"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ/സയൻസ് ക്ലബ്ബ്-17 എന്ന താൾ സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ/സയൻസ് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
(വ്യത്യാസം ഇല്ല)
|
10:22, 24 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വർധിപ്പിക്കുന്നതിനായി ജൂലൈ 21ന് ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു. ക്വിസ് മത്സരം, പോസ്റ്റർ നിർമാണം, പ്രഭാഷണം എന്നിവ നടത്തി. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ BRC തലത്തിൽ ഓസോൺ ദിനാചരണം നമ്മുടെ സ്കൂളിൽ നടത്തി. റാലി, ഓസോൺ കുട നിർമ്മാണം, ബലൂൺ പറത്തൽ, പ്രതിജ്ഞ, ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. സ്കൂൾതല ശാസ്ത്രമേള സംഘടിപ്പിക്കുകയും അതിൽനിന്നും ജില്ലാതലത്തിലേക്ക് വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, പ്രോജക്റ്റ് എന്നിവ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സബ് ജില്ലാതലത്തിൽ വർക്കിംഗ് മോഡലിന് ഫസ്റ്റ് വിത്ത് എ ഗ്രേഡും experimentന് 3rd with A ഗ്രേഡും ലഭിച്ചു. ശാസ്ത്രജാലകം നടത്തിയ അഭിരുചി പരീക്ഷയിൽ രണ്ടു കുട്ടികൾക്ക് സെലക്ഷൻ ലഭിക്കുകയും സബ്ജില്ലാതല വർക്ക് ഷോപ്പിൽ പങ്കെടുക്കുകയും ചെയ്തു. സയൻസ് ക്ലബ്ബിലെ കുട്ടികൾക്ക് പ്ലാനറ്റോറിയത്തിലേക്ക് ഒരു ഏകദിന പഠനയാത്ര സംഘടിപ്പിച്ചു. ഇത്തരത്തിൽ കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനായി പഠനയാത്ര, ദിനാചരണങ്ങൾ തുടങ്ങിയവയെല്ലാം സംഘടിപ്പിച്ച് ഞങ്ങളുടെ സ്കൂളിൽ സയൻസ്ക്ലബ്ബ് സജീവ പ്രവർത്തനങ്ങൾ നടത്തിവരുന്നു