലാപരമായ അഭിരുചികളെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന എന്നത് ജി എൽ പി എസ് പന്നിയൂർരിന്റെ വളരെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ്.

മികവ്

തനത‍ു പ്രവർത്തനങ്ങൾ

2023-24

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സോഷ്യൽ മീഡിയ

Facebook
Youtube

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ


  • കേരളത്തിൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്നും ആലക്കോട് റൂട്ടിൽ 7.5 കിലോമീറ്റർ സഞ്ചരിച്ചാൽ പൂവം ജങ്ഷൻ എത്തും. പൂവം ജങ്ഷനിൽ നിന്ന് പന്നിയൂർ റോഡിൽ കിഴക്ക് ഭാഗത്തേക്ക് 1.3 കിലോമീറ്റർ സഞ്ചരിച്ചാൽ പള്ളിവയൽ ജങ്ഷൻ എത്തും അവിടെ നിന്ന് 200 മീറ്റർ തെക്കോട്ട് സഞ്ചരിച്ചാൽ ഗവ. എൽ പി സ്‌കൂൾ പന്നിയൂർ എത്തിച്ചേരാം..
  • ബസ്സ് മാർഗം വരുമ്പോൾ തളിപ്പറമ്പിൽ നിന്നും കാലിക്കടവ് ബസ്സിൽ കയറി പന്നിയൂർ പള്ളിവയൽ ജങ്ഷനിൽ ഇറങ്ങി 200 മീറ്റർ തെക്കോട്ട് സഞ്ചരിച്ചാൽ ഗവ. എൽ പി സ്‌കൂൾ പന്നിയൂർ എത്തിച്ചേരാം.
  • ചുഴലിയിൽ നിന്നും 3.6 കിലോമീറ്റർ പടിഞ്ഞാറ് സഞ്ചരിച്ചാൽ കുളത്തൂർ എത്തും അവിടെനിന്നും 2.2 കിലോമീറ്റർ പടിഞ്ഞാറ് സഞ്ചരിച്ചാൽ ചെറുകര എത്തും. അവിടെനിന്നും 2.4 കിലോമീറ്റർ പടിഞ്ഞാറ് സഞ്ചരിച്ചാൽ പള്ളിവയൽ ജങ്ഷൻ എത്തും അവിടെ നിന്ന് 200 മീറ്റർ തെക്കോട്ട് സഞ്ചരിച്ചാൽ ഗവ. എൽ പി സ്‌കൂൾ പന്നിയൂർ എത്തിച്ചേരാം.


{{#multimaps:12.08219,75.40962 | width=800px | zoom=17}}


"https://schoolwiki.in/index.php?title=പന്നിയൂർ_എൽ_പി_സ്കൂൾ&oldid=2367379" എന്ന താളിൽനിന്ന് ശേഖരിച്ചത്