"പൂളക്കുറ്റി എൽ.പി.എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→രാമാനുജൻ ഗണിത ക്ലബ്) |
(ചെ.) (→പ്രവൃത്തി പരിചയ ക്ലബ്) |
||
വരി 20: | വരി 20: | ||
<font size=4>'''[[{{PAGENAME}}/സയൻസ് ക്ലബ് പ്രവർത്തനങ്ങൾ|സയൻസ് ക്ലബ് പ്രവർത്തനങ്ങൾ]]'''</font size> | <font size=4>'''[[{{PAGENAME}}/സയൻസ് ക്ലബ് പ്രവർത്തനങ്ങൾ|സയൻസ് ക്ലബ് പ്രവർത്തനങ്ങൾ]]'''</font size> | ||
==വിദ്യാരംഗം കലാസാഹിത്യവേദി== | ==വിദ്യാരംഗം കലാസാഹിത്യവേദി== | ||
<p style="text-align:justify"> | <p style="text-align:justify"> |
19:47, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗണിത ക്ലബ്
വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും നിശ്ചിത നിലവാരം പുലർത്തുന്നവരെ ക്ലബിൽ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസിൽ, പുസ്തക പരിചയം, ഗണിത ശാസ്ത്രഞജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, സെമിനാർ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്. ഉപജില്ലയിലെ മികച്ച ഗണിതക്ലബ് ആയി സ്കൂൾ ഗണിതക്ലബിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഗണിത രൂപങ്ങൾ, ആശയങ്ങൾ, നിർമ്മിതികൾ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ എന്നിവ ഉൾക്കൊളളുന്ന ഗണിത ലാബ് സ്കൂളിൽ പ്രത്യേകമായുണ്ട്. ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ തുടർച്ചയായി ആറാം തവണയും എൽ. പി, യു.പി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ വിദ്യാലയത്തിന് കഴിഞ്ഞത് ഗണിതക്ലബിന്റെ ചിട്ടയായ പ്രവർത്തനം ഒന്നുകൊണ്ട് മാത്രമാണ്.
ശാസ്ത്ര ക്ലബ്
മാക്കൂട്ടം സ്കൂളിൻരെ മുന്നോട്ടുള്ള പ്രയാണത്തിൽ ശാസ്ത്രക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ചതാണ്. നിത്യജീവിതത്തിന്റെ ഭാഗമായ ശാസ്ത്രം, ജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തിയും അത് കൗതുകകരമായി അവതരിപ്പിച്ചും കുട്ടികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ എപ്പോഴും അവസരങ്ങൾ നൽകിയും ശാസ്ത്രവിഷയത്തിന്റെ മധുരം കുട്ടികളിലെത്തിക്കാൻ ശാസ്ത്രക്ലബ് എപ്പോഴും മാക്കൂട്ടം സ്കൂളിലെ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. ശാസ്ത്രവിഷയപഠനം ജീവിതം തന്നെയാണ് എന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്. കുന്ദമംഗലം സബ്ജില്ലാ ശാസ്ത്രമേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ എല്ലാ വർഷവും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിക്കാറുണ്ട. തുടർച്ചയായി 5 വർഷം സബ്ജില്ലാ തല ശാസ്ത്രക്വിസ് മത്സരത്തിൽ നമ്മുടെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വിദ്യാരംഗം കലാസാഹിത്യവേദി
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് ഈ സംഘടനക്ക് ഉള്ളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെതുടക്കം.അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്ജില്ലാ തലത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ചെയർമാനും അധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപം ഉണ്ട്.വിദ്യാരംഗം മാസികയുടെ പത്രാധിപ സമിതി ആണ് സംസ്ഥാന അടിസ്ഥാനത്തിൽ കലാസാഹിത്യവേദി ക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത്. വിദ്യാഭ്യാസ ഡയറക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.
ഇംഗ്ലീഷ് ക്ലബ്
നേട്ടങ്ങളുടെ പടവുകൾ ഒരോന്നായി പിന്നിടുന്ന മാക്കൂട്ടം എ.എം. യുപി സ്കൂളിന്റെ മികവിന്റെ താളുകളിലെ പ്രധാന കയ്യൊപ്പാവാൻ ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇന്നത്തെ സമൂഹത്തിന് ഒഴിച്ചുകൂടാൻ ആവാത്ത ഒരു ഭാഷയാണ് ഇംഗ്ലീഷ്. അതുകൊണ്ടുതന്നെ ലളിതവത്കരിച്ചുകൊണ്ട് ആംഗലേയ ഭാഷയെ സമീപിക്കാൻ മാക്കൂട്ടം എ.എം. യുപി സ്കൂളിലെ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷ് ക്ലബ് മുന്നോട്ടു പോകുന്നത്. അതിനുള്ള അവസരം ഓരോ കുട്ടിക്കും നൽകി വരുന്നു. ഇംഗ്ലീഷ് ഒരു ആഗോള ഭാഷയാണെന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാൻ ഇംഗ്ലീഷ് ക്ലബിന് സാധിച്ചിട്ടുണ്ട്.ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തിൽ സ്കിറ്റ് അവതരണം, പതിപ്പ് നിർമാണം, കവിതാലാപന മൽസരം , കൈയ്യെഴുത്ത് മൽസരം, പുസ്തക പരിചയം, പ്രസംഗ മൽസരം, ക്ലാസ് പത്ര നിർമ്മാണം, മുദ്രാഗീത നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ഉപജില്ലാ കലാമേളയിൽ ഇംഗ്ലീഷ് പ്രസംഗ മൽസരത്തിൽ ക്ലബ് അംഗം ഹിബ ജെബിൻ മൂന്നാം സ്ഥാനം നേടി. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ -കൊളാഷ് നിർമാണം എന്നിവ സംഘടിപ്പിക്കുന്നു. കുന്ദമംഗലം സബ്ജില്ലാ കലാമേളകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിച്ചിട്ടുണ്ട്. എൽ.പി വിഭാഗത്തിൽ ആംഗ്യപാട്ട് മൽസരത്തിലും യുപി വിഭാഗത്തിൽ കവിതാലാപാന മൽസരത്തിലും കുട്ടികൾക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ ഒന്നിലധികം തവണ ലഭിച്ചിട്ടുണ്ട്.
സാമൂഹ്യ ശാസ്ത്ര ക്ലബ്
സാമൂഹ്യശാസ്ത്ര ക്ലബ് ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ക്വിറ്റ് ഇന്ത്യ, ശിശു ദിനം തുടങ്ങിയ ദിനാചരണങ്ങളോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. ഹിരോഷിമ, നാഗസാക്കിദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമാണ മൽസരം, സഡാക്കോ കൊക്ക് നിർമാണം, ചാർട്ട് നിർമാണ മൽസരം, പ്രശ്നോത്തരി, ഇംഗ്ലീഷ്-മലയാളം പ്രസംഗ മൽസരം എന്നിവ സംഘടിപ്പിക്കാറുണ്ട് 2021 ലെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്ലാസ് തല പ്രശ്നോത്തരി, തുടർന്ന് സ്കൂൾ തല ഓൺലൈൻ പ്രശ്നോത്തരി, എന്റെ സ്വപ്നങ്ങളിലെ ഇന്ത്യ എന്ന വിഷയത്തിൽ പ്രസംഗ മൽസരം, ചാർട്ട് പ്രദർശനം, സ്കൂൾ തല സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് എന്നിവ സംഘടിപ്പിച്ചു. ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ എല്ലാ ഇനങ്ങളിലും മാക്കൂട്ടം എ എം യു പി സ്കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടനം നടത്താറുണ്ട്.
സാമൂഹ്യ ശാസ്ത്രക്ലബ് പ്രവർത്തനങ്ങൾ
ഐടി ക്ലബ്ബ്
വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച ക്ലബ്ബാണ് ഐടി ക്ലബ്ബ്. ഈ ക്ലബ്ബിൽ 25 ഓളം മെമ്പർമാരും കൺവീനർ, പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ജോയിൻ സെക്രട്ടറി എന്നിവരും അടങ്ങിയതാണ് . സ്കൂളിന് രണ്ടു ഭാഗങ്ങളിലായി രണ്ടു ഐ ടി മുറികൾ പ്രവർത്തിക്കുന്നു. ഐ ടി പഠിപ്പിക്കുന്നതിനായി സ്കൂളിൽ ഇന്ന് പ്രഗൽഭയായ ഐ ടി ടീച്ചറും നിലവിലുണ്ട് . ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപജില്ലാ ഐ ടി മത്സരങ്ങളായ ക്വിസ് മത്സരം, ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ മത്സരങ്ങളിൽ എല്ലാ വർഷവും സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 14 ലാപ്ടോപ്പുകൾക്ക് പുറമെ 6 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്. എം എൽ എ, എം പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഡെസ്കു്ടോപ്പുകളും കമ്പ്യൂട്ടറുകളും ലഭിച്ചിട്ടുണ്ട്. 2017- 2018 അധ്യയന വർഷം കുന്നമംഗലം നിയോജക മണ്ഡലം എം എൽ എ ശ്രീ പി ടി എ റഹീമിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും സ്മാർട്ട് ക്ലാസ് റും അനുവദിക്കുകയുണ്ടായി. മുൻ എം എൽ എ ആയിരുന്ന ശ്രീ യു സി രാമൻ, മുൻ എം പി ആയിരുന്ന ശ്രീ ടി കെ ഹംസ എന്നിവരും സ്കൂളിന് കമ്പ്യൂട്ടറുകൾ അനുവദിച്ചു നൽകിയിട്ടുണ്ട്.
ബാലസഭ
കുട്ടികളുടെ വിവിധങ്ങളായ വികാസത്തിൽ കുടുംബവും സ്കൂളും സമൂഹവും നിർണായകമായ പങ്കു വഹിക്കുന്നു. കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികസനത്തിൽ സ്കൂൾ ചെലുത്തുന്ന സ്വാധീനം മറ്റെതിനേക്കാളും വലുതാണ്.കുട്ടികളുടെ സമഗ്ര വികസനത്തിനായി സ്കൂൾ നടത്തുന്ന പരിപാടിയാണ് ബാലസഭ. കുട്ടികൾക്കായി കുട്ടികൾ നടത്തുന്ന പരിപാടിയാണ് ബാലസഭ. സ്കൂൾ ശുചിത്വം , സ്കൂൾ വികസനം, വിദ്യാർഥികളുടെ ആരോഗ്യം, വിദ്യാർത്ഥികളുടെ കഴിവുകൾ എന്നിവ ചർച്ചയ്ക്ക് വിധേയമാക്കാം.
ബാലസഭയുടെ ലക്ഷ്യങ്ങൾ
- കുട്ടികളുടെ കഴിവുകൾ തിരിച്ചറിയുകയും പ്രകടിപ്പിക്കുകയും ചെയ്യുക.
- ആസ്വാദ്യകരമായ പഠനം നൽകുക.
- സാമൂഹികവൽക്കരണം വളർത്തുക.
- താൽപര്യങ്ങളും വൈദഗ്ധ്യവും വളർത്തുക.
- കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന് സംഭാവന ചെയ്യുക.
- അധ്യാപകരിലും രക്ഷിതാക്കളിലും സമൂഹത്തിലും വിശ്വാസം വളർത്തുക.
ബാലസഭയുടെ ലക്ഷ്യ സാക്ഷാത്കാരത്തിനായി ഓരോ മാസവും മുപ്പതാം തീയതി സ്കൂളിൽ ബാലസഭ സംഘടിപ്പിക്കുന്നു.പാഠഭാഗവുമായി ബന്ധപ്പെട്ട കവിതകൾ, അഭിനയങ്ങൾ , കഥാവതരണം , നാടൻപാട്ട് അവതരണം മറ്റു കലാപരിപാടികളും സഭയിൽ അരങ്ങേറുന്നുണ്ട്. ക്ലാസ് തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന കൺവീനർമാരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത് .ഇത് കുട്ടികളിൽ നേതൃത്വഗുണം വർദ്ധിപ്പിക്കുന്നു.പഠനം ആസ്വാദ്യകരമാകുന്നതോടൊപ്പം തങ്ങളുടെ മാനസിക ഉല്ലാസത്തിന് കൂടി അവസരം ലഭിക്കുന്നു.