"ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 111: വരി 111:
|മാധവന്‍കുട്ടി നായര്‍
|മാധവന്‍കുട്ടി നായര്‍
|-
|-
|18/05/1994 - 30/09/1994
 
|മുഹമ്മ്ദ് ഖലീഫ
|-
|01/10/1994 - 30/04/1995
|ഗംഗാധരന്‍ വി.എസ്
|-
|20/05/1995-31/03/1996
|മാധവന്‍കുട്ടി നായര്‍
|-
|-
|08/05/1997 - 31/03/1998
|08/05/1997 - 31/03/1998

15:20, 2 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ
വിലാസം
തിരുവനന്തപുരം

തിരുവനന്തപുരം ജില്ല
സ്ഥാപിതം00 - 00 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-12-2009Rfvhs



തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് റീജണല്‍ ഫിഷറീസ് ടെക്നിക്കല്‍ എച്ച്.എസ്. വലിയതുറ ‍. ഫിഷറീസ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് 1968-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം

ചരിത്രം

കേരളത്തിലെ ഉന്നത ജനസമുഹങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍മത്സ്യത്തൊഴിലാളി സമുഹം വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്ക്കുന്നതുകൊണ്ടും അവരുടെ വീടുകളില്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യം കുറവായതുകൊണ്ടും മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ മക്കളുടെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഫിഷറീസ് റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ആരംഭിച്ചത്.കേരളത്തില്‍ എട്ട് സര്‍ക്കാര്‍ ഫിഷറീസ് റസിഡന്‍ഷ്യല്‍ സ്കൂളുകളാണുള്ളത്. 1968 ല്‍ ഫുഡ്കോര്‍പ്പറേഷന്‍ വക ഗോഡൗണിലാണ് തിരുവനന്തപുരം ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂള്‍ ആരംഭിച്ചത്. ആദ്യത്തെ അഡമിഷന്‍ നടത്തിയ തീയതി 27/02/1968 ആണെന്ന് രേഖകളില്‍ കാണുന്നു. ആദ്യ പ്രഥമാധ്യാപകനായി നിയമിതനായത് ശ്രീ. ഭാസ്കരനും ആദ്യത്തെ വിദ്യാര്‍ത്ഥി ഫ്രാങ്ക്ളിന്‍ ദേശയോസും ആണ്. 1984 ആയപ്പോള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയുടെ കീഴിലുള്ള കോഴ്സുകള്‍ ഇവിടെ ആരംഭിച്ചു. രണ്ട് ബാച്ചിലായി 100 വിദ്യാര്‍ത്ഥികള്‍ വി.എച്ച്.എസ് വിഭാഗത്തിലുണ്ട്. 8,9,10 സ്റ്റാന്‍ഡേര്‍ഡുകളിലായി 40 കുട്ടികള്‍ വീതം ആകെ 120 കുട്ടികള്‍ക്കാണ് ഈ സ്കൂളില്‍ പ്രവേശനം ലഭിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ തന്നെ താമസിച്ച് പഠിക്കുന്നു. സ്കൂള്‍ പ്രവേശനം , പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. അടിമലത്തുറ മുതല്‍ അഞ്ചുതെങ്ങുവരെയുള്ള തീരപ്രദേശങ്ങളില്‍ വസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കളാണ് ഇവിടത്തെ വിദ്യാര്‍ത്ഥികള്‍. അക്ഷരാഭ്യാസമില്ലാത്ത മുന്‍ തലമുറയില്‍ പഠിക്കാന്‍ സഹായകരമല്ലാത്ത ചുറ്റുപാടുകളില്‍ വളര്‍ന്നുവന്നവരും ഈ സ്കൂളിലേക്ക് എത്തിയപ്പോള്‍ കൊയ്തുകൂട്ടിയത് നൂറുമേനിയാണ്. പലരും പിന്നീട് സമൂഹത്തിന്റെ ഔന്നത്യങ്ങളിലെത്തി. പക്ഷേ വിദ്യാലയത്തിന്റെ ബാലാരിഷ്ടത ഇപ്പോഴും മാറിയിട്ടില്ല. അനാരോഗ്യകരമായ ചുറ്റുപാടുകളാണ് ഇവിടെയുള്ളത്. ഗോഡൗണ്‍ അതിന്റെ ജീര്‍ണ്ണാവസ്ഥയില്‍ എത്തിയിരിക്കുന്നു. എന്നിട്ടും ഭക്ഷണത്തിനുപോലും വകയില്ലാത്ത രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ക്ക് ആശ്രയമായി ഈ സ്കൂളിനെ കാണുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശ്രീ.സോമന്‍, ഇ. എസ്. ഐ. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോക്ടര്‍ ജോണ്‍, അമേരിക്കയില്‍ കാര്‍ഡിയോളജിസ്റ്റായ ഡോക്ടര്‍ ഗെയ്ലിന്‍ ബ്രോണ്‍സണ്‍ എന്നിവര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ഡോക്ടര്‍ ഗെയ്ലിന്‍ ബ്രോണ്‍സണ്‍ സ്കൂളിന്റെ ചരിത്രത്തില്‍ 560 മാര്‍ക്ക് നേടിയ ആദ്യവിദ്യാര്‍ത്ഥിയാണ്. പ്രിന്‍സിപ്പാള്‍ ശ്രീ.സതീഷ് അടക്കം സ്കൂള്‍ വിഭാഗത്തില്‍ 9 അധ്യാപകരും 7 ഓഫീസ് ജീവനക്കാരും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയുടെ കീഴില്‍ 9 അധ്യാപകരും 3 ഓഫീസ് ജീവനക്കാരും ഉള്‍പ്പെടെ 29 ജീവനക്കാരാണ് ഈ വിദ്യാലയത്തിലുള്ളത്. സ്കൂളിന്റെ പുരോഗതിക്കായി ശ്രീ.യേശുദാസന്‍ പ്രസിഡന്റായി ശക്തമായ ഒരു പി.ടി.എ നിലവിലുണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തില്‍ 4 ക്ളാസ് മുറികളും ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ കംപ്യൂട്ടര്‍,2 സയന്‍സ് ലാബും സ്കൂള്‍ കുട്ടികളുടെ 3 ഹോസ്റ്റല്‍ മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 1 ക്ലാസ് മുറിയും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന്റെ കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഒരേ സമയം എല്ലാ കമ്പ്യൂട്ടറിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

വിദ്യാഭ്യാസ വകുപ്പിനും ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റിനും കീഴിലാണീ വിദ്യാലയം.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1968 - 1969
1969 - 1970
1970 - 1971
19971 - 1972
1972 - 1973
1973 - 1974
1974 - 1975
1975- 1976
1976 - 1977
1977 - 1978
1978 - 1979
1979 - 1980
27.5.1993 - 17.5.1994 രാജന്‍
18/05/1994 - 30/09/1994 മുഹമ്മ്ദ് ഖലീഫ
01/10/1994 - 30/04/1995 ഗംഗാധരന്‍ വി.എസ്
20/05/1995-31/03/1996 മാധവന്‍കുട്ടി നായര്‍
08/05/1997 - 31/03/1998 മധുസൂദനന്‍ നായര്‍
11/05/1998- 10/05/1999 അഡലിന്‍ ആന്റണി
17/05/1999- 31/03/2002 ഫ്രീഡാ ക്രിസ്റ്റഫര്‍
13/06/2002 - 04/06/2004 ലൈലാ ബീവി
21/08/2004- 23/05/2005 ശ്രീമതി.സുജാത
25/05/2005- 01/06/2006 ശ്രീ.എം.പി.മോഹനന്‍
01/06/2006 - 31/03/2007 ശ്രീമതി.മൃദുലകുമാരി
06/06/2007- 31/03/2009 ശ്രീ.രാമന്‍തമ്പി
16/06/2009- ശ്രീ.സി. സതീഷ്


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശ്രീ.സോമന്‍
  • ഇ. എസ്. ഐ. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോക്ടര്‍ ജോണ്‍
  • അമേരിക്കയില്‍ കാര്‍ഡിയോളജിസ്റ്റായ ഡോക്ടര്‍ ഗെയ്ലിന്‍ ബ്രോണ്‍സണ്‍


വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.